Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമാഗമം – 2
തുടർക്കഥ / സീരീസ്

സമാഗമം – 2

By Sunandha MaheshJanuary 3, 2024Updated:January 6, 20248 Comments4 Mins Read111 Views
Bookmark Now
Please login to bookmark Close

No account yet? Register

#സമാഗമം

ഭാഗം-2

 

“മേഘാ കുട്ടികളെ ശ്രദ്ധിച്ചോളൂ, പുറത്തെ ജനാവലി കണ്ടാൽ അറിയാം അമ്പലത്തിൽ നല്ല തിരക്കുണ്ടാവും.”

 

“വിവേക്… ദേവിക്ക് ചാർത്താൻ ഞാനൊരു സാരി കൊണ്ടുവന്നിട്ടുണ്ട്. അത് ഇപ്പോൾ എടുക്കണോ, അതോ സന്ധ്യക്ക് ദീപാരാധന തൊഴാൻ പോവുമ്പോൾ എടുത്താൽ മതിയോ.”

 

“കൈയിൽ വച്ചോളൂ, തിരക്ക് നോക്കി നമുക്ക് തീരുമാനിക്കാം.”

 

“അങ്ങനെയെങ്കിൽ നടയിൽ വയ്ക്കുവാനായി കുറച്ച് പൂവും വാങ്ങണേ.”

 

ആ ജനപ്രളയത്തിൽ ഒരു തുള്ളിയായി അവരും അമ്പലത്തിലേക്ക് നടന്നു.

സൂചിയിട്ടാൽ വീഴില്ല അത്രക്ക് തിരക്ക്…

 

“മേഘാ… നമ്മൾ ഈ തിരക്കിൽ എങ്ങനെ ഉള്ളിലേക്ക് പോവും ?”

 

“വിവേക് നമുക്ക് ആദ്യം കൌണ്ടറിന്റെ അടുത്തേക്ക് പോവാം, സാരി നടയിൽ വയ്ക്കാൻ രസീത് എന്തെങ്കിലും എടുക്കണോയെന്ന് ചോദിക്കാം,കുട്ടികളുടെ പേരിൽ സാരസ്വത പുഷ്പാഞ്ജലി ചെയ്യണം, എന്നിട്ട് നമ്മൾക്ക് തൊഴാൻ  ക്യൂവിൽ    നിൽക്കാം.”

 

അവർ കൊടിമരത്തിന്റെ  അടുത്ത് നിന്ന്  കുറച്ച്നേരം പ്രാർത്ഥിച്ചശേഷം കൌണ്ടറിന്റെ അടുത്തേക്ക് നടന്നു.

അവിടെയും ഒരു നീണ്ട  ക്യൂ ഉണ്ടായിരുന്നു.

 

മേഘയോടും കുട്ടികളോടും  തൊട്ടടുതുള്ള മണ്ഡപത്തിൽ ഇരിക്കാൻ പറഞ്ഞിട്ട് വിവേക്    ക്യൂവിൽ സ്ഥാനം ഉറപ്പിച്ചു.

ഏകദേശം അരമണിക്കൂറിന്റെ കാത്തുനിൽപ്പിന് ശേഷം വിവേക് കൌണ്ടറിന്റെ അടുത്തെത്തി.

തൊട്ട് മുന്നിൽ നിൽക്കുന്നയാൾ പേരുകൾ പറഞ്ഞു കൊണ്ടിരിക്കുന്നു, പെട്ടന്നാണ് ആ പേര് വിവേകിന്റെ ചെവിയിൽ പതിഞ്ഞത്.

 

രമാദേവി… പുണർതം.

എന്നും മനസ്സിൽ ഉരുവിടുന്ന പേര്, അവരായിരിക്കുമോ ?

ഹേയ്, ഒരു രമാദേവിയെ ഉണ്ടാവൂ ? എത്രയെത്ര രമാദേവിമാർ

അപ്പോൾ അതാ വീണ്ടും പരിചിതമായ മറ്റൊരു പേര്

 

ഗോകുൽ.. വിശാഖം.

 

രമ ടീച്ചറുടെ മകന്റെ പേര് ഗോകുൽ എന്നാണ്, അപ്പോൾ അവരായിരിക്കുമോ ഇവർ…

മുന്നിൽ നിന്ന ആൾ രസീത് എടുത്ത് നടന്നു നീങ്ങുന്നു.

കൌണ്ടറിന്റെ മുന്നിൽ നിന്ന് വിവേക് എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി.

അയാൾ അതാ നടന്നുനീങ്ങുകയാണ് ഉടനെ പോയില്ലെങ്കിൽ ഒരുപക്ഷെ ഇനി കാണാൻ കഴിഞ്ഞെന്ന് വരില്ല…

 

മേഘാ എന്നുറുക്കെയുള്ള വിവേകിന്റെ വിളി കേട്ട് പരിഭ്രമത്തോടെ മേഘ ഓടിവന്നു.

നീ രസീത് എടുക്ക് ഞാൻ ഇപ്പൊ വരാം…

പറഞ്ഞു തീരുന്നതിനു മുന്നേ വിവേക്    ക്യൂവിൽ നിന്ന് ഇറങ്ങി ഓടി.

 

വിവേകിന്റെ പെട്ടെന്നുള്ള ഈ പെരുമാറ്റത്തിൽ പരിഭ്രമിച്ചെങ്കിലും മേഘ രസീത് എടുത്ത് കുട്ടികളേയും കൂട്ടി വിവേക് പോയ വഴിയേ പിന്തുടർന്നു.

 

ഇടക്ക് നോക്കുമ്പോൾ അയാൾ മുന്നിൽ പോകുന്ന ഒരാളോട് എന്തോ സംസാരിക്കുന്നു…

അവർ പെട്ടെന്ന് ചിരകാല പരിചിതരെപോലെ കെട്ടിപിടിക്കുന്നു.. രണ്ടുപേരും പരിസരം പോലും മറന്നുള്ള നിൽപ്പാണ്…

സംസാരിച്ചുകൊണ്ട് അവർ നടന്നു നീങ്ങിയത് സരസ്വതി മണ്ഡപത്തിലേക്കായിരുന്നു.

 

തിരക്കിൽ പെട്ട് ഒറ്റപെട്ടു പോവാതിരിക്കാൻ മക്കളുടെ കൈയും

പിടിച്ച് ഓടുമ്പോഴും മേഘയുടെ മനസ്സിലെ ചിന്ത

ആരായിരിക്കും വിവേകിന്റെ കൂടെയുള്ള ആൾ എന്നായിരുന്നു.

 

 മണ്ഡപത്തിന്റെ പടിക്കെട്ടിൽ ഇരിക്കുന്ന ഏകദേശം എഴുപതും എഴുപത്തിയഞ്ചും പ്രായമായ ഒരു ദമ്പതികളുടെ അടുത്തെത്തിയപ്പോൾ അവർ നിന്നു. അപ്പോഴേക്കും മേഘയും കുട്ടികളും അവിടെ എത്തിച്ചേർന്നു.

പിന്നെ അവിടെ കണ്ട കാഴ്ചകൾ എല്ലാം ഞെട്ടിക്കുന്നതായിരുന്നു.

അവരുടെ അടുത്തേക്ക് ഓടിയെത്തിയ മേഘയുടെ കൈയിൽ നിന്നു സാരിയടങ്ങിയ കവർ വാങ്ങി എന്തൊരു ഉൾപ്രേരണപോലെ വിവേക് ആ സ്ത്രിയുടെ കൈയിൽ കൊടുക്കുന്നു, എന്നിട്ട് മേഘയോടും മക്കളോടുമായി നമസ്‍ക്കരിക്കൂ വെന്ന് പറഞ്ഞുകൊണ്ട് അവരെ സാഷ്ടാംഗം നമസ്കരിക്കുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും മേഘയും കുട്ടികളും വിവേകിനെ അനുസരിച്ചു.

 

അവരെ പോലെ തന്നെ ഒന്നും മനസ്സിലാവാതെ നിന്ന ആ വൃദ്ധ ദമ്പതിമാരോട് കൂടെ നിന്ന ആൾ പറയുന്നുണ്ടായിരുന്നു

“അമ്മയ്ക്ക് മനസ്സിലായോ  ഇത് ആരാണെന്ന് അമ്മയുടെ പ്രിയ ശിഷ്യൻ വിവേക്.”

 

വിവേക് എന്ന പേരുകേട്ടതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മോനെ എന്ന് വിളിച്ചുകൊണ്ട് അവർ വിവേകിനെ എഴുന്നേൽപ്പിച്ചു.

വർഷങ്ങളായി കാണാതെയായ ഒരു മകനെ കണ്ടുമുട്ടിയ സന്തോഷമായിരുന്നു ആ മുഖത്തപ്പോൾ.

സന്തോഷം കൊണ്ട് നിറഞ്ഞു ഒഴുകിയ കണ്ണീർ തുടച്ചുകൊണ്ട് അവർ പറഞ്ഞു…”നിന്നെ ഒന്ന് കാണണമെന്ന് എത്ര കൊതിച്ചെന്നോ… ദേവിയാണ് നിന്നെ എനിക്ക് മുന്നിൽ കൊണ്ടുതന്നത്.”

 

“ടീച്ചർ…ഞാനും എന്നും ഓർക്കുമായിരുന്നു, സ്കൂളിൽ പോയി അന്വേഷിച്ചു, പക്ഷേ ആർക്കും ടീച്ചറെ പറ്റി ഒരുവിവരവുമില്ല… “

 

ഇടറിയ ശബ്ദത്തിൽ വിവേക് അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ  മേഘക്ക് ഒരു ഏകദേശ രൂപം പിടികിട്ടി… രമാദേവി ടീച്ചർ അവൾ അറിയാതെ അവളുടെ ശബ്ദം പുറത്തേക്ക് വന്നൂ.

 

“അതേ മേഘാ,  ഇത് രമാദേവി ടീച്ചർ, ഞാൻ പറയാറില്ലേ  ടീച്ചറെയൊന്ന് കാണണം, ആ പാദങ്ങളിൽ വീണ് നമസ്കരിക്കണമെന്ന്… നോക്കൂ ദേവിയാണ് ടീച്ചറെ എനിക്ക് കാണിച്ചു തന്നത്.”

 

വിവേകിന്റെ വാക്കുകൾ കേട്ടപ്പോൾ സ്നേഹത്തോടെയും അതീവ ബഹുമാനത്തോടെയും മേഘ ഒരിക്കൽ കൂടി ടീച്ചറുടെയും, ടീച്ചറുടെ ഭർത്താവിന്റെയും കാലുകൾ തൊട്ടു വന്ദിച്ചു.

 

ഒന്നും മനസ്സിലാകാതെ പകച്ചു നിൽക്കുന്ന മക്കളെ  ചേർത്തുപിടിച്ചു വിവേക് അവരെ ടീച്ചർക്ക് പരിചയപ്പെടുത്തി.

“എന്റെ മക്കളാണ് ടീച്ചർ, വർഷ  പന്ത്രണ്ടിൽ പഠിക്കുന്നു, കൃഷ്ണൻ ഏട്ടാം ക്ലാസ്സിൽ…”

 

അവർക്ക് വാത്സല്യത്തോടെ ഉമ്മ കൊടുക്കുന്ന ടീച്ചറെ നോക്കി വിവേക് തുടർന്നു…

“ഇന്ന് ഇവരെ ഇവിടെ ടീച്ചർ

എഴുത്തിനിരുത്തണം…

എന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിനുള്ള സമ്മാനം.”

 

“അല്ല നിങ്ങൾ എങ്ങനെയാണ് പരിചയപ്പെട്ടത് ഗോകുൽ ?”

 

അത്രയും നേരം നിശബ്ദമായിരുന്ന ഗോകുലിന്റെ അച്ഛൻന്റെ സംശയം അതായിരുന്നു.

ചോദിച്ചത് ഗോകുലിനോട് ആണെങ്കിലും മറുപടി നൽകിയത് വിവേകാണ്…

 

“കൗണ്ടറിൽ ഗോകുൽ, ടീച്ചറുടെയും ഗോകുലിന്റെയും പേര് പറഞ്ഞപ്പോൾ ഞാൻ ഊഹിച്ചു.”

 

അപ്പോഴാണ് വിവേക് എന്ന പേര് അയാളുടെ മറഞ്ഞുതുടങ്ങിയ ബോധ മണ്ഡലത്തിൽ തെളിഞ്ഞത്

“ഈ വിവേക് അല്ലെ നീ ആലത്തൂർ സ്കൂളിൽ പഠിപ്പിക്കുമ്പോൾ…”

അയാൾ ഭാര്യയോട് ചോദിച്ച് തുടങ്ങുമ്പോഴേക്കും

ടീച്ചർ ഇടക്കുക്കേറി പറഞ്ഞു

“ആ കഥ നമ്മുക്ക് പിന്നീട് പറയാം…

അമ്പലത്തിൽ തിരക്ക് കൂടിക്കൊണ്ട് വരുന്നു, നമ്മുക്ക് ദർശനത്തിന് പോകാം.”

 

ഇനിയും വർത്തമാനകാലത്തേക്ക് മടങ്ങി വരാത്തതുകൊണ്ടാവാം വിവേക് ടീച്ചറുടെ രണ്ടു കൈകളും ചേർത്തു പിടിച്ച്, ഒരു മന്ത്രം ഉരുവിടുന്നപോലെ ഉരുവിട്ടു…

“എന്റെ ദേവി ഇതാ മുന്നിൽ നിൽക്കുന്നു, ദേവിക്ക് ചാർത്താൻ വാങ്ങിയ സാരി

അതാണ്  അത് ടീച്ചറാണ് ഉടുക്കേണ്ടത്, അതാണ് ദൈവനിശ്‌ചയം.”

 

അപ്പോഴാണ് അവർക്ക് വിവേക് തന്ന കവറിനെക്കുറിച്ച് ഓർമ്മ വന്നത്…

“ദേവിക്കായി വാങ്ങിയത് ആ നടയിൽ വയ്ക്കണം , ഇപ്പോൾ നമ്മൾ കണ്ടുമുട്ടിയല്ലോ വിവേക് ഇനിയും അവസരങ്ങൾ വരും…”

 

 “ഇല്ല ടീച്ചർ അത് ടീച്ചറിന് ഉള്ളതാണ്, മേഘയും അതിനോട് പൂർണമായി യോജിക്കും..

അവൾക്ക് അറിയാം ആ കഥകൾ എല്ലാം..”

 

“അതേ, ടീച്ചറേക്കുറിച്ച് സംസാരിക്കാത്ത ഒരു ദിവസം ഇല്ല വിവേകിന്റെ ജീവിതത്തിൽ, എവിടെയൊക്കെ അന്വേഷിച്ചെന്നോ…”

ഭർത്താവിന്റെ മനസ്സ് അറിയാവുന്ന മേഘ അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ സംഭാഷണങ്ങൾക്ക് ഒരു തിരശ്ശീല വേണമെന്ന് ഗോകുലിന് തോന്നി..

 

“ഏതായാലും കണ്ടുമുട്ടി അല്ലോ.. ഇപ്പോൾ എല്ലാരുടേയും വിഷമം തീർന്നില്ലേ.

എനിക്ക് പരിചയമുള്ള ഒരു പൂജാരിയുണ്ട് ഇവിടെ, അദ്ദേഹം ദർശനത്തിനു സൗകര്യം ചെയ്തു തരാമെന്ന് പറഞ്ഞിട്ടുണ്ട്, നിങ്ങളും വരൂ.. ബാക്കി സംസാരമൊക്കെ പിന്നീട് ആകാം…”

 

ഗോകുൽ പറഞ്ഞതിനോട് അനുകൂലിച്ചു എല്ലാരും നടക്കലേക്ക് നടന്നു നീങ്ങി.

                           തുടരും…

 

നന്ദ 🌹

സമാഗമം – 3
Post Views: 52
5
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

8 Comments

  1. Pingback: സമാഗമം - By Sunandha Mahesh - കൂട്ടക്ഷരങ്ങൾ

  2. Seenanavaz on January 6, 2024 8:39 AM

    ഒരു നിഗൂഢത ഒളിഞ്ഞിരിപ്പുണ്ട്. അത് കഥ ഉദ്വേഗഭരിതമാക്കുന്നു. സീരീസ് വായിക്കുന്നതാദ്യമാണ്… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤️

    Reply
    • Sunandha Mahesh on January 7, 2024 8:21 PM

      മൂന്നാമത്തെ ഇട്ടിട്ടുണ്ട്.. വായിക്കൂ

      Reply
  3. Neethu on January 6, 2024 8:36 AM

    Super👍🏻❤️

    Reply
  4. Divya Sreekumar on January 6, 2024 8:26 AM

    ബാക്കി പോരട്ടെ 🥰🥰

    Reply
  5. Silvy Michael on January 5, 2024 11:36 PM

    അടുത്ത പാർട്ട്‌ ഇട്ടോ? വായിക്കാൻ ധൃതി ആയി 👌👌👌👌

    Reply
  6. Nafs nafs on January 4, 2024 4:17 PM

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്ങ് ഇൻട്രസ്റ്റിങ്ങാവുന്നുണ്ട്.👏👏👏👌👌

    Reply
  7. Sabira latheefi on January 4, 2024 3:32 PM

    നന്ദേച്ചി വെയ്റ്റിംഗ്… ആണ് അടുത്തത് എപ്പോളാ.. ഇത് കലക്കി. ഒരാകാംക്ഷ ഓക്കയുണ്ട് വായിക്കാൻ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.