നീലിമ കിടക്കുന്ന കട്ടിലിലെ വിരി മാറ്റാൻ സുമയെ രാജീവ് സഹായിച്ചു. രാജീവ് മുറച്ചെറുക്കനാണെങ്കിലും ഇപ്പോഴും രാജീവിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും ലജ്ജയാണ് സുമയ്ക്ക്. രാജീവിന്റെ അമ്മാവന്റെ മകളായ സുമ, അവിവാഹിതയാണ്. മാത്രമല്ല സുമ നീലിമയുടെ ആത്മാർത്ഥ മിത്രവുമാണ്. നീലിമ വളരെ ഊർജ്ജസ്വലയായ ഒരു പെണ്ണായിരുന്നു. അവരുടെ മകൾ മേഘയ്ക്കു ആറ് വയസ്സേ ആയിട്ടുള്ളു. ഈയിടയ്ക്കാണ് നീലിമയ്ക്കു ക്ഷീണവും, കൂടെ കൂടെ പനിയും വരാൻ തുടങ്ങിയത്. കടുത്ത ക്ഷീണം, തല കറക്കം മുതലായ ലക്ഷണങ്ങളായിരുന്നു അവൾക്ക്. രക്ത പരിശോധനയിലാണ് അവൾക്കു മൾട്ടിപ്പിൾ മൈലോമാ എന്നൊരു തരം രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞത്. ഇനി രക്ഷപെടാനാകാത്ത വിധം ഗുരുതരമായി മാറിയിരുന്നു അവളുടെ അവസ്ഥ. അങ്ങനെയാണവൾ പ്രിയ സുഹൃത്തും ബന്ധുവുമായ സുമയെ ഹോസ്റ്റലിൽ നിന്നും തൻ്റെ കൂടെ കൂട്ടിയത്. തന്റെ മരണശേഷം രാജീവേട്ടനും മേഘമോളും അനാഥരാകരുത്. വളരെ നിർബന്ധിച്ചതിനു ശേഷമാണു രണ്ടു പേരും അതിനു സമ്മതിച്ചത്. സുമയ്ക്ക്, മുറച്ചെറുക്കനായ രാജീവിനെ പണ്ടേ ഇഷ്ടമായിരുന്നു. നീലിമയുടെ വിവാഹത്തിൽ…
Author: Nisha Pillai
മദറിന്റെ മുറിയിലേയ്ക്കു സിസ്റ്റർ അനബെല്ല കടന്നു വന്നപ്പോൾ മദർ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. ദേഷ്യം കൊണ്ട് മദറിന്റെ മുഖം വലിഞ്ഞു മുറുകി. ദേഷ്യത്തോടെ മൊബൈൽ ഫോൺ മേശപ്പുറത്തേയ്‌ക്ക് വയ്ക്കുമ്പോൾ മദർ എന്തോ ആലോചനയിലായിരുന്നു. അനബെല്ലയെ നോക്കി മദർ ചിരിക്കാൻ ശ്രമിച്ചു. “സംഗതി അങ്ങ് അരമന വരെയെത്തി. എന്തൊരു അഹങ്കാരമാണ് അവർക്ക്. ” “എന്താ മദർ, ആരുടെ കാര്യമാണ് ?” “ആ സിസ്റ്റർ സൂസന്റെ കാര്യമാണ്, അവർ ഫാദർ ജോഷിയെ വിളിച്ചു, സിസ്റ്റർ അനബെല്ല സ്കൂളിന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നു എന്നൊരു പരാതി പറഞ്ഞിട്ടുണ്ട്. നിനക്കറിയാല്ലോ അവരുടെ രണ്ടുപേരുടേയും ഇടയിൽ ചുറ്റിക്കളികൾ തുടങ്ങിയിട്ടുണ്ട് എന്നൊരു പറച്ചിൽ മഠത്തിലുണ്ട്. നീ ഇനി സ്കൂളിലേയ്ക്ക് പോകേണ്ട എന്നാണ് ഫാദർ പറയുന്നത്. നീ വിഷമിയ്ക്കണ്ട ഞാൻ ജോഷിയച്ചനെ പറഞ്ഞു മനസിലാക്കിയ്ക്കാം. ” “ഞാൻ ഇനി സ്കൂളിൽ പോകണ്ടേ. അയ്യോ ആന്റി… ആന്റിക്കറിയില്ലേ ഞാൻ എന്തിനാണ് പോകുന്നതെന്ന്. ” സിസ്റ്റർ അനബെല്ല മദറിനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു. …
ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ഹോസ്റ്റൽ വാർഡൻ ആ പൊതി വച്ച് നീട്ടിയത്. അൽഭുതം തോന്നി. തനിയ്ക്കാരാണ് സമ്മാനം അയയ്ക്കാൻ. അവളുടെ മുഖഭാവം കണ്ട് വാർഡൻ അവളെ തന്നെ നോക്കിയിരുന്നു. “എന്തെങ്കിലും പ്രശ്നമുണ്ടോ രേഖേ. ഇന്നത്തെ കൊറിയറിൽ വന്നതാണ്. ” “ഇല്ല മാഡം. എനിയ്ക്കാരും സമ്മാനങ്ങൾ അയയ്ക്കാനില്ല. തെറ്റി വന്നതാകുമോ. ” പാഴ്സൽ വാങ്ങി അവൾ മുറിയിൽ വന്നു. കൂടെ മുറിയിലുള്ള രണ്ടു പെൺകുട്ടികളും ആകാംക്ഷയോടെ അവളെ നോക്കിയിരിക്കുന്നു. നഗരത്തിലെ കോളേജിൽ പഠിക്കുന്ന അവർക്കിരുവർക്കും അറിയേണ്ടത് അത് തിന്നാനുള്ള എന്തെങ്കിലും ആണോയെന്നാണ്. അതിലെ ഉള്ളടക്കം അവരെ ബോധിപ്പിക്കേണ്ട ബാധ്യത അവൾക്കുണ്ട്. സാമാന്യം വലിപ്പമുള്ളൊരു പാക്കറ്റ്. അവൾ അത് വലിച്ച് തുറന്നു. ഒരു പഴയ ഡയറി, മൂന്ന് നോവലുകൾ. ഒരു പഴയ റയിൻ കോട്ട്. വളരെ പഴയതെങ്കിലും ഉപയോഗിച്ചിട്ടില്ലാത്ത കടുംനീല കളർ ബംഗാൾ കോട്ടൻ സാരി. അവളുടെ അഡ്രസ്സ് എഴുതിയ നീളൻ കവർ, ആരോ അവൾക്കെഴുതിയ കത്ത്. പരിചയമില്ലാത്ത കൈപ്പട. പക്ഷെ ആ…
തന്റെ പുതിയ ബെൻസ് കാർ, ഡ്രൈവർ കഴുകുന്നതും നോക്കി മുറ്റത്തുള്ള പുൽത്തകിടിയിൽ കിടക്കുന്ന, ചാരു കസേരയിൽ ശങ്കരമേനോൻ ഇരുന്നു. അടുത്ത വീട്ടിലെ രാമനാഥൻ രണ്ട് വർഷം മുൻപേ ഒരു ബെൻസ് സ്വന്തമാക്കിയിരുന്നു, അന്ന് മുതലുള്ള ഒരാഗ്രഹമാണ് ഒരു ബെൻസ് വാങ്ങണമെന്ന്. ഉടനെ വാങ്ങിയാൽ അസൂയകൊണ്ടാണെന്ന് നാട്ടുകാർ പറയുമെന്ന് മകനാണ് പറഞ്ഞത്. അതിനാൽ ഇപ്പോൾ കാത്തിരുന്ന് അതിനേക്കാൾ മികച്ചതൊന്ന് വാങ്ങിയത്. ഇനി അവന്റെ മുന്നിലൂടെ സീതയെയും കൊണ്ട് അമ്പലത്തിലൊക്കെ ഒന്ന് പോകണം. അവളെ താൻ പൊന്നു പോലെയാണ് ഇത്രയും വർഷം നോക്കിയതെന്ന് അവനൊന്നു കാണണം. അടുത്ത വീട്ടിലെ ടെറസിൽ നിന്നും വെള്ളയും ചുവപ്പും നിറത്തിലുള്ള എന്തോ ഒന്ന് പറന്നു വന്ന് മേനോന്റെ പറമ്പിലെ കണിക്കൊന്നയിൽ ചുറ്റി. കാറ്റടിച്ചപ്പോൾ അത് നിലത്തു വീണു. “എന്താടാ ആ പറന്ന് വന്നു വീണത്? ” ഡ്രൈവറോട് ചോദിച്ചു. ”അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ പട്ടമാണ് കൊച്ചേട്ടാ. “ ഡ്രൈവർ നന്ദു മറുപടി നൽകി. കേൾക്കേണ്ട താമസം മേനോൻ…
പ്രണവ് കരഞ്ഞും കൊണ്ട് വീട്ടിൽ നിന്നിറങ്ങി നടന്നു. ഗേറ്റിനടുത്തെത്തി അവൻ തിരിഞ്ഞു നോക്കി, കരഞ്ഞും കൊണ്ട് നിൽക്കുന്ന അമ്മയുടെ മുഖമാണ് കണ്ടത്. തന്നെ നോക്കി ആക്രോശിച്ചു കൊണ്ട് നിൽക്കുന്ന അച്ഛനെ അവൻ ശ്രദ്ധിച്ചതേയില്ല. അച്ഛൻ പറഞ്ഞ തെറികൾ അവൻ കേട്ടിരുന്നു. വീടുമായുള്ള ബന്ധം എന്നത്തേക്കുമായി ഉപേക്ഷിക്കുകയാണ് നല്ലതെന്നു തോന്നി. പക്ഷെ അമ്മ, അമ്മയില്ലാതെ അവനു പറ്റില്ല. അവന്റെ അമ്മയ്ക്കും അങ്ങനെ തന്നെയാണ്. അവൻ കഴിഞ്ഞേ അമ്മയ്ക്ക് ഭർത്താവും മൂത്ത രണ്ടു മക്കളും ഉള്ളൂ. പ്രവാസിയായ മോഹനന്റെ മൂന്നാമത്തെ മകനാണ്, അച്ഛൻ “തൻ്റെ പിഴച്ച സന്തതി ” എന്ന് വിശേഷിപ്പിച്ചിരുന്ന പ്രണവ്. മൂത്ത മകനും മകളും പഠനത്തിൽ കേമരാണ്. പ്രണവ് കുഞ്ഞു ക്ലാസ്സിൽ വച്ച് മിടുക്കനായി പഠിച്ചിരുന്നു. പ്ലസ് ടു ക്ലാസ്സിൽ വച്ചുണ്ടായ ഒരു പ്രേമ ബന്ധം ആണ് അവനെ മാറ്റിയത്. പ്രേമിച്ചു ഉഴപ്പി നടന്നത് കൊണ്ട് അവന്റെ ഉപരിപഠനം സമീപത്തെ ട്യൂട്ടോറിയൽ കോളേജിലായി മാറി. അവിടെയും അവൻ കാമുകിയുമായുള്ള പ്രേമവുമായി ഉഴപ്പാൻ…
രാവിലെ മരിയ ജോലിയ്ക്കു പോകാനുള്ള തിരക്കിലായിരുന്നു. ഞായറാഴ്ച ആയതിനാൽ കാമുകൻ ടോണിയും മക്കളായ ആൻഡ്രുവും അനീറ്റയും നല്ല ഉറക്കത്തിലാണ്. സാധാരണ ഞായറാഴ്ച അവൾ കുട്ടികൾക്കൊപ്പം ചെലവഴിക്കുകയാണ് പതിവ്. നാളെ സബ് ഇൻസ്‌പെക്ടർ ആനന്ദ് സാർ, അദ്ദേഹത്തിന്റെ ക്വാർട്ടേഴ്‌സ് വൃത്തിയാക്കാൻ ചെല്ലാൻ പറഞ്ഞിരിക്കുകയാണ്. നല്ല മനുഷ്യനാണ് അദ്ദേഹം, പറഞ്ഞാൽ ചെല്ലാതിരിക്കുന്നതെങ്ങനെയാണ്. അദ്ദേഹത്തിന്റെ ഭാര്യ നീന പ്രസവത്തിനു നാട്ടിൽ പോയിരിക്കുകയാണ്. മടങ്ങി വരുന്നതിനു മുൻപ് വീട് മൊത്തം ഒന്ന് അടിച്ച് വാരി തുടച്ചു വൃത്തിയാക്കണം. സാധാരണ പൊലീസുകാരെ പോലെയൊന്നുമല്ല, ചെയ്യുന്ന ജോലിക്കു കയ്യിലെ കൂലി എന്നാണ് അദ്ദേഹത്തിന്റെ പ്രമാണം. അത് കൊണ്ട് മറ്റൊരു വീട്ടിലെ പണി ഞായറാഴ്ച അവൾ ഏറ്റെടുത്തതാണ്. മരിയയുടെ ഇരട്ട സഹോദരിയാണ് ആലിയ. മരിയയുടെ സുഹൃത്തായിരുന്ന സ്റ്റീവ് ഒരു പകുതി സായിപ്പായിരുന്നു, അയാളുടെ അച്ഛൻ അയർലണ്ട്കാരനായിരുന്നു. സ്റ്റീവും മരിയയും തമ്മിലുള്ള ബന്ധത്തെ ആദ്യം ആലിയ എതിർത്തിരുന്നു. എന്നാലും അവർക്കുണ്ടായ ഇരട്ട കുട്ടികളെ ആലിയ തന്റെ മക്കളെ പോലെ സ്നേഹിച്ചു. സ്റ്റീവിന്റെ അപകട…
ഒരു മാസം മുൻപ് വരെ ആകാശിന്റെ ഇഷ്ടങ്ങൾ മദ്യവും മാംസവും മൈഥുനവുമായിരുന്നു. ഇത് മൂന്നും തരപ്പെട്ടാൽ എന്തിനും തയാറാകുമെന്ന അവസ്ഥയിലായിരുന്നു അയാൾ. സ്വരയെ കല്യാണം കഴിച്ചതോടെ ശീലങ്ങൾ മാറി വന്നു. ജനലിലൂടെ ഉദയ സൂര്യന്റെ വെട്ടം ആകാശിന്റെ മുഖത്തടിച്ചു. സ്വര ആയിരിക്കും കർട്ടൻ മാറ്റിയിട്ടത്. മുൻപൊന്നും അവന് ഈ സമയത്ത് ഉണരുന്ന ശീലമുണ്ടായിരുന്നില്ല. പാതിരാവ് വരെ നീണ്ടു നിൽക്കുന്ന പാർട്ടികൾ കഴിഞ്ഞു വീട്ടിൽ വരുമ്പോൾ വളരെ വൈകും. അവന്റെ പ്രഭാതങ്ങൾ പത്തുമണിക്ക് ആരംഭിച്ചു, പതിനൊന്നുമണിക്കാണ് പതിവായി ഓഫീസിൽ എത്തി ചേർന്നിരുന്നത്. ഇപ്പോൾ ഒരു മാസമായി എല്ലാം മാറി. രാവിലെ ഏഴു മണിക്ക് ഉണരുമ്പോൾ കയ്യിൽ ചായ കപ്പുമായി സ്വര അടുത്തുണ്ടാകും. നേരത്തെ തന്നെ ഓഫീസിൽ എത്തും. വൈകി വന്നു കൊണ്ടിരുന്ന, സ്ഥാപനം കട്ട് മുടിച്ചു കൊണ്ടിരുന്ന ജീവനക്കാർക്ക് സ്വരയെ ഇഷ്ടമായില്ല. അനാഥമായി കിടന്ന ആകാശ് എക്സ്പോർട്ട്സ് എന്ന സ്ഥാപനത്തിന് അതിന്റെ, ഉത്തരവാദിത്വമുള്ള മുതലാളിയെ തിരിച്ചു കിട്ടാൻ കാരണം സ്വരയുടെ…
”അമ്മായീ, വന്ദന ചേച്ചി നാളെ രാവിലെ എത്തുമെന്ന് ഫോൺ വന്നിരുന്നു. “ ഉണ്ണികൃഷ്ണൻ സുഭദ്ര അമ്മായിയുടെ കിടക്കയിൽ വന്നിരുന്നു. അമ്മായി പൂർണമായും കിടപ്പിലായിട്ടു നാലഞ്ചു മാസമായി. ഒരു കാരണവശാലും ഏകമകളായ വന്ദന ഇതൊന്നുമറിയരുതെന്നായിരുന്നു അമ്മായിയുടെ ആഗ്രഹം. ഇപ്പോൾ സംസാരം മാത്രമായി അമ്മായിയ്ക്ക് പ്രിയകരം. ഭക്ഷണം കഴിക്കാൻ പോലും അമ്മായിക്ക് താല്പര്യമില്ല. വല്യേട്ടന്റെ ഇളയ മകൻ ഉണ്ണികൃഷ്ണൻ മാത്രമാണ് സുഭദ്രക്കിപ്പോൾ ഏക ആശ്വാസം, ആ വീട്ടിൽ അവന് മാത്രമാണ് കുറച്ച് മനുഷ്യപറ്റുള്ളത്. ”ഉണ്ണിക്കുട്ടാ, എന്റെ കാര്യമൊന്നും അവളോട് പറയരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ, അവൾക്കു അമ്മയും നാടും ഒന്നും വേണ്ടാതെ പോയതല്ലേ. ഇനി എനിക്കവളെ കാണേണ്ടതില്ല. ഈ കിടക്കയിൽ തീരും ഈ പാവപ്പെട്ടവളുടെ ജന്മം. “ അമ്മായിയുടെ നെറ്റിയിലും തലയിലും ഉണ്ണി തലോടി. അമ്മായിയുടെ ഏകമകൾ വന്ദന ഷിംലയിലെ ഒരു കോളേജിൽ അദ്ധ്യാപികയാണ്. അമ്മയെ കുടുംബ വീട്ടിൽ ആക്കിയിട്ടു വർഷങ്ങൾക്കു മുൻപ് ജോലി തേടി പോയതാണ് വന്ദന. ”എന്റമ്മായി ഞാൻ വന്ദന ചേച്ചിയോട് ഒന്നും…
അടിവാരത്തേയ്ക്കുള്ള സ്വകാര്യ ബസ് വളവ് തിരിഞ്ഞു സാമാന്യം നല്ല സ്പീഡിലായിരുന്നു. പുഴയുടെ മുന്നിലെത്തിയപ്പോൾ ഡ്രൈവർ വേഗത നിയന്ത്രിച്ചെങ്കിലും, ഇറക്കമായതിനാൽ ബസിൻ്റെ വേഗത നിയന്ത്രണാതീനമായി. ഇരിക്കുന്നവരും നിൽക്കുന്നവരും, വിദ്യാർത്ഥികളും ജോലിക്കാരും വൃദ്ധരുമായി ഏകദേശം നാല്പതോളം പേര് ആ ബസിലുണ്ടായിരുന്നു. ബസ് വളച്ചെടുത്തതോടെ, യാത്രക്കാരെല്ലാം തിക്കി തിരക്കി ബസിന്റെ ഒരു വശത്തു വന്നടിഞ്ഞു. വിൻഡോ സീറ്റിലിരുന്നവർക്കു മറ്റുള്ളവരുടെ ശരീര ഭാരം വന്നമർന്നത് താങ്ങാനാവാതെ അവർ നിലവിളിച്ചു. ചരിഞ്ഞ ബസ് ഒന്ന് നിവർന്നതോടെ യാത്രക്കാർ ആശ്വാസം കൊണ്ടു. രണ്ടു വാര നീങ്ങിയപ്പോൾ ബസ് പാലത്തിലേക്ക് കയറി. പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ ഡ്രൈവർ ഭയാനകമായി നിലവിളിച്ചു. ബസ് പുഴയുടെ കുറുകെയുള്ള പാലത്തിന്റെ കൈവരികളെ തകർത്തു നേരെ പുഴയിലേക്ക് വീണു. വാതിലിന് അരികെയുള്ള സീറ്റിലിരുന്ന മാലിനി അലറിക്കരഞ്ഞു. ബസിന്റെ താഴേക്കുള്ള വീഴ്ചയിൽ അവളുടെ കഴുത്തിന്റെ അസ്‌ഥികൾ ഒടിഞ്ഞു നുറുങ്ങുന്ന ശബ്ദം അവൾ കേട്ടു. എല്ലാം അവസാനിച്ചു, ഇപ്പോൾ ബസ് വെള്ളത്തിൽ മുങ്ങും, നീന്താനാകാതെ അവൾ വെള്ളത്തിൽ മുങ്ങി…
“മിയക്കുട്ടി എന്തെടുക്കുവാ അവിടെ?” “ഞാനും അച്ഛനും കൂടി സാമ്പാർ ഉണ്ടാക്കുന്നു കമലയമ്മേ. ” അടുക്കളയുടെ ജനലിൽ പിടിച്ചു മുകളിലേക്ക് കയറുകയായിരുന്ന മിയയെ വീടിന് പുറത്ത് നിന്ന് കൊണ്ട് ജനലിലൂടെ അയൽവാസിയായ കമല കൊഞ്ചിക്കുകയായിരുന്നു. കമല രഘുവിൻ്റെ നേരെ ഒരു സ്റ്റീൽ പാത്രം നീട്ടി. “കുറച്ച് മീൻ കറിയാണ് രഘൂ. മിയക്കുട്ടിക്ക് മീൻ വലിയ ഇഷ്ടമാണല്ലോ. രഘുവെന്തിനാ അവളെ ഡേ കയറിൽ കൊണ്ടാക്കുന്നത് ഞാൻ നോക്കുമല്ലോ അവളെ പകലൊക്കെ. അനുപമ ഉള്ളപ്പോഴും അവളെ വീട്ടിൽ വിടുമായിരുന്നല്ലോ. ” “ചേച്ചിക്കൊരു ബുദ്ധിമുട്ടാകില്ലേ. ഡേ കെയർ ഞാൻ ജോലി ചെയ്യുന്ന ലൈബ്രറിക്ക് വളരെ അടുത്തല്ലേ ചേച്ചി. എപ്പോൾ വേണേലും പോയി നോക്കാമല്ലോ എനിക്ക്. ” നഗരത്തിലെ പബ്ലിക് ലൈബ്രറിയിലെ ജീവനക്കാരനാണ് രഘു. ലൈബ്രറിയിൽ സ്ഥിരം വായിക്കാനും പുസ്തകങ്ങൾ എടുക്കാനും വന്നിരുന്ന സമയത്താണ് രഘു ഗവേഷണ വിദ്യാർത്ഥിനിയായ അനുപമയെ കാണുന്നത്. പിന്നെയവർ പ്രേമത്തിലായി. വിവാഹം കഴിച്ചു. അനുപമ രണ്ടാമത്തെ പ്രസവത്തോടെയാണ് മരിച്ചത്. അനുപമയുടെ മാതാപിതാക്കൾ വളർത്തിക്കോളാമെന്നു പറഞ്ഞിട്ടും…
