എൺപതുകളിലെ ഒരു വിരസമായ സന്ധ്യയ്ക്ക് ഞാനും കൂട്ടുകാരനും കൂടി ഒരു സിനിമ കാണാനിറങ്ങിയതാണ്. അന്ന് കറുകുറ്റിയിൽ ജയൻ എന്നൊരു സിനിമാതീയേറ്ററുണ്ടായിരുന്നു. ഹൈവേയിൽ നിന്നും വലത്തോട്ട് തിയേറ്ററിലേയ്ക്ക് വണ്ടി വളച്ചതേ ഓർമ്മയുള്ളൂ, ഒരു കാറു വന്നിടിച്ചു. റോട്ടിൽ തെറിച്ചു വീണു. എൻ്റെ കയ്യും കൂട്ടുകാരൻ്റെ കാലും ഒടിഞ്ഞു.
പിറ്റേന്ന് മെഡിക്കൽ ട്രസ്റ്റിലെ ബെഡിൽ ഓപ്പറേഷനും കഴിഞ്ഞ് വച്ചുകെട്ടിയ കയ്യുമായി കണ്ണുതുറന്നപ്പോൾ ആരോ ചോദിച്ചു.
‘ഹോസ്പിറ്റലിൽ കൊണ്ടുവന്നതാരാണ്?’
‘ഇടിച്ചിട്ട വണ്ടിക്കാരായിരിക്കും…’
‘അവരല്ലാന്നാ പറഞ്ഞത്…’.
‘പിന്നെ ആരായിരിക്കും. അവിടത്തെ ഓട്ടോറിക്ഷക്കാരോ ടാക്സിക്കാരോ ആയിരിക്കുമോ?’
‘ആരായാലും വണ്ടിക്കാശു വാങ്ങാൻ വരാതിരിക്കില്ലല്ലോ?’
ആരും വന്നില്ല. സംഭവസ്ഥലത്തും ആശുപത്രിയിലും അറിയാവുന്നയിടങ്ങളിലും ഒക്കെ അന്വേഷിച്ചു. കൂട്ടുകാരനെ മെഡിക്കൽ ട്രസ്റ്റിൽ നിന്നും സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. അവനും പറഞ്ഞു അതാരാണെന്ന് അറിയില്ലെന്ന്.
ആരായാലും അയാൾക്ക് സർവ്വേശ്വരൻ നന്മകൾ നൽകട്ടെ.
ഇതു വായിച്ചിട്ട് ആർക്കെങ്കിലും ഓർമ്മ കിട്ടിയാൽ, അറിയാമെങ്കിൽ, ഒന്നു പറയണേ….
നന്ദി.


4 Comments
നന്മ നഷ്ടമാകാത്ത ഒരു മനുഷ്യൻ🙏❤️
ഒരു നല്ലവൻ.👌👏
എന്തായാലും അയാൾ മനസ്സിൽ നന്മയുള്ളൊരാളാവും❤️👌🌹
നന്മയുള്ള ആരോ ഒരാൾ.❤️