Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 2
തുടർക്കഥ / സീരീസ് ത്രില്ലർ

ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 2

By ദേവദാസ്November 1, 2023Updated:November 3, 20237 Comments5 Mins Read242 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻ അദ്ധ്യായം

അദ്ധ്യായം 2

ഞായറാഴ്ച ആയതിനാൽ ഡോ. മുരളികൃഷ്ണ വൈകിയാണ് ഉണർന്നത്. രണ്ടു ദിവസം മുൻപാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. അപ്പോളോ മെഡിക്കൽ സെൻ്ററിലെ ഗൈനക്കോളജിസ്റ്റായ ഭാര്യ രാധികയ്ക്കൊപ്പം വാരാന്ത്യം ചെലവഴിക്കാൻ അദ്ദേഹം ഇടയ്ക്കിടെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്താറുണ്ട്.

ഡൈനിംഗ് ടേബിളിൽ ഫ്ലാസ്കിൽ കാപ്പി വച്ചിട്ടുണ്ടായിരുന്നു. കൂടെ ഒരു കുറിപ്പും:
“പദ്മിനിയുടെ അച്ഛൻ്റെ ചടങ്ങാണ്. ഞാൻ അവിടെ വരെ പോകുന്നു. പത്തു മണിക്കുള്ളിൽ മടങ്ങിയെത്തും.”

ഗൈനക്കോളജി ഡിപ്പാർട്ട്മെൻ്റിൽ ഡോ.രാധികയുടെ ജൂനിയറാണ് ഡോ. പദ്മിനി. അവരുടെ അച്ഛനും നവരത്ന ജൂവലറി ഉടമയുമായ സുകുമാരപ്പണിക്കർ മരിച്ച വിവരം ഡോ. കൃഷ്ണ ന്യൂസിൽ കണ്ടിരുന്നു. കടുത്ത ശ്വാസകോശാർബുദ രോഗിയായിരുന്നു എന്നു രാധിക പറഞ്ഞത് അദ്ദേഹമോർത്തു. ആശുപത്രിയിലെ തിരക്കുകൾ കാരണം, പണിക്കർ മരിച്ചപ്പോൾ രാധികയ്ക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

ഫോണിൻ്റെ റിംഗ്ടോൺ ഡോ.കൃഷ്ണയെ ചിന്തയിൽ നിന്നുണർത്തി. ഡോ.രാധികയായിരുന്നു ഫോണിൽ.
“അർജൻ്റായി പദ്മിനിയുടെ വീടു വരെ വരണം.”, രാധികയുടെ പതിഞ്ഞ ശബ്ദം ഫോണിൽ കേട്ടു.
”എന്താണ് കാര്യം?”
“അതൊക്കെപ്പറയാം. പ്ലീസ് കം. ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്.”
രാധിക പെട്ടെന്ന് ഫോൺ ഡിസ്കണക്ട് ചെയ്തു.
*******
ഹൈവേയിൽ നിന്ന് വലതോട്ടു തിരിഞ്ഞ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പിറകിലുള്ള റോഡിലൂടെ രണ്ടു കിലോമീറ്റർ പോകുമ്പോൾ ഇടതു വശത്തായിരുന്നു സുകുമാരപ്പണിക്കരുടെ വീട്. പഴക്കമുള്ള, എന്നാൽ പ്രൗഢമായ വലിയ ഇരുനിലക്കെട്ടിടം ദൂരെ നിന്നു തന്നെ കാണാമായിരുന്നു. മതിൽകെട്ടിനുള്ളിലെ, എമ്പാടും മരങ്ങളുള്ള വലിയ പറമ്പിനു നടുവിൽ വലിയ വീട് തലയുയർത്തി നിന്നു.

ഗേറ്റിനു പുറത്തുള്ള ആൾക്കൂട്ടം ഡോ.കൃഷ്ണ കണ്ടു. കുറച്ചു ദൂരെ മാറ്റി വാഹനം നിറുത്തിയ ശേഷം അദ്ദേഹം ഗേറ്റിനടുത്തേക്ക് നടന്നു. ആളുകളെ വകഞ്ഞു മാറ്റി വീടിനു മുന്നിലെത്താൻ അദ്ദേഹം വല്ലാതെ പാടുപെട്ടു. വരാന്തയിലും മഴവെള്ളം കെട്ടിക്കിടക്കുന്ന മുറ്റത്തെ പന്തലിലും തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസുകാർ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

വരാന്തയിൽ നില്ക്കുന്ന ഡോ.രാധികയുടെ അടുത്തേക്ക് ഡോ.കൃഷ്ണ നടന്നു. അദ്ദേഹത്തെ കണ്ട അവർ മുറ്റത്തേക്ക് ഇറങ്ങി വന്നു.
“എന്താണ് കാര്യം?”, അദ്ദേഹം ശബ്ദം താഴ്ത്തി ചോദിച്ചു.
“പറയാം.”, രാധിക അദ്ദേഹത്തെ ഒരൊഴിഞ്ഞ കോണിലേക്ക് മാറ്റി നിറുത്തി. പെട്ടെന്ന് പോലീസ് ജീപ്പിൻ്റെ ശബ്ദം കേട്ട് ഡോ. കൃഷ്ണ തിരിഞ്ഞു നോക്കി. ജീപ്പിൽ നിന്നിറങ്ങിയ ഓഫീസർ അദ്ദേഹത്തെ കണ്ട് പുഞ്ചിരിയോടെ അടുത്തേക്ക് ചെന്നു.
“എനിക്ക് മനസ്സിലായില്ല.”, ഡോ.കൃഷ്ണ പറഞ്ഞു.
”പക്ഷേ എനിക്ക് താങ്കളെ അറിയാം, പുസ്തകങ്ങൾ എല്ലാം വായിച്ചിട്ടുമുണ്ട്.”, കൈ നീട്ടിക്കൊണ്ട് ഓഫീസർ തുടർന്നു: ”ഞാൻ ഡി വൈ എസ് പി മനോജ് ഗിരിരാജൻ.”
ഡോ.കൃഷ്ണ ഡിവൈഎസ്പിയുടെ കരം ഗ്രഹിച്ചു. അദ്ദേഹം തുടർന്നു: ”താങ്കൾ വന്നത് ഞങ്ങൾക്ക് ഒരു അനുഗ്രഹമായി. പ്ലീസ് കം.”

ഡി വൈ എസ് പി ഉദ്ദേശിക്കുന്നത് എന്താണെന്നു മനസ്സിലായില്ലെങ്കിലും ഡോ.കൃഷ്ണ അദ്ദേഹത്തെ പിന്തുടർന്നു. അവർക്ക് അകത്തേക്ക് പോകാനായി ഒരു പോലീസുകാരൻ വഴിയൊരുക്കി. വീടിൻ്റെ പ്രധാന വാതിൽ കടന്ന് ഇരുവരും അകത്തെത്തി. മച്ചിലെ ഗ്ലാസ് പാളികളിൽ നിന്ന്  വെളിച്ചം വീഴുന്ന വലിയ  നടുത്തളത്തിൻ്റെ ഒരു വശത്ത് സന്ദർശകരുടെ ഇരിപ്പിടങ്ങളും മറുവശത്ത് ഭക്ഷണമേശയും ക്രമീകരിച്ച രീതിയിലായിരുന്നു മുറി. പഴയതെങ്കിലും മനോഹരമായി മൊസൈക് പാകിയ തറ മുറിക്ക് മിഴിവേകി. തളത്തിനു ചുറ്റും കമ്പികളിൽ തൂക്കിയ ചട്ടികളിൽ പലതരം അലങ്കാരച്ചെടികൾ പൂവിട്ടുനിന്നു. ഒരു വശത്ത് മുകൾ നിലയിലേക്ക് കയറിപ്പോകുന്ന തടി ഗോവണി കാണാമായിരുന്നു.

സോഫയിലിരുന്ന ഓഫീസർ ഡിവൈഎസ്പിയെ കണ്ട് എഴുന്നേറ്റ് സല്യൂട്ട് ചെയ്തു.
“ഇത് ഇൻസ്പെക്ടർ കിഷൻശങ്കർ.”, ഡിവൈഎസ്പി ഓഫീസറെ ഡോ.കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി. അദ്ദേഹം തുടർന്നു: “ഇത്
“ഡോ. മുരളികൃഷ്ണ, ക്രിമിനോളജിസ്റ്റാണ്.”
“അറിയാം. ചന്തു സാർ പറഞ്ഞിട്ടുണ്ട്.”, ഇൻസ്പെക്ടർ പ്രതിവചിച്ചു. കൊച്ചിയിലുള്ള തൻ്റെ സുഹൃത്ത് ഇൻസ്പെക്ടർ ചന്തുനാഥിൻ്റെ കാര്യമാണ് ഇൻസ്പെക്ടർ ഉദ്ദേശിച്ചതെന്ന് ഡോ.കൃഷ്ണയ്ക്ക് മനസ്സിലായി.

തളത്തിൻ്റെ ഒരു വശത്തുള്ള വാതിലിനടുത്തേക്കാണ് ഇൻസ്പെക്ടർ ഡിവൈഎസ്പിയേയും ഡോ.കൃഷ്ണയേയും നയിച്ചത്. അവരെക്കണ്ട് വാതിലിനു മുന്നിൽ നിന്ന പോലീസുകാരൻ സല്യൂട്ട് ചെയ്തിട്ട് വഴിമാറി.

മുറിയിലെ വലിയ കട്ടിലിലെ മെത്തയിൽ ഏകദേശം കോണോടു കോണായി തലയിണയിൽ ചാരിയ മട്ടിൽ മലർന്നു കിടക്കുന്ന നിലയിലുള്ള മൃതദേഹം. ഡോ. കൃഷ്ണ കണ്ടു.
“രാഗിണി. സുകുമാരപ്പണിക്കരുടെ മൂത്ത മോളാണ്.”, പിന്നിൽ ഇൻസ്പെക്ടറുടെ ശബ്ദം കേട്ടു. ഫോറൻസിക്, വിരലടയാള വിദഗ്ധർ മുറിയിൽ പരിശോധന നടത്തുന്നുണ്ടായിരുന്നു.
“പ്രഥമദൃഷ്ട്യാ ആത്മഹത്യയയാണ്. സയനൈഡ് പോയിസണിങ്ങ്. ലക്ഷണങ്ങളും അതാണ് സൂചിപ്പിക്കുന്നത്.”, മേശപ്പുറത്തിരിക്കുന്ന ചെറിയ പ്ലാസ്റ്റിക് ഡപ്പി ചൂണ്ടിക്കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു. ഡോ. കൃഷ്ണ മുറിയാകെ ഒന്നു വീക്ഷിച്ചു.പിന്നെ ഡിവൈഎസ്പിക്ക് ഒപ്പം പുറത്തിറങ്ങി.

“ഡോ. കൃഷ്ണ, കിഷൻ ശങ്കർ പുതിയ ആളാണ്. പരിചയക്കുറവുണ്ട്.”, ഒന്നു നിറുത്തിയിട്ട് ഡിവൈഎസ്പി ചോദിച്ചു: “കാൻ യു അസിസ്റ്റ് ഹിം ഇൻ ദിസ് കേസ് അൺഒഫീഷ്യലി?”
“ഷുവർ.”
“താങ്കൾക്ക് കുറ്റാന്വേഷണം ഒരു പാഷനാണല്ലോ.”, ഡിവൈഎസ്പി ചിരിച്ചു.
“വൺസ് ദേ ഫിനിഷ് വിത് ദ പ്രൊസീഡിയർ, പ്ലീസ് അലൗ മീ ടു ഹാവ് എ ലുക്ക്.”, മറുപടിയായി ഡോ.കൃഷ്ണ പറഞ്ഞു.
“ഓക്കെ.”, ഡിവൈഎസ്പി പ്രതിവചിച്ചു.
“വിതൗട്ട് ചേഞ്ചിംഗ് ദ ഹോൾ സെറ്റിംഗ്.”
“ഷുവർ. ബോഡി വിൽ ബി റിമൂവ്ഡ് ആഫ്റ്റർ യുവർ ഇൻസ്പെക്ഷൻ ഒൺലി.”, ഡിവൈഎസ്പി ഉറപ്പു നല്കി. അദ്ദേഹം ഇൻസ്പെക്ടർ കിഷൻ ശങ്കറെ വിളിച്ചു നിർദ്ദേശങ്ങൾ നല്കി. പിന്നെ ഡോ.കൃഷ്ണയോട് യാത്ര പറഞ്ഞു പിരിഞ്ഞു.

“ആത്മഹത്യയാകാനാ സാധ്യത.”, രാധിക ശബ്ദം താഴ്ത്തിപ്പറഞ്ഞു. വീടിനു പുറത്തെത്തിയ ഡോ.കൃഷ്ണയോട് സംസാരിക്കുകയായിരുന്നു അവർ.
“വൈ?”, അദ്ദേഹം ചോദിച്ചു.
“ഷി ഹാസ് എ ട്രബിൾഡ് മാരീഡ് ലൈഫ്. കുറച്ചു കാലമായി ഡിപ്രഷന് മരുന്നു കഴിക്കുന്നുണ്ട്.”
“ഹൗ ഡു യു നോ? ”
“പദ്മിനി പറഞ്ഞിട്ടുണ്ട്. അച്ഛൻ മരിച്ചതോടെ ഷി ഷാറ്റേർഡ് കംപ്ലീറ്റ്ലി. മൂന്നാലു ദിവസമായി അച്ഛന്റെ മുറിയിലായിരുന്നു ഉറക്കം പോലും.”
”ആ മുറിയിൽ തന്നെയാണോ ഇപ്പോൾ…?”
“ഉം.”
ആലോചനയോടെ ഡോ.കൃഷ്ണ കാറിനടുത്തേക്ക് നടന്നു.

തൻ്റെ സ്ലിംഗ് ബാഗുമായി ഡോ. കൃഷ്ണ തിരികെ എത്തുമ്പോഴേക്ക് പരിശോധന കഴിഞ്ഞ് ഓഫീസറൻമാർ പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഇൻസ്പെക്ടർ കിഷൻ ശങ്കർ സന്ദർശകമുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു. കൂടെ ഒന്നു രണ്ടു പോലീസുകാരും. ഡോ. കൃഷ്ണയെ കണ്ട് ഇൻസ്പെക്ടർ അടുത്തേക്കു വന്നു.
“ഷാൽ ഐ…?, ഡോ.കൃഷ്ണ ചോദിച്ചു.
“ഓ ഷുവർ. ഞാൻ കൂടി വരണോ?”
“വേണമെങ്കിൽ പറയാം.”
ഡോ.കൃഷ്ണ സ്ലിംഗ് ബാഗിൽ നിന്ന് മാസ്കും ഗ്ലൗസും എടുത്തണിഞ്ഞിട്ട് ശ്രദ്ധാപൂർവ്വം മുറിയിലേക്കു കയറി.

കട്ടിലിൽ ഏകദേശം കോണോടു കോണായി മലർന്നു കിടക്കുന്ന നിലയിലായിരുന്നു രാഗിണിയുടെ ശരീരം. തല തലയിണയിൽ ചാരിയ മട്ടിലായിരുന്നു. ഇടതുകാൽ മെത്തയിലും വലതുകാൽ കട്ടിലിനു പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു. കട്ടിലിനടുത്തുള്ള സൈഡ് ടേബിളിലും ഒരു ടീപ്പോയിലും മരുന്നു കുപ്പികളും ഗുളിക പായ്ക്കറ്റുകളും അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. സുകുമാരപ്പണിക്കർ ഉപയോഗിച്ച മരുന്നുകൾ ആവാമെന്ന് അദ്ദേഹം. ഊഹിച്ചു. ഇൻസ്പെക്ടർ നേരത്തേ കാണിച്ചു തന്ന സയനൈഡിൻ്റെ ഡപ്പി സൈഡ് ടേബിളിൽ ഇരിപ്പുണ്ടായിരുന്നു. പാലിൻ്റെ തുള്ളികൾ ടേബിളിൽ വീണു പടർന്നിരുന്നു. ടീപ്പോയിൽ പകുതി വെള്ളമുള്ള നിലയിൽ ഒരു ഗ്ലാസ് ഡോ.കൃഷ്ണ ശ്രദ്ധിച്ചു..

നിലത്തു ചിതറിക്കിടന്ന പൊട്ടിയ ഗ്ലാസ് കഷണങ്ങളിൽ പാൽ ഒഴുകിപ്പരന്നിരുന്നു. അതിനു ചുറ്റും ചത്ത ഉറുമ്പുകളെ കാണാമായിരുന്നു. പാലിൽ സൈനൈഡ് കലർന്നിരിക്കാം എന്ന് അദ്ദേഹം ഊഹിച്ചു.

ഡോ. കൃഷ്ണ ഗ്ലാസ് കഷണങ്ങളിൽ ചവിട്ടാതെ കട്ടിലിനടുത്തെത്തി രാഗിണിയുടെ മൃതദേഹം ശ്രദ്ധാപൂർവം പരിശോധിച്ചു. മൃതദേഹത്തിൻ്റെ തല ചരിഞ്ഞിരിക്കുകയായിരുന്നു. കടവായിൽ നിന്ന് ഒരു ദ്രാവകത്തിൻ്റെ നേർത്ത ചാൽ കണ്ടു. മുഖവും ശരീരവും ചുവന്നിരുന്നു. സയനൈഡ് പോയ്സണിങ്ങിൻ്റെ ലക്ഷണങ്ങളാണെന്ന് അദ്ദേഹം ഉറപ്പിച്ചു. ഇടതുകാലിൻ്റെ തള്ളവിരലിൽ ഒരു ചെറിയ ഗ്ലാസ് കഷണം തറച്ച് ചോര ഒലിച്ചിട്ടുണ്ടായിരുന്നു. അതിനു താഴെത്തന്നെ മെത്തയിൽ രക്തം വീണു പടർന്ന പാട് കണ്ടു. കട്ടിലിനു താഴെ നിലത്ത്  അങ്ങിങ്ങായി നനവ് കാണാമായിരുന്നു.

അടുത്ത പത്തു മിനിറ്റു നേരം ഡോ കൃഷ്ണ മുറിയിൽ വിശദമായ പരിശോധന നടത്തി. തിരികെ വന്ന അദ്ദേഹം ഒരു നിമിഷം ആലോചനയോടെ തളവും മറ്റും വീക്ഷിച്ചു.  പിന്നെ വീടിൻ്റെ മുൻവാതിലനടുത്തെത്തി. കട്ടിളയോടു ചേർന്ന, അഴിയിട്ട, തടിയുടെ വെൻറിലേറ്റുള്ള, രണ്ടു പാളികളുള്ള വാതിലായിരുന്നു അത്. തളത്തിൽ കണ്ട ഒരു സ്റ്റൂൾ എടുത്ത് വാതിലിനടുത്തിട്ട ശേഷം അതിൽ കയറി നിന്ന് അദ്ദേഹം വെൻ്റിലേറ്റർ വിശദമായി പരിശോധിച്ചു.

“മെയിൻ ഡോർ അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നോ?”, പരിശോധന കഴിഞ്ഞ് തിരിച്ചെത്തിയ ഡോ.കൃഷ്ണ ഇൻസ്പെക്ടറോട് ചോദിച്ചു.
“യെസ്. ഞങ്ങൾ അതന്വേഷിച്ചിരുന്നു. ലാച്ച്ഡ് യൂസിംഗ് ദി അപ്പർ ടവർ ബോൾട്സ്. ദെയർ വാസ് നോ ഫോഴ്സ്ഡ് എൻട്രി. നോ ഇൻഡിക്കേഷൻ ഓഫ് സ്ട്രഗിൾ. അതാണ് സൂയിസൈഡാണ് എന്ന കൺക്ലൂഷനു കാരണം.”
“വാതിൽ താക്കോൽ ഉപയോഗിച്ച് പൂട്ടിയിരുന്നോ?”
“താക്കോൽ പൂട്ടിലുണ്ടായിരുന്നു. പക്ഷേ പൂട്ടിയിരുന്നില്ല എന്നാണ് മനസ്സിലായത്.”

ഡോ.കൃഷ്ണ ഒരു നിമിഷം ആലോചിച്ചു. പിന്നെപ്പറഞ്ഞു.
“ദിസ് ഇസ് നോട്ട് എ സൂയിസൈഡ് ഇൻസ്പെക്ടർ.”

Next : അദ്ധ്യായം 3

Post Views: 27
7
ദേവദാസ്

7 Comments

  1. Santhoshkumar.K on November 10, 2023 7:20 PM

    👌👍

    Reply
  2. Nishavidyadhar on November 9, 2023 10:27 PM

    Super👍…. ഞാൻ ആരെയൊക്കെ സംശയിച്ചു… ജയരാജന്റെ വൈഫിനെ സംശയിച്ചു… പാവം…. പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌…. Ok… അടുത്തത്. പ്രതീക്ഷിക്കുന്നു 🙏🏻

    Reply
  3. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 1 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  4. പി.രവീന്ദ്രൻ, വള്ളികുന്നം on November 3, 2023 6:20 PM

    സംശയങ്ങൾ വാരിവിതറി ഡോ. കൃഷ്ണ മുന്നോട്ട്. ഞങ്ങൾ വായനക്കാരും പിന്നാലെയുണ്ട്.

    Reply
  5. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 3 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  6. Nishavidyadhar on November 2, 2023 11:33 AM

    ആകാംഷബഭരിതം തന്നെ….. Super…. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു 👍👍🥰🥰

    Reply
  7. ലിബിന on November 1, 2023 6:51 PM

    Good

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.