Author: THARA SUBHASH

കൂട്ടുകൂടാനും കഥ കേൾക്കാനും ഇഷ്ടമുള്ളൊരു പെൻഷണർ. മുൻ മാധ്യമപ്രവർത്തക .പൂക്കളോടും നായ്ക്കളോടും പ്രിയം.

കണ്ണു കാണാൻ വയ്യാത്ത മഴ !റെയിൻ കോട്ട്  വലിച്ചൂരി സ്കൂട്ടറിലേയ്ക്കിട്ട് ഓഫീസിനുള്ളിലേയ്ക്കു കാലെടുത്തു വെച്ചതേ  സുധൻ പിള്ളയ്ക്ക് അരിശം വന്നു. ഓഫീസ് അസിസ്റ്റൻറ് മുകേഷിൻ്റെ ഇരിപ്പിടം ഇന്നും ശൂന്യം. കൊള്ളാവുന്ന  വികാരങ്ങൾക്കല്ലാം  ലോക്കൗട്ട്  പ്രഖ്യാപിച്ചു  കഴിഞ്ഞ ഓഫീസ് ഹെഡ്  ഏലിയാമ്മ സാറിനോട്, മുകേഷിൻ്റെ സീറ്റിലേയ്ക്കു ചൂണ്ടി ഇന്നുമില്ലേ? എന്നൊരാംഗ്യം കാണിച്ചു. പത്തര മണിക്കു കേറി വന്നിട്ട് കൈമുദ്ര കാണിക്കുന്നോടാ ? എന്ന ഭാവം കഴിയുന്നേടത്തോളം മുഖത്തു സ്ഫുരിപ്പിച്ച് ഏലിയാമ്മ സാർ കനപ്പിച്ചിരുന്നു .കമ്പ്യൂട്ടർ മോണിറ്ററിൽ കണ്ണും നട്ടിരുന്ന  സീനിയർ ക്ലാർക്ക്, ജോയ് മാത്യു, കയ്യൊന്നുയർത്തിക്കാട്ടി, വീണ്ടും പണിയിലേയ്ക്കു തിരിഞ്ഞു. “സുധൻ പിള്ളേ , വൈകിട്ട് ട്രഷറിയിൽ കേറി ബിൽ ബുക്കെടുക്കണം കേട്ടോ. നാളെ പേ ബില്ലു കൊടുക്കാനുള്ളതാ ” സുധനു ചൊറിഞ്ഞു വന്നു. “എൻ്റെ സാറേ, ഇതൊക്കെ ആരുടെ ജോലിയാ എൻ്റെയാണോ ? ഈ ഓഫീസിലൊരു അസിസ്റ്റൻ്റിനെ തന്നിരിക്കുന്നതെന്തിനാ, കുടുംബമായിട്ടു മൂന്നാറിൽ ചുറ്റിയടിക്കാനാണോ?” ഏലിയാമ്മ, സുധനെ പൂർണ്ണമായി അവഗണിച്ച് , അന്നത്തെ തപാൽ വായിച്ചു സെക്ഷൻ തിരിക്കുന്നതിൽ വ്യാപൃതയായി സുധനും…

Read More

തലക്കാവേരിയിൽ നിന്ന് ചുറ്റിയടിക്കുന്ന തണുത്ത കാറ്റിൽ പാറി വീണ മുടിയിഴകളൊതുക്കാൻ   മിനക്കെടാതെ, വെളിച്ചത്തിൻ്റെ ചെറുതുരുത്തുകൾ   തീർക്കുന്ന വിളക്കുകാലുകളിലൊന്നിൽ ചാരി നീന നിന്നു. വെളിച്ചം ഇരുളിലേയ്ക്കൂളിയിടുന്ന സന്ധ്യകൾ അവൾക്കെന്നും പ്രിയതരമായിരുന്നു താഴെ നിന്നു മേപ്പിൾ കൗണ്ടി റിസോർട്ടിലേയ്ക്കു പുളഞ്ഞു കയറി വരുന്ന പജീറോയിൽ അവളുടെ കണ്ണൊന്നുടക്കി. പൂക്കൾ പുതച്ചു മദഭരയായി നിൽക്കുന്ന ഈ കുന്നിൻ മുകളിലെ രണ്ടു ചെറു സ്വർഗ്ഗങ്ങളാണ് മേപ്പിളും തൻ്റെയീ ക്ലൗഡ് നയനും. പജീറോ പതിയെ മേപ്പിളിലേയ്ക്കു തിരിഞ്ഞു. മുത്തുവാരിയെറിഞ്ഞ പോലെ പൂത്തുണർന്നു നിൽക്കുന്ന പാരിജാതത്തിൽ അലസഭാവത്തിൽ ചാരി വെച്ച മേപ്പിളിൻ്റെ  പഴമ സന്നിവേശിപ്പിച്ച ബോർഡ് കണ്ടിട്ടുണ്ടാവും. മടിക്കേരി  ടൗൺ പതിയെ പുതപ്പു നീർത്താനൊരുങ്ങുന്നു. മെർക്കാറാ എസ്റ്റേറ്റിൽ നിന്ന് കാപ്പിപ്പൂമണമിറ്റിച്ചൊരു കള്ളക്കാറ്റു വന്നവളെ  ഉരുമ്മി നിന്നു. “എന്തേ, റോന്തു. ചുറ്റുന്നില്ലേ?” അവൾ ചോദിച്ചു. ങുഹും, കാറ്റു കണ്ണടച്ചു. അവളെ ചുറ്റിപ്പൊതിഞ്ഞ്, ലാവണ്ടർ ലില്ലി ബോഡി ലോഷൻ്റെ ഹൃദ്യ സുഗന്ധത്തിൽ നിന്നൊരു പാതി കവർന്ന്, ഉൾപ്പുളകത്തോടെ ചൂളം വിളിച്ചവൻ താഴേയ്ക്ക് താഴേയ്ക്ക് ചുറ്റിയിറങ്ങിയപ്പോൾ അവൾ അലക്സിയെ…

Read More

ഓർമ്മയുടെ ചില്ലടുക്കിൽ മെല്ലെയൊന്നു  തൊട്ടാൽ,  കണ്മുന്നിൽ വിരിയുന്ന കുറേ വമ്പൻ പൂക്കളങ്ങൾക്കപ്പുറം, ആ ചില്ലൊന്നമർത്തിത്തുടച്ചാൽ മിഴിവോടെ തെളിയും ഒരു പിടി കുഞ്ഞു പൂക്കളങ്ങൾ… പണിക്കുറ്റമേറിയ  വട്ടത്തിലും ചതുരത്തിലുമുള്ള തട്ടു പൂക്കളങ്ങൾ!  ഒരായിരം തുമ്പികൾ ഒന്നിച്ചു തുള്ളിയ ബാല്യത്തിൽ നിന്നിപ്പോൾ നനുനനുത്തൊരു പൂവിളി ഉയരുന്നുണ്ടേ… മുക്കുറ്റിയും തുളസിയും തുമ്പയും തൊടിയിൽ നിന്നു വിളിക്കുമ്പോൾ, വേലിക്കൽ തലയാട്ടുന്ന ചെത്തിയും, ചെമ്പരത്തിയും മഞ്ഞക്കോളാമ്പിയും… ഒന്നു കാതോർക്കുകയേേ  വേണ്ടൂ… ചിങ്ങക്കാറ്റിൻ്റ കുസൃതിക്കൊപ്പം ഓർമ്മച്ചിന്തുകൾ മൂളിയെത്തുകയായി.  എത്രയോ പൂവട്ടികൾ നിറച്ച സൗഹൃദങ്ങൾ! പലവട്ടം രുചിച്ചിട്ടും ചെടിക്കാത്ത രസക്കൂട്ടുകൾ! ആടി മതിവരാത്ത ഊഞ്ഞാലുകൾ! പുതുമണം ചോരാത്ത ഓണക്കോടികൾ! എത്രയോ ഓണമുണ്ടവർ, എന്ന മുതിർന്നവരുടെ വമ്പ് പറച്ചിലുകൾ! തുള്ളിയാർക്കുന്ന ഒരു പിടി കുളിരോർമ്മകൾക്കപ്പുറം, ആ  ചില്ലൊതുക്കിനെ  നനച്ചു കടന്നുപോയ ചില്ലറ ആത്മനൊമ്പരങ്ങളും കൂടി ചേരുമ്പോഴേ ആറുപതിറ്റാണ്ടു നീളുന്ന ചമയക്കാഴ്ചകൾക്കൊരു നിറവ് വരൂ.  15 വയസ്സുവരെ ഒന്നിലേറെ ഓണക്കോടിയൊക്കെ  കിട്ടുന്ന അമ്മ വീട്ടിലെ അരുമക്കുട്ടിയായിരുന്നു ഞാൻ. എൻ്റെ നാലു സഹോദരങ്ങൾ, പുത്തരിക്കണ്ടം മൈതാനിയിലെ വെച്ചു കെട്ടോണവും, പട്ടണവീടുകളിലെ ‘സദ്യാധിഷ്ഠിത’ പരിമിത…

Read More

നെഞ്ചിനുള്ളിൽ കുത്തിത്തിരിഞ്ഞു ചുഴറ്റി മറിയുന്ന സങ്കടപ്പെയ്ത്തിൽ വീണു പോയേക്കുമെന്നു തോന്നിയ ഷീബ ഒരു നിമിഷം നിന്നു. പിടി വിട്ടു പെയ്യുന്ന കണ്ണുകളെ അവൾ ഗൗനിച്ചേയില്ല. എങ്കിലും എൻ്റെ കുഞ്ഞെന്നെ തിരിച്ചറിഞ്ഞില്ലല്ലോ. സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അവൾക്കത് അമ്മേ… എന്നൊരു പിൻവിളിക്കായ് വൃഥാ കാതോർത്ത്, വിങ്ങുന്ന കരളോടെ പതിയെ നടക്കുമ്പോൾ അതാ അവൻ്റെ ഒച്ച! സ്ഥലകാലവും പ്രായവും മറന്ന് മുന്നേ കുതിക്കുന്ന മനസ്സിനെ പിന്നിലാക്കി അവൾ കുതിച്ചോടി. എൻ്റെ കുഞ്ഞിനെന്നെ മനസ്സിലായി, അവനെന്നെ വിളിക്കുന്നു… ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞ്, കരഞ്ഞും ചിരിച്ചും ഉന്മാദിനിയെപ്പോലെ പാഞ്ഞു വരുന്ന അവളെക്കണ്ട് തമിഴൻ കാവൽക്കാരൻ വാ പൊളിച്ചു. “എന്നമ്മാ, ഉങ്കളുക്കും പൈത്യമാ?” അവനെ പാടേ അവഗണിച്ചു മുന്നേറിയ ഷീബ, പക്ഷേ “എന്താ മാഡം ഇത്? നിങ്ങൾക്കു തീരെ ബോധമില്ലേ?” എന്ന രാമഭദ്രൻ സാറിൻ്റെ ചോദ്യത്തിനു മുന്നിൽ തടഞ്ഞു നിന്നു. സാർ എൻ്റെ അപ്പുണ്ണി, അവന് ഓർമ്മ തിരിച്ചു കിട്ടി… അവനെന്നെ വിളിച്ചു, … ദേ നോക്കിക്കേ അവൻ വിളിക്കുന്നതു…

Read More