Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ്വന്ദ്വം
കഥ ജീവിതം ജോലി പാരന്റിങ് പെൺയുഗം രചനാമത്സരം പ്രചോദനം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

ദ്വന്ദ്വം

By Amal FermisMarch 8, 2024Updated:March 18, 202418 Comments7 Mins Read421 Views
Bookmark Now
Please login to bookmark Close

No account yet? Register

മാലിന്യക്കൂടായി മാറിയിരിക്കുന്നു അടുക്കള. കുട്ടികൾ പഠിക്കാനും ഉമ്മയും നാത്തൂനും നാത്തൂൻ്റെ വീട്ടിലേക്കും പോയപ്പോഴാണ് ഞാനാ മുറിയുടെ നാലു ചുമരുകൾക്കകത്തു നിന്ന് മെല്ലെ പുറത്തിറങ്ങിയത്. ഇദ്ദയിരിക്കുന്ന * പെണ്ണ് അന്യപുരുഷന്മാരെ കാണാതിരുന്നാൽ മതിയെങ്കിലും ഈ വീട്ടിലെ നിയമമനുസരിച്ച് അതെൻ്റെ വീട്ടിലെ ഏറ്റവും ചെറിയ മുറിക്കകത്തേക്ക് ചുരുങ്ങിയിരിക്കുന്നു. ഒന്നും എതിർത്ത് പറയാൻ നാവില്ലാത്തവൾ എന്തു പറയാൻ! അങ്ങനെ പറയാനാകുമായിരുന്നെങ്കിൽ രണ്ടാം തവണയും ഈ വീട്ടിലെനിക്ക് ഇദ്ദയിരിക്കേണ്ടി വരില്ലായിരുന്നു.

ദിവസങ്ങളായി തുറക്കാത്തതിനാൽ വിസമ്മതം പ്രകടിപ്പിച്ച് അടഞ്ഞുകിടന്നു ചില്ലുപാളികൾ തുറക്കാൻ ആവശ്യത്തിലധികം ബലം പ്രയോഗിക്കേണ്ടിവന്നെങ്കിലും മരച്ചില്ലകളെ തഴുകി തലോടി വന്ന കാറ്റെൻ്റെ മനസ്സിലെ ഈർഷ്യയെ ഉരുകിയിറക്കി. ജനലഴികൾക്കകത്തൂടെ സുമയുടെ വീട്ടിലേക്ക് എത്തി നോക്കി. ആരേയും പുറത്തു കാണാനില്ല. ഉച്ചവെയിലിൻ്റെ ആലസ്യത്തിൽ ഉറങ്ങുകയാവുമെല്ലാരും. അല്ലെങ്കിൽ എൻ്റെ നിഴൽ കണ്ടാൽ പാഞ്ഞു വന്നേനെ സുമ. ഉമ്മയും റസിയയും ഉള്ളതുകൊണ്ടാണ് ആരും ഇവിടേക്ക് വരാത്തത്. കണ്ടാലും കണ്ടാലും മതിയാവാത്ത കാഴ്ചകളായി ജനലരികിൽ പവിഴമല്ലിയും പാരിജാതവും മുല്ലവള്ളിയും കെട്ടുപ്പിണഞ്ഞു കിടക്കുന്നു. തെളിഞ്ഞ ആകാശത്തിനു കീഴെ ഇത്തിരി പോലും ജല നനവില്ലാതെ എൻ്റെയുള്ളം പോലെ പൊള്ളിപ്പഴുത്തെൻ്റെ ചെടികൾ. പാത്രം കഴുകിയ അഴുക്കു വെള്ളമെങ്കിലും ജനലിലൂടെ ഒന്നു പുറത്തേക്കൊഴിച്ചിരുന്നെങ്കിൽ ഇതൊക്കെ ഇങ്ങനെ കരിഞ്ഞുണങ്ങി പോകില്ല.

അടുക്കളയിലെ പാതകം നിറയെ എച്ചിൽ പാത്രങ്ങളിൽ ആഹാരം ഉണങ്ങിപ്പിടിച്ചിരിപ്പുണ്ട്. കരിപിടിച്ച കൈക്കലതുണികൾ, ഒട്ടിപിടിക്കുന്ന നിലം. എല്ലായിടവും അടിച്ചുതുടച്ച് വൃത്തിയാക്കി വെയ്ക്കാൻ ഉള്ളം തുടിച്ചു. വിരുന്നു പോയവർ തിരിച്ചു വന്നാൽ കേൾക്കേണ്ടി വരുന്ന കുത്തുവാക്കുകളെ പേടിച്ച് ഞാനകത്തേക്ക് തന്നെ നടന്നു. നിസ്ക്കാരപ്പായയിൽ ഇരുന്ന് ഖുർആനെടുത്ത് തുറന്നപ്പോൾ അക്ഷരങ്ങളിൽ മിഴികളുറക്കുന്നില്ല.  മനസ് പിടിവിട്ട് പാറിപ്പറക്കുകയാണ്. ഫൈസൽക്ക മരിച്ചിട്ട് നാലുമാസവും പത്തു ദിവസവും തള്ളി നീക്കിയ ഈ ഇരുട്ടു മുറിയെ ഞാനന്നൊത്തിരി സ്നേഹിച്ചിരുന്നു. പുറത്തുള്ള ആരേയും കാണാതെ ഈ നാലു ചുമരുകൾക്കുള്ളിൽ കണ്ണീരും കയ്യുമായി മിന്നയെ കെട്ടിപ്പിടിച്ചിരിക്കുമ്പോൾ എനിക്കെന്തോ ആളുകളെ ആരേയും കാണാൻ കഴിയാത്തതിൽ ആശ്വാസമാണ് തോന്നിയത്. പക്ഷേ ഇന്ന് ! ഫാസി മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഞാനീ ഇരുട്ടറ വെറുത്തുപോയി.

ഫൈസൽക്ക കൂടെയുണ്ടായിരുന്ന നാലുവർഷങ്ങൾ. ജീവിതത്തിൽ ഞാനേറ്റവുമധികം സന്തോഷിച്ച നാളുകൾ. മോളുടെ വരവോടെ ആനന്ദലഹരിയിലാറാടിയ ദിനങ്ങൾ. ആർക്കാണ് ഞങ്ങളോടിത്ര മാത്രം അസൂയ തോന്നിയത്. പത്തു വയസ്സോളം പ്രായവ്യത്യാസമുണ്ടായിട്ടും ഞങ്ങള് രണ്ടും സമപ്രായക്കാരേപ്പോലെ കുസൃതികൾ കാണിച്ച് രാവും പകലും ഒരുപോലെ പ്രണയിച്ച് കൊക്കുരുമ്മി നടന്നു. എവിടെയാണ് പിഴച്ചത്? കാലിലെയും മുഖത്തേയും നീർക്കെട്ട് കണ്ടപ്പോൾ ഡോക്ടറെ കാണാൻ പറഞ്ഞെങ്കിലും അപകടം തിരിച്ചറിയാനും  വേണ്ടത്ര ശ്രദ്ധിക്കാനുള്ള പക്വതയോ വിവരമോ യൗവ്വനത്തിലേക്ക് കാലെടുത്തു കുത്തിയ എനിക്കുണ്ടായില്ലെന്നതാണ് സത്യം.

ജീവിതം എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്. ഒരിക്കലും തോരാത്ത നോവിൻ്റെ പെരുമഴക്കാലം തുടങ്ങിയത് വൃക്കകൾ രണ്ടും പ്രവർത്തനക്ഷമമല്ലെന്ന റിപ്പോർട്ട് കയ്യിൽ കിട്ടിയതോടെയാണ്. അന്നത്തെ രാത്രി.
“എൻ്റെ ഉപ്പയുടെയും ഇക്കാടെയും വിധി തന്നെയാവും എനിക്കും.. ഇക്ക കല്യാണം കഴിക്കുന്നതിനു മുൻപെ പോയതെത്ര നന്നായി. എന്നെ പോലെ.. ഒരു പാവം പെണ്ണിനെ ഒറ്റക്കാക്കി പോകേണ്ടി വന്നില്ലല്ലോ. ഇത്ര ചെറുപ്പത്തിലേ നിന്നെയും മോളേയും പിരിഞ്ഞ് പോകാൻ എനിക്ക് മനസ്സ് വരുന്നില്ലെടീ..”
കനത്തു വരുന്ന അശാന്തമായ മഴ പോലെ ഫൈസൽക്കയെന്നെ നെഞ്ചിലേക്ക് വലിച്ചിട്ട് ഇറുകെപ്പുണർന്ന് ആർത്തലച്ച് പെയ്തു കൊണ്ടിരുന്നു. സ്വപ്നങ്ങൾക്ക് മുറിവേറ്റവൾ എന്തു മിണ്ടാൻ എന്തു പറയാൻ! ആകെയൊരു മരവിപ്പായിരുന്നു, ഹൃദയത്തിൻ്റെ മിടിപ്പും ശ്വാസത്തിൻ്റെ ഗന്ധവും ഒരുവനിലേക്ക് ചുരുങ്ങിയ ദിനരാത്രങ്ങൾ. മോളെ പോലും വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല ആ ദിവസങ്ങളിൽ. അകമെരിയുമോർമ്മകളിലൂടെ കടന്നുപോകുമ്പോൾ ഇന്നും കണ്ണുകൾ ഈറനണിയുന്നു. കവിളുകൾ നനഞ്ഞു കുതിർന്നു. ഖുർആൻ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു ഞാൻ പൊട്ടി പൊട്ടിക്കരഞ്ഞു.

ഫൈസൽക്കാടെ മരണശേഷം കാറ്റു പോയൊരു തോൽപ്പന്തുപോലെ ആർക്കും വേണ്ടാതെ ഈ വീട്ടിൽ ഒറ്റപ്പെട്ട കാലം. കല്യാണം കഴിപ്പിച്ചയച്ചവൾ ഇനിയും വീട്ടിലേക്ക് തന്നെ തിരിച്ചു വന്ന് ബാധ്യതയാകുമോന്നുള്ള ആകുലതയായിരുന്നു ജന്മം തന്നവരിൽ പോലും. ചിരന്തനദുഃഖത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്നും വിടുതൽ നേടാനാവാതെ.. കുഞ്ഞിമോളെ വളർത്താൻ എന്തു ചെയ്യണമെന്നു പോലും അറിയില്ലായിരുന്നു. അല്ലെങ്കിൽ തന്നെ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ കല്യാണം കഴിഞ്ഞവൾക്ക് ജീവിതം മുന്നോട്ട് നീക്കാനുള്ള വഴികളെക്കുറിച്ച് എന്തറിയാൻ!

ഫൈസൽക്ക മരിച്ച് ഒരു കൊല്ലം കഴിഞ്ഞാണ്
ഗൾഫിൽ നിന്നും ഫൈസൽക്കാടെ അനിയൻ ഫാസി നാട്ടിൽ വന്നത്. മാസങ്ങളോളം തിരക്കിട്ട കല്യാണാലോചനകളായിരുന്നു. അവന് പിടിച്ചില്ല ഒരുത്തിയേയുമെന്നാണ് ഉമ്മയും റസിയയും ആദ്യമാദ്യം പറഞ്ഞത്. പിന്നെ പിന്നെ ചെറുപ്പക്കാരി പെണ്ണൊരുത്തി വീട്ടിലിങ്ങനെ വിധവയായി ഉള്ളതുകൊണ്ടാണെന്ന കൊത്തും കോളും വെച്ച വർത്തമാനത്തിൽ ചങ്കുരുകി.

ഉപ്പയും മൂത്താപ്പയും മാമനും വന്ന് ഉമ്മാനോടും ഫാസിയോടും സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഫാസിയുമായുള്ള എൻ്റെ രണ്ടാം കല്യാണത്തിൻ്റെ കാര്യം ഞാനാദ്യമായറിയുന്നത്. വിരുന്നുകാർ ആരാണെന്നു പോലും അറിയാതെ ഞാൻ ഉണ്ടാക്കിയ സ്വാദിഷ്ടമായ മട്ടൻ ബിരിയാണി മൂക്കുമുട്ടെ കഴിച്ച്  റസിയയും അളിയനും എല്ലാത്തിനും മുന്നിൽ നിന്നിരുന്നു. ശമ്പളം കൊടുക്കേണ്ടാത്ത വേലക്കാരിയും കെയർ ടേക്കറുമായി ആ വീട്ടിലുണ്ടായിരുന്ന എന്നെയും അവരുടെ തന്നെ ചോരയായ മിന്നയേയും സനാഥരാക്കാനാണെന്ന് പറഞ്ഞ് ഫാസി തലയുയർത്തിപ്പിടിച്ച് ത്യാഗോജ്ജലനായകൻ്റെ ഗാംഭീര്യത്തോടെ നിന്നു. പൂവമ്പഴം പോലത്തെ എൻ്റെ കൊച്ചന് ഒരു രണ്ടാംകെട്ടുകാരിയെ കെട്ടാനാണ് വിധി, എന്തായാലും ഞങ്ങളെ ഫൈസലിൻ്റെ മോള് യത്തീമായി വളരേണ്ടവളല്ലെന്ന് പറഞ്ഞ് ഉമ്മ തലയിലിട്ട പുള്ളിത്തട്ടത്തിൻ്റെ തലപ്പ് കൊണ്ട് കണ്ണീരു വീഴാത്ത കണ്ണു തുടച്ചു. അനിയന് കിട്ടാനിടയില്ലാത്ത സ്ത്രീധനത്തിൻ്റെ കണക്ക് പറഞ്ഞ് റസിയയുടെ കുത്തലുകൾ, വന്നവര് കേട്ടില്ലെന്ന് നടിച്ചു. മാമ ഉയർന്നു വരുന്ന വേനൽചൂടിൻ്റെ തോത് പറഞ്ഞ് ചർച്ചയുടെ ഗതി തിരിച്ചു വിട്ടു.

അന്നുവരെ അനിയനായി കണ്ടവനെ ഇനി ഭർത്താവായി കാണണമെന്നു കേട്ട ഞാൻ വേദനയുടെ കടലായ ജീവിതത്തിന് ഇനിയും എന്നെ പരീക്ഷിച്ച് മതിയായില്ലേന്നോർത്തു സ്തംഭിച്ചു നിന്നു. വലിയൊരു കാര്യം ചെയ്യുന്ന മുഷിഞ്ഞ മുഖങ്ങളുടെ മുന്നിൽ സ്വന്തം മോളുടെ മനസ്സിലെന്താണെന്നു പോലും ചോദിച്ചറിയാതെ വിനീതവിധേയരായി ഇരിക്കുന്ന ഉപ്പാനോടും മൂത്താപ്പാനോടും മാമനോടും അന്നാദ്യമായി എനിക്ക് വെറുപ്പ് തോന്നി. കെട്ടിച്ചു വിട്ട പെണ്ണിന് തിരിച്ചു ചെല്ലാൻ ഒരിടവും ബാക്കിയില്ലാത്ത നിസ്സഹായതയുടെ ഒറ്റപ്പെടലിൻ്റെ സ്നേഹരാഹിത്യത്തിൻ്റെ ജീവിത വഴികളെക്കുറിച്ചോർത്ത് മനസ് വെന്തുരുകി.

കല്യാണവീട്ടിലേക്ക് വന്ന സുമയാണ് കിഡ്നിക്ക് അസുഖം വന്നു അകാലത്തിൽ മരിച്ച ഉപ്പയും രണ്ട് ഏട്ടന്മാരും കാരണം പെണ്ണ് കിട്ടാതെ ഓടി നടന്ന ഫാസിയെക്കുറിച്ച് വീട്ടിലുള്ളവർ കേൾക്കാതെ എന്നോട് പറഞ്ഞത്. അത് കേട്ടപ്പോൾ മരണത്തിൻ്റെ ഗന്ധം എൻ്റെ ചുറ്റും വ്യാപിച്ചു.
“പാരമ്പര്യമായി വൃക്ക രോഗമുള്ള കുടുംബത്തിലേക്ക് മക്കളെ കെട്ടിച്ചയക്കാൻ ആരാ ധൈര്യപ്പെടുക. ന്നാലും അൻ്റെ ഉപ്പാനേം ഉമ്മാനേം സമ്മതിക്കണംട്ടാ. വീണ്ടും ഇതിലേക്ക്. ” ആരോ വരുന്നത് കണ്ടപ്പോൾ സുമ തിടുക്കത്തിൽ യാത്ര പറഞ്ഞിറങ്ങി. ഇതെല്ലാം കേട്ട് ആരുടെയൊക്കെയോ കയ്യിലെ ചട്ടുകമായ മഹാസങ്കടം പിടിച്ച ഒരാത്മാവ് നോവിൻ്റെ പടുകുഴിയിലേക്ക് മൂക്കും കുത്തിവീണു.

” ഫൈസൽക്കാൻ്റെ പെണ്ണായി ഈ വീട്ടിൽ വന്നപ്പോഴേ നിന്നെ ഞാൻ നോക്കി വെള്ളമിറക്കിയതാ പെണ്ണേ..”
നിക്കാഹ് കഴിഞ്ഞ അന്നു രാത്രിയിൽ തന്നെ ഇത്തിരി സംസാരിച്ചിരുന്ന് പോലും സമയം പാഴാക്കാതെ മേലു കയറിയവൻ വികാര പാരമ്യത്തിൽ ചെവിയിൽ കുറുകിയത് കേട്ടു ഞാൻ കഠിനമായ ഷോക്കടിച്ചത് പോലെ മരവിച്ചു. ആ കിടന്ന കിടപ്പിൽ മരിച്ചു പോയിരുന്നെങ്കിലെന്ന് കൊതിക്കാത്ത ഒരു ദിവസം പോലുമുണ്ടായില്ല പിന്നെ ജീവിതത്തിൽ. ഫാസിയെ ജീവിതത്തിൽ പിന്നീടൊരിക്കലും സ്നേഹിക്കാനും സാധിച്ചിട്ടില്ല. ഫാസിയെ ഖുൽഅ* ചെയ്തു ഇറങ്ങി പോന്ന് കൂലിപ്പണിയെടുത്താണെങ്കിലും മോളേയും കൂട്ടി ഒറ്റക്ക് ജീവിക്കാനുള്ള തീരുമാനം എടുത്തന്നാണ് വീണ്ടും ഗർഭിണിയാണെന്നറിയുന്നത്. എത്ര  കൂട്ടിയാലും കുറച്ചാലും ഉത്തരം തെറ്റുന്ന സമസ്യകളുടെ പൂരണമാണ് എന്നുമെൻ്റെ ജീവിതം. ഫാസി ലീവു കഴിഞ്ഞു ഗൾഫിലേക്ക് തിരികെ പോയപ്പോൾ എന്തെന്നില്ലാത്ത സമാധാനമാണ് തോന്നിയത്.

പതിനാലു കൊല്ലങ്ങൾ.. രണ്ടു വർഷത്തെ ഇടവേളകളിലായി ഫാസി നാട്ടിൽ വന്നു നിൽക്കുന്ന രണ്ടു മാസങ്ങളിൽ തുടരെ മൂന്നു കുഞ്ഞുങ്ങൾ കൂടി വന്നുവെന്നത് മാത്രമാണ് ജീവിതത്തിൽ വന്ന മാറ്റം. ഫൈസൽക്കാടെ അസുഖം തന്നെ ഫാസിക്ക് വന്നപ്പോഴും ആദ്യം ഞെട്ടലൊന്നും വന്നില്ല എന്നതെന്നെ സ്തബ്ദയാക്കി. അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തിൽ അടിമക്കു തോന്നുന്ന നോവേ തോന്നിയുള്ളൂ. മരിക്കുന്നതുവരെയും ആവശ്യങ്ങളെല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നു.

ഫാസി മരിച്ചിട്ടിപ്പോൾ നാലു മാസമായി. ഒരാഴ്ച കൂടി കഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. അവൻ ഗൾഫിലായിരുന്നപ്പോൾ ചിലവിന് അയച്ച കാശിൽ നിന്നും മിച്ചം വെച്ചതും പറമ്പിലെ ആദായവും പശുവിനെയും കോഴിയേയും താറാവിനേയും വളർത്തിയുമൊക്കെ സ്വരുക്കൂട്ടിയ കാശെല്ലാം സുമയോടൊപ്പം പോയി ചേർന്ന ബാങ്ക് അക്കൗണ്ടിലുണ്ട്. ഇനിയും ഒരിടത്തും പരാജയപ്പെടാൻ മനസ്സില്ല. കയ്യിൽ കാശില്ലേൽ കണ്ടോര് കേറി നിരങ്ങും ജീവിതത്തിൽ. ഇനിയും അതിനൊന്നും നിന്നു കൊടുക്കാൻ വയ്യ. മക്കളെ വളർത്തണം.. നന്നായി പഠിപ്പിക്കണം. ഒരു കരക്കടുപ്പിക്കണം ൻ്റെ കുട്ട്യോളെ. ഞാൻ അനുഭവിച്ചതൊന്നും അവര് അനുഭവിക്കാൻ ഇടവരരുത്. ഖുർആൻ എടുത്ത് മാറ്റി വെച്ച് ഞാൻ തണുത്ത നിലത്ത് മുഖമമർത്തി കിടന്നു. ഫൈസൽക്ക സ്നേഹത്തോടെ തലയിൽ തലോടുന്നതുപോലെ. ഉറക്കം വരുന്നു.

”ഉമ്മാ, വെല്ലിമ്മേം അമ്മായീം എവിടെ പോയതാ ? ഇങ്ങക്ക് തലവേദനിക്ക്ണ് ണ്ടാ? ന്താ മുഖക്കൊ വല്ലാതെ. ഞാനൊരു കാപ്പി ഇട്ടു തരട്ടെ.” മിന്നമോളാണ്. കോളേജിന്ന് വന്ന വേഷത്തിലാണ്.
“എനിക്കൊന്നൂല്ല മോളേ..ഉമ്മാടെ കുട്ടി പോയി കുളിച്ച് വന്ന് കാപ്പിയുണ്ടാക്കൂ. അപ്പോ കുറച്ച് ഉമ്മാക്കും തന്നാൽ മതി. പരീക്ഷ തുടങ്ങാനായില്ലേ? ” ഞാനവളുടെ കവിളിൽ അരുമയോടെ തലോടി.
“മിന്നത്തേ.. ”
എണീറ്റ് പോയി വുളുവെടുത്ത് വന്ന് നിസ്ക്കരിച്ച് ദുആ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഉമ്മയും റസിയയും വന്ന് മോളെ വിളിക്കുന്നത് കേട്ടത്.
” അൻ്റെ കല്യാണം ഞങ്ങള് നിശ്ചയിച്ച്ട്ടാ. ഇഞ്ഞ് കോളേജിലൊന്നും പോവണ്ട.”
ഞാൻ കേട്ടതു വിശ്വസിക്കാനാവാതെ നിസ്ക്കാരക്കുപ്പായത്തോടെ പുറത്തേക്കോടി.
“ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ് . ഇദ്ദേലിരിക്ക്ണ പെണ്ണാണാ പുറത്ത്ക്ക് ഓടി വര്ണത്?” ഉമ്മ ഉച്ചത്തിൽ നിലവിളിച്ചു. റസിയ കലിപ്പോടെ എന്നെ തുറിച്ചു നോക്കി.
“ആരെ കല്യാണം ഉറപ്പിച്ചെന്നേ ഇങ്ങള് പറഞ്ഞത്?”  കണ്ണു നിറഞ്ഞു സ്തബ്ദയായി നിൽക്കുന്ന മിന്നമോളേയും വിരുന്നു പോയ വേഷം മാറാത്ത ഉമ്മാനേയും റസിയാനേയും മാറി മാറി നോക്കി ഞാൻ അലറി.
” ഇൻ്റെ മോൻ ഫൈസലിൻ്റെ മോള് മിന്നത്തും ഇൻ്റെ മോള് റസിയാടെ മൂത്ത മോൻ ജലാലും തമ്മിലുള്ള നിക്കാഹ് ഞാനങ്ങുറപ്പിച്ചു. അയിന് അനക്കെന്താ ? യത്തീമായ പെൺകുട്ട്യോളെ ഒരുപാട് കാലം ഇങ്ങനെ നിർത്താൻ പറ്റൂല്ല . ഇത് പ്പോ റസിയാക്കും മാപ്ളക്കും നല്ല മനസ്സായോണ്ട് എല്ലാം റാഹത്തായി. അല്ലേൽ യത്തീമായ പെണ്ണിനെ കെട്ടാൻ ആരേലും സമ്മയ്ക്കോ ?” ഉമ്മ യാതൊരു കൂസലുമില്ലാതെ എന്തോ വലിയ കാര്യം ചെയ്യും പോലെ എടുത്തു പറഞ്ഞു.
” റസിയാടെ മോൻ ജലാല് ! മയക്കുമരുന്ന് കേസിൽ കുടുങ്ങി ജയിലീ കിടന്നു വന്ന് കള്ളും കഞ്ചാവുമടിച്ച് നടക്ക്ണ അവൻക്ക് എൻ്റെ പൊന്നുമോളെ.. നടക്കുല്ല ഉമ്മാ..” ആദ്യമായി എൻ്റെ ശബ്ദം ഉയർന്നു കേട്ടതുകൊണ്ടാവും ഉമ്മയും റസിയയും അന്തംവിട്ടു നിന്നു.
“ഇയ്യാരാണ്ടേയ് അതു പറയാൻ. ൻ്റെ മക്കളേ മരിച്ചു പോയിട്ടുള്ളൂ. ഇതൊക്കെ ഇൻ്റെ പേരിലാ. ഞാൻ പറഞ്ഞതു കേട്ട് അടങ്ങി ഒതുങ്ങി നിൽക്കാൻ പറ്റൂന്നുണ്ടെങ്കി മാത്രം നിന്നാ മതി ഇയ്യ് ഈ വീട്ടില്. ഇല്ലേല് ഇപ്പം ഇറങ്ങിക്കോണം ഇൻ്റെ കുടീന്ന്. ” ഉമ്മ ആദ്യത്തെ അമ്പരപ്പ് മാറിയതും പൂർവ്വാധികം ശക്തിയോടെ ആഞ്ഞടിച്ചു..
“ഇങ്ങളെന്തൊക്കെ പറഞ്ഞാലും ഇൻ്റെ മോളെ കല്യാണം, ഓളെ പഠിപ്പും കഴിഞ്ഞ് ഒരു ജോലി ആവാണ്ട് നടക്കൂല്ല ഉമ്മാ.”എൻ്റെ സ്വരം വികാരവിക്ഷോഭത്താൽ ചിലമ്പിച്ചു.
” കുടുമ്മത്ത് എല്ലാരും കിഡ്നിക്ക് അസുഖായിട്ട് മരിച്ചോരാ .അങ്ങനൊരു കുടുമ്മത്ത്‌ന്ന് വാപ്പയില്ലാത്ത കുട്ടിനെ കെട്ടാൻ ആരു വരാനാ. ഇത് പ്പോ നമ്മളെ കുട്ട്യോയോണ്ട് അതൊന്നും കാര്യാക്കാതെ ജലാല് വന്ന്. റസിയ ഓളെ പൊന്നു പോലെ നോക്കുല്ലേ. പിന്നെപ്പോ ജലാലിന് കുറച്ചൊരു കുറ്റോം കുറവുണ്ട്. അതിപ്പോ ചെളി കണ്ടാ ചവിട്ടാത്തോര് ആരാള്ളത്. വെള്ളം കണ്ടാ കഴുകിയാല് ആ ചെളിയങ്ങ് മാഞ്ഞുപോവും. ഇയ്യിത് സമ്മതിക്ക് ” ഉമ്മാടെ സ്വരത്തിൽ വിട്ടുവീഴ്ചയുടെ അനുരണനമുണ്ടായി.
“ഇങ്ങളെന്തു പറഞ്ഞാലും ൻ്റെ മക്കളെ ജീവിതം വെച്ച് കളിക്കാൻ ഞാൻ സമ്മതിക്കില്ല.” അള മുട്ടിയാൽ ചേരയും കടിക്കുമെന്ന ഭാവത്തിൽ ഞാൻ പല്ലിറുമ്മി.
“ഇങ്ങളെന്തിനാ ഉമ്മാ ഇബളോട് കെഞ്ച്ണത്. ഈ വീടും പറമ്പും ൻ്റെ പേരില്ക്ക് എഴുതി തരണം. ഇറങ്ങി പോവണ്ടി വരുമ്പോ കാണാം ഓളെ ചേല്. ” റസിയ മുരണ്ടു.
” റസിയാ. നാഴികക്ക് നാൽപ്പതു വട്ടോം യത്തീം കുട്ട്യോള് യത്തീം കുട്ട്യോള്ന്ന് ഇയ്യ് പറേണ്ല്ലേ. ആ യത്തീം മക്കളെ സമ്പത്തില് തൊട്ടാലുള്ള ശിക്ഷനെക്കുറിച്ച് അനക്കറിയോ? യത്തീമായ ഒരു പെൺകുട്ടിക്ക് ഇഷ്ടല്ലാത്ത കല്യാണം കഴിപ്പിച്ചാല് എന്താവും അതിൻ്റെ വിധിന്ന് റബ്ബുൽ ആലമീനായ പടച്ചോൻ പറഞ്ഞത് എന്താണ് ഇങ്ങക്കറിയോ? ഇതൊന്നുമറിയാണ്ട് എന്നേം എൻ്റെ കുട്ട്യോളേമിവ്ട്ന്ന് ഇറക്കിവിടാന്ന് വെറുതെ കണക്കുകൂട്ടണ്ട. നടക്കുല്ല . ഒറപ്പാ. ൻ്റെ മോള് ഓൾക്കിഷ്ടള്ള അത്രേം പഠിക്കും. ഓൾക്ക് ഇഷ്ടള്ള ജോലി കിട്ടി, ഓൾക്ക് വേണംന്ന് തോന്നിയാ മാത്രം കല്യാണം കഴിച്ചാ മതി. ഇഞ്ഞിപ്പോ കല്യാണം കഴിച്ചില്ലേലും കൊയപ്പല്ല. ഇങ്ങളെ പൂതി എന്തായാലും നടക്കില്ല ഒറപ്പാ.”എൻ്റെ സ്വരത്തിൽ ആത്മവിശ്വാസം സ്ഫുരിച്ചു. മിന്നമോൾ ആശ്വാസത്തോടെ ഓടി വന്നെൻ്റെ കൈ പിടിച്ചു.
” പതിനെട്ടു വയസ്സായി അൻ്റെ മോൾക്ക്..ഇത്തറവാട്ടില് പിടക്കോഴി കൂവണ്ട.”ഉമ്മയുടെ പറച്ചിൽ കേട്ട് സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്. എൻ്റെ തലക്കുള്ളിൽ ആയിരം കടന്നലുകൾ ഇരമ്പിയാർത്തു. തളർന്നു തുടങ്ങി സ്വപ്നം തിളങ്ങിയിരുന്ന മിന്നമോൾടെ കണ്ണുകൾ.
“പെൺകുട്ടിയായത്കൊണ്ട്, വാപ്പയില്ലാത്തതുകൊണ്ട് എൻ്റെ കുട്ടി എവിടേയും രണ്ടാമതാവേണ്ടവളല്ല. ഓളെ സ്വപ്നങ്ങളൊക്കെ ആരുടെ കാൽക്കലും അടിയറവ് വെക്കേണ്ട. മനസ്സുറപ്പോടെ ജീവിക്കാനുള്ളതൊക്കെ ആയിട്ട് ഓളെ മനസ്സിലാക്ക്ണ സ്നേഹിക്കണ ഒരുത്തൻ വന്നിട്ട് മതി ഓൾടെ കല്യാണം..” പാതി മിന്നമോളോടും പാതി ഉമ്മാടും റസിയാടുമായി ഞാൻ പറഞ്ഞു നിർത്തി. ഉള്ളിലുള്ളതെല്ലാം തന്നിൽ തന്നെ അടക്കിപ്പിടിക്കുന്ന അഗാധസമുദ്രങ്ങൾ പോലെ എൻ്റെ കണ്ണുകൾ രണ്ടും തുളുമ്പാതെ വേദനകളെ ഞാൻ സുന്ദരമായി വിഴുങ്ങി. ഇനിയും ആരുടെ മുൻപിലും തോറ്റു കൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.

ഇദ്ദ – ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ നാലു മാസവും പത്തു ദിവസവും
ഒഴിഞ്ഞിരിക്കുന്നതാണ് മുസ്ലിം നിയമപ്രകാരം ഇദ്ദ
ഖുൽഅ – മുസ്ലീംസ്ത്രീകൾക്ക് പുരുഷനിൽ നിന്നും വിവാഹമോചനം നേടാനുള്ള മാർഗ്ഗം
#പെൺയുഗം

അമൽ ഫെർമിസ്

Post Views: 34
10
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

18 Comments

  1. Sunandha Mahesh on March 8, 2025 2:38 PM

    മികച്ച എഴുത്ത്

    Reply
  2. Manasi on March 15, 2024 4:14 PM

    🥰🥰👌👌👌

    Reply
  3. ഫൈസൽ on March 14, 2024 12:01 AM

    ഒരു ജീവിതം അക്ഷരങ്ങളിലേക്ക് പറിച്ചു നട്ടത് പോലെ അനുഭവപ്പെട്ടു…..
    അഭിനന്ദനങ്ങൾ 🌹🌹🌹

    Reply
    • Joyce on March 14, 2024 2:37 AM

      നോവുണർത്തിയ കഥ. നല്ലൊരു തീരുമാനത്തിലേക്കു പോയ പെൺകരുത്ത് നല്ല സന്ദേശമായി.
      👌👏

      Reply
      • Divya Sreekumar on March 14, 2024 2:22 PM

        എന്തൊരെഴുത്താണ്! അമൽ👍👍👌👌😍😍

        Reply
  4. Jasna Basheer on March 13, 2024 10:40 PM

    നന്നായി എഴുതി ❤️

    Reply
  5. Muhammed fasil on March 13, 2024 9:19 PM

    എഴുത്തു, അതിൽ ആസ്വദകരെ കൂട്ടികൊണ്ട് പോകുവാനുള്ള കഴിവ് അതി മനോഹരം 👏👏❤️

    Reply
  6. anwar Abdurahiman cm on March 13, 2024 9:06 PM

    ജീവിതങ്ങളെ കുറിച്ചുള്ള എഴുത്തുകളിൽ ജീവനുണ്ടാകും . എഴുത്തിഷ്ടമായി .

    Reply
  7. Nisha Sidhique on March 9, 2024 7:04 PM

    ഇത്താ… എന്നത്തെയും പോലെ എഴുത്ത്ന്നാ നന്നായിരിക്കുന്നു… ❤️

    Reply
    • amalfermis on March 12, 2024 11:53 AM

      സ്നേഹം നിഷാ

      Reply
      • Shreeja R on March 13, 2024 8:46 PM

        എന്നത്തേയും പോലെ super എഴുത്ത് ❤️❤️

        Reply
  8. Silvy on March 9, 2024 4:53 PM

    Nannayezhuthi😘😘😘

    Reply
    • amalfermis on March 12, 2024 11:54 AM

      സ്നേഹം നിഷാ

      Reply
      • Reema subin on March 15, 2024 10:16 PM

        Super 💕

        Reply
        • Suma Jayamohan on March 8, 2025 6:52 PM

          നൊമ്പരമുണർത്തുന്ന എഴുത്ത്’
          ❤️👌🌹

          Reply
  9. Nafs nafs on March 8, 2024 9:46 PM

    നന്നായിട്ടെഴുതി ഇത്താ.👏👏👏👍👍

    Reply
  10. sabira latheefi on March 8, 2024 4:00 PM

    എന്നത്തേയും പോലെ നന്നായി എഴുതി . ഈ വൃക്ക രോഗംപറമ്പര്യമായി കിട്ടുമോ ?.

    Reply
    • Nisha Sidhique on March 9, 2024 7:05 PM

      മറ്റുള്ളവരേക്കാൾ സാധ്യത കൂടുതലാണ് 👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.