“രക്തദാനം മഹാദാനം ” രക്തംവാർന്ന് മരണത്തോട് മല്ലടിച്ചു കിടന്ന അവളുടെ ജീവൻ നിലനിർത്താൻ രക്തദാനം ചെയ്യാൻ വന്നവരിൽ ജാതിയോ മതമോ വർണ്ണമോ ലിങ്ക വ്യത്യാസമോ ഇല്ലായിരുന്നു അവരെല്ലാം മനുഷ്യരായിരുന്നു അവരുടെ ചോരക്ക് ഒരേ നിറമായിരുന്നു അവരുടെയൊക്കെ പ്രാർത്ഥന അവളുടെ ജീവനു വേണ്ടിയായിരുന്നു. റംസീന നാസർ
Author: Ramzeena Nasar
കഥയിൽ ചോദ്യമില്ലാത്ത കടങ്കഥ പോലെയാണു ഓരോ ജീവിതവും. ചില ജീവിതങ്ങളെങ്കിലും ഉത്തരമില്ലാത്ത ചോദ്യക്കടലിൽ എന്നും മുങ്ങിത്തപ്പിക്കൊണ്ടിരിക്കും. തുഴനഷ്ടപ്പെട്ട തോണിക്കാരെനെ പോലെ. റംസീന നാസർ
ഘടികാരസൂചിക മുന്നോട്ട് ചലിച്ചപ്പോളും കാലത്തിന്റെ കൊടുങ്കാറ്റിൽ ആയുസ്സിന്റെ കണക്കുപുസ്തകത്തിലെ ഓരോ ഏടുകളും പറിഞ്ഞുപോയപ്പോളും ഓർത്തിരുന്നില്ല. കൊഴിഞ്ഞുപോയത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതത്തിന്റെ അമൂല്യസമയവും ദിനരാത്രങ്ങളുമാണെന്നും. ബാക്കിയുള്ളത് കേവലമൊരു അടയാളം മാത്രമെന്നും. റംസീന നാസർ
പൂമുഖത്തെ തറയിൽ നിർജ്ജീവമായ അയാളുടെ ശരീരത്തിനു ചുറ്റും നിൽക്കുന്നർവക്കു പോലും ആ കാഴ്ച്ച കണ്ടുനിൽക്കാനായില്ല. കരഞ്ഞു കരഞ്ഞു തളർന്ന അവളുടെ ഏങ്ങലുകൾ മാത്രം ഇടക്കു പുറത്തേക്കു വന്നു കൊണ്ടിരുന്നു. “ആ കുട്ടിയെ അവിടെന്നു പിടിച്ചെഴുനേൽപിച്ചു അകത്തു കൊണ്ടുപോയി കിടത്തു ” കൂട്ടത്തിൽ നിന്നും കാരണവരെ പോൽ തോന്നിക്കുന്ന വൃദ്ധൻ വിളിച്ചു പറഞ്ഞു. “ഇനിയെങ്ങിനെ എന്റെ മോൾ ജീവിക്കും അവനില്ലാതെ ” നെഞ്ചുപൊട്ടി പറഞ്ഞു കരയുന്ന അവളുടെ അമ്മക്കറിയില്ലല്ലോ അവനോടൊപ്പം അവളും മരിച്ചിവെന്ന്. ജീവനുള്ള ജഡം മാത്രമാണു തന്റെ മകളെന്ന് . റംസീന നാസർ
അവനോടുള്ള കോപം പരിണാമം ചെയ്തായിരുന്നു പ്രണയവും അവന്റെ കുഞ്ഞിന്റെ അമ്മയുമായത്. പക്ഷെ അവന്റെ പരിണാമങ്ങൾക്കു അവസാനമില്ലാതെ വന്നപ്പോളായിരുന്നു അവൾ തന്റേടമുള്ള സ്ത്രീയിലേക്കു പ്രയാണം ചെയ്തതും യാഥാർഥ്യ ബോധത്തോടെ ജീവിച്ചതും. റംസീന നാസർ
സ്വച്ഛ ശാന്തമായ സാഗരത്തിന്നടിയിൽ വൻചുഴികളുണ്ടെന്നറിയാതെ അകപ്പെട്ടുപോകുന്ന പോലെയാണു ചില മനുഷ്യരും പുറമെ ശാന്ത പ്രകൃതരാണെങ്കിലും അടുത്തറിഞ്ഞാൽ അകം നിറയെ ആരെയും ആളിക്കത്തിക്കാൻ പാകത്തിൽ തീക്കനൽ എരിയുന്നുണ്ടാകും. റംസീന നാസർ
ഏകാന്തതയുടെ കൂരിരുട്ടുൽ തപ്പിത്തടയുമ്പോളും മനസ്സിന്റെ ഗദ്ഗദങ്ങൾ തികട്ടി മേലോട്ടു വരുമ്പോളും പങ്കുവെക്കാൻ ആരുമില്ലെങ്കിലെന്ത്. എന്റെ തൂലികത്തുമ്പിൽ വിരിയുന്ന അക്ഷരങ്ങൾ കൂട്ടിനുള്ളപ്പോൾ. റംസീന നാസർ
അവളുടെ മാറിടത്തെ ഇടിച്ചു നിരപ്പാക്കി കൂറ്റൻ കൊട്ടാരങ്ങൾ പണിതവർ. അവളെ താങ്ങിനിർത്തിയ താഴ്‍വേരു വരേ മാന്തിയെടുത്തു കണ്ണഞ്ചിപ്പിക്കും സപ്രമഞ്ചക്കട്ടിൽ പണിതവർ. അവളുടെ വായിലേക്ക് മാലിന്യങ്ങൾ കൊണ്ടുതള്ളി ശ്വാസംമുട്ടിച്ചു ജലസംഭരണികളെ കൊന്നൊടുക്കിയവർ. അവളുടെ മണ്ണിൽ രാസവളങ്ങൾ കലർത്തി ജൈവ വ്യവസ്ഥയെ തകർത്തവർ. പ്രകൃതി നീ എത്ര മനോഹരി എന്നു പാടിപ്പറഞ്ഞവർ തന്നെ അവളെ പീഡനത്തിനിരയാക്കി. അവളിൽ നിന്നും കവർന്നെടുത്തതൊന്നും തിരിച്ചു കൊടുക്കാനാകില്ലയെങ്കിലും. അമ്മയെപോൽ സ്നേഹിക്കുക വരുംതലമുറക്കായ് അവളെ കാത്തുകൊൾക ഇനിയും ദുരന്തങ്ങൾ അവളെതേടി എത്താതിരിക്കട്ടെ. റംസീന നാസർ
നമ്മുടെ സ്നേഹത്തിനും സമയത്തിനും ഒരു പരിഗണനയും മൂല്യവും നൽകിടാത്തവർക്കു നേരെയുള്ള ജാലകങ്ങൾ തുറന്നിടാതെ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടുന്നതാണ് നമ്മുടെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ അത്യുത്തമം. റംസീന നാസർ
കുഞ്ഞുവയറു വിശന്നപ്പോൾ ആദ്യം നുണഞ്ഞൊരാ അമ്മിഞ്ഞപ്പാലിലും കുഞ്ഞുമോണ കാട്ടിയ ചിരിയിൽ പുറത്തു കണ്ടൊരാ പാൽപല്ലിൻ നിറത്തിലും ലാളിത്യമേറെ നിറഞ്ഞിരുന്ന സമാധാനത്തിൻ വർണ്ണമായിരുന്നു . റംസീന നാസർ
