Author: Rema Unnikrishnan

I am a lady staying at Thrissur. Interested in reading and writes short stories.

പ്രിയപ്പെട്ട അമ്മേ, ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരേ ഒരു മകളെ മറന്ന് പരലോകം പ്രാപിക്കാൻ എങ്ങിനെ അമ്മക്ക് തോന്നി? ഓരോ അണുവിലും ഒട്ടിചേർന്ന് സ്നേഹ പരിലാളനങ്ങളാൽ വരിഞ്ഞുമുറുക്കി ജീവിച്ചവർ വേർപിരിയുക സംഭാവ്യമല്ല. എനിക്കാരുമില്ലാതായി എന്ന് അമ്മക്കറിയില്ലേ? ഈശ്വരന് ഒരു പിഴ പറ്റിയതാണോ? പിഴ മാപ്പാക്കാൻ മറ്റൊരു ദൈവമുണ്ടോ? അതോ ഓമനിച്ചു വളർത്തിയ ഒരേ ഒരു പൊന്നുമോളെ തന്നെയാക്കി സ്വർഗ്ഗത്തിലേക്ക് പിതൃക്കൾ വിളിച്ചതാണോ? സ്നേഹിച്ച് കൊതി തീരാത്ത ഒരേ ഒരു പൊന്നോമനയ്ക്ക് ശൂന്യത മാത്രം നല്കി പിതൃക്കളുടെ കൈ പിടിച്ച് പോയതാണോ? ഒന്നും മനസ്സിലാവുന്നില്ല. ശൂന്യതയിലേക്ക് കണ്ണും നട്ട് ആരുമാരുമില്ലാത്ത ഈ മകളെ കൂടി പിതൃക്കൾ കൂടെ കൂട്ടാത്തതെന്തേ? ഇത് അനീതിയാണ്. പിതൃക്കളും ഈശ്വരനും ഒന്നിച്ച് ഭൂമിയിൽ അവശേഷിച്ചവരെ ശിക്ഷിക്കുകയാണോ? ഏകമകളുടെ സന്തോഷം മാത്രം ലക്ഷ്യമാക്കി ജീവിച്ചിരുന്ന എന്റെ അമ്മ എന്തിനാണ് എന്നെ വിട്ടു പോയത്? സന്തോഷത്തിന്റെ പാരമ്യത്തിലിരുന്നിരുന്ന എന്റെ അമ്മയോട് പിതൃക്കൾക്ക് അസൂയയായിരുന്നോ? ഇവിടെ കിട്ടാത്ത എന്താണ് അവിടെയുള്ളത്? ആത്മാവിന്റെ ഒരു അംശത്തെ…

Read More

മകൻ ആ ചാരു കസേരക്ക് മുന്നിൽ തല കുനിച്ചു നിന്നു. അത് ഒരു സാധാരണ കസേരയല്ലെന്ന് അയാൾക്ക് ആദ്യമായി തോന്നാൻ തുടങ്ങി. അത് വിശ്രമത്തിന്റെ ഓർമ്മകളുടെ അഥവാ നിശസബ്ദതയുടെ ചിഹ്നമാണ്. അച്ഛന്റെ ജീവസ്പന്ദനം.. താനത് ശ്രദ്ധിച്ചിട്ടേ ഇല്ല. ഒരു മൂലയിൽ പാഴ്വസ്തുപോലെ എന്തോ ഒന്ന്. കുറച്ചു വർഷങ്ങളായി അതിൽ കൂനിക്കൂടിയിരിക്കുന്ന അച്ഛനെന്ന ആ മനുഷ്യനെ ഒന്നു നോക്കിയാൽ ആയി. അത്ര മാത്രം. പലപ്പോഴും ചാരുകസേരയിൽ ഇരുന്ന് ആ അച്ഛൻ ജീവിതം മുഴുവൻ ഓർമ്മകളായി തിരിച്ചു കൊണ്ടു വന്നിട്ടുണ്ടാവാം. അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത് ആ ചാരുകസേര മാത്രമാണ്. അത് മൃദുവായി ആടുമ്പോൾ, കാലത്തിന്റെ ഓർമ്മകളും ഒപ്പമാടുന്നുണ്ടാവും. മകന്റെ ജോലിത്തിരക്കോ കുഞ്ഞുങ്ങളുടെ കലപില കൂടലോ ഒന്നും അച്ഛനെ തളർത്തിയില്ല. ചിലപ്പോൾ പഴയ ഓർമ്മകൾ കണ്ണിന് മുന്നിൽ തെളിയും — മകന്റെ ചെറുപ്പത്തിലെ കളികളും ഭാര്യയുടെ ചിരിയും.. എല്ലാംകൂടി അയ്യാൾ കസേരയിൽ സന്തുഷ്ഠനായിരുന്നു. ഒരു ദിവസം ആ വരാന്തയിൽ കസേര മാത്രം ആടിക്കൊണ്ടിരിക്കും എന്നും മകൻ…

Read More