Author: Shibimol ks

തിരയൊടുങ്ങാത്ത അക്ഷരക്കടലിൻ തീരത്ത് ,…മുത്തുകളും…കല്ലുകളും ..പെറുക്കി നടക്കുന്നൊരുവൾ .

അവളെങ്ങോട്ടു പോയി? കാറ്റിൻ്റെ ചിറകിലവളൊരു അപ്പൂപ്പൻ താടിയായോ? അവളിലെയമ്മയെ കടലെടുത്തോ? മാതൃത്വം ഉരുകിത്തിളക്കുന്ന നെഞ്ചവൾ തുരന്നെവിടെക്കെറിഞ്ഞു കളഞ്ഞു? അവളിലെ പെണ്മയെ ആരെടുത്തു? നുരയുന്ന പ്രണയമവളെവിടെ കുഴിച്ചിട്ടു? അവളൊരു കൊലപാതകിയോ? അവളാദ്യമവളിലെ പെൺമയെ വിരക്തി തൻ കത്തിക്കറുത്തുകൊന്നു. ചോരയൊലിപ്പിച്ചു ചത്തുവീഴുമ്പോഴും പ്രണയമെന്നത് വിങ്ങിക്കരയുന്നുണ്ടായ്. ഒടുവിലായ് പിഴുത്തെടുത്തവളിലെയമ്മയെ എരിയുന്ന അഗ്നിക്കിരയാക്കി. മുക്കാലും വെന്തിട്ടും പുകയുന്നതതിൻ്റെ മക്കളെയെന്നുള്ള പൊള്ളുന്ന വിളികൾ. എന്നിട്ടും ബാക്കിയായോരു ജീവൻ്റെ കുഞ്ഞു കണികയുമായവളെങ്ങോട്ടുപോയ്? എന്തിനായവളെ അന്വേഷിച്ചീടുന്നു… അവളുപേക്ഷിച്ചിട്ടൊരു മുഷിപ്പിൻ കുപ്പായങ്ങൾ വീണ്ടുമണിയിക്കാനോ? അവൾ കൊന്നിട്ട ജീർണ്ണശരീരങ്ങളുമായി പിന്നാലെ പായുന്നതെന്തിന്?

Read More

  വായിൽ ചുവക്കുന്ന ഉമിനീരിന് പോലും ഒരു മണ്ണിൻ്റെ ചുവ, മേടത്തിലെ പൊടിക്കാറ്റിൻ്റെ സമ്മാനം. പുലരിക്കു പോലും വിയർക്കുന്നു. ബൈക്ക് തെക്കേ നടയിൽ വച്ചിട്ട് ശരത് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. പെട്ടെന്ന്, ഒരു പിൻവിളി പോലെ അമ്പലമണി മുഴങ്ങി. ഒന്നു കയറി ദേവിയെ തൊഴുതിട്ടു പോകാം. അവൻ തിരിഞ്ഞു നടന്നു. എറണാകുളത്ത് എത്തെണ്ടതാണ്, ഒൻപത് മണിക്ക് ഓഫീസിൽ പഞ്ച് ചെയ്യണം. ധൃതിയിൽ തെക്കേ നടയിൽ ചെന്ന്, ആളുകൾക്കിടയിലൂടെ, എത്തിച്ചു നിന്ന് തൊഴുതു, പടിഞ്ഞാറേ നടയിൽ എത്തി. പൊടുന്നനെ കാലുകൾ തരിച്ച മാതിരി അവൻ നിന്ന് പോയി. പ്രിയ… പ്രിയയല്ലേ ഇത്! കണ്ണുകൾ ഒന്നു കൂടി ചിമ്മി തുറന്ന്, തോന്നലല്ലെന്നു ഉറപ്പു വരുത്തി. കറുത്ത നിറത്തിൽ, ഇളം റോസ് പൂക്കൾ തുന്നിയ ചുരിദാർ, റോസ്സ് ഷോൾ അലസ്സമായി കുറുകെ ഇട്ടിരിക്കുന്നു. എത്ര കാലം മുൻപ് കണ്ടതാണ്. പക്ഷേ കാലമേറെ കഴിഞ്ഞിട്ടും ഇവളെ തനിക്ക് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു, കാരണം ഇവൾ അത്രമേൽ…

Read More

വീട് മുഴുവനും അച്ഛനില്ലായ്മയിൽ വിരസമാകുന്നതായി പ്രിയക്ക് തോന്നി. അധികം സംസാരിക്കാത്ത, ഉറക്കെ ഒന്നു ചിരിക്കുക പോലും ചെയ്യാത്ത അച്ഛനെ, ഇത്രയധികം മിസ്സ് ചെയ്യുന്നതിൽ അവളത്ഭുതപ്പെട്ടു.  കുറെ നാളായുള്ള അച്ഛൻ്റെ ആഗ്രഹമായിരുന്നു, ആദ്യം ജോലി കിട്ടിയ സ്ഥലത്ത് കുറച്ചു നാൾ കൂടി താമസിക്കണം എന്ന്.  “കാലം അനുവദിച്ചു തന്ന അവസാനത്തെ കുറച്ചു ദിനങ്ങൾ… ഞാനൊന്നു പിന്നോട്ട് നടക്കട്ടെ… ”   ദിനേശേട്ടൻ്റെ എതിർപ്പുകൾക്ക്,  അച്ഛൻ കൊടുത്ത മറുപടിയാണ്.  ഒരു നീളൻ തോൾസഞ്ചിയിൽ പ്രിയപ്പെട്ടതെല്ലാം ഒതുക്കി വച്ച് വിനയചന്ദ്രൻ മാഷ്, പ്രിയക്കും കുഞ്ഞുങ്ങൾക്കും ഒരു ചെറു പുഞ്ചിരിയിൽ യാത്രാമൊഴി ചൊല്ലി, രാത്രിമഴ നനച്ച  പുലരിയിലൂടെ ഒതുക്കുകല്ലുകളിറങ്ങി നടന്നു നീങ്ങി.   ട്രെയിനിൽ എതിരെയുള്ള സീറ്റിൽ വാശിപിടിച്ചു കരയുന്ന കുട്ടിയെ, അതിൻ്റെ അമ്മ പാടുപെട്ട് അനുനയിപ്പിക്കുന്നത് കണ്ടിരുന്നപ്പോൾ മാഷിനു തൻ്റെ കുട്ടിക്കാലം ഉള്ളിൽ തെളിഞ്ഞു, ഒരു നെയ്തിരി പോലെ അമ്മയും.    അമ്മ ജോലിയെടുക്കുന്ന ഔസേപ്പുമുതലാളിയാണ് പള്ളിവക സ്കൂളിൽ ജോലി ശരിയാക്കി തന്നത്. മകൻ ദൂരെ പോയി ഒറ്റക്ക്…

Read More

ഫോൺ നീട്ടിയടിക്കുന്നത് കേട്ട് അനിത സുഖനിദ്ര മുറിഞ്ഞതിലുള്ള ചെടിപ്പോടെ അറ്റൻഡ് ചെയ്തു. ചേട്ടനാണ്. “അനി… നീ പുറപ്പെട്ടോ. എവിടെ എത്തി.” “ചേട്ടാ, 4 മണിക്ക് ട്രെയിനിൽ കയറി. ഇതിപ്പോൾ എവിടെ ആയിന്നു അറിയില്ല. നേരം വെളുക്കട്ടെ. എല്ലാവരും എത്തിയോ?” “ഉവ്വ്. സൂക്ഷിച്ച് പോര്. ” “ശരി ചേട്ടാ. വിളിക്കാം.” ഫോൺ ഓഫ് ആക്കി ബാഗിലേക്കിട്ടു. കൈകൾ കൂട്ടിത്തിരുമ്മി ഒന്നു മൂരി നിവർന്നു നേരെ നോക്കി. നാട്ടിലേക്ക് പോകാൻ വല്ലാത്ത മടിയാണ്. ബോഗിയിലുള്ള മിക്കവരും ഉറക്കത്തിലാണ്. നേരെ എതിർ സീറ്റിൽ ഒരു ചെറുപ്പക്കാരനെ ചാരി ഒരു ചെമ്പൻ മുടിക്കാരി പെൺകുട്ടി ഇരുന്നുറങ്ങുന്നു. അവൻ ആ കുട്ടിയെ ചേർത്ത് പിടിച്ചിട്ടുണ്ട്. ഒരുപാട് അലഞ്ഞ മുഖഭാവം. അനിത ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. രാത്രി തൻ്റെ സൗന്ദര്യം പുതപ്പിച്ച ഗോതമ്പ് പാടങ്ങൾക്കിടയിലൂടെയാണ് ഇപ്പൊൾ ട്രെയിൻ പോയിക്കൊണ്ടിരിക്കുന്നത്. ഏതോ പേരറിയാപൂക്കളുടെ ഗന്ധവുമായി. കാറ്റും കൂട്ടിനുണ്ട്. ഇതുപോലൊരു രാത്രിയിരുട്ടിലേക്കാണ് ശിവേട്ടൻ. യാത്ര പറഞ്ഞിറങ്ങിപ്പോയത്.  മോതിരവിരലിൻമേൽ അന്നുച്ചക്ക് ശിവേട്ടൻ ബന്ധുക്കളെയെല്ലാം സാക്ഷിയാക്കി…

Read More