രാജ്യസ്നേഹത്തെക്കുറിച്ച്
അവർ
പ്രസംഗിച്ചുകൊണ്ടേയിരുന്നു
അതുകേൾക്കാനും
കയ്യടിക്കാനും
ഒരുപാടുപേരുണ്ടായിരുന്നു
ആയുധമേന്തി കാവൽ നിന്നവർ
ഇതൊന്നുമറിഞ്ഞിരുന്നില്ല
കാരണം
അവർ ശത്രുവിനെ തുരത്തുകയായിരുന്നല്ലോ
പ്രസംഗിച്ചവരും, കേട്ട് കയ്യടിച്ചവരും
അതറിഞ്ഞിരുന്നില്ല
കാരണം അവർ
വീട്ടിൽ സമാധാനത്തോടെ
ഉറങ്ങുകയായിരുന്നല്ലോ.
