Author: Ramzeena Nasar

അകാലത്തിൽ വിധവയായി തനിക്കു വേണ്ടി ജീവിതം ഹോമിച്ച അമ്മയെ പുനർവിവാഹം നടത്തിയിട്ടെ താൻ വിവാഹിതയാകു എന്ന മകളുടെ വാശിക്കു മുമ്പിൽ അടിയറവു വെച്ചു വീണ്ടും വിവാഹിതയായി നിൽക്കുന്ന അമ്മയെ കണ്ടപ്പോളാണ് ആ മകൾക്ക് അന്നാദ്യമായി താൻ ജീവിച്ചെന്നു തോന്നിയതും മനസ്സു തുറന്നു ചിരിച്ചതും. റംസീന നാസർ

Read More

പകലിന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ്‌ ഓരോ വീട്ടമ്മയും. റംസീന നാസർ

Read More

വിശ്വാസത്തിന്റെ നേർരേഖയിൽ അവിശ്വാസത്തിന്റെ നേരിയ വിള്ളൽ വീണാൽ നഷ്ടമാകുന്നത് ബന്ധങ്ങൾക്കിടയിൽ അന്നുവരെ ഉണ്ടായിരുന്ന ആത്മാർത്ഥയാകും. റംസീന നാസർ

Read More

അതാതു സ്ഥാനങ്ങളിലേക്കു യോജ്യമല്ലാത്തവരെ തിരഞ്ഞെടുക്കപ്പെട്ടാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പ്രതീതി ആയിരിക്കും. റംസീന നാസർ

Read More

അവന്റെ ഓർമ്മകളാൽ തീർത്ത തടവറയുടെ കാവൽക്കാരി മാത്രമാണിന്നു ഞാൻ. അവന്റെ സ്വപ്നങ്ങളിൽ പോലും ഞാനിന്നു അന്യയായിരിക്കുന്നു. റംസീന നാസർ

Read More

അക്ഷരവും അക്കങ്ങളും കൂട്ടിവായിക്കാൻ പഠിച്ച അന്നുമുതൽ എന്റെ വിരസതയിലും വിനോദങ്ങളിലും കൂട്ടുകാരി ആയിരുന്ന പുസ്തകങ്ങൾ . പിന്നീട് ജീവിതത്തിന്റെ തടവറയിൽ ഏകയായ നാൾമുതൽ എന്റെ  നിദ്രയുടെ കാവൽക്കാരിയും ജീവന്റെ മുന്നോട്ടുള്ള പ്രയാണത്തിനും കൂട്ടായതു ജീവിത ഗന്ധിയായ അനേകം പുസ്തകങ്ങൾ തന്നെ . റംസീന നാസർ

Read More

കറുത്തു മെലിഞ്ഞു അസ്ഥിക്കൂടമായ അവളെ കണ്ടമാത്രയിൽ അവന്റെ ഉള്ളിൽ അമ്മയോടുള്ള നീരസം ഇരട്ടിച്ചു. ചെറുപ്രായത്തിൽ വിധവയായ അമ്മക്ക് താങ്ങും തണലുമായിരുന്ന അമ്മാവന്റെ മകളെ വിവാഹം കഴിക്കണമെന്ന അമ്മയുടെ നിർബന്ധം കൂടിവന്നപ്പോളായിരുന്നു ഒട്ടും താല്പര്യമില്ലാത്ത ആ വിവാഹത്തിനു സമ്മതിക്കേണ്ടി വന്നത്‌. പക്ഷെ വർഷങ്ങൾക്കു ശേഷം നിറവും രൂപ ഭംഗിയുമുള്ള പെണ്ണിനെ വിവാഹം കഴിച്ച അനിയന്റെ ജീവിതാവസ്ഥ കണ്ടപ്പോഴായിരുന്നു സ്വന്തം ഭാര്യ എത്ര മനോഹരിയാണെന്നു അവൻ തിരിച്ചറിഞ്ഞത് . സൗന്ദര്യമെന്നാൽ കേവലം ബാഹ്യമല്ലെന്ന തന്റെ അമ്മയുടെ ദീർഘവീക്ഷണത്തോട് ആദ്യമായി അവൻ നന്ദി പറഞ്ഞു . റംസീന നാസർ

Read More

നീയില്ലാത്ത എന്റെ ദിനങ്ങൾ ഗ്രീഷ്മം പോൽ വരണ്ടിരിക്കുന്നു. ഇനിയൊരു വസന്തത്തിനും എന്നിൽ തളിരിടാൻ സാധ്യമല്ല. പാതിമരിച്ച ഈ ജഡത്തിൽ ജീവന്റെ ഒരു കണികപോലും ബാക്കി ഇല്ലാതായിരിക്കുന്നു. ഭയാനകമായ ചിന്തകൾക്കൊണ്ട് എന്റെ രാവുകൾ നിദ്രാവിഹീനമായിരിക്കുന്നു. നീ ഇല്ലായ്മയിൽ ഞാൻ ഇന്നും മരിച്ചു കൊണ്ടേയിരിക്കുന്നു . റംസീന നാസർ

Read More

നീയില്ലാത്ത എന്റെ ദിനങ്ങൾ ഗ്രീഷ്മം പോൽ വരണ്ടിരിക്കുന്നു. ഇനിയൊരു വസന്തത്തിനും എന്നിൽ തളിരിടാൻ സാധ്യമല്ല. പാതിമരിച്ച ഈ ജഡത്തിൽ ജീവന്റെ ഒരു കണികപോലും ബാക്കി ഇല്ലാതായിരിക്കുന്നു. ഭയാനകമായ ചിന്തകൾക്കൊണ്ട് എന്റെ രാവുകൾ നിദ്രാവിഹീനമായിരിക്കുന്നു. നീ ഇല്ലായ്മയിൽ ഞാൻ ഇന്നും മരിച്ചു കൊണ്ടേയിരിക്കുന്നു. റംസീന നാസർ

Read More

ഓർമ്മവെച്ച നാൾമുതൽ ഇണപിരിയാത്ത കൂട്ടുകാരെ പോൽ ചോറും കറിയും പരസ്പര പൂരകങ്ങളായി നിലകൊളളുന്നു . ഒന്നിച്ചു നിന്നാൽ ഏറേ ആസ്വാദ്യമായതും മടുപ്പുളവാക്കാത്തതുമായ ഏക വിഭവവും ചോറും കറിയും തന്നെ. ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കണ്ടം തിന്നണമെന്നാണല്ലോ വെപ്പ്, പക്ഷെ മലയാളിയുടെ രസമുകുളങ്ങൾ ചോറും കറിയുമില്ലാതെ സംതൃപ്തമാകയില്ല. റംസീന നാസർ

Read More