Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തീക്കനൽ
ജീവിതം പെൺയുഗം രചനാമത്സരം

തീക്കനൽ

By Ramzeena NasarMarch 9, 2024Updated:November 12, 20248 Comments4 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതം പ്രതിസന്ധികളുടെ മൂടുപടംകൊണ്ട് മറഞ്ഞിരിക്കുമ്പോൾ മുന്നോട്ട് കാലെടുത്തു വെക്കാനാകാതെ തകർന്നു മരവിച്ചു നിൽക്കുമ്പോൾ ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും മുമ്പിൽ തെളിയാതെ ഒരുപാടു ‌ ചോദ്യങ്ങൾ തലക്കുള്ളിൽ വട്ടമിട്ടു പറക്കുമ്പോൾ നേർത്ത തിരിനാളം പോലെ മുന്നോട്ട് കുതിക്കാൻ പ്രചോദനമാകുന്ന ചില വരികളോ ചില മനുഷ്യരോ ഉണ്ടാകും.

അതുപോലെ എന്നെയും സ്വാധീനിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു രോഗങ്ങൾ കൊണ്ടും ഒറ്റപ്പെടൽ കൊണ്ടും തകർന്നിരുന്നപ്പോൾ തീക്കനൽ പോലെയുള്ള അവളുടെ ജീവിതത്തെ ഓർത്തായിരുന്നു ഞാൻ മുന്നോട്ടു കുതിക്കാൻ ഊർജ്ജം സംഭരിച്ചത്.

റാഹിമ! പെൺകരുത്തിന്റെ പ്രതീകം. എന്നുമുതലാണ് ഞാൻ അവളെ ശ്രദ്ധിച്ചു തുടങ്ങിയതെന്നറിയില്ല. ഒരുപക്ഷെ മാനസിക സമ്മർദ്ദം മൂലം ഒരുമൂലയിൽ ഒതുങ്ങി പോകുമായിരുന്ന എന്റെ ജീവിതത്തിനു പിൻബലമായി വന്നതു അവളുടെ ഒരു വീഡിയോ ആയിരുന്നു ഒരുപാടാളുകൾക്ക് പ്രചോദനാമായുള്ള ആ വീഡിയോ കണ്ട നിമിഷം എന്റെ മനസ്സിൽ ഞാൻ അറിയാതെ ചെറിയ ധൈര്യം ഉടലെടുക്കുകയായിരുന്നു. പിന്നീട് ഞാൻ അവളുടെ വീഡിയോകളുടെ  സ്ഥിരം പ്രേക്ഷകയായി.

അവൾ കടന്നുവന്ന പാതകൾ അത്രമേൽ ദുഷ്ക്കരമായിരുന്നിട്ടും തന്റെ ജീവിതം തന്നെപ്പോലെ അനുഭവിക്കുന്നവർക്കു ആശ്വാസമാകുമെങ്കിൽ എന്നുള്ള അവളുടെ പോസിറ്റീവ് ചിന്തയാണു എന്നെ അത്ഭുതപ്പെടുത്തിയത്. കുഞ്ഞു കുഞ്ഞു രോഗങ്ങൾ പിടിപെടുമ്പോൾ തന്നെ ജീവിതം അവസാനിച്ചു എന്നു കരുതുന്ന ആളുകൾക്കിടയിലാണു റാഹിമയെപ്പോലെ കരുത്തയായ സ്ത്രീ വ്യത്യസ്തയാവുന്നത്.

ആരാണു റാഹിമ മലപ്പുറം ജില്ലയിൽ ജനിച്ചുവളർന്ന സാധാരണ പെൺകുട്ടി. എന്നാൽ വിവാഹം അവളുടെ ജീവിതത്തെ മാറ്റിമറിച്ചു.

വിവാഹം കഴിഞ്ഞു ഏതാനം മാസത്തിനുള്ളിൽ അവൾ ഗർഭിണിയായി. അസഹനീയമായ പനിയും ക്ഷീണവും അനുഭവപ്പെട്ടെങ്കിലും ഗർഭവസ്ഥയിലുള്ള ക്ഷീണവും ബുദ്ധിമുട്ടുമാകുമെന്നു കരുതി വേണ്ടത്ര ശ്രദ്ധനൽകിയില്ല. നാൾക്കുനാൾ ചെല്ലുംതോറും പനിയും ക്ഷീണവും മാറാതെ നിന്നപ്പോളായിരുന്നു ഡോക്ടർ പറഞ്ഞ ചില ടെസ്റ്റുകൾക്കു വിധേയയായത്. ടെസ്റ്റ് റിസൾട്ടിൽ രക്താർബുദംമെന്ന മാരകരോഗം  അവളിൽ പിടിമുറുക്കിയിരുന്നു.

ഗർഭിണിയായ അവൾ വളരെ ഞെട്ടലോടെയായിരുന്നു ആ വാർത്തയെ വരവേറ്റത്. മാത്രമല്ല രോഗാവസ്ഥ വളരെ മൂർച്ഛിച്ചുവെന്നും ചികിത്സ എത്രയും പെട്ടെന്നു തുടങ്ങണമെന്നും അതു കൊണ്ട് ഗർഭം ഒരു കാരണവശാലാലും മുന്നോട്ടു കൊണ്ടുപോകാൻ പാടില്ലെന്നും ഡോക്ടർ വിധിയെഴുതി. അമ്മയാകുക എന്ന തന്റെ സ്വപ്നവും ,താൻ സ്വപ്നം കണ്ടു തുടങ്ങിയ തന്റെ കുഞ്ഞിന്റെമുഖവും ഗർഭ പാത്രത്തിൽ വെച്ചു തന്നെകൊലചെയ്യേണ്ടിവരുന്ന ഒരു കുരുന്നു മുഖവും അവളെ വേദനിപ്പിച്ചു. അതുകൊണ്ടു തന്നെ ആ കുഞ്ഞു ജീവൻ ഇല്ലാതാക്കാൻ അവൾ ഒരിക്കലും തയ്യാറായില്ല എന്നു മാത്രമല്ല പ്രസവം വരെയുള്ള തന്റെ ഏത അവസ്ഥയെയും നേരിടാൻ താൻ തയ്യാറാണെന്നുള്ള അവളുടെ മാനസിക ധൈര്യത്തിനു മുമ്പിൽ ഡോക്ടർ അടിയറവു പറഞ്ഞു. അങ്ങനെ ഒരുപാടു വേദനകൾ സഹിച്ചുകൊണ്ടുള്ള അവളുടെ ഗർഭം ഏഴുമാസം വരെ കടന്നുപോയി. അതുവരെ തന്നെ കാർന്നുതിന്നുന്ന അർബുദത്തിനു ഒരു ചികിത്സയുമില്ലാതെ തന്നെ. വേദനകളെല്ലാം കടിച്ചമർത്തി ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിച്ചു വളർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ. അങ്ങനെ മാസങ്ങൾ നീണ്ട വേദനകൾക്കും യാതനകൾക്കും ശേഷം ഒരു പെൺകുഞ്ഞിനു ജന്മം നൽകി സാധാരണ പ്രസവമെന്ന പരീക്ഷണത്തിനു കാത്തുനിൽക്കാതെ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും വിധിയുടെ വിളയാട്ടം അവിടെ തീർന്നിരുന്നില്ല.

ആശുപത്രിവാസത്തിന്റെ നീണ്ട ഘോഷയാത്രയായിരുന്നു പിന്നീടവളെ കാത്തിരുന്നത്.

അർബുദത്തിനുള്ള ചികിത്സ ആരംഭിച്ചതിനാൽ തന്റെ കുഞ്ഞിനു മര്യാദക്കു മുലപ്പാൽ കൊടുക്കാനോ വേണ്ടത്ര പരിചരണം നൽകാനോ അവൾക്കായില്ല. കുഞ്ഞു പൂർണ്ണമായും ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിലായി. ദിവസങ്ങൾ കടന്നു പോകും തോറും അവളുടെ വേദനകളും അസ്വസ്ഥകളും കൂടിക്കൂടി വന്നു ഓപ്പറേഷൻ ചെയ്ത സ്റ്റിച്ചുപഴുത്തു ഇൻഫെക്ഷൻ കൂടി വന്നു. അതിനിടയിൽ പോസ്റ്റ്പാർട്ടം ഡിപ്പ്രഷൻ കൂടി അവളെ തേടിയെത്തി. നീണ്ട ആശുപത്രിവാസവും തന്റെ കുഞ്ഞിനെ കാണാനോ മുലയൂട്ടാനോ പറ്റാത്ത ഒരമ്മയുടെ മാനസിക വേദനയും സഹിക്കാനാകാത്ത ശരീര വേദനയും കടുത്ത പനിയും ഇൻഫെക്ഷനും.

ഒരു മനുഷ്യനു സഹിക്കാൻ പറ്റുന്ന പരുധിക്കപ്പുറമായിരുന്നു അവളുടെ  വേദനകൾ. ദിവസങ്ങൾക്കു ശേഷം അവളെ തകർത്ത മറ്റൊരു വാർത്തയും അവളെ തേടിയെത്തി താൻ അത്രയും യാതനകളും പ്രതിസന്ധികളും സഹിച്ചു ജന്മം നൽകിയ കുഞ്ഞിനെ ഒന്നു കാണനോ ലാളിക്കാനോ ഭാഗ്യമില്ലാതെ  ദൈവം അതിനെ തിരികെ കൊണ്ടുപോയി.

അതിനു ശേഷം കടുത്ത നിരാശയിലാണ്ട  ജീവിതമായിരുന്നു അവളുടെത്.

മാസങ്ങളും വർഷങ്ങളും കടന്നുപോയി. സമാധാനം നൽകുന്ന ജീവിത അന്തരീക്ഷം ഉണ്ടെങ്കിലേ അവളുടെ അസുഖത്തിനും ചികിത്സക്കും ഫലം കാണുകയുള്ളു എന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവൾ തന്റെ ഭർത്താവിന്റെ അടുക്കലേക്കു വിമാനം കയറി. അത്രയും യാതനകൾ സഹിക്കുന്നതിനിടയിലും മകന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതും ഇനിയൊരു കുഞ്ഞിനെ ഗർഭം ധരിക്കാൻ പാടില്ല എന്ന ഡോക്ടറുടെ വിധിയെഴുത്തിലും അലോസരമുണ്ടാക്കിയ ബന്ധുക്കളും കണ്ണിൽചോരയില്ലാത്ത നാട്ടുകാരുടെ സംസാരവും അവൾക്കു ഒരിക്കലും സമാധാനം നൽകിയിരുന്നില്ല. അവളുടെ മനസ്സിനു തണലായി ജീവിതപങ്കാളി കൂടെയുണ്ടെന്ന വലിയ ആശ്വാസമായിരുന്നു മുന്നോട്ടുള്ള അവളുടെ ജീവിത്തിലെ പ്രതീക്ഷ.

അർബുദത്തിന്റെ ചികിത്സ തുടർന്നു കൊണ്ടിരുന്നു. മനസ്സിന്റെ ശാന്തത അസുഖത്തിലും കുറവു വരുത്തി. എങ്കിലും മരുന്നു നിർത്താൻ പാടില്ലെന്ന ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു.

ഗൾഫിലെ ഒറ്റപ്പെടലിൽ നിന്നും ഒരു മോചനത്തിനായി അവൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. അവൾ അനുഭവിച്ച വേദനകളും യാതനകളും മറ്റുള്ളവർക്കു പ്രചോദനം ആകുമെന്നു കരുതുന്ന വിഡിയോകളും തന്റെ ജീവിതവും അവൾ ആ ചാനലിലൂടെ പങ്കുവെച്ചു.

ഒരുപാടു സങ്കടം അനുഭവിക്കുന്നവരുടെ ജീവിതത്തിനു പ്രതീക്ഷ നൽകുന്നതായിരുന്നു  അവളുടെ ഓരോ വീഡിയോയും .

സ്വന്തം ജീവിതത്തെ അവൾ മറ്റൊരു തലത്തിലേക്കു മാറ്റിയെഴുതി. സ്വന്തമായി വരുമാനം കണ്ടെത്തുകയും അസുഖത്തിനടിയിലും ഒരുപാടു കോഴ്സുകളിൽ ചേർന്നു പഠിച്ചു മറ്റുള്ളവർക്കു മാതൃകയായി. താൻ ഒരു രോഗിയാണെന്നുള്ള കാര്യംപോലും അവൾ മറന്നു.അസുഖം വന്നതിന്റെ പേരിൽ എല്ലാം തകർന്നെന്ന മട്ടിൽ ഒരുമുക്കിൽ കൂനിക്കൂടിയിരുന്നു ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കാൻ അവൾ തയ്യാറല്ലായിരുന്നു .

മക്കളില്ലാത്തതിന്റെ പേരിലും മറ്റുപലതിനും തനിക്കെതിരെ കുറ്റം പറഞ്ഞു നടക്കുന്നവർക്കെതിരെ അവൾ തന്റെ ചാനലിലൂടെ പരസ്യമായി പ്രതികരിച്ചു. ആരുടെയും ആശ്രയമില്ലാതെ ആശുപത്രിയിൽ ഒറ്റക്കു പോകാനും വരാനുമുള്ള ധൈര്യം അവൾ നേടിയെടുത്തു .

തന്നെ തളർത്തിയവരുടെ മുന്നിൽ ജീവിച്ചു കാണിച്ചുകൊടുത്തവൾ. ജനിച്ചാൽ ഒരിക്കൽ മരിക്കും അതുവരെ സന്തോഷിച്ചു ജീവിക്കാമെന്നുള്ള അവളുടെ തത്വത്തെയാണ് ഞാൻ ബഹുമാനത്തോടെ ഇന്നും കാണുന്നത്. ഒരു വർഷം ചെറിയ നടുവേദന വന്നു കിടപ്പിലായി എല്ലാം അവസാനിച്ചു എന്നു കരുതിയ എനിക്കു പ്രചോദനമായതും അവളുടെ ആ തത്വം തന്നെയാണു .ധൈര്യപൂർവ്വം എല്ലാം നേരിടുന്ന അവളുടെ ജീവിതം എല്ലാവർക്കും ഒരു മാതൃക തന്നെയാണ്‌.

തീക്കനൽ പോലെയാണവൾ എരിഞ്ഞെരിഞ്ഞു ഇല്ലാതാകുന്നവരുടെ മനസ്സിലേക്കു അനുഭവങ്ങളുടെ ഊർജ്ജം പകർന്നു അവരെ ആളിക്കത്തിക്കുന്ന കനലാണവൾ.രോഗങ്ങളുടെ മുമ്പിൽ പകച്ചു നിൽക്കുന്ന ഒരുപാടു പേർക്കുള്ള മാതൃക .

അതെ അവൾ റാഹിമ.

റംസീന നാസർ

#പെൺയുഗം

Post Views: 29
3
Ramzeena Nasar

8 Comments

  1. Sunandha Mahesh on March 11, 2024 1:44 PM

    നല്ലെഴുത്ത്.. 👍👍

    Reply
  2. Nafs nafs on March 10, 2024 12:37 AM

    പ്രചോദനാത്മകം. ഗംഭീരമായി എഴുതി.👌👌👏👏👏

    Reply
  3. Salee on March 9, 2024 9:18 PM

    Very Good Ramsee🥰👍

    Reply
    • ramsinas on March 15, 2024 4:27 PM

      thank u salee🥰🥰

      Reply
  4. sabira latheefi on March 9, 2024 12:49 PM

    Roll model ❤️❤️

    Reply
    • ramsinas on March 9, 2024 1:36 PM

      🥰🥰🥰നന്ദി സാബിറാലത്തീഫ്

      Reply
    • Silvy on March 9, 2024 4:58 PM

      അത്രമേൽ പ്രചോദനാത്മകം 👌👌👌👌

      Reply
      • ramsinas on March 9, 2024 9:11 PM

        thank u silvy cheechi 🥰🥰🙏

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.