കൂടുമ്പോൾ ഇമ്പമേറും കുടംബമെന്ന
സുന്ദരഗാനത്തിൽ, അപശ്രുതി കലരാതെ
അമൃതധാരയായ് നിരന്തരം മുഴങ്ങിടാൻ,
ഇണക്കത്തോടെ തമ്മിലൊന്നു ചേർന്നു
വസിക്കേണം അംഗങ്ങളെല്ലാരും,
സ്നേഹരാഗത്താൽ ഈണം പകർന്നു,
വിട്ടു വീഴ്ച്ച കളാൽ സംഗീതം നൽകേണം.
ശ്രവണ സുന്ദരമാം ഗാനത്തിൻ
പദങ്ങൾ പോലവേ.
