Author: Sheeba Prasad

Reader, Writer, Teacher

“സ്നേഹമില്ലായ്മയാൽ വ്രണപ്പെട്ടു പോയിട്ടും പ്രാണനൂർന്നു പോകാതെന്നിലൊരു സ്പന്ദനം ബാക്കി.. ചോരാതൊരു തുള്ളി പ്രണയമെന്റെ ഹൃദയത്തിലിറ്റിക്കൂ ചിതൽ കയറിയ ചില്ലകളൊന്ന് തളിർക്കട്ടെ…!”

Read More

ഉടലിന്റെ ഉഷ്ണങ്ങളറിയാതെ എന്റെ ഉയിരിൽ നീ പകർന്നതിതൊന്നു മാത്രം… നേരിൻ നേർമ്മയുള്ളൊരിത്തിരി പ്രണയം…!

Read More

പകരാതെ സൂക്ഷിച്ച പ്രണയത്തിന്റെ തീരാനോവുമായ് ഞാനൊറ്റയ്ക്കായൊരീ വേളയിൽ എവിടെയായിരുന്നാലും ഇനി നിനക്കെന്റെ പ്രണയം ഭാരമാകാതിരിക്കട്ടെ…

Read More

“എത്ര കാതമകലേക്ക് നീയെന്നിൽ നിന്നുമകന്നാലും നമുക്കുള്ളിലെ പ്രണയം ഭംഗമേതുമില്ലാതെ പ്രാണനിൽ നിറയും തളിർക്കും പൂവിടും…”

Read More

ഞാൻ വളരെ ആവേശത്തോടെയും അടങ്ങാത്ത ആഗ്രഹത്തോടെയും സ്വന്തമാക്കിയതാണ് എന്റെ ഡ്രൈവിംഗ് ലൈസൻസ്. ഒട്ടുമിക്ക സ്ത്രീകളെയും പോലെ ഞാനും അഞ്ച് വർഷം ഐഡി പ്രൂഫ് മാത്രമായി ഉപയോഗിച്ച ഒരു വസ്തു. അതല്ലാതെ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലായിരുന്നു. ലൈസൻസ് കിട്ടിയതിന്റെ അഞ്ചാം വാർഷിക സ്മരണ പുതുക്കിക്കഴിഞ്ഞ് എനിക്ക് ഒരു ആഗ്രഹം തോന്നി, ലൈസൻസ് കൈയിലുണ്ടല്ലോ, പിന്നെ എന്തുകൊണ്ട് എനിക്കും ഡ്രൈവ് ചെയ്തു കൂടാ? ചേട്ടൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം ആരും കാണാതെ പോർച്ചിൽ കിടന്ന കാറിന്റെ  ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു നോക്കി. ആഹാ കൊള്ളാം. ഒരു അന്തസ്സൊക്കെയുണ്ട്. കാർപോർച്ചിൽ നിന്ന് അതൊന്നു സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്ക് ഇറക്കാൻ ധൈര്യം മാത്രം പോരല്ലോ! താഴേക്ക് നോക്കിയപ്പോൾ ആക്സിലറേറ്റർ, ക്ലച്ച്, ബ്രേക്ക്‌ ഇവ ഏതൊക്കെയാണെന്നു തിരിച്ചറിയാൻ വയ്യാ! അന്നത്തെ ശ്രമം ഉപേക്ഷിച്ചു പുറത്തിറങ്ങി. ഭാഗ്യം ആരും കണ്ടില്ല! ആ ആഴ്ച അവസാനം ഞാൻ ചേട്ടനോട് പറഞ്ഞു, “എനിക്ക് കാർ ഓടിക്കണം” “ഓടിച്ചോ.” “എന്നുപറഞ്ഞാൽ എങ്ങനെയാ?…

Read More

പതിനൊന്നു മണിയോടെ പൂർത്തിയാക്കിയ ആദ്യ ഫയൽ അടച്ചു വെയ്ക്കുമ്പോഴും കണ്ണുകൾ പോയത് എതിർവശത്തെ ഒഴിഞ്ഞ കസേരയിലേക്കാണ്. കാന്റീനിൽ ചായയ്ക്ക് കാത്തിരിക്കുമ്പോൾ, വാതിലിന് നേർക്ക് നീളുന്ന തന്റെ നോട്ടങ്ങൾ നിരാശയാൽ ചിമ്മിയടക്കുമ്പോൾ ഇതുവരെയും ഇല്ലാത്ത ഒരു അസ്വസ്ഥത തന്നെ ചൂഴ്ന്നു നിൽക്കും പോലെ അവൾക്ക് തോന്നി. ചായ കുടിച്ച് എഴുന്നേൽക്കുമ്പോഴേക്കും കണ്ടു, ദൂരെ പരിചിതമായ മിഴികൾ ആരെയോ തേടുന്നത്. ഹൃദയം ഒന്ന് കുതിച്ചു തുള്ളിയോ? ശ്ശേ, അവൾ സ്വയം ശാസിച്ചു. പുറത്തേക്കിറങ്ങി, ഓഫീസ് വരാന്തയിലേക്ക് കയറുമ്പോൾ ആ മിഴികളിലും കണ്ടു തിരഞ്ഞതെന്തോ കണ്ടെത്തിയ പോലെ ചുണ്ടിന്റെ കോണിൽ ഒരു ആശ്വാസച്ചിരി! അയാളെ കടന്നു പോകുമ്പോൾ പതിയെ പറഞ്ഞു, “ഇൻസ്‌പെക്ഷൻ ഉണ്ടായിരുന്നു.” “ഉം..” എന്നൊരു മറുപടിയിൽ അവൾ സ്വയം അത്ഭുതപ്പെട്ടു. യൗവനത്തിന്റെ പകുതിയും പിന്നിട്ടു കഴിഞ്ഞു. വിരസതയുടെ മുഖംമൂടി തന്റെ മുഖത്തു പാകമായി തുടങ്ങി എന്നവൾ അസ്വസ്ഥപ്പെട്ടു തുടങ്ങിയ കാലത്താണ്, ഇനിയും പൂവിടാൻ വസന്തങ്ങൾ ഏറെയുണ്ടെന്ന് അയാൾ അവളെ ഓർമിപ്പിച്ചത്… ഒന്നിനും വേണ്ടിയല്ലാതെ.. നോട്ടം…

Read More

പ്രിയനേ… നീയില്ലാതെ ഇന്നെന്റെ ആകാശം ശൂന്യമാണ്.. നീയില്ലാതെ ഇന്നെന്റെ ഇരവും പകലും ശൂന്യമാണ്.. നീയില്ലാതെ ഇന്നെന്റെ ഉള്ളം ശൂന്യമാണ്.. നീയായിരുന്നു എന്റെയാകാശത്തിലെ സൂര്യനും ചന്ദ്രനും ശുഭ്രനക്ഷത്രവും.. നീയായിരുന്നു എന്റെ ഏകസത്യം..!

Read More

ഹൃദയത്തിന്റെ അറ്റത്തൊരിടത്ത് ആരും കാണാതൊളിപ്പിച്ചൊരു മുഖമുണ്ട്.. പണ്ട്… ആൾക്കൂട്ടത്തിൽ..എനിക്ക് വേണ്ടി മാത്രം.. പിശുക്കി ഒരു ചിരി കടം തന്ന പ്രിയപ്പെട്ട ഒരാളിന്റെ മുഖം.. ഇന്ന്.. മടുപ്പിന്റെ മാറാല മൂടിയ വരണ്ട രാപ്പകലുകളിൽ മറ്റാരും കാണാതെ ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ തിരഞ്ഞ് ഞാനാ മുഖത്തേക്കൊന്ന് എത്തിനോക്കി ആ ചിരിയുടെ കടം വീട്ടാറുണ്ട്!

Read More

പഠന കാലയളവിൽ സുഹൃത്തുക്കളോടൊപ്പം ഒരിക്കലെങ്കിലും ഒരു വിനോദയാത്ര പോകാൻ കഴിയാതിരുന്നതിന്റെ നിരാശ  എന്റെ ഉള്ളിലെന്നും ഉറഞ്ഞു കൂടി നിൽപ്പുണ്ടായിരുന്നു. അതുകൊണ്ടാകാം, വിവാഹശേഷം ‘നമുക്കൊരു യാത്ര പോകാം’ എന്ന് നല്ല പാതി പറഞ്ഞപ്പോൾ മനസ്സൊന്നു തുള്ളിക്കുതിച്ചത്. “എവിടേക്കാ പോകുന്നത്?” ആകാംക്ഷ അടക്കാൻ കഴിയാതെ ഞാൻ ചോദിച്ചു. “അതൊക്കെ ഉണ്ട്. എന്തായാലും ഒരു അമ്യൂസ്‌മെന്റ് പാർക്ക്‌ ഉണ്ടാകും.”  ഗൂഢമായ ചിരിയോടെ മറുപടി നൽകിയ ശേഷം ചേട്ടൻ പുറത്തേക്കു പോയി. ഊട്ടിയിൽ പോയി തിരികെ  വീഗലാൻഡ് വഴി വരുമെന്നാണോ? അതല്ല കൊടൈക്കനാലിൽ നിന്നും ബ്ലാക്ക് തണ്ടർ വഴി തിരിച്ചു വരുമെന്നോ? ഇനി അതുമല്ല, പ്രണയത്തിന്റെ നിത്യ വിസ്മയമായ താജ്മഹൽ കാണാൻ ആഗ്രയിലേക്ക് ആകുമോ യാത്ര?  അങ്ങനെയെങ്കിൽ അവിടെ ഏതു അമ്യൂസ്മെന്റ് പാർക്ക്‌? ഞാൻ ആകെ ചിന്താകുലയായി. ചിന്തയിൽ നിന്നുണർന്നു  ഫോണെടുത്തു അമ്മയെ വിളിച്ചു ചൂടോടെ വിശേഷം പറഞ്ഞു, “അമ്മാ ഞങ്ങൾ ഒരു യാത്ര പോകുന്നു… ” ഹണിമൂൺ എന്ന് പറയാൻ ആയിരുന്നു ആഗ്രഹം.. പക്ഷേ വിവാഹം…

Read More

“വൈകുന്നേരം നമുക്ക് ഒന്ന് പുറത്ത് പോകണം.. നിനക്ക് എന്തൊക്കെയോ വാങ്ങണമെന്ന് പറഞ്ഞില്ലേ? ഞാൻ വരുമ്പോഴേക്കും നീ റെഡിയായി നിൽക്കൂ…” മനസ്സ് ഒന്ന് കുതിച്ചു തുള്ളി.  വിവാഹം കഴിഞ്ഞ്, ആളോടൊപ്പം അധികമൊന്നും പുറത്തു പോയിട്ടില്ല.  നേരത്തെ തന്നെ ജോലികൾ ഒതുക്കി, കുളിച്ചു റെഡിയായി നിന്നു.  ഞാനായിട്ട് വൈകരുതല്ലോ. എന്തായാലും അത്യാവശ്യം വേണ്ടുന്ന കുറച്ചു സാധനങ്ങൾ വാങ്ങണം എന്ന് കരുതി, ഒരു ബിഗ് ഷോപ്പർ നന്നായി മടക്കി ബാഗിൽ വെച്ചു.  അതില്ലാത്തതു കൊണ്ട് ഒന്നും വാങ്ങാൻ മടിക്കരുതല്ലോ! ആൾ കുറച്ചു നേരത്തെ വന്നു.  ചായ കുടിച്ച് ഞങ്ങൾ ഇറങ്ങി.  ബസിൽ സൈഡ് സീറ്റിലിരുന്ന്  കാഴ്ചകൾ ആസ്വദിക്കുമ്പോഴേക്കും മനസ്  നഗരത്തിലെ ഷോപ്പിംഗ് മാളിലും എക്സിബിഷൻ ഗ്രൗണ്ടിലും എനിക്ക് മുന്നേ രണ്ടു പ്രദക്ഷിണം പൂർത്തിയാക്കി. നിരവധി ഷോപ്പുകൾ നിറഞ്ഞ ബിഷപ്പ് ജെറോം നഗറിലേക്ക് ഞാൻ ആദ്യമായാണ് പോകുന്നത്.  ഗ്രൗണ്ട് ഫ്ലോറിലെ മുക്കാൽ ഭാഗം കടകളും കടന്ന്, പുള്ളിക്കാരൻ മുന്നോട്ട് പോകുന്നു.. ഞാനും ഒപ്പം നടന്നെത്താൻ ശ്രമിക്കുന്നുണ്ട്. ചെറുതും…

Read More