Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബപ്പമ്മ
അനുഭവം ഓർമ്മകൾ കഥ ജീവിതം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ബപ്പമ്മ

By VimithaFebruary 9, 2024Updated:February 19, 202410 Comments4 Mins Read154 Views
Bookmark Now
Please login to bookmark Close

No account yet? Register

“അമ്മാമ്മേ, ആട വീട്ടിലെ ബപ്പമ്മ ഏടയാ ഇപ്പോൾ ഉള്ളെ?”

വരാന്തയിൽ ഇരുത്തിമേൽ ഇരുന്നു കാൽ രണ്ടും ആട്ടിക്കൊണ്ട് ശ്രുതി ചോദിച്ചു.

മുറ്റത്ത് രണ്ട് കരിവണ്ടുകൾ പൂഴിമണ്ണിൽ തല പൂഴ്ത്തി വെച്ച് പിറകിലേക്ക് മണ്ണ് തട്ടിമാറ്റുന്നത് ഒരു കുഞ്ഞു കൂനയായി രൂപാന്തരപ്പെട്ടു വരുന്നു. ചിന്തകളുടെ അമിത ഭാരത്താൽ പലപ്പോഴും ഇടിഞ്ഞു വീഴാറുള്ള മനസ് പോലെ കൂനയുടെ മുകളിലെ മൺതരികൾ താഴേക്ക് തന്നെ വീഴുന്നു.

“ഓറാ.. എമ്മാപ്പാ.. അന്നെല്ലാം ആടന്നെ ഉണ്ടായിനി. ഇപ്പേടയോമ്മാ, ഏട്ത്തേക്കോ മക്കളെല്ലാം കൂടിറ്റ് കൊണ്ടോയിനി. നമ്മചോദിച്ചാ നേർക്ക് പറയൂല്ല. അതോണ്ട് ചോയ്ക്കാൻ നിക്കലില്ല. പുത്തൂർ എന്നോ മൂഢബ്ദ്രി എന്നോ എന്തെല്ലോ പറയും. ഞാൻ ചോയ്ക്കലേ ഇല്ല.”

ദീർഘ നിശ്വാസത്തോടെ അമ്മമ ദൂരേക്ക് നോക്കി ഇരുന്നു. മുന്നിലെ നെൽവയലിലൂടെ തണുത്ത കാറ്റ് മുടിയെ വകഞ്ഞു മാറ്റി.

“തൊണ്ടമ്മാര് ആയാൽ എല്ലാരീം അവസ്ഥ അങ്ങന്നെ.” (വയസ്സന്മാർ)

അമ്മമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

ശ്രുതി അയൽവക്കത്തെ വീട്ടിലേക്ക് തല ഏന്തി പിടിച്ചു നോക്കി.
വലിയൊരു പറമ്പ്. അതിൽ പഴക്കം ചെന്ന ഓടിട്ട വീട്. കഴിഞ്ഞ കാലത്തെ പ്രൗഢിയുടെ അവശേഷിപ്പുകൾ. മഞ്ഞ പെയിന്റ് അടിച്ച ചുമരിൽ പായൽ.

നിറമില്ലാത്ത പോലൊരു വീട്.

രണ്ട് പണിക്കാർ വീടിനു അകവും മുറ്റവും വൃത്തിയാക്കുന്നുണ്ട്. പുല്ല് ചെത്തിയ മുറ്റത്ത് മണ്ണിന്റെ പച്ച മണം.

“ആ വീട് വാടകക്ക് കൊടുക്കുന്ന്ണ്ടോമ്മാ. വീടെല്ലും വൃത്തിയാക്കുന്നുണ്ട് ”

കാലങ്ങൾ പിന്നിലേക്ക് ആലോചിക്കുമ്പോൾ ശ്രീദേവി ബപ്പമ്മയേ കാണാം ഓർമകളിൽ. ബപ്പമ്മ എന്നാൽ കൊങ്കണിയിൽ അമ്മൂമ്മ എന്നാണ്.

വെളുത്ത നിറത്തിലുള്ള കമ്പി അഴി വെച്ച വരാന്തയിൽ ഒരറ്റത്തായി ബപ്പമ്മ ഇരിക്കും. ഇരിത്തിമേൽ കാലു നീട്ടി വെച്ച് മരത്തിന്റെ തൂണിൽ ചാരി ആണ് ഇരിക്കുക. കുറച്ചു അധികം തടി ഉണ്ട് ബപ്പമ്മക്ക്. നടക്കുമ്പോൾ കാലു വേദന കാരണം ഒരു വശത്തേക്ക് ചെരിയും.

ബപ്പമ്മയുടെ വീട് ആണ് അക്കാലത്തെ വലിയ വീട്. ചാണകം മെഴുകിയ ഒരുകൂട്ടം വീടുകൾക്കിടയിലൊരു കാവി തേച്ച വീട്. മച്ചിലേക്ക് കേറാൻ കൈപ്പിടിയുള്ള മരത്തിന്റെ ഏണി. വീടിനു മുന്നിൽ തുളസിത്തറ. അലക്കുന്നത് ഓട് പാകിയ കുഞ്ഞ് ഷെഡിന് അകത്ത്. അങ്ങനെ പല പല വ്യത്യസ്ഥതകളാൽ ബപ്പമ്മയുടെ വീട് ഉയർന്നു നിന്നു.

ശ്രീദേവി ബപ്പമ്മയുടെ വീട്ടിൽ പൂച്ചയേ കാണാം. ചിലപ്പോഴൊക്കെ ബപ്പമ്മയോ അവരുടെ മരുമോളോ അതോ മക്കളോ പൂച്ചയെ മടിയിലിരുത്തി ഓമനിക്കും. മരണം മൂലമോ പ്രായാധിക്യം കൊണ്ടോ ദൂരെ എവിടെയെങ്കിലും കൊണ്ട് കളയുന്ന പൂച്ചകൾക്ക് പകരം വരുന്ന പുതിയ കുഞ്ഞുപൂച്ചകൾക്ക് ഒക്കെയും സൂസി എന്നായിരുന്നു പേര്. ബപ്പമ്മയുടെ വീട്ടിലെ സൂസികൾ മാത്രം വെളുത്തു പഞ്ഞി പോലെ ഇരിക്കും.

നാണിയമ്മുമ്മേടെ കണ്ടത്തിലെ വെള്ളക്കെട്ടിലെ മീൻകുഞ്ഞുങ്ങളെ കാണാൻ വേണ്ടി ബപ്പമ്മയുടെ വീട്ടിലെ അടുക്കള പുറത്തെ മതിലിന്മേൽ കേറി ഇരിക്കുമ്പോൾ കാലിൽ ഉരസി പോകുന്ന സൂസിയുടെ ദേഹത്തിനു എന്തൊരു പതുപതുപ്പ് ആയിരിക്കുമെന്നോ.

ബപ്പമ്മ വയ്യാത്ത കാലും വലിച്ചു പുറത്തേക്ക് വല്ലപ്പോഴുമേ വരൂ. ഒരു ആനച്ചന്തം ആണ് ആ വരവ്.

രാവിലെ എഴുന്നേറ്റ് കുളിക്കും. ശേഷം പ്രാർത്ഥന. എന്നിട്ടേ പ്രാതൽ കഴിക്കൂ. അതിനു മുൻപായി ദേഹത്തു പലവിധ ക്രീമുകൾ പുരട്ടും. പൌഡർ ഇടും. തല നന്നായി ഫാനിന്റെ കാറ്റിൽ ഉണക്കും..ഉച്ചക്ക് മുൻപേ ഒരു ചെറിയ കഞ്ഞികുടി ഉണ്ട്. പാൽ ഒഴിച്ച കഞ്ഞി. ഉച്ചക്ക് ചോറും ഉണ്ട് കിടന്നുറങ്ങും. വൈകിട്ട് ഹോർലിക്സ് കലക്കി പാൽ കുടിക്കും. രാത്രി പഴങ്ങളാണ് കഴിക്കാറ്.

ബപ്പമ്മയുടെ ആങ്ങള പയ്യന്നൂർ ബസാറിൽ ബേക്കറി നടത്തുന്നുണ്ട്. അവിടുന്ന് ഇടക്കിടെ ഒരുപാട് ബിസ്കറ്റ് കൊണ്ട് വന്നു കൊടുക്കും. അതിൽ ഒരു ഓഹരി നമ്മുടെ വീട്ടിലേക് ഉള്ളതാണ്.

സന്ധ്യസമയത്ത് വിളക്ക് വെച്ചു കഴിഞ്ഞാൽ അവരുടെ വീട് അമ്പലം പോലെ ആണ്. നിറയെ ചന്ദനത്തിരിയുടെ ഗന്ധം. മുറ്റത്ത് തുളസിത്തറക്ക് സമീപം സ്ഥാപിച്ച ദീപസ്തംഭത്തിൽ തിരി കത്തിക്കണം.

അധികം വണ്ണം ഇല്ലാത്ത കമ്പി കൊണ്ടുണ്ടാക്കിയതാണ് ദീപസ്‌തംഭം. അതിനു മുകളിൽ തിരി വെക്കുന്ന സ്ഥലം ഒരു കുഞ്ഞു വീടിന്റെ രൂപത്തിൽ ഗ്ലാസ് കൊണ്ടു ഉണ്ടാക്കിയ ഒരു മറയാണ്. അതിന്റെ വാതിൽ തുറന്നാണ് വിളക്ക് വെക്കേണ്ടത്.

സന്ധ്യക്ക്‌ മുൻപേ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ നമ്മള് അവിടെ എത്തും..
അകത്തു നിന്നും ചന്ദനത്തിരി ഗന്ധം പരക്കുമ്പോൾ തുളസിത്തറക്ക് ചുറ്റിപറ്റി നില്ക്കും. വിളക്ക് വെക്കുന്നതിനു കുറച്ചു മുൻപ് തുളസിക്ക് വെള്ളം ഒഴിക്കണം.

എന്തൊക്കെ ഓർമ്മകൾ ആണ് ബപ്പമ്മയുടെ വീടുമായി ഉള്ളത്.

സ്ഥലം ഭാഗം വെച്ചപ്പോൾ മൂന്നാൺമക്കളും മൂന്ന് വഴിക്ക് പോയി. പെണ്മക്കൾ ഇല്ലാത്തതിനാൽ അഭിമാനം കൊണ്ട ബപ്പമ്മ തനിച്ചായി.

“സമയാസമയത്ത് മരുമോള് ഭക്ഷണം എത്തിക്കല്ണ്ടായിനി. മരുന്ന് തീർന്നാൽ മരുന്നും. ഗ്യാസ് ഉള്ളോണ്ട് പാല് കാച്ചിക്കുടിക്കും. ആങ്ങള ചത്തോണ്ട് ബേക്കറി വരവ് നിന്നു. ”

അമ്മമ്മ എന്റെ മുന്നിലേക് ചായ ഗ്ലാസ് വെച്ചു കൊണ്ടു പറഞ്ഞു.

” എന്നിട്ടിപ്പോ ബപ്പമ്മ എടയാ ഉള്ളെന്ന് ആരിക്കും അറിയില്ല ല്ലേ.. പാവെന്നെ”

“നല്ലപ്പം മരുമക്കളോട് നല്ലോണത്തില് നിക്കണം. എന്നാലേ കയ്യാണ്ട് ആമ്പം ആരേലും കാണൂ”

അമ്മമ്മ ദീർഘമായി ശ്വസിച്ചു

‘ഞാൻ പോന്ന്’ എന്ന് പറഞ്ഞു ശ്രുതി ഇറങ്ങി. കടലാസ് പൂക്കൾ ഇരുവശത്തും തൂങ്ങി നിൽക്കുന്ന, ഒരു വശത്തെ തൂണ് ചെരിഞ്ഞു വീണ തുരുമ്പ് പിടിച്ച ഗേറ്റ് അവരുടെ കുട്ടിക്കാലത്തിന്റെ കുസൃതികൾ ഓർക്കും പ്രകാരം മെല്ലെ മൂളി.

തിരിഞ്ഞു നോക്കി.

അമ്മമ്മ വരാന്തയിൽ മുറ്റത്തേക്കുള്ള പടിമേലെ ശ്രുതിയെ തന്നെ നോക്കി നില്ക്കുന്നു. തിമിരം ബാധിച്ച കണ്ണുകളിൽ വെള്ളരോമങ്ങൾ മെല്ലെ പിടച്ചു. കണ്ണുനീർ തിളക്കം.

“അമ്മമ്മ സാരി ഉടുത്തിട്ട് നിക്ക്. ഞാൻ ഇപ്പോൾ വരാം. ഇനീപ്പോ ഞാൻ പോകുന്നത് വരെ എന്റെ വീട്ടിൽ നിൽക്കാലോ. എനിക്കും ആളായില്ലേ ”

ശ്രുതി മുന്നിലെ അധികം ഉയരം ഇല്ലാത്ത മതിൽ ചാടി കടന്ന് കണ്ടത്തിലെ മണ്ണിൽ വീണു കിടക്കുന്ന മഞ്ചാടിക്കുരുക്കൾ പെറുക്കിയെടുത്തു. ചുവട്ടിൽ വീണു കിടക്കുന്ന ബാല്യം. ഈ മണ്ണിൽ ആയിരുന്നു ചിരിയും കളിയും ഇടതടവില്ലാതെ ജീവിതം ആഘോഷമാക്കിയത്. പൂഴിമണ്ണ്

“അതെന്നാ കുഞ്ഞി ആമ്പുലൻസിന്റെ ഒച്ച കേക്ക്ന്ന്.? ആരപ്പാ നമ്മളെ ഈട്ത്തേക്ക്.” അമ്മമ പാതി ചുറ്റിയ സാരിയുമായി മുറ്റത്തേക്ക് ഇറങ്ങി വന്നു.

കൊങ്കണി വീടിന്റെ മുന്നിലായി ആംബുലൻസ് നിർത്തി. അയൽവക്കക്കാർ പലരും ഓടിക്കൂടി.

ശ്രീദേവി ബപ്പമ്മ…

മെലിഞ്ഞു എല്ലിച്ച ഒരു കോലം. നിശ്ചലം… നിർജീവം…

അങ്ങോട്ടേക്ക് നടന്നു. അമ്മമ്മ മുന്നേ നടക്കുന്നു.

നിറം മങ്ങിയ ഇളം വയലറ്റ് നെറ്റി ധരിച്ചിട്ടുണ്ട്. അടഞ്ഞ കണ്ണുകൾ. വെളുത്ത അപ്പൂപ്പൻ താടി പോലത്തെ മുടി പടിഞ്ഞാറൻ കാറ്റിൽ പാറി അകലാൻ ശ്രമിക്കന്നു.

” കുഞ്ഞീ.. വന്നിട്ട് ബപ്പമ്മേന്റെ കാലു തൊവ്തിറ്റ് പൊയ്ക്കോ. ഞാൻ ഒപ്പരം വെര്ന്നില്ല. ഒന്നുല്ലേലും ഒന്നിച്ചു ഇണ്ടായത് അല്ലേ . ഇട്ടിട്ട് വരാൻ കയ്യേലല്ലോ മോളെ ” അമ്മാമക്ക് ശബ്ദം ഇടറുന്നു.

ബപ്പമ്മയുടെ ശരീരം ഇരുമ്പ് അഴിയിട്ട വരാന്തയുടെ നിലത്തു വെച്ചു. കാവിയിട്ട നിലം മരുഭൂമിയിലെ മണ്ണിൽ ചവിട്ടും പോലെ ചുട്ടുപൊള്ളുന്നു. പടിഞ്ഞാറൻ വെയിൽ ചുമരിൽ നിഴൽ കൊണ്ടു നൃത്തം ചെയുന്നു. മരണത്തിനുള്ള വരവേൽപ്പ്. ചന്ദനത്തിരി ഗന്ധം.

“ഏടയോ അനാഥാലയത്ത് കൊണ്ടോയി ആക്കീതും പോലും. ഇന്നല്യേ ചത്തിനി. തണുപ്പിൽ വെച്ചതും പോലും.”

മരണവീട്ടിലെ കുശുകുശുപ്പുകൾ.

ഒരു ജന്മത്തിന്റെ മുഴുവൻ ജീവിതവും മരണവീട്ടിൽ കുശുകുശുപ്പുകളായി കേൾക്കാം.

ഒറ്റക്ക് ആയിപോയ ഒരു ജീവിതം – പല ജീവിതങ്ങൾ – നെഞ്ചിൽ വീർപ്പു മുട്ടിക്കുന്നു.

ബപ്പമ്മയുടെ വീട്ടിൽ നിന്നിറങ്ങി നടന്നു.
അസ്ഥിപഞ്ജരമായ കോളാമ്പി മരത്തിന്മേൽ ഓർമയിൽ എങ്ങോ മറഞ്ഞ മുല്ലവള്ളികളിൽ ഒരു കാക്ക, വിധിയുടെ ബലിച്ചോറിനായി കാത്തിരുന്നു.

#വാർദ്ധക്യം

ചിത്രം ഗൂഗിൾ കടപ്പാട്

Post Views: 28
5
Vimitha

10 Comments

  1. Reshma Lechus on February 12, 2024 11:26 PM

    ബാപ്പമ്മ
    ആൺ മക്കൾ ഉള്ളവർ ഭാഗ്യന്മാർ എന്ന് കരുതുന്നവർക്ക് അറിയില്ലലോ. വയസ്സ് ആകുമ്പോൾ കൂടെ മകളെ ഉണ്ടാകു എന്ന്. മക്കൾക്ക് സ്വന്തം കാലിൽ നിന്ന് തുടങ്ങിയാൽ അവരുടെ കാര്യം നോക്കി അവർ പോകും. നമ്മൾ ഒറ്റയ്ക്ക് അന്നും ഇന്നും എന്നും.. നമ്മുടെ ജീവിതം എന്തെങ്കിലും ഒക്കെ സ്വാരൂക്കൂട്ടി വയ്ക്കണം.അല്ലെങ്കിൽ ആരും വേണ്ടാത്ത അനാഥ പോലെ മരിക്കേണ്ടി വരും. കാലം മാറി. മക്കളെ നോക്കും എന്ന് കരുതി ആരും ഇരിക്കരുത്. നമുക്ക് ജീവിക്കാൻ ഉള്ളത് സ്വാരൂട്ടി വച്ചേക്കണം. ഉള്ള ജീവിതം ആസ്വാദിച്ചു ജീവിക്കണം. ഇത് ഓർമ്മപ്പെടുത്താൽ കൂടിയാണ് ബാപ്പമ്മ. മനസ്സിൽ വല്ലാത്ത നൊമ്പരമായല്ലോ. മരണം അല്ലെങ്കിലും രംഗബോധം ഉണ്ടാകില്ല. വാ പോകാം..ഒറ്റ നിമിഷം അല്ലെ? അതാണ് ജീവിതവും മരണവും..

    Reply
  2. Seena Navaz on February 10, 2024 11:10 AM

    നോവു പടർത്തിയ എഴുത്ത് വിമീ❤️🥰

    Reply
  3. Lekha Justin on February 9, 2024 10:06 PM

    നോവ് 😢😢

    Reply
  4. Jasna on February 9, 2024 2:54 PM

    👌👌🌹

    Reply
  5. Jasna on February 9, 2024 2:53 PM

    👌👌

    Reply
  6. Sunandha Mahesh on February 9, 2024 2:25 PM

    എന്റെ വിമി 😄

    ചിന്തകളുടെ അമിത ഭാരത്താൽ ഇടിഞ്ഞു വീഴാറുള്ള മനസ്സ്…👌👌

    ബാപ്പമ്മ ❤️

    Reply
  7. sabira latheefi on February 9, 2024 11:57 AM

    ഒരു ജന്മത്തിന്റെ മുഴുവൻ ജീവിതവും മരണവീട്ടിലെ കുശുകുശുപ്പുകളായി കേൾക്കാം.. നല്ല വരികൾ. ഒറ്റക്ക് വാർദ്ധക്യം കഴിയേണ്ടി വന്ന ആളുകളുടെ പ്രതിനിധി, ബപ്പൊമ്മ. ഏകാന്ത ജീവിതത്തിന്റെ കാരണങ്ങൾ പലതാവാം. എന്നാലും ചില ജന്മങ്ങൾ മനസിനൊരു വിങ്ങലാണ് കാലം പലത് കഴിഞ്ഞാലും. വിമിയുടെ നാട്ടു ഭാഷ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഇതിലും പയ്യന്നൂർ ഭാഷ സുന്ദരമായ വായന സുഖം തരുന്നു

    Reply
    • Vimitha on February 9, 2024 2:17 PM

      സാബിറത്താ 🥰🥰

      Reply
    • Nafs nafs on February 9, 2024 3:13 PM

      വരാന്തേൽ ഇരിപ്പിന്മേൽ ഇരുന്നും ആടെ ഈടെ നടന്നും വിമിയും മുത്തശ്ശിയും കഥ പറയുന്നതുപോലെ തോന്നി. വിമിക്കൊപ്പം മതിലു ചാടിക്കടന്ന് ഞാനും മഞ്ചാടി പെറുക്കി. 💞💞💞

      Reply
    • Aswathy Joy Arakkal on February 14, 2024 5:20 AM

      ബപ്പമ്മ കണ്മുന്നിൽ പ്രൌഡിയോടെ ജീവിച്ചു അവസാനം അനാഥ ആയി മരിച്ചു. ഇത്രേം ഉള്ളൂ മനുഷ്യന്റെ കാര്യം എന്ന് പറയുന്നത് പോലെ… നോവ് 🥺

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.