പകലോനുദിച്ചു വരും വേളയിൽ
ഉണർന്നു വരുന്നു മനുഷ്യർ,
പുതിയൊരു പകലിൻ
ശുഭപ്രതീക്ഷകളുമായ്.
നന്മകൾ നിറയുന്നു, സംതൃപ്തി പകർന്നു
കൊണ്ടവസാനിപ്പിച്ചിടുന്നു
ചിലനേരം പകലുകൾ.
അപ്രതീക്ഷിതമാം ആഘാതങ്ങളുമായ്
നടുക്കങ്ങൾ പകർന്നു
ദുഃഖസ്മരണകളായ് മാറിടുന്നു
ചിലതെല്ലാം.
