എഴുപത് എൺപത് കാലഘട്ടത്തിൽ ജനിച്ചവർ ആഗോള വലയിലും ( ഇൻ്റർനെറ്റ്) അല്ലാതെയും ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ ആണ്. ആ ഒരു ഭാഗ്യം ലഭിച്ച ഒരാളാണ് ഞാനും. പത്ത് വയസ്സ് മുതൽ പത്ര വായന തുടങ്ങിയ എനിക്ക് ലോകത്തിൽ നടക്കുന്ന മാറ്റങ്ങൾ മുഴുവൻ അറിയാൻ സാധിച്ചതും പത്ര വായനയിൽ കൂടി തന്നെ ആയിരുന്നു. അന്ന് വായിച്ചൊരു വാർത്ത ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. വയർലെസ്സ് ഫോണിനെ പറ്റി ആയിരുന്നു. എൻ്റെ കുഞ്ഞു മനസ്സിൽ അതെങ്ങിനെ സാധ്യമാകും എന്നതിനെ കുറിച്ച് ആകാംക്ഷ ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ഇല്ലാതെയുള്ള അവസ്ഥയിൽ എൻ്റെ മാതാപിതാക്കൾ അനുഭവിച്ച മാനസിക സമ്മർദത്തെ കുറിച്ചുള്ള ഒരു അനുഭവം പങ്കു വെക്കാം.. ഞാൻ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കുന്ന സമയം. എങ്ങനെയെങ്കിലും ഒരു ജോലി നേടാനുള്ള ശ്രമത്തിൽ ആയിരുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ ഒരു പരീക്ഷ എഴുതാൻ വേണ്ടി എറണാകുളം പോകേണ്ടി വന്നു. തനിച്ചാണ് പോയത്.വടകര നിന്ന് രാത്രി ട്രെയിൻ കയറി എറണാകുളത്തേക്ക്. ഇത്രയും…
Author: Rajesh Cheekkonnum chalil
അസമയത്ത് വന്ന മൊബൈൽ റിംഗ്ടോൺ കേട്ടപ്പോൾ തന്നെ മനസ്സും ശരീരവും മരവിച്ച അവസ്ഥയിലേക്ക് മാറിയിരുന്നു. ഉറക്കച്ചടവോടെ ഫോൺ എടുത്തപ്പോൾ തെളിഞ്ഞു വന്നത് ഭാര്യയുടെ ചേട്ടൻ്റെ പേരാണ്. എന്തിനാണാവോ അവൻ ഈ സമയത്ത് വിളിക്കുന്നത്. അച്ഛൻ രണ്ടു ദിവസമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. കുറച്ചു മാസങ്ങൾ ആയി ചെറിയ തോതിലുള്ള ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചു വരുന്നുണ്ടായിരുന്നു. ചെക്കപ്പിനായി പോയപ്പോൾ അഡ്മിറ്റ് ആകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. അഡ്മിറ്റ് ആയത് അറിഞ്ഞതിന് ശേഷം ഓഫീസ് തിരക്കിനിടയിലും നാലഞ്ചു തവണ വിളിച്ച് സംസാരിച്ചിരുന്നു. അനുജനും അമ്മയും കൂടെ ഉള്ളത് ആശ്വാസത്തിന് വക നൽകിയിരുന്നു. ദാസൻ എന്നോട് ചോദിച്ചു, നാട്ടിൽ നിന്നും ആരെങ്കിലും വിളിച്ചിരുന്നോയെന്നു. ഞാൻ പറഞ്ഞു, ഇല്ല ആരും വിളിച്ചില്ല, അച്ഛൻ്റെ മരണ വിവരം നാട്ടിൽ നിന്നും അവൻ്റെ ഭാര്യ വിളിച്ചു പറഞ്ഞിരുന്നു. വിവരം അറിഞ്ഞ ഉടൻ എനിക്കു ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ ആയി. തൊണ്ട വരളുന്നു. കണ്ണിൽ ഇരുട്ടു കയറുന്നു. ദാസൻ്റെ ഹലോ ഹലോ…
നാട്ടിൽ നിന്നും പതിനഞ്ച് ദിവസത്തെ ലീവ് കഴിഞ്ഞ് അബുദാബിക്ക് പോകാനായി എയർപോർട്ടിൽ ബോർഡിംഗ് പാസിനായി കാത്ത് നിൽക്കുമ്പോഴാണ് ധൃതിപ്പെട്ട് ഒരു ട്രോളി ബാഗ് വലിച്ചുകൊണ്ട് തൊട്ടടുത്ത കൗണ്ടറിലേക്ക് ദീപ കടന്നു വന്നത്. യുപി സ്കൂൾ കാലത്ത് മനസ്സിൽ പതിഞ്ഞ മുഖമാണ് അവളുടേത്. പെട്ടെന്ന് ആളെ മനസ്സിലായില്ല എങ്കിലും എവിടെയോ കണ്ട് മറന്ന മുഖം.വീണ്ടും ഒരാവർത്തികൂടി നോക്കിയപ്പോൾ അവൾ എന്നെ നോക്കിയൊന്നു ചിരിച്ചു. കസ്റ്റംസ് എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു വെയിറ്റിംഗ് ലോബിയിലെ ബുക്‌സ്റ്റാളിൽ നിന്ന് സി രാധാകൃഷ്ണൻ്റെ ‘ മുൻപേ പറക്കുന്ന പക്ഷികൾ” എന്ന നോവൽ വാങ്ങി പുറത്തെ റൺവേ കാണാൻ പറ്റുന്ന രീതിയിലുള്ള സോഫയിൽ ഇരുന്നു പുസ്തകത്തിൻ്റെ താളുകൾ മരിക്കുന്നതിനിടയിൽ തൊട്ടടുത്ത് ദീപയും വന്നിരുന്നു. പുസ്തകം മടക്കി വെച്ച് അവൾക്ക് നേരെ തിരിഞ്ഞ് ദീപയാണോ എന്ന എൻ്റെ ചോദ്യത്തിന് മുൻപിൽ അവളൊന്നു പരുങ്ങി. അതേ എന്ന ഉത്തരം നൽകിക്കൊണ്ട് ആരാ..മ നസ്സിലായില്ലല്ലോ എന്ന് പറഞ്ഞു. ഞാൻ എൻ്റെ പേര് പറഞ്ഞിട്ടും അവൾക്കെന്നെ…
അസ്തമയ സൂര്യൻ്റെ അവസാന കിരണവും മാഞ്ഞു തുടങ്ങിയപ്പോൾ വിനോദ് പതുക്കെ കടൽത്തീരത്തെ മൺ തിട്ടയിൽ നിന്നും എഴുന്നേറ്റ് തൻ്റെ പാൻ്റ്‌സിൽ പറ്റിക്കിടന്നിരുന്ന മണൽ തരികൾ തുടച്ചു പതുക്കെ മുന്നോട്ട് നടന്നു. പരിസരത്തെ കടകളിൽ നിന്നുള്ള വെള്ളിവെളിച്ചം മിഴി തുറന്നു കൊണ്ടിരുന്നു. പിന്നാലെ കൂടിയ കടല വിൽപനക്കാരനിൽ നിന്നും ഒരു പൊതി ചൂടു കടല വാങ്ങി മുന്നോട്ട് നടന്നു. ബീച്ചിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ആ തിരക്കൊന്നും വിനോദിനെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. വിനോദിൻ്റെ മനസ്സ് പോലെ കടലും ഇന്നു പ്രക്ഷുബ്ധമായിരുന്നു. രാവിലെ ബാങ്കിൽ വെച്ച് അവിചാരിതമായി മായയെ കണ്ടൂ മുട്ടിയതിന് ശേഷമാണ് അവൻ്റെ മനസ്സ് ഇത്രയും കലുഷിതമായത്. കടൽ തീരത്തിന് സമാന്തരമായി പോകുന്ന റോഡ് മുറിച്ച് കടന്ന് വേണം വിനോദിന് തൻ്റെ താമസ സ്ഥലത്തേക്ക് പോകുവാൻ.റോഡിലെ വാഹനത്തിൻ്റെ ഒഴുക്ക് നിലച്ച നേരം നോക്കി അവൻ റോഡ് മുറിച്ച് കടന്ന് തൻ്റെ വർക്കിംഗ് മെൻസ് ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു. ഹോസ്റ്റൽ ഗേറ്റിനു അടുത്തുള്ള…
