പണ്ടുകാലത്ത് റേഡിയോ മാത്രം ഉണ്ടായിരുന്ന ഒരു സമയത്ത് ഒരു പുത്തൻ വിസ്മയം പോലെ നാട്ടിൻപുറങ്ങളിലേക്ക് കടന്നുവന്ന ഒരു ചിത്രപ്പെട്ടി. അന്നുവരെ റേഡിയോയിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ഒരു നാട്ടിൻപുറം മൊത്തം ദൂരദർശൻ വാർത്തയും, ചിത്രഗീതവും വല്ലപ്പോഴുമുള്ള സിനിമയുമൊക്കെ കാണുവാൻ വേണ്ടി ഈ പെട്ടിക്ക് മുമ്പിൽ എത്തുമായിരുന്നു. കുട്ടികളായിരുന്ന ഞങ്ങൾക്കും അത് വളരെ അത്ഭുതമായിരുന്നു. ഞങ്ങളുടെ നാട്ടിൻ പുറത്ത് ആകെ രണ്ട് സ്ഥലത്തായിരുന്നു ടെലിവിഷൻ ഉണ്ടായിരുന്നത്. ഒന്ന് ഒരു വീട്ടിലും,പിന്നെ കിലോമീറ്ററുകളോളം നടന്ന് ലൈബ്രറിയിലെത്തിയാൽ അവിടെയും. ലൈബ്രറിയിൽ എത്തി ഞങ്ങളും ചിത്രഗീതവും പരസ്യങ്ങളും എല്ലാം അത്ഭുതത്തോടെ കാണുമായിരുന്നു. ഒന്നിച്ചിരുന്ന് തമാശകൾ ഒക്കെ പറഞ്ഞു ക്യാരംസ് കളിക്കുകയും ടിവി കാണുകയും ചെയ്യുക എന്നത് അന്ന് നാടിന്റെ ഒരു ആഘോഷത്തിന്റെ ഭാഗമായിരുന്നു. ഇന്ന് കാലം മാറി ടെലിവിഷൻ എന്നത് ഓരോ വീട്ടിലും ഉള്ള ഒരു വസ്തുവായി മാറി. ഒരുമയും സൗഹൃദവും ഉണ്ടാക്കിയിരുന്ന ആ പഴയ പെട്ടി ഇന്ന് ആളാകെ മാറിയിരിക്കുന്നു. ഇന്ന് അതൊരു അണുകുടുംബ വക്താവാണ്. പണ്ടത്തെ…
Author: Thomas Mathew
നിയമം ആദ്യം അട്ടഹസിച്ചു.. പിന്നെ പൊട്ടിത്തെറിച്ചു.. പണം,രാഷ്ട്രീയം, അധികാരം. പിന്നെ തേങ്ങലായി.. ഗദ്ഗദമായി.. ഒടുവിൽ മരണത്തെ പുൽകി.
“നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം.” കേട്ടിട്ടുണ്ടോ ഇതെപ്പോഴെങ്കിലും. കേൾക്കാതിരിക്കാൻ തരമില്ല പണ്ടെത്തെ ഒട്ടുമിക്ക പാഠപുസ്തകങ്ങളിലും ഇത് കുത്തി നിറച്ചിട്ടുണ്ട്. പക്ഷേ സത്യം അതാണോ? കരക്കമ്പിക്കും പരദൂഷണത്തിനും ഏറ്റവും വളക്കൂറുള്ള മണ്ണ് നാട്ടിൻപുറം തന്നെയല്ലേ? ‘അയലത്തെ അമ്മിണിയും ശശിയും തമ്മിൽ എന്തോ ഒരു ചുറ്റിക്കളി ഉണ്ട്.’ എന്ന് പറയാത്ത പല പേരിലുള്ള ‘ശാന്തമാർ’ ഇല്ലാത്ത ഏത് നാട്ടിൻപുറമാണ് നമുക്കുള്ളത്. എന്നാൽ ശാന്തയ്ക്ക് ശശിയെ നോക്കി കൂടായിരുന്നോ? എന്ന് ചോദിച്ചാൽ… ഞാനെന്താ അത്തരക്കാരിയാണെന്നാണോ നീ വിചാരിച്ചിരിക്കുന്നത്? എന്ന് ‘ശുദ്ധഗതി’കാരി ശാന്ത യുടെ മറുപടി. സത്യത്തിൽ എന്താ കാര്യം.. പാവം ശശിയും അമ്മിണിയും പെട്ടെന്ന് പെയ്ത ഒരു മഴയുടെ സമയത്ത് ഒരു കുടക്കീഴിൽ കവലവരെ ഒന്നുവന്നു. അതാണ് ഈ കരക്കമ്പിക്കു കാരണം. അപ്പോ നാട്ടിൻപുറത്തെപ്പറ്റി നമുക്ക് നന്മകളാൽ പ്രധാനം എന്നൊക്കെ പറയാൻ പറ്റുമോ? ഇന്നും നാട്ടിൻപുറങ്ങളിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ച് സംസാരിച്ചു നടക്കുന്നത് സദാചാര കണ്ണിലൂടെ അല്ലാതെ കാണുന്ന എത്രപേരുണ്ട്? വളരെ…
അയാൾ ഒരു പാട്ട് കേട്ടു. എത്ര മനോഹരമായ ഗാനം! കേൾക്കുംതോറും അയാൾക്ക് അതിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. അങ്ങനെ ആ പാട്ടും അയാളും ഒന്നായി. കുറെ നാൾ കഴിഞ്ഞപ്പോൾ ആ പാട്ടിന്റെ വരികൾ അയാൾക്ക് അരോചകമായി തോന്നി. കാലഹരണപ്പെട്ട ശവം! അയാൾ അതിനെ ചുരുട്ടി കൂട്ടി കുപ്പത്തൊട്ടിയിൽ എറിഞ്ഞു. ജീവിതം എപ്പോഴും അങ്ങനെയാണ്. മുന്നോട്ടുപോകും തോറും കാലചക്രം വിരസതയുടെ മാറാല അണിയാൻ തുടങ്ങും. പിന്നീട് പുതിയ പാട്ടുകൾ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ആ പാട്ടുകളെല്ലാം കൂടി അയാളെ ശ്വാസംമുട്ടിക്കാൻ തുടങ്ങി. അപ്പോൾ കുപ്പത്തൊട്ടിയിൽ കിടന്ന ആ പഴയ പാട്ട് അയാളോട് പറഞ്ഞു,’പഴമയുടെ പുണ്യമാണ് പുതുമയുടെ തെളിമ.’ അങ്ങനെ വീണ്ടും അവർ പ്രണയത്തിലായി.
