Author: സിന്ധു അപ്പുക്കുട്ടൻ

എഴുത്തും, വായനയും പാട്ടും വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വീട്ടമ്മ… പൊന്നൂസിന്റെ സ്വന്തം അമ്മക്കുട്ടി

“ഇന്നെങ്കിലും ഇത്തിരി നേരത്തെ എണീക്കെന്റച്ചൂ. ഉത്സവമല്ലേ കുളിച്ച് അമ്പലത്തിൽ പോയൊന്നു തൊഴുതു വാ” അച്ഛൻ വന്നു തട്ടി വിളിക്കുമ്പോൾ അശ്വതി നല്ല ഉറക്കത്തിലായിരുന്നു. ഉറക്കച്ചടവോടെ, ചിണുങ്ങിക്കൊണ്ടവൾ അച്ഛന്റെ കയ്യെടുത്തു കക്ഷത്തിനുള്ളിലാക്കി ഒന്നൂടെ ചുരുണ്ടു കൂടി. അച്ഛന്റെ കൈകൾക്ക് നല്ല തണുപ്പും, ചന്ദനത്തിന്റെ ഗന്ധവും. അവൾ മെല്ലെ കണ്ണുകൾ വിടർത്തി അച്ഛനെ നോക്കി. വെളുപ്പിനുണർന്ന് കുളിച്ച് കുറിയും തൊട്ടിരിക്കുന്നു. വെട്ടിയൊതുക്കിയ മുടിയും, മീശയും അച്ഛന്റെ അഴകിനു മാറ്റ് കൂട്ടുന്നുണ്ട്. ഇന്നലെ ഷർട്ടും മുണ്ടുമെല്ലാം തേച്ചു മടക്കുന്നതും, ഇടയ്ക്കിടെ കണ്ണാടിയിൽ നോക്കി മീശതടവുന്നതും കണ്ടപ്പോൾ അമ്മ കെറുവിക്കുന്നുണ്ടായിരുന്നു, കൊച്ചുപയ്യനാന്നാ വിചാരം. പെണ്ണിനെ കെട്ടിക്കാറായീന്നോർത്തോ. അച്ഛനതു കേട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചു. “നിനക്കെന്തറിയാം, അപ്പൂട്ടന്റെ തായമ്പകയുണ്ടെന്നു കേട്ടാൽ ഈ നാട്ടുകാർ മൊത്തം ഒഴുകിയെത്തും. അപ്പോപ്പിന്നെ എനിക്കും ഇച്ചിരി ഗ്ലാമറൊക്കെ ആയാലെന്താ. അശ്വതി അച്ഛനെ ആകമാനമൊന്നു നോക്കി.ഒരു മുടി പോലും നരച്ചിട്ടില്ല. എന്തൊരു ഐശ്വര്യമാണ് ആ മുഖത്തിന്‌. അച്ഛന്റെ കൂട്ടുകാരൊക്കെ ശരിക്കും കിളവൻമാരായിട്ടുണ്ട്.കൂട്ടുകാരുടെ അച്ഛൻമാരും വാർദ്ധക്യം ബാധിച്ചവരെപ്പോലായിട്ടുണ്ട്. അവർക്കുമുന്നിൽ എന്റെയച്ഛൻ…

Read More

പറയാതെയോടി വന്ന കാലവർഷം തകർത്തു പെയ്യുന്നതും മഴവെള്ളം നിറഞ്ഞ് റോഡുകൾ പുഴയായി ഒഴുകുന്നതും, മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതും ടീവിയിൽ കണ്ടുകൊണ്ടിരിക്കേ ഗൗരിക്ക് ആധിപെരുത്ത് ഇരിപ്പുറക്കാതെയായി. ടീപ്പോയിലിരുന്ന ഫോണെടുത്ത് ഒന്നുകൂടി ഹരിയുടെ നമ്പർ കോളിങ്ങിലിട്ടു. കീ കീ എന്നൊരു ശബ്ദമല്ലാതെ മറ്റൊന്നും അതിൽനിന്ന് കേൾക്കാൻ കഴിഞ്ഞില്ല. അഞ്ചോ ആറോ തവണയായി ഒരു കോളിന് ശ്രമിക്കുന്നു അവർ. മഴയുടെ ഒരു സൂചനപോലുമില്ലാതിരുന്നകൊണ്ട് യാതൊരു ടെൻഷനുമില്ലാതെയാണ് ഹരി, ശ്യാമയെയും പിള്ളേരെയും കൂട്ടി ഓഫീസിൽ നിന്ന് ടൂർ പോയത്. അമ്മയുംകൂടി വരൂയെന്ന് ഏറെ നിർബന്ധിച്ചതാണ്. പക്ഷേ താല്പര്യമില്ലയ്മ പറഞ്ഞപ്പോൾ പിന്നെയവൻ മറുത്തൊന്നും പറഞ്ഞില്ല. നാട്ടിലെ വീട് വിറ്റ് ഹരിക്കൊപ്പം ഈ ഫ്ലാറ്റിൽ കൂടിയിട്ട് രണ്ട് വർഷമാകുന്നു. നഷ്ടപ്പെട്ടു പോയ നാടിന്റെ നന്മകളൊന്നും ഈ പട്ടണത്തിൽ കാണാൻ കഴിയാത്തതു കൊണ്ടായിരിക്കണം ഒരിക്കൽപ്പോലും ഈ ചതുരപ്പെട്ടിക്കുള്ളിൽനിന്ന് പുറത്തിറങ്ങാൻ തോന്നിയിട്ടില്ല. അമ്മക്ക് പേടിയുണ്ടോ ഒറ്റക്കിവിടെ നിൽക്കാൻ എന്ന ചോദ്യത്തിന് യാതൊരു പേടിയുമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു അവനോട്. വഴിയിൽ തടസ്സമൊന്നുമില്ലെങ്കിൽ നാളെ…

Read More

ഉച്ചയൂണും കഴിഞ്ഞ് താടിക്ക് കയ്യും കൊടുത്ത് അടുക്കളവാതിൽക്കൽ കുത്തിയിരിക്കുന്ന അമ്മയെ കണ്ടപ്പോൾ അത്താഴത്തിന് ഇനിയെന്ത്ചെയ്യും എന്ന ആലോചനയിലായിരിക്കും എന്ന് തോന്നി. ഉച്ചക്ക്, ഊണ് എന്നുപറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ല. രാവിലെ കുടിച്ച പഴങ്കഞ്ഞിയുടെ ബാക്കിയിരുന്നത് തിളപ്പിച്ചൂറ്റി, മുറ്റത്തെ കാന്താരിയിൽ നിന്ന് പൊട്ടിച്ചെടുത്ത മുളകും ഉള്ളിയും ഉപ്പും കൂടി ചതച്ചെടുത്ത ചമ്മന്തിയുമായിരുന്നു. അതൊട്ട് വയറു നിറയുവോളം ഉണ്ടായിരുന്നുമില്ല. അപ്പു ആ ചോറ് കഴിച്ചില്ല. കരച്ചിലോടു കരച്ചിലായിരുന്നു. അമ്മ കുറെ കണ്ണുരുട്ടി. പിന്നെ നിറകണ്ണുകളോടെ അവനെയെടുത്തു മടിയിൽ വെച്ച് തലയിൽ തലോടിക്കൊണ്ടിരുന്നു. ആ ഇരുപ്പിൽ അവനങ്ങു ഉറങ്ങുകേം ചെയ്തു. പാ വിരിച്ച് അവനെയെടുത്തു കിടത്തിയിട്ട് വന്നിരിക്കുന്ന ഇരുപ്പാ. എനിക്കതു കണ്ടപ്പോൾ നല്ല സങ്കടം വന്നു. അമ്മ വെറും കഞ്ഞിവെള്ളമാണ് കുടിച്ചത്. അപ്പുവിന് എടുത്ത ചോറ് കൂടി എന്റെ പാത്രത്തിലേക്ക് കുടഞ്ഞിട്ടു. എന്നിട്ടും എനിക്ക് വയറു നിറഞ്ഞില്ല. കുറെ നേരം ചിന്തിച്ചിരുന്നിട്ടൊടുവിൽ, ഒരു നെടുവീർപ്പോടെ അമ്മയെണീറ്റ് തയ്യൽ മെഷിനിൽ പാതി തയ്ച്ചു വെച്ചിരുന്ന ആരുടെയോ പുത്തൻ ഉടുപ്പെടുത്ത്…

Read More

ആരോ ഗേറ്റിന്റെ കൊളുത്തെടുക്കുന്ന ശബ്ദം കേട്ട് മീനാക്ഷിയമ്മ മെല്ലെ തലതിരിച്ചു വഴിയിലേക്ക് നോക്കി. മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു അവർ. “അമ്മേ…” മുറ്റത്തേക്ക് കയറിവന്ന പെൺകുട്ടി ഒരു വിളിയോടെ അവരുടെ കൈ കവർന്നു. ഒരു പരിഭ്രമവും,അപരചിതത്വം ആ നെറ്റിയിൽ ചുളിവുകൾ വീഴ്ത്തുന്നതുകണ്ട് ആമിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “ഞാനാണമ്മേ, ആമി.. അമ്മയെന്നെ മറന്നോ. മീനാക്ഷിയമ്മ ഓർമ്മകളിൽ പരതി ആ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു.കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവർ നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ച് ആമിക്കൊരു പുഞ്ചിരി പകരം കൊടുത്തു. “ഇപ്പോ മനസ്സിലായി മോളേ. മോള് വാ. അമ്മ ചായയെടുക്കാം.” പറഞ്ഞു കൊണ്ട് അവർ ഹോസ് താഴെയിട്ടിട്ട് പൈപ്പടച്ചു വന്നു.പിന്നെ ഉമ്മറവാതിൽ തുറന്ന് അകത്തേക്ക് കയറി. വിറച്ചുകൊണ്ടുള്ള ആ പോക്ക് നോക്കി നിൽക്കെ ആമിക്കും കണ്ണുകൾ നീറി. അവൾ, വെള്ളത്തുള്ളികളാൽ മുത്തുമാല ചാർത്തി തലയാട്ടി നിൽക്കുന്ന ചെടികളിലേക്ക് നോട്ടം മാറ്റി. വിധുവിന്റെ പ്രിയപ്പെട്ട കൂട്ടുകാർ. ചുവന്ന റോസും, മഞ്ഞ റോസും പൂക്കളാൽ ഒരു വസന്തകാലത്തെയാകമാനം…

Read More