Author: Gloria Rose

ഞാൻ ഗ്ലോറിയ റോസ് എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടപെടുന്നു തൃശ്ശൂർ ജില്ലയിലെ പളളിക്കുന്ന് താമസിക്കുന്നു മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡ്, പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ എന്റെ കവിതയും ഇടം നേടിയിട്ടുണ്ട്

ഒരു വലിയ അപകടം നടന്നു. ടീച്ചറുടെ പുതിയ മൈക്രോസ്കോപ്പ് ഒടിഞ്ഞു. ടീച്ചർ ക്ലാസിൽ കയറി ചോദിച്ചു: “ആരാ ഇത് ഒടിച്ചത്?” എല്ലാവരും മിണ്ടാതായി. ഞാനും. സത്യത്തിൽ ഒടിച്ചത് ഞാനും ആര്യയും കൂടിയാണ്. ഞങ്ങൾ തമാശക്ക് മൈക്രോസ്കോപ്പ് കൈമാറുന്നതിനിടയിൽ താഴെ വീണു. പേടികൊണ്ട് ആരും കാണാതെ ഞങ്ങൾ അത് ഡ്രോയറിൽ വെച്ചു. “ഞാനത് പറഞ്ഞില്ല” എന്ന് ആര്യ എന്റെ ചെവിയിൽ പറഞ്ഞു. ടീച്ചർ ദേഷ്യപ്പെട്ടു. “ഒരാഴ്ച ലാബ് അടച്ചിടും. കുറ്റക്കാരനെ കണ്ടുപിടിക്കുന്നത് വരെ” അടുത്ത ദിവസം മുതൽ പ്രാക്ടിക്കൽ ഇല്ല. എല്ലാവരും പരാതി പറഞ്ഞു തുടങ്ങി. “ആരാ ചെയ്തത്? ധൈര്യമുണ്ടേൽ പറയ്” ആര്യ പേടിച്ച് സ്കൂളിൽ വരുന്നില്ല. ഞാൻ ഒറ്റക്കായി. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ ഒരു ശബ്ദം. “നീ കള്ളം പറഞ്ഞില്ല. പക്ഷേ സത്യവും പറഞ്ഞില്ലല്ലോ” മൂന്നാം ദിവസം ഞാൻ തീരുമാനിച്ചു. ടീച്ചറുടെ അടുത്ത് പോയി. “ടീച്ചറേ,…

Read More

രാവിലെ ഇറങ്ങുമ്പോൾ ഫോൺ കയ്യിൽ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എവിടെ? അടുക്കളയിൽ തിരഞ്ഞു, ബാഗിൽ തിരഞ്ഞു, ഒടുവിൽ കയ്യിൽ തന്നെ കണ്ടു. നമ്മൾ എല്ലാവരുടെയും ദിവസം ഇങ്ങനെയുള്ള ചെറിയ മറവികളിൽ തുടങ്ങുകയും തീരുകയും ചെയ്യുന്നു. മറവി എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പേടി വരും. പ്രായമാകുന്നതിന്റെ ലക്ഷണമാണോ, എന്തെങ്കിലും രോഗമാണോ എന്ന് നമ്മൾ ഉടനെ സംശയിക്കും. പക്ഷേ സത്യം പറഞ്ഞാൽ മറവി എന്നത് തലച്ചോറിന്റെ ഒരു സംരക്ഷണമാണ്. ഓരോ നിമിഷവും നമ്മുടെ കണ്ണിലും കാതിലും തലച്ചോറിലും എത്ര വിവരങ്ങളാണ് വന്നു വീഴുന്നത്. ഒരു കടയിൽ കേറിയാൽ തന്നെ എത്ര നിറങ്ങൾ, എത്ര മണം, എത്ര സംസാരങ്ങൾ. ഇതെല്ലാം ഓർത്തുവെക്കാൻ പറ്റുമോ? പറ്റില്ല. അതുകൊണ്ട് തലച്ചോറ് തീരുമാനിക്കുന്നുണ്ട് ഇത് വേണോ വേണ്ടയോ എന്ന്. ശ്രദ്ധിച്ചു കേൾക്കാത്ത പേര്, മനസ്സ് എവിടെയോ ആയിരിക്കുമ്പോൾ കണ്ട മുഖം, ടെൻഷനിൽ വായിച്ച പേജ്, ഇതൊക്കെ ആദ്യം പോകും. ചിലപ്പോൾ ഉറക്കുറവാണ് നമ്മുടെ ഏറ്റവും വലിയ…

Read More