Author: Gloria Rose

ഞാൻ ഗ്ലോറിയ റോസ് എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടപെടുന്നു തൃശ്ശൂർ ജില്ലയിലെ പളളിക്കുന്ന് താമസിക്കുന്നു മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡ്, പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ എന്റെ കവിതയും ഇടം നേടിയിട്ടുണ്ട്

കല്യാണം കഴിഞ്ഞ് നാലാം മാസം ആയിരുന്നു അത്. ചെറിയൊരു ഫ്ലാറ്റ്. ഞാനും ആദിത്യനും അമ്മയും. പുറത്തു നിന്ന് നോക്കുന്നവർക്ക് ഞങ്ങൾ ഒരു സന്തോഷ കുടുംബം. വീട്ടിൽ കയറുമ്പോൾ എല്ലാവരും പറയും “നീ വന്നപ്പോൾ മുതൽ വീട്ടിൽ ഒരു ലക്ഷ്മി വന്ന പോലെ മോളേ”. അടുക്കള, വൃത്തി, ആദിത്യന്റെ ഷർട്ട് ഇസ്തിരിയിടൽ. ഞാൻ അതെല്ലാം ചെയ്തു. കാരണം ഞാൻ വിശ്വസിച്ചു, ഇത് സ്നേഹത്തിന്റെ പേരിലാണ് എന്ന്. ആദിത്യൻ. 30 വയസ്സ്. MNC യിൽ ജോലി, കയ്യിൽ നല്ല ശമ്പളം. പക്ഷേ ജീവിതത്തിൽ ഒരു പ്ലാൻ ഇല്ല. രാവിലെ 11 ന് ഓഫീസ്, രാത്രി 12 ന് വീട്ടിൽ. വാരാന്ത്യം മുഴുവൻ കൂട്ടുകാരുമൊത്ത് ബാറിൽ. ക്രെഡിറ്റ് കാർഡ് കടം കയറി വരുന്നുണ്ട്. ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. “നമുക്ക് ഒരു വീട് വാങ്ങണം എന്ന സ്വപ്നം ഉണ്ടല്ലോ.” അവൻ എന്റെ തലയിൽ തലോടി പറയും “നീ കൂടെ ഉണ്ടല്ലോ, എല്ലാം…

Read More

വീടുകളിലും സ്കൂളുകളിലും തെരുവുകളിലും ഏറ്റവും സാധാരണമായി കേൾക്കുന്ന പരിഹാസങ്ങൾ ഏതിനെക്കുറിച്ചാണെന്ന് ചോദിച്ചാൽ രണ്ടു കാര്യങ്ങൾ ഉറപ്പിച്ചു പറയാം. ഒന്ന് നിറം, രണ്ട് വണ്ണം. ചെറുപ്പം മുതലേ നമ്മുടെ മനസ്സിലേക്ക് ചില ആശയങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. പരസ്യത്തിൽ വരുന്ന നായികമാർ എല്ലാം പാല് പോലെ വെളുത്തവരായിരിക്കും. സിനിമയിൽ വില്ലൻമാർക്ക് കറുത്ത നിറവും ഹീറോക്ക് തിളങ്ങുന്ന നിറവും. “മകൾക്ക് നല്ല വിവാഹാലോചന വരണമെങ്കിൽ ഒന്ന് വെളുക്കണം” എന്ന് അമ്മമാർ തമ്മിൽ സംസാരിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ക്ലാസ്സിൽ ഏറ്റവും കറുത്ത കുട്ടിയെ “കാക്ക”, “മഷി” എന്നൊക്കെ വിളിക്കും. അവൻ ചിരിച്ചാലും ആ ചിരിക്ക് പിന്നിൽ എത്ര വിഷമമുണ്ടെന്ന് ആരും നോക്കുന്നില്ല. ജോലി അന്വേഷിക്കാൻ പോകുമ്പോൾ പോലും “നിറം കുറവാണ്” എന്നൊരു കാരണം പറഞ്ഞ് പലരെയും ഒഴിവാക്കുന്നു. പതുക്കെ പതുക്കെ ആ കുട്ടി സ്വന്തം നിറത്തെ തന്നെ വെറുക്കാൻ തുടങ്ങും. സൂര്യനു കീഴിൽ ഇറങ്ങാൻ മടിക്കും. തന്റെ ഫോട്ടോ ആരും എടുക്കരുതെന്ന് ആഗ്രഹിക്കും. വണ്ണത്തിന്റെ…

Read More

അനന്തുവിന്റെ വീട്ടിൽ അപ്പൻ, അമ്മ, ചേട്ടൻ, അനിയൻ. ചേട്ടൻ ദുബൈയിൽ സിവിൽ എഞ്ചിനീയറാണ്. 5 വർഷം മുമ്പ് കല്യാണം കഴിഞ്ഞു. അനന്തു പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോയില്ല. Food കമ്പനിയിൽ ഒരു സൂപ്പർവൈസറാണ്. ശമ്പളം 60,000. സ്വന്തം വീട്, കടമൊന്നുമില്ല, നല്ല സ്വഭാവം. പക്ഷേ “ഗൾഫ്” എന്ന വാക്കില്ല. അതാണ് പ്രശ്നം. കഴിഞ്ഞ 3 വർഷമായി പെണ്ണ് അന്വേഷിക്കുന്നുണ്ട്. ആദ്യത്തെ 2 ആലോചന നല്ലതായിരുന്നു. പെണ്ണിന്റെ വീട്ടുകാർ ചോദിച്ച ആദ്യത്തെ ചോദ്യം: “എവിടാ ജോലി?” നാട്ടിൽ തന്നെ എന്ന് പറഞ്ഞപ്പോൾ പിന്നെ ഫോൺ വന്നില്ല. മൂന്നാമത്തെ ആലോചനയിൽ പെണ്ണിന്റെ അമ്മ നേരിട്ട് ചോദിച്ചു: “ഗൾഫിൽ പോകാൻ പ്ലാൻ ഉണ്ടോ മോനേ?” അനന്തു സത്യം പറഞ്ഞു: “ഇപ്പോൾ ഇല്ല ആന്റി. ഇവിടെ സെറ്റിലാണ്. ” അതോടെ “നോക്കട്ടെ” ആയി. നാട്ടിലെ കല്യാണ വീട്ടിൽ പോയാൽ ബന്ധുക്കൾ ചോദിക്കും: “എന്താ അനന്തൂ, ഇനിയും ആയില്ലേ?” അമ്മ ചിരിച്ചുകൊണ്ട് പറയും: “ആകും, നല്ല…

Read More

പരീക്ഷ കഴിഞ്ഞ് ആദിക്ക് അവധിയാണ്. അമ്മ പറഞ്ഞു, “നീ അമ്മൂമ്മയുടെ അടുത്തേക്ക് പോയി ഇരുന്നോ. അവിടെ ചെന്ന് കുറച്ചു നേരം ഫോൺ മാറ്റി വെച്ച് ജീവിച്ചോ.” ആദി ചിരിച്ചു കൊണ്ട് സമ്മതിച്ചു. പക്ഷേ മനസ്സിൽ അവന് അറിയാമായിരുന്നു, ഫോൺ ഇല്ലാതെ എന്ന് പറഞ്ഞാൽ ഒരു ജന്മം പോലെയാണ്. ട്രെയിനും ബസും മാറി അമ്മൂമ്മയുടെ വീട്ടിൽ എത്തിയപ്പോൾ വൈകുന്നേരം ആയിരുന്നു. പഴയ ഓടിട്ട വീട്. മുറ്റത്ത് വലിയ മാവും പ്ലാവും. ആദ്യത്തെ കാര്യം തന്നെ അവൻ ചോദിച്ചു, “അമ്മൂമ്മേ ഇവിടെ വൈഫൈ ഉണ്ടോ?” അമ്മൂമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു, “വൈഫൈ ഇല്ല മോനേ. പക്ഷേ ഇവിടെ കാറ്റുണ്ട്, മഴയുണ്ട്, കഥകളുണ്ട്.” ആദ്യത്തെ രണ്ടു ദിവസം അവന് നരകം പോലെ തോന്നി. ഫോണിലെ ചാർജ് 18 ശതമാനത്തിൽ നിൽക്കുന്നു. നെറ്റ്വർക്ക് കിട്ടാൻ മുറ്റത്തിന്റെ മൂലയിൽ പോയി നിൽക്കണം. സുഹൃത്തുക്കൾ അയക്കുന്ന മെസേജുകൾ കാണാൻ പറ്റുന്നില്ല. റീൽസ് ഇല്ല, ഗെയിം ഇല്ല. സമയം…

Read More

ജീവിതം ചെറിയ നിമിഷങ്ങളാണ്. ഇന്ന് ജീവിക്കുക. ബന്ധങ്ങൾ സൂക്ഷിക്കുക. വീഴ്ചകളിൽ പഠിക്കുക. നന്ദിയോടെ, സ്നേഹത്തോടെ ജീവിതം അർത്ഥവത്താക്കുക.

Read More

അഞ്ജലിക്ക് 24 വയസ്സ്. B.Com കഴിഞ്ഞ് ജോലി ചെയ്യുന്നു. 3 മാസമായി വീട്ടിൽ കല്യാണാലോചന നടക്കുന്നു. അവൾക്ക് ഒരു ചെറിയ പഴയ കഥയുണ്ട്. 10-ാം ക്ലാസിൽ പഠിക്കുമ്പോൾ പരീക്ഷ ടെൻഷൻ സ്റ്റേജ് പേടി ഒക്കെ കാരണം 4-5 തവണ അവൾ കാലിന് ബലമില്ലാതെ വീണുപോയിട്ടുണ്ട്. Neuro ഡോക്ടറും General Physician-ഉം ഒരേ ഉത്തരമാണ് തന്നത്: മറ്റൊരു രോഗവുമില്ല. ഇത് Anxiety ആണ്. പ്രായം കൂടുമ്പോൾ മാറും. പേടിക്കണ്ട. Vitamin B കോംപ്ലക്സും ഇരുമ്പിന്റെ ഗുളികയും കുറച്ചു മാസം കഴിച്ചു. അതിനുശേഷം 8 വർഷമായി ഒരു വീഴ്ചയും ഇല്ല. ആരോഗ്യപരമായി ഒരു കുഴപ്പവുമില്ല. ആദ്യമായി പെണ്ണുകാണാൻ വന്നത് അർജുനും വീട്ടുകാരുമാണ്. നല്ല ചെറുപ്പക്കാരൻ. സംസാരത്തിനിടെ അർജുൻ ചോദിച്ചു: എന്തെങ്കിലും പറയാനുണ്ടോ? അഞ്ജലി ആലോചിച്ചില്ല. ഒളിക്കാൻ തോന്നിയില്ല. സ്കൂളിൽ ടെൻഷൻ കൂടുമ്പോൾ ഇടയ്ക്ക് വീഴുമായിരുന്നു. ഡോക്ടറെ കണ്ടു. പ്രശ്നമില്ലെന്ന് പറഞ്ഞു. മരുന്ന് കഴിഞ്ഞപ്പോൾ മാറി. ഇപ്പോൾ 8 വർഷമായി ഒന്നുമില്ല എന്ന് സത്യം തുറന്നു…

Read More

“നാളെക്കായി ഇന്ന് കരയരുത്. ഇന്നത്തെ ചെറിയ സന്തോഷങ്ങൾ പോലും നാളത്തെ വലിയ ശക്തിയാകും. മറ്റുള്ളവരെ സഹായിക്കുന്നതിൽ ആണ് യഥാർത്ഥ സമ്പത്ത്. പണം തീരും, പേര് മറയും, പക്ഷേ നന്മ ഒരിക്കലും മരിക്കില്ല. നിശബ്ദമായി നല്ലത് ചെയ്യൂ. ലോകം ഒരുനാൾ അത് തിരിച്ചുതരും.”

Read More