Author: സിന്ധു അപ്പുക്കുട്ടൻ

എഴുത്തും, വായനയും പാട്ടും വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വീട്ടമ്മ… പൊന്നൂസിന്റെ സ്വന്തം അമ്മക്കുട്ടി

പുൽക്കൂടിനുള്ളിലേക്ക് ഉണ്ണിയേശുവിനെ എടുത്തു വെക്കുമ്പോൾ അലീനയുടെ മനസ്സ് നിറയെ ആ റോസാപ്പൂ കുഞ്ഞിന്റെ മുഖമായിരുന്നു. അവളുടെ ചുണ്ടുപിളർത്തിയുള്ള കരച്ചിൽ നെഞ്ചിൽ വന്നലക്കുന്ന പോലെ. രാത്രികളിൽ ഉറക്കം പോലും നഷ്ടപ്പെടുത്തുന്നു ആ കുഞ്ഞു കരച്ചിൽ.  കർത്താവേ, പുഷ്പിക്കാൻ ആഗ്രഹമില്ലാത്ത ഗർഭപാത്രങ്ങളിലേക്ക് എന്തിനു നീ വസന്തത്തെ പറഞ്ഞയക്കുന്നു.  അർഹതയില്ലാത്തവന് വാരിക്കോരി കൊടുക്കുന്നതാണോ നിന്റെ മഹത്വം.  പിറുപിറുക്കലുകൾക്കൊപ്പം കണ്ണുകളിൽനിന്നടർന്ന തുള്ളികൾ അടുക്കി വെച്ച പച്ചപ്പുൽത്തകിടിയിൽ വീണു ചിതറി.  ദിവസങ്ങൾക്കുമുൻപ് മേമയുടെ മോൾ ഷേർളിയുടെ കുഞ്ഞ് ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞ് കാണാൻ ചെന്നതായിരുന്നു അലീന.  തൊട്ടടുത്ത ബെഡിൽ കിടന്നു വാവിട്ടു കരയുന്ന കുഞ്ഞിനെ ശ്രദ്ധിച്ചത്, ഇളം പിങ്ക് നിറത്തിൽ റോസാപ്പു പോലിരിക്കുന്ന ആ കുഞ്ഞിനെ എടുത്തു തോളിലിട്ട് കരച്ചിൽ മാറ്റാൻ ശ്രമിക്കുന്നത് കറുത്തിരുണ്ട പ്രായം ചെന്ന ഒരു ബംഗാളി സ്ത്രീ ആയത് കൊണ്ടായിരുന്നു.  ആ കുഞ്ഞിന് എന്തുപറ്റിയതാ? ആകാംഷ അടക്കാനാകാതെ ഷേർളിയോടന്വേഷിച്ചു.  അയ്യോ, അതിന്റെ കാര്യമൊന്നും പറയേണ്ട ചേച്ചി. ആ കുഞ്ഞിനെ ആരോ പള്ളിമുറ്റത്തു ഉപേക്ഷിച്ചു പോയതാണ്. ഇവിടെ…

Read More

അതൊരു ഓണക്കാലമായിരുന്നു. എങ്ങനെയൊക്കെ പിഴുതുമാറ്റാൻ ശ്രമിച്ചിട്ടും പിടിവിടാതെ അള്ളിപ്പിടിച്ചിരുന്നു കുത്തിനോവിക്കുന്ന തലവേദനയെ തുരത്താൻ ഇനിയെന്തുവഴി എന്നാലോചിച്ചു ഡോക്ടറെ കാണാൻ ചെന്നപ്പോൾ ആകമാനം പരിശോധിച്ചിട്ടൊടുവിൽ കേട് വന്ന അണപ്പല്ലിനെ അടർത്തിക്കളഞ്ഞാൽ ആശ്വാസം കിട്ടിയേക്കുമെന്ന അവസാന വാക്ക് പറഞ്ഞു അങ്ങേര്. അതിനും മുന്നേ മറ്റൊരിടത്തു നിന്നും കുറിച്ചു തന്ന ടെസ്റ്റുകളും, സ്കാനിംഗും കാശില്ലായ്മയുടെ ദൈന്യതയിൽ മുങ്ങി എവിടെയോ ചുരുണ്ടു കൂടിയിരിപ്പുണ്ടായിരുന്നു. പല്ല് പറിക്കാൻ ചെന്നപ്പോൾ കൂടെയാരുമില്ലേയെന്ന ചോദ്യത്തിന്, കൂടെ ഞാനുണ്ടല്ലോ എന്ന മറുപടി കേട്ട് ഗ്ലാസ്‌ ഡോറിനപ്പുറത്തെ മാലാഖ മുഖങ്ങൾ ആദ്യമൊന്നു പകച്ചു. പിന്നെ ചിരിച്ചുകൊണ്ട് തല കുലുക്കി. സൂചിക്കുത്തിൽ ചുണ്ടും നാവുമെല്ലാം മരിച്ചു മരവിച്ചാണിരിപ്പെങ്കിലും, തലയോട്ടിക്കുള്ളിലേക്ക് വേരാഴ്ത്തിയിരുന്ന ദന്തഗോപുരത്തെ വലിച്ചു പറിച്ചെടുക്കാൻ, വലിയൊരു മൽപ്പിടുത്തം നടക്കുന്നുണ്ടെന്ന് ചുറ്റിലുമുയർന്ന ശ്വാസനിശ്വാസങ്ങളുടെ ഉയർച്ചതാഴ്ചകൾ കാതിൽ സ്വകാര്യം പറഞ്ഞു. പിടിവലിയിൽ ശറ ശറോന്ന് വേരുകൾ പൊട്ടിയടരുന്നതറിഞ്ഞ് തല ചുറ്റി കണ്ണുകൾ അടഞ്ഞു പോകുമ്പോൾ എന്തുപറ്റി എന്ന പരിഭ്രമം പൂത്ത ചോദ്യങ്ങളോടെ തണുത്ത വിരലുകൾ ഓടി വന്ന് കവിളിൽ…

Read More

മാലിനി, ഇക്കൊല്ലം തിരുവോണത്തിനു നമുക്കൊന്ന് അമ്പലത്തിൽ പോകണം. “അന്നമനട മഹാദേവനെ” കാണാൻ. പിന്നെയൊരു സദ്യയുമുണ്ടാക്കണം. ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്ന മാലിനി അത്ഭുതം കൊണ്ടിട്ടെന്നവണ്ണം ലോണിലെ ഊഞ്ഞാൽ കസേരയിലിരിക്കുന്ന ശേഖരനെ ഉറ്റു നോക്കി. “പിള്ളേരൊന്നും വരില്ലന്ന് ഇന്നലെക്കൂടി വിളിച്ചു പറഞ്ഞതല്ലേ ശേഖരേട്ടാ. പിന്നെന്തിനാപ്പോ സദ്യ? “നമുക്ക് കഴിക്കാൻ.” പിള്ളേർക്കവിടെ മലയാളി അസോസിയേഷന്റെ ഓണാഘോഷമൊക്കെ കെങ്കേമമായിരിക്കും. അതാ അവരിങ്ങോട്ടൊന്നും വരാതെ അവിടെ തന്നെ കൂടുന്നെ. നമ്മളല്ലേ അവരങ്ങു കാനഡയിലാണല്ലോ, അമേരിക്കയിലാണല്ലോ എന്നും പറഞ്ഞു വേവലാതിപ്പെടുന്നേ. അവരെപ്പോലുള്ള പ്രവാസികൾക്കൊക്കെയാണിപ്പോ ഒരു മാസം നീളുന്ന ഓണാഘോഷമൊക്കെ. നാട്ടിലുള്ള നമ്മൾ കൂടിയാൽ മൂന്നു ദിവസം അത്രയല്ലേയുള്ളൂ. അവരവിടെ പപ്പടോം പഴവും പായസവുമൊക്കെ കൂട്ടി സദ്യയുണ്ണുമ്പോ നമ്മളെയൊന്നും ഓർക്കുന്നുപോലുമുണ്ടാകില്ലന്റെ മാളുക്കുട്ട്യേ. അപ്പോൾപ്പിന്നെ ഇവിടെ നമുക്കും ആയിക്കൂടെ ഒരു സദ്യ. ശേഖരൻ അവർക്കരികിലേക്ക് നടന്നു വന്ന് മാലിനിയുടെ തോളിൽക്കൂടി കയ്യിട്ട് അവരെ തന്റെ ദേഹത്തേക്ക് ചേർത്തു.  നല്ല കാര്യായി. ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ വേണ്ടുവോളമുണ്ട് രണ്ടാൾക്കും. അതിന്റെ കൂടെ സദ്യയും കൂടിയായാൽ കേമായി.…

Read More

അഞ്ചാം ക്ലാസ്സിലെ ഓണം വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസമാണ് രജിത ഞങ്ങളുടെ ക്ലാസ്സിലെ പുതിയ കുട്ടിയായി കയറിവന്നത്. കൂടെ അവളുടെ ഇരട്ട സഹോദരൻ സൂരജും ഉണ്ടായിരുന്നു. അധികം കൂട്ടുകാരൊന്നുമില്ലാത്ത വളരെ അന്തർമുഖിയായൊരു കുട്ടിയായിരുന്നു ഞാനന്ന്…… ഇന്നും.. രജിത കയറി വന്നപ്പോൾ ടീച്ചർ അവളെപ്പിടിച്ചിരുത്തിയത് എന്റെയടുത്തായിരുന്നു. വെളുത്ത നിറമുള്ള കൈത്തണ്ടയിൽ നിറയെ കറുത്ത രോമങ്ങൾ നിറഞ്ഞു നിന്നിരുന്നു. എനിക്കതൊരു കൗതുകക്കാഴ്ച്ചയായി. ആരോടും അങ്ങോട്ട് കയറി മിണ്ടുന്നത് എന്റെ ശീലമല്ലാത്തതുകൊണ്ട് അവളെന്നോട് ചോദിച്ചതിനൊക്കെ മുക്കിയും മൂളിയും മറുപടി കൊടുത്തതല്ലാതെ അവളോടൊരു വിശേഷവും തിരക്കാൻപോയില്ല ഞാൻ. പക്ഷേ രജിത ഒറ്റക്കാഴ്ച്ചയിൽത്തന്നെ എന്നെയവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയാക്കി. ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ കുറച്ചോർമ്മകളെ എനിക്ക് സമ്മാനിക്കാനായി. ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്ന അവളുടെ അച്ഛന് ട്രാൻസ്ഫർ വരുമ്പോൾ ഇടയ്ക്കിടെ വീടും സ്കൂളും മാറേണ്ടി വരും. അങ്ങനെ വന്നു പെട്ടതാണ് ഞങ്ങളുടെ സ്കൂളിലും.തിരുവനന്തപുരമാണ് അവരുടെ നാട്. അവളുടെയാ “തിരോന്തോരം “ഭാഷ കേൾക്കാൻ നല്ല രസമായിരുന്നു. ആദ്യം സ്കൂളിനടുത്തുള്ള ഒരു…

Read More

ഇഷ്ടഭക്ഷണം ഏതെന്നു ചോദിച്ചാൽ ചൂണ്ടിക്കാട്ടാൻ എന്റെ മുന്നിലുള്ള ഒരേയൊരു ഓപ്ഷൻ പപ്പടവും പഴവും പായസവും കൂട്ടിയുള്ള അടിപൊളി സദ്യയാണ്. എപ്പോ കിട്ടിയാലും ഞാനത് വേണ്ടെന്ന് വെക്കാറില്ല. കഞ്ഞി കുടിച്ച്കുടിച്ച് മടുത്തുപോയ ഒരുകാലത്ത് അതിയായി ആഗ്രഹിച്ച ഒരു ഭക്ഷണമാണ് ചോറ്. അതിന്റെ കൂടെ ഇഷ്ടമുള്ള പച്ചക്കറികൂടി ഉണ്ടെങ്കിൽ അതിനോളം സംതൃപ്തി തരാൻ മറ്റൊന്നിനുമാകില്ല തന്നെ. ദാരിദ്ര്യം കൊടികുത്തി വാണിരുന്ന ഒരു കാലമായിരുന്നു ബാല്യം. ഓണത്തിനോ, അയൽ വീടുകളിലേ കല്യാണങ്ങൾക്കോ മാത്രം വയറു നിറച്ച് ചോറുണ്ണുന്ന ഒരു കാലം. രാവിലെ സ്കൂളിൽ പോകുമ്പോ തലേ ദിവസം വെള്ളമൊഴിച്ചു വെച്ച പഴങ്കഞ്ഞി ഓരോ കയിൽ വീതം മൂന്ന് പ്ലേറ്റിൽ അമ്മ വിളമ്പി വെക്കും. അനിയൻ കുഞ്ഞായതുകൊണ്ട് ഉള്ളതിൽ നല്ലൊരു പങ്ക് അവന്റെ പ്ലേറ്റിലായിരിക്കും. സ്കൂളിൽ ഉച്ചക്കഞ്ഞിയുടെ നേരമാകുംവരേ വിശപ്പ് പിടിച്ച്നിൽക്കാൻ അവനാകില്ല എന്ന ചിന്തയാണ് അമ്മയെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നത്. രമണിടീച്ചർ വിളമ്പിത്തരുന്ന ഉച്ചക്കഞ്ഞിക്ക് എന്തൊരു സ്വാദായിരുന്നു. കടുകും വറ്റൽമുളകും താളിച്ചു ചേർത്ത ചെറുപയർ കറിക്കും അസാധ്യ…

Read More

ഒരു യാത്രയുടെ തുടക്കത്തിലാണ് ഷീജ എന്നെ വിളിച്ചത്. സുമേ, നമ്മുടെ സ്മിത കുഞ്ഞിനേയും കൊണ്ട് ആത്മഹത്യ ചെയ്തു. യ്യോ…എപ്പോ? അലറിക്കുതിച്ചുപായുന്ന തീവണ്ടിയിൽ ജനാലോരക്കാഴ്ച്ചക്കളുടെ കൗതുകം തിരഞ്ഞിരുന്ന ഞാൻ ഫോണും കൊണ്ട് സീറ്റിൽ നിന്ന് ഉയർന്നു പൊങ്ങിപ്പോയി. എന്റെ ചോദ്യം അൽപ്പം ഉറക്കെയായതു കൊണ്ട് മറ്റു യാത്രക്കാരുടെ ശ്രദ്ധ ഒരു നിമിഷം എന്നിലേക്കായി ഒരരമണിക്കൂർ ആയിക്കാണും. ഒച്ചയും ബഹളവും കേട്ട് ഓടിച്ചെന്നവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴേക്കും…. ഷീജ പാതിയിൽ നിർത്തി തലേന്ന് രാത്രി സ്മിതയുടെ വീട്ടിൽ നിന്ന് അടിയുടെയും കരച്ചിലിന്റെയും ഒച്ച കേട്ടിരുന്നു. രഘുവിനോട് ഒന്ന് ചെന്ന് നോക്കു എന്നുപറഞ്ഞപ്പോൾ, അതവിടെ പതിവല്ലേ. ഇനി ഞാൻ ചെന്നു നോക്കിയാൽ ആ നാറി എന്റെയും സ്മിതയുടെയും പേര് ചേർത്ത് നാട് നീളെ പറഞ്ഞു നടക്കും നീ കിടന്നുറങ്ങാൻ നോക്ക്. നാളെ വെളുപ്പിനെ പോകേണ്ടതല്ലേ. രഘു പറഞ്ഞതും സത്യമാണ്. ദാസനും അയാളുടെ അമ്മയും രഘുവിനെ ചേർത്ത് അപവാദം പറഞ്ഞുണ്ടാക്കാൻ ഒട്ടും മടിക്കില്ല. അവളെന്താ ചെയ്തേ……

Read More

ആദ്യപ്രസവം പെണ്ണുവീട്ടുകാരുടെ ഉത്തരവാദിത്വമാ.. എനിക്കതിൽ റോളൊന്നുമില്ല. അതിരാവിലെ കയ്യിൽക്കിടന്ന ഒരു വളക്ക് വേണ്ടി അയാൾ ബഹളം വെച്ചപ്പോൾ ഞാനതിനെ എതിർത്തു. ഹോസ്പിറ്റലിൽ പൈസക്ക് ആവശ്യം വരും. ആ നേരത്ത് എങ്ങോട്ടൊടും എന്ന ഭീതിയായിരുന്നു മനസ്സിൽ. അതിനയാൾ പറഞ്ഞ മറുപടിയായിരുന്നു അത്. ഓരോ മാസവും ചെക്കപ്പിന് പോകാനിറങ്ങുമ്പോൾ എന്റെ കയ്യിൽ കാശില്ല. ആരോടെങ്കിലും വാങ്ങിത്തന്നാൽ കൊണ്ടുപോകാം എന്ന് പറയുകയും ഞാൻ പണമൊപ്പിച്ചു കൊടുത്താൽ കൂടെ വരികയും ചെയ്യുന്ന ആളായിട്ടും ഡേറ്റ് അടുക്കുമ്പോഴേക്കും കുറച്ചൊക്കെ കരുതി വെക്കും എന്ന് പ്രതീക്ഷിച്ചു നടന്ന ഞാൻ അത്കേട്ട് ഇടിവെട്ടേറ്റ പോലെയായി. കുറച്ചു ദിവസങ്ങളായി എന്റെ കയ്യിലെയാ അവസാന വളക്ക് വേണ്ടി ബഹളം വെച്ചു തുടങ്ങിയിട്ട്. അതിനും മുന്നേ ബലമായി ഊരിക്കൊണ്ട് പോയ ഒരു ഡസനോളം വളകളും, മൂന്നു മാലകളും ഇതുവരെ തിരികെ കൊണ്ടു വന്നിട്ടേയില്ല. ഇതിനി ഞാൻ തരില്ല.. പ്രസവത്തിനു എന്തെങ്കിലും ആവശ്യം വന്നാൽ എടുത്തു വിൽക്കാൻ ഇതേ ബാക്കിയുള്ളു. ഞാനാ വളയിൽ മുറുകെ പിടിച്ചുകൊണ്ട് വീണ്ടും…

Read More

മധ്യവേനലവധിക്ക് അമ്മ വീട്ടിൽ ചെല്ലുമ്പോഴാണ് കഥകേൾക്കാൻ ചുറ്റും കൂടുന്ന ഞങ്ങൾക്കുമുന്നിൽ അമ്മമ്മ പഴങ്കഥകളുടെ ഭാണ്ഡമഴിച്ചു കുടഞ്ഞിടുന്നത്. അമ്മാമൻമാരുടെ മക്കളും ചിറ്റമാരുടെ മക്കളും വല്ല്യമ്മയുടെ മക്കളും കൂടി ഞങ്ങളൊരു കുട്ടിപ്പട തന്നെയുണ്ടാകും തറവാട്ടിൽ. അമ്മമ്മ പറയുന്ന കഥകളിൽ കാലൻ കോഴിയുടെ പേടിപ്പിക്കുന്ന കൂവലും ഒടിയന്റെ കൺകെട്ടും ചോരകുടിക്കുന്ന യക്ഷിയും ചുട്ടകോഴിയെപ്പറപ്പിക്കുന്ന മന്ത്രവാദികളുമൊക്കെ ഉണ്ടാകും. അമ്മമ്മയുടെ മുത്തശ്ശൻ വലിയൊരു മന്ത്രവാദി ആയിരുന്നത്രെ. ചില കഠിനമായ കർമ്മങ്ങൾ വേണ്ടിടത്തു പൂജകൾ കഴിഞ്ഞാൽ, ആറടിയോളം താഴ്ചയുള്ള കുഴിയിലേക്ക് ഇറങ്ങി കിടക്കും. ശിഷ്യൻമാർ മണ്ണിട്ട് ആ കുഴി മൂടും. ഘോരമായ മന്ത്രജപങ്ങൾക്ക് വേണ്ടിയാണത്രേ അങ്ങനെ ചെയ്യുന്നത്. പിറ്റേന്ന് മണ്ണ് മാറ്റുമ്പോൾ മുത്തശ്ശൻ ഒരു പോറൽപോലുമില്ലാതെ എഴുന്നേറ്റ് വരും. പിന്നെ കോഴിയെ കൊന്ന് ആ ചോര കുടിക്കും. അതോടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി.പട്ടും വളയുമൊക്കെ കൊടുത്താണത്രേ അവർ മുത്തശ്ശനെ പറഞ്ഞയക്കുക. പട്ടും വളയും എന്താണെന്നു അറിയില്ലെങ്കിലും എല്ലാം കേട്ട് ഞങ്ങളങ്ങനെ അന്തംവിട്ട് വായുംപൊളിച്ചിരിക്കുകയായിരിക്കും. അത് കാണുമ്പോൾ അമ്മമ്മക്ക് മുത്തശന്റെ വീര പരാക്രമങ്ങൾ…

Read More

ഒരുവട്ടംകൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം…. ഈ ഗാനം കേൾക്കുമ്പോഴൊക്കെയും എന്റെ ഹൃദയം തുടിക്കാറുണ്ട്, ഒരുവട്ടം കൂടിയാ വിദ്യാലയമുറ്റത്തെത്താൻ, എനിക്ക് അത്രമേൽ പ്രിയപ്പെട്ട, എന്റെ ലില്ലിയാൻ ടീച്ചറിന്റെ ക്ലാസ്സ്‌മുറിയിലേക്ക് ഓടിക്കയറാൻ. അച്ഛനും അമ്മയും തമ്മിലുള്ള പിണക്കം ഒരു വേർപിരിയലിന്റെ വക്കിലെത്തിനിൽക്കുന്ന നാളുകൾ. ഭീതിദമായ ഒരു രാത്രിക്ക് ശേഷം നേരം പുലർന്നപ്പോൾ, പുളിച്ചകള്ള് മണക്കുന്ന ഛർദിലിൽ കുഴഞ്ഞ് ബോധംകെട്ടുറങ്ങുന്ന അച്ഛനെയുണർത്താതെ പൂച്ചക്കാൽവെയ്പ്പുകളോടെ വീട് വീട്ടിറങ്ങിയ ഞങ്ങൾ അമ്മവീട്ടിൽ ചെന്നു കയറി. സാധാരണ അവിടെ ചെന്നാൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അച്ഛൻ വീട്ടിലേക്കു തിരിച്ചു പോകുകയാണ് പതിവ്. ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും അമ്മയയതിന് മിനക്കെടുന്നില്ലയെന്ന് കണ്ടപ്പോൾ തുറന്നു ചോദിച്ചു “എന്താമ്മേ നമ്മൾ വീട്ടിൽ പോകാത്തത്? “ഇനി ഇതാണ് നമ്മുടെ വീട്. ഇവിടുന്നിനി എങ്ങോട്ടും പോകുന്നില്ല. അമ്മയുടെ ശബ്ദത്തിന് പതിവിലും കനമുണ്ടായിരുന്നു “അപ്പൊ സ്കൂളിൽ പോകാനോ?? “ഇവിടെയുമുണ്ട് സ്കൂൾ. കുറച്ചു ദിവസം കഴിഞ്ഞാ അവിടെക്കൊണ്ടോയി ചേർക്കാം” അലസമായി പറഞ്ഞുകൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോയി. കുറച്ചു ദിവസങ്ങൾക്കു…

Read More

രാവിലെ അച്ഛനും, മകനും ഇറങ്ങിപ്പോകുമ്പോൾ ബാക്കിയാകുന്ന ശൂന്യതയിൽ നിന്നും പൂമുഖവാതിലടച്ച്, സിങ്കിൽ കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങളുടെ കലമ്പലുകളിലേക്കു കയറിച്ചെല്ലുമ്പോഴേക്കും അടുക്കളവരാന്തയിലെ അരമതിലിൽ “മണിക്കുട്ടി “ഹാജരുണ്ടാകും. പിന്നെയങ്ങോട്ട് വിശേഷം പറച്ചിലായി, കഥ പറച്ചിലായി, പാട്ടുപാടലായി. മണിക്കൂറുകൾ കാറ്റിന്റെ വേഗത്തിലങ്ങോടി പോകുകയും ചെയ്യും അന്നും മണിക്കുട്ടിയുടെ വിളി കേൾക്കെ ഒരു പാത്രത്തിൽ ഇഡ്ഡലിയും സാമ്പാറുമെടുത്ത് ഇന്ദു തിണ്ണയിലേക്കിറങ്ങിയിരുന്നു. മണിക്കുട്ടിക്ക് കഴിക്കാനുള്ളത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അവൾക്ക് മുന്നിലേക്ക് നീക്കി വെച്ചുകൊടുത്തു. “ഇന്നെന്താ മോന്തക്കൊരു വാട്ടം? ഏതാണ്ട് വല്യ ആലോചനയിലാണല്ലോ. ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു”. ഭക്ഷണംകഴിച്ച് പാത്രവുംകഴുകിവെച്ച് തിണ്ണയിലേക്കുതന്നെ ഇറങ്ങിയിരിക്കുമ്പോൾ മണിക്കുട്ടി ചാഞ്ഞും ചരിഞ്ഞും അവളെയൊന്നു നോക്കി. എന്ത് പറയാനാ മണിക്കുട്ടി. ഇന്നലെയൊരു കഥ വായിച്ചു. ഒരു ദാക്ഷായണിയുടേം കല്യാണിയുടേം കഥ. അവരങ്ങോട്ട് ഇറങ്ങി പോകുന്നില്ലന്നെ. എന്റെ പിന്നാലേ നടക്കുവാ. പാവം രണ്ടു പെണ്ണുങ്ങൾ. അതുങ്ങളുടെ ഓരോ കഷ്ടപ്പാടുകൾ. കഥ എഴുതിയവളുടെ ജീവിതം അതിലും കഷ്ടം.എല്ലാം ഓർത്തിട്ട് മനസ്സിനൊരു സുഖമില്ല. അല്ലേലും പെണ്ണിന്റെ വിധി…

Read More