എന്റെ പ്രിയപുസ്തകം: ഖസാക്കിന്റെ ഇതിഹാസം വായനശാലയിലെ അലമാരകളിൽ നിന്നോ കൂട്ടുകാരുടെ കൈകളിൽ നിന്നോ ഒക്കെയായി എത്രയോ പുസ്തകങ്ങൾ നമ്മൾ വായിച്ചു തീർക്കുന്നു. ചിലതൊക്കെ വായിച്ചു കഴിയുമ്പോൾ നമ്മൾ മറക്കും. എന്നാൽ വളരെ അപൂർവ്വം ചില പുസ്തകങ്ങൾ വായന കഴിഞ്ഞാലും നമ്മുടെ ഉള്ളിൽ തന്നെ കിടക്കും, ഒപ്പമുള്ള ഒരു നിഴലുപോലെ. എനിക്ക് അങ്ങനെയൊന്നാണ് ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’. പലരും പറയാറുണ്ട് ഖസാക്ക് വായിച്ചു മനസ്സിലാക്കാൻ പാടാണെന്ന്. പക്ഷേ, എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ആദ്യ തവണ വായിച്ചപ്പോൾ കഥാപാത്രങ്ങളുടെ വൈവിധ്യമാണ് ആകർഷിച്ചതെങ്കിൽ, പിന്നീടുള്ള വായനകളിൽ ആ വരികൾക്കിടയിലെ വലിയൊരു ലോകമാണ് മുന്നിൽ തുറന്നു കിട്ടിയത്. തന്റെ ഉള്ളിലെ ഏതോ ഒരു വലിയ സങ്കടത്തിൽ നിന്നും പാപബോധത്തിൽ നിന്നും ഓടിയൊളിക്കാൻ രവി എന്ന യുവാവ് വന്നെത്തുന്ന ഒരു ഗ്രാമമാണ് ഖസാക്ക്. കരിമ്പനകളും അറബിക്കുളവും ചേതാലിയുടെ മലനിരകളും നിറഞ്ഞ ആ ഗ്രാമം വായനക്കാരെയും പെട്ടെന്ന് തന്നെ ഉള്ളിലൊതുക്കും. അള്ളാപ്പിച്ചാ മൊല്ലാക്കയും, മൈമുനയും, കുപ്പുവച്ചനും, രവിയുമെല്ലാം…
Author: Meerabai TS
Must read book : Who Will Cry When You Die? ”നീ ജനിച്ചപ്പോൾ നീ കരയുകയും ഈ ലോകം സന്തോഷിക്കുകയും ചെയ്തു. എന്നാൽ നീ മരിക്കുമ്പോൾ ലോകം മുഴുവൻ കരയുകയും നിനക്ക് പുഞ്ചിരിയോടെ യാത്രയാവാൻ കഴിയുകയും ചെയ്യുന്ന രീതിയിൽ നിന്റെ ജീവിതത്തെ മാറ്റുക…” 2024 മെയ് മാസത്തിൽ, എന്റെ സ്കൂളിലെ ‘Resorcio’ കോഴ്സിലെ മികച്ച പ്രകടനത്തിന് (Best Performer) സമ്മാനമായി എനിക്ക് കിട്ടിയ ഒരു പുസ്തകത്തിലെ വരികളാണിത്. റോബിൻ ശർമ്മയുടെ ‘Who Will Cry When You Die?’ എന്ന പുസ്തകം വായിച്ചവരാരും ഈ വരികൾ മറക്കാൻ വഴിയില്ല. വരുന്ന ജൂൺ 19-ന് നമ്മൾ മറ്റൊരു വായനാദിനം കൂടി ആഘോഷിക്കുമ്പോൾ, എന്റെ വായനാനുഭവങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച, അല്ലെങ്കിൽ എന്റെ ചിന്തകളെ കൃത്യമായി പോളിഷ് ചെയ്തെടുത്ത ഈ ഒരു പുസ്തകത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ‘കൂട്ടക്ഷരങ്ങൾ’ ഒരുക്കിയ ഈ മത്സരത്തിലേക്ക് ഈ പുസ്തകം തന്നെ തിരഞ്ഞെടുക്കാൻ…
മീര, നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒളിക്കാൻ, ഗ്രാമത്തിന്റെ ശാന്തതയിൽ ഇടംതേടി എത്തിയതായിരുന്നു. അവൾക്ക് മഞ്ഞിനോടൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആദ്യമായി ആ ഗ്രാമത്തിലെത്തിയ ദിവസം, അവൾ കണ്ടത് മഞ്ഞുപുതച്ച പൈൻ മരങ്ങളെയാണ്. കാറ്റ് അല്പം ശക്തമായപ്പോൾ ചില തുള്ളികൾ താഴേക്ക് വീണു. മഞ്ഞുതുള്ളികൾ ഇറ്റിറ്റുവീഴുന്നത് കണ്ടപ്പോൾ അവൾക്കൊരു കവിതയെഴുതാൻ തോന്നി. അവൾ ഷോൾഡർ ബാഗിൽ നിന്ന് നോട്ട്‌ബുക്ക് എടുത്തു തുറന്നു. എഴുതാനല്ല, എല്ലാം വരകളിലൂടെ ഓർത്തുവയ്ക്കാൻ. ആ സന്ധ്യയിൽ, കാടിന്റെ അരികിലുള്ള ചായക്കടയിൽ അവൾ ചൂടുള്ള ചായ ഓർഡർ ചെയ്തു. ചായ എത്താൻ വൈകി. അപ്പോഴാണ് അവനെ കണ്ടത്– ആകാശ്. കാടിന്റെ തണുപ്പിനെ വകവെക്കാതെ ഒരു കമ്പിളി പുതപ്പിനുള്ളിൽ അവൻ ഒരു പുസ്തകം വായിക്കുകയായിരുന്നു. അവന്റെ കണ്ണുകളിൽ കാടിന്റെ നിഗൂഢതയും മഞ്ഞിന്റെ ശാന്തതയുമുണ്ടായിരുന്നു. അവൾക്കറിയില്ലായിരുന്നു, ഈ താഴ്വരയിൽ അവളൊരു പ്രണയം കണ്ടെത്താൻ പോവുകയാണെന്ന്. “ഇവിടെ ഇങ്ങനെ സ്ഥിരം മഞ്ഞ് പെയ്യുമോ?” അവൾ അറിയാതെ ചോദിച്ചു. അവൻ പുഞ്ചിരിച്ചു. “ഇല്ല. ഇത് അപൂർവമാണ് ”…
എന്റെ കഥകൾ പുസ്തകമാവുന്നു; 2026-ലെ എന്റെ ഏറ്റവും വലിയ സ്വപ്നം! പുതുവർഷം വരുമ്പോൾ എല്ലാവരും ഡയറിയിൽ ഓരോന്ന് കുറിച്ചു വെക്കാറുണ്ടല്ലോ. എനിക്കും കുറച്ച് കാര്യങ്ങൾ എഴുതാനുണ്ട്. പക്ഷെ ഇത്തവണ അതൊരു ലിസ്റ്റ് മാത്രമല്ല, വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമാണ്. 2026-ൽ എങ്കിലും എന്റെ എഴുത്തുകൾ വെറുമൊരു നോട്ട്ബുക്കിൽ ഒതുക്കാതെ ഒരു ‘കഥാസമാഹാരം’ ആയി പുറത്തിറക്കണം എന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു. സത്യം പറഞ്ഞാൽ, ഈ എഴുത്ത് പണ്ടേ കൂടെയുള്ളതാണ്. ബസ്സിലിരിക്കുമ്പോൾ കാണുന്ന അപരിചിതരായ ആളുകൾ, മഴ നനഞ്ഞു നിൽക്കുന്ന തെരുവുകൾ, അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്ന വിചിത്രമായ ചിന്തകൾ… ഇതിനെയൊക്കെ കഥകളാക്കി മാറ്റാൻ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ, പലപ്പോഴും എഴുതി ഓൺലൈൻ മീഡിയയിൽ പ്രസിദ്ധീകരിക്കും, സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ മടിയുള്ളതുകൊണ്ട് വെറെ ഒരു പേരിൽ ആയിരുന്നു എന്ന് മാത്രം.. “ഇതൊക്കെ ആര് വായിക്കാനാണ്?” എന്നൊരു തോന്നൽ വന്ന് എല്ലാം ഇടക്കുവച്ചു നിർത്തി. അങ്ങനെ പാതിവഴിയിൽ…
ഡിസംബർ പകുതി കഴിഞ്ഞാൽ പിന്നെ പത്തനംതിട്ടയിലെ ആ പഴയ തറവാട്ടിൽ ഒരു ഉണർവാണ്. “ഡേയ് ചാക്കോച്ചാ, ആ നക്ഷത്രം ഇത്തിരി കൂടി ഉയർത്തി കെട്ടടാ… അല്ലെങ്കിൽ ആ തെങ്ങിന്റെ ഓല തട്ടി അത് കീറിപ്പോകും!” ഉമ്മറത്തിരുന്ന് വർക്കി മാപ്പിള വിളിച്ചു പറഞ്ഞു. മകൻ ചാക്കോ മുകളിലേക്ക് നോക്കി ഒന്നു ചിരിച്ചു. അടുക്കളയിൽ നിന്ന് അപ്പത്തിന് മാവ് അരയ്ക്കുന്ന ശബ്ദത്തിനിടയിലൂടെ ഏലക്കായുടെയും ഇറച്ചി വേവുന്നതിന്റെയും മണം ഉമ്മറത്തേക്ക് അടിച്ചുകയറുന്നുണ്ട്. വറുത്ത ഇറച്ചിയുടെ മണം പിടിച്ചുവന്ന പേരക്കുട്ടി ആമി വർക്കി മാപ്പിളയുടെ അരികിലിരുന്ന് പതുക്കെ ചോദിച്ചു, “അപ്പൂപ്പാ, പണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നോ ക്രിസ്തുമസ്? അപ്പൂപ്പൻ കുഞ്ഞായിരുന്നപ്പോൾ?” വർക്കി മാപ്പിള ആമിയെ ഒന്ന് അരികിലേക്ക് ചേർത്തിരുത്തി. “എവിടെയാ മോളെ… അന്ന് ഇതിന്റെ പകുതി ആഡംബരം പോലുമില്ല. കഞ്ഞിയും പയറുമാണ് അന്നത്തെ വിഭവം. പക്ഷേ ഒരു സന്തോഷമുണ്ടായിരുന്നു… അത് പറയേണ്ടത് തന്നെയാണ്.” അദ്ദേഹം ഓർമ്മകളിലേക്ക് പോയി. “അന്ന് എനിക്ക് നിന്റെ പ്രായമാണ്. പുതിയ ഉടുപ്പില്ല, പടക്കമില്ല. കരോൾ…
