Author: Sheeba Prasad

Reader, Writer, Teacher

എഴുതിപ്പിശകിയ വരികൾ മായ്ച്ചെഴുതാൻ കഴിയും പോലെ വരിയും നിരയും തെറ്റി ഇടറിപ്പോയ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചെടുത്ത് ലക്ഷണയുക്തമാക്കാൻ കഴിഞ്ഞെങ്കിൽ….

Read More

രാവിൽ നിലാവിൻ ചേലറിയാതെ.. ഇരുളിൽ താരകത്തിളക്കം കാണാതെ.. പകലിൽ വെളിച്ചത്തിൻ പൊരുളറിയാതെ.. ഇതളൂർന്നു വീഴുന്നു എണ്ണിയാലൊടുങ്ങാത്ത ദിനരാത്രങ്ങൾ…

Read More

മറക്കാനാണ് കൊതിച്ചത്… അതുകൊണ്ട്… അതൊന്നുകൊണ്ട് മാത്രം അവന്റെ ഓർമ്മകളെ മനസ്സിന്റെ നിഴൽമറകളുടെ ആഴങ്ങളിൽ അവൾ അടക്കം ചെയ്തു… പല കാലങ്ങളിൽ അവൻ ചൊരിഞ്ഞ വാഗ്ദാനങ്ങളുടെ കൂർത്ത തലപ്പുകളാൽ അവളാ ഓർമ്മകളെ അടച്ചുറപ്പിച്ചു… നിർഭാഗ്യമെന്തെന്നാൽ മറക്കാൻ കൊതിച്ചതൊക്കെയും ഓർമ്മകളുടെ കൂർത്ത മുള്ളുകളായ്‌ ഹൃദയത്തോളം ചെന്നുമുട്ടി ഇന്നും ചോര ചിന്തുന്നു….

Read More

നിദ്രയെന്നെ പുൽകാത്ത രാവിൽ ഉള്ളിൽ.. ഉള്ളിന്റെയുള്ളിൽ നിന്നെടുത്തു ഞാൻ നുണയും ആലിപ്പഴമാണെന്റെ ആദ്യപ്രണയം..

Read More

വിശപ്പിന്റെ ചെറുകാടെരിയുന്നു എന്റെ ആത്മാവിൽ.. തുള്ളി സ്നേഹമിറ്റിക്കൂ.. വേവൊന്നു ശമിക്കട്ടെ..

Read More

കാലത്തിന്റെ കൈവഴികളിലെങ്ങോ കളഞ്ഞുപോയ മുഖങ്ങൾ ഒന്നൊന്നായ്… ഇന്നലെകളുടെ ചില്ലുജാലകങ്ങളിൽ മുട്ടിവിളിക്കുന്നു… ഓർമ്മകളുടെ വിരുന്നൂട്ടാൻ…..

Read More

നഷ്ടപ്രണയത്തിന്റെ ശവപ്പെട്ടിയ്ക്കുള്ളിൽ ഇന്നും വീർപ്പുമുട്ടി പിടയുന്നു.. നീ കടം തന്ന.. നിന്റെ ഉച്ഛ്വാസത്തിൻ ഇളം ചൂട് തങ്ങിയ ഒരു നൂറുമ്മകൾ…

Read More

ഞാനും അച്ഛനും സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ അനൗൺസ് ചെയ്തിരുന്നു.  സീറ്റ്‌ കണ്ടുപിടിച്ചു എന്റെ ബാഗും മറ്റും അച്ഛൻ തന്നെ അടുത്ത് വെച്ചു തന്നു.  ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ കൈ വീശുന്ന അച്ഛനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഞാൻ മായ. പ്ലസ് ടു അധ്യാപിക. അഞ്ചു ദിവസത്തെ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് ആണ് യാത്ര.  തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി വീണ്ടും ബസിൽ മുക്കാൽ മണിക്കൂർ യാത്ര ചെയ്തു ട്രെയിനിങ് നടക്കുന്ന സ്കൂളിൽ എത്തിച്ചേർന്നു. സ്കൂൾ, കോളേജ്, ടി ടി സി ട്രെയിനിങ് സെന്റർ എല്ലാം ചേർന്ന വിശാലമായ കോമ്പൗണ്ട് ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടപ്പെട്ടു. പതിനൊന്ന് മണി കഴിഞ്ഞാണ് അന്നത്തെ സെഷൻ ആരംഭിച്ചത്. മുപ്പതോളം അധ്യാപകർ രാവിലെ തന്നെ എത്തിച്ചേർന്നിരുന്നു.  ഉച്ചഭക്ഷണ സമയത്ത് കുറച്ച് പേരെ പരിചയപ്പെട്ടു. ഊണ് കഴിഞ്ഞു മൂന്ന് മണിയോടെ രണ്ടാം സെഷൻ ആരംഭിച്ചു. വൈകി വന്നവർ രണ്ടാം സെഷൻ മുതൽ പങ്കെടുത്തു. ട്രെയിനിങ് ആണെങ്കിലും ബോറടിപ്പിക്കാത്ത ക്ലാസുകൾ…

Read More

“മോൾക്ക്, കുസാറ്റ് എൻട്രൻസ് അപ്ലൈ ചെയ്തോ? ലാസ്റ്റ് ഡേറ്റ് ഇന്നാണ്.” ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്ന ആളിനെ ഞാൻ പ്രതീക്ഷയോടെ നോക്കി. “അപ്ലൈ ചെയ്തോ? ഇല്ലെങ്കിൽ ഞാൻ ചെയ്യാം. ഇന്ന് വരെയേ സമയം ഉള്ളൂ..” ആഹാരം ചവച്ചിറക്കുന്ന ഒച്ചയല്ലാതെ മറ്റൊരു ശബ്ദവും ആ തൊണ്ട ഭേദിച്ചു പുറത്ത് വന്നില്ല. ഞാൻ അടുക്കളയിലേക്ക് മടങ്ങി.  സിങ്കിൽ കിടന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി.  “വാ തുറന്നാൽ മുത്ത്‌ പൊഴിയുമോ? ഹും..” ദേഷ്യം അടക്കാൻ വയ്യാതെ ഞാൻ പിറുപിറുത്തു. ഇതിപ്പോ മൗനവ്രതം തുടങ്ങിയിട്ട് എത്ര നാളായി.  എനിക്ക് കോവിഡ് വരുന്നതിനും മുൻപാണ്.  കോവിഡ് വന്നത് എന്നായിരുന്നു? ഏപ്രിലിൽ ആണ് എനിക്ക് കോവിഡ് പിടിപെട്ടത്.  കൃത്യമായി പറഞ്ഞാൽ ഏപ്രിൽ രണ്ടാം തീയതി, ഞാൻ കോവിഡ് പോസിറ്റീവ് ആയി. അതിന്റെ തലേ ദിവസം തുടങ്ങിയ മൗനവ്രതം ഈ ജൂലൈ മാസത്തിൽ മൂന്ന് മാസം പിന്നിട്ട് വിജയകരമായ നാലാം മാസത്തിലേക്കു പ്രവേശിച്ചിരിക്കുന്നു! കടുത്ത പനിയായി, നിവർന്നു നിൽക്കാൻ കഴിയാതെ, ആ രാത്രിയിൽ…

Read More

“നീ രോഷ്നിയുടെ ചുണ്ട് കണ്ടിട്ടുണ്ടോ?” “ഇല്ല..” അവൾ വെറുപ്പോടെ പിറുപിറുത്തു. “തൊണ്ടിപ്പഴം പോലിരിക്കും.. ഓഹ്..” അയാളുടെ കൈകൾ അവളുടെ ശരീരത്തിൽ ആർത്തിയോടെ പരതി നടന്നു. വയറിൽ അമർത്തി അയാൾ തുടർന്നു, “നീ ലേഖയുടെ വയർ കണ്ടിട്ടുണ്ടോ?” “ഇല്ല..” വിമ്മിഷ്ടത്തോടെ ഒരു ഞരക്കം അവളുടെ ചുണ്ടുകൾക്കുള്ളിൽ ഞെരിഞ്ഞു.. “ആലില വയറല്ലേ ലേഖയ്ക്ക്..” “നീ സ്നേഹയുടെ മാറിടം കണ്ടിട്ടുണ്ടോ?” “ഇല്ല..” വാക്കുകൾ തൊണ്ടക്കുഴിയിൽ ഞെരുങ്ങുമ്പോൾ മിഴിനീർ അവളുടെ ചെന്നിയിലൂടൊഴുകി. “നീ രാജിയുടെ അരക്കെട്ട് കണ്ടിട്ടുണ്ടോ?” ചോദ്യത്തോടൊപ്പം അയാളുടെ വിരലുകൾ അവളുടെ അരക്കെട്ടിൽ തഴുകി. “ഞാൻ ആരുടേയും മൂടും മുലയും കണ്ടിട്ടില്ല… ഛെ..” അയാളുടെ ഭാരത്തെ തള്ളിയകറ്റി കിതപ്പോടെ അവൾ ചീറി.. “കഴുവേറി മോളെ അവിടെ കിടക്കെടീ…” അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു അയാൾ ചീറി. “നിങ്ങൾക്ക് എന്നെ ഞാനായി കാണാൻ ഇനിയും കഴിയില്ലേ?” വിങ്ങിപ്പൊട്ടിയ കരച്ചിലോടെ അവൾ ബെഡിലേക്ക് വീണു. രോഷ്നിയെയും ലേഖയെയും സ്നേഹയെയും മനക്കണ്ണിൽ തഴുകി, ഒടുവിൽ കിതപ്പോടെ അയാൾ അവളുടെ മേലേക്ക് വീണു.…

Read More