Author: Ranjith Sarkar

Graphologist.

നമ്മൾക്ക് ഇഷ്ടപ്പെട്ടതുപോലെ ഒരാൾ നമ്മളോട് ആയിരിക്കണമെങ്കിൽ ഒന്നുകിൽ ആത്മാർത്ഥമായ സ്നേഹമുണ്ടാകണം, അല്ലെങ്കിൽ അത് അഭിനയമായിരിക്കും, അവരൊന്നും നമ്മൾക്ക് ഉള്ളതിനെ സ്നേഹിച്ച് വന്നവരല്ല നമ്മളെ സ്നേഹിച്ചുവന്നവരാണ്. ‘ശുഭഞായറാഴ്‌ച നേരുന്നു……. 🙏

Read More

നമ്മൾ ചെയ്ത നല്ല പ്രവർത്തികളെ മാത്രമേ മറ്റൊരാൾക്ക് ചീത്തയായി മറ്റുള്ളവരുടെ മുന്നിൽ കാണിക്കുവാന്‍ പറ്റുകയുള്ളൂ, എന്നാൽ നമ്മളുടെ മനസ്സിലെ നന്മയെ ഒരിക്കലും മറ്റൊരാൾക്ക് ഇല്ലാതാക്കുവാൻ കഴിയുകയില്ല. ശുഭദിനം നേരുന്നു……. 🙏

Read More

നേടുവാൻ മാത്രമാണ് എല്ലാവരും ആദ്യം പഠിച്ചതും പഠിക്കുന്നതും പഠിപ്പിക്കുന്നതും, എന്നാൽ നേടുന്നതിനേക്കാൾ സുഖം നൽകുന്നതിനാണ് ഉള്ളത് എന്ന കാര്യംകൂടി പഠിക്കണം. ശുഭദിനം നേരുന്നു…… 🙏

Read More

ഒരുമിച്ച് ഇരിക്കുന്നതിന് ഒരാൾ മാത്രം വിചാരിച്ചാൽ പോരാ, ഒപ്പമിരിക്കാനുളള ആൾക്കും ആഗ്രഹം ഉണ്ടായിരിക്കണം, ആത്മാഭിമാനം നഷ്ടപ്പെടുത്തി ഒന്നിനുവേണ്ടിയും യാചിക്കരുത്, വില ഇല്ലാത്ത ഇടങ്ങളിൽ വികാരാധീനനായി ഇരിക്കുന്നതിലും നല്ലത് എഴുന്നേറ്റ് പോകുന്നതാണ്. ശുഭദിനം നേരുന്നു…… 🙏

Read More

പറ്റിച്ചുപോയവരോടും ചതിച്ചുപോയവരോടും വേദനിപ്പിച്ചുപോയവരോടും പകരം ചോദിക്കുവാൻ നിൽക്കരുത്, അവർക്കുള്ളത് കാലം കാത്തുവെച്ചിട്ടുണ്ട്, അത് അവർ അനുഭവിക്കുക തന്നെ ചെയ്യും, അനുഭവിക്കുന്ന രീതികൾ മാറ്റമുണ്ടാകും എന്നുമാത്രം. ശുഭദിനം നേരുന്നു…… 🙏

Read More

ഉപേക്ഷിക്കുവാൻ തയ്യാറായ ഒരാളോട് അപേക്ഷിക്കുവാൻ നിൽക്കരുത്, ഒരുപക്ഷെ സഹതാപം കൊണ്ടോ സങ്കടംകൊണ്ടോ നിങ്ങളെ ചേർത്തുപിടിച്ചെന്നിരിക്കാം, എന്നാലും അതിനധികം ആയുസ്സ് കാണുകയില്ല. ശുഭ ഞായറാഴ്ച നേരുന്നു……. 🙏

Read More

എന്തും ഏതും പറയുന്നതിനുമുമ്പേ ചിന്തിക്കുക, ചിന്തിക്കാതെ പറയുന്ന ഓരോ കാര്യങ്ങൾക്കും പിന്നീട് നമ്മൾ ഖേദിക്കേണ്ടി വരും. പെട്ടെന്നുണ്ടാകുന്ന കോപത്തിന്റെയോ സങ്കടത്തിന്റെയോ സന്തോഷത്തിന്റെയോ അവസരങ്ങളിൽ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ശുഭദിനം നേരുന്നു…….. 🙏

Read More

സ്വാർത്ഥതയുളളവർ സ്വന്തം കാര്യങ്ങൾക്ക് മാത്രമാണ് പ്രാധാന്യം കൽപ്പിക്കുന്നത്, അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം നമ്മളെ സമീപിക്കും, അല്ലാതെ അവിടെ നമ്മളുടെ താൽപ്പര്യങ്ങൾക്കോ സങ്കടങ്ങൾക്കോ അതിലുപരി നമ്മളെന്നെ വ്യക്തിക്കോ യാതൊരു പ്രാധാന്യവും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു…….. 🙏

Read More

എത്ര പറഞ്ഞാലും മനസ്സിലാകാത്തവരോട് ഒരുപാടൊന്നും പറയുവാൻ നിൽക്കരുത്, പലതും അവർക്ക് മനസ്സിലാകാത്തത് കൊണ്ടല്ല, സ്വന്തം കാര്യങ്ങൾക്കുമാത്രം പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ്, എന്തുപറ്റി എങ്ങനെയുണ്ട് എന്നുള്ള ചോദ്യങ്ങൾ ഒന്നും അവരിൽനിന്ന് പ്രതീക്ഷിക്കരുത്. ശുഭദിനം നേരുന്നു……… 🙏

Read More

നമ്മുടെ ഓരോ വാക്കുകളും വളരെ വിലയേറിയതാണ്, ബന്ധങ്ങളെ അടുപ്പിക്കുവാനും അകറ്റുവാനും വാക്കുകൾകൊണ്ട് സാധിക്കും, വിലപ്പെട്ട ബന്ധങ്ങൾക്കിടയിൽ വിലക്കപ്പെട്ട വാക്കുകൾ ഒഴിവാക്കിക്കൊണ്ട് ബന്ധങ്ങളെ നിലനിർത്തുകയാണ് വേണ്ടത്. ശുഭദിനം നേരുന്നു……. 🙏

Read More