Author: Ramzeena Nasar

സ്വന്തം വ്യക്തിത്വവും ഇഷ്ടങ്ങളും മറന്നു മറ്റുള്ളവർക്കു മുമ്പിൽ ജീവിത നാടകമാടിയപ്പോളൊക്കെ അവൾ നല്ലവളായിരുന്നു . എന്നാൽ ജീവിതയാത്രയുടെ വഴിത്താരയിൽ അവൾ സ്വയം തിരിച്ചറിഞ്ഞു ജീവിച്ചു തുടങ്ങിയപ്പോളായിരുന്നു അവൾ തന്നിഷ്ടക്കാരിയും അഹങ്കാരിയുമായി മാറിയതും കുടുംബത്തിൽ കയറ്റാൻ കൊള്ളരുതാത്തവളായതും. റംസീന നാസർ

Read More

കത്തിയമരുന്ന വേനലിന്റെ കൊടും താപമേറ്റു വിണ്ടുകീറിയ ഭൂവിന്റെ വിരിമാറിലേക്കു ആശ്വാസത്തിന്റെ നനുത്ത തലോടലായ്‌ വാനം തെളിനീർ പൊഴിച്ചിടുമ്പോൾ അവളുടെ ഹൃദയം നനഞ്ഞുതിർന്നു . പുതുമഴ നനഞ്ഞ മണ്ണിന്റെ മാസ്മരിക ഗന്ധം അവിടമാകേ പരന്നു. മഴക്കായ് കരഞ്ഞു തളർന്ന വേഴാമ്പൽ മനംനിറയെ ദാഹം തീർത്തു. വേനൽമഴയുടെ ആദ്യസ്പർശനത്താൽ തളിരണിഞ്ഞു മുല്ലവള്ളിയും ചെമ്പകവും സൂര്യതാപമേറ്റു കരിഞ്ഞുണങ്ങിയ മണ്ണിനും മനസ്സിനും പ്രതീക്ഷകളുടെ പുതുജീവൻ നൽകുന്നു ഓരോ വേനൽമഴയും. റംസീന നാസർ

Read More

മേടമാസച്ചൂടിലും വാടാതെ മങ്ങാതെ സ്വർണ്ണനിറം ചാലിച്ചു പുഞ്ചിരിച്ചു തലയാട്ടി എന്നോടു കിന്നാരം പറഞ്ഞിരുന്ന എന്റെ മുറ്റത്തെ കണിക്കൊന്നയെ കൺകുളിർക്കെ കണികണ്ടുണർന്നിരുന്ന ആ ബാല്യമിന്നും. മനസ്സിന്റെ വാൽക്കണ്ണാടിയിൽ ഓർമ്മകളുടെ പച്ചത്തുരുത്തിൽ പൊന്നിൻ കണിയായ് പുൽകിയുണർത്തീടുന്നു. റംസീന നാസർ

Read More

കലിതുള്ളി ഓടിപ്പോകുന്ന ത്രേസ്സ്യാമ്മയെ കണ്ടു കൊണ്ടാണ് ചെത്തുകാരൻ ദിവാകരൻ കള്ളുചെത്തി ആ വഴി വന്നത്. ”അമ്മച്ചി അമ്മച്ചി ” എന്നു വിളിച്ചു പിന്നാലെ വേലക്കാരി ജാനുവും. ഇത്‌ കണ്ടു കാര്യമറിയാനുള്ള വ്യഗ്രതക്ക് സഹനമില്ലാതായപ്പോൾ ജാനുവിനെ വഴി തടഞ്ഞു. ”അല്ല ജാനു എന്താ പ്രശ്നം എങ്ങോട്ടാ ?ശരംവിട്ട കണക്കെ ഈ പായുന്നത് “ തന്റെ വഴിതടഞ്ഞ ദിവാകരനെ സമാധിനിപ്പിക്കാൻ വേണ്ടി ജാനു കിതച്ചു കൊണ്ട് ഇത്രയും പറഞ്ഞൊപ്പിച്ചു. ” എന്റെ ദിവാകര, നമ്മുടെ ജോസ്മോൻ ആ പുലയത്തി പെൺകുട്ടിയെ രജിസ്റ്റർ ചെയ്തുപോലും പള്ളിയിൽ പോയി മിന്നും കെട്ടിയെന്നാ കേട്ടത് അത് കേട്ടപാട് അരിശം മൂത്തു ഇറങ്ങിയോടിയതാ അമ്മച്ചി “. അത്രയും പറഞ്ഞു തീർത്തു ജാനു വീണ്ടും ഓട്ടം തുടർന്നു. എന്തൊക്കെ പുലിവാലാണോ ഇന്ന് സംഭവിക്കാൻ പോണത്. അല്ലെങ്കിലേ അമ്മച്ചിക്ക് കീഴ്ജാതിക്കാരോടും നിറംകുറഞ്ഞവരോടും പണ്ടേ പുച്ഛമാ അപ്പോഴാണ് സ്വന്തംമോൻ ചെയ്ത ഈ പണി. ഓടുന്നതിനിടയിൽ ജാനുവിന്റ് ഓർമ്മ വർഷങ്ങൾ പിറകോട്ടു ജോസിന്റെ ബാല്യത്തിലേക്കു സഞ്ചരിക്കുകയായിരുന്നു.…

Read More

ഡിസംബർ മഞ്ഞു പൊഴിയുന്ന തണുത്തുറഞ്ഞ ഒരു ദിനമായിരുന്നത്. ജീവതത്തിൽ ആദ്യമായുള്ള വിമാന യാത്ര, അതും മുലകുടി മാറാത്ത മകനുമായി ഒറ്റക്കു യാത്ര ചെയ്യേണ്ടിവരുന്നതിന്റെ അങ്കലാപ്പും പരിഭ്രമവും ഒരുവശത്ത് ഉമ്മയെ പിരിഞ്ഞു പോകുന്നതിലുള്ള അതിയായ സങ്കടം മറുവശത്ത്. വായടക്കാതെയുള്ള മോന്റെ കരച്ചിലും കയ്യിലുള്ള ബാഗിന്റെയും കനവും മനസ്സിലെ നൊമ്പരത്തിന്റെ കനവും തിങ്ങി നിറഞ്ഞൊരു യാത്ര. ആ യാത്രയിലാണ് വിമാനത്താവളത്തിൽ വെച്ചു ആദ്യമായി അയാളെ കണ്ടത്. കയ്യിൽ നിറം മങ്ങിയ ഒരു ബാഗും, ദയനീയത തിങ്ങി നിറഞ്ഞ മുഖവും കണ്ണിൽ സങ്കടത്തിന്റെ നീർച്ചാലുകളും നന്നേ ശോഷിച്ച രൂപവുമുള്ള അയാളെ കണ്ടമാത്രയിൽ മനസ്സ് ഏതോ നൊമ്പരത്തിൽ കൊളുത്തി വലിച്ചു. ഒരുപക്ഷെ മക്കളെയും കുടുംബത്തെയും വിട്ടു പോകുന്നതിന്റെ സങ്കടമാകാം ആ മുഖത്തു നിഴലിച്ചു നിൽക്കുന്നതെന്നു തോന്നി. മോനെ തന്നെ നോക്കിയിരിക്കുന്ന അയാളെ കണ്ടപ്പോൾ വർഷത്തിൽ ഇരുപത്തെട്ടു ദിവസം മാത്രം സ്നേഹിക്കാൻ വിധിക്കപ്പെട്ടിരുന്ന പ്രവാസിയായ ഉപ്പയുടെ മുഖമാണ് ഓർമ്മ വന്നത്. വിമാനത്താവളത്തിലെ നീണ്ട വരിയിൽ കുഞ്ഞിനേയും എടുത്തു നിൽക്കുന്ന…

Read More

രാത്രിയുടെ ഏഴാംയാമമായെന്നു അറിഞ്ഞതേയില്ല. ഈയിടെ നിദ്ര കൺപോളകളെ തഴുകുന്നത് അത്തരത്തിലാണ്. എത്ര ശ്രമിച്ചാലും ഉറങ്ങാൻപറ്റാത്ത രാത്രികളാണു ഇപ്പോൾ കൂട്ടിന്. വായിച്ചു തീരാത്ത പുസ്തകങ്ങളും വെട്ടിയും തിരുത്തിയും ഇനിയും എഴുതി പൂർത്തീകരിക്കാത്ത കഥപോലെയുള്ള ഈ ജീവിതം. എന്തിനു വേണ്ടി? ആർക്കു വേണ്ടി? ചിന്തകൾ കാടുകയറിയപ്പോളാണ്‌ നിയമസഭയുടെ മുന്നിൽ നിരാഹാരം കിടക്കുന്ന വൃദ്ധന്റെ ദയനീയ മുഖം മനസ്സിൽ തെളിഞ്ഞത്. തിരക്കുപിടിച്ച അനന്തപുരിയുടെ ഒരു കോണിൽ ആരെങ്കിലും ആ മനുഷ്യനെ ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും അറിയില്ല. ചിന്തിച്ചു ഉറങ്ങിപ്പോയതറിഞ്ഞില്ല. കണ്ണു തുറന്നപ്പോൾ അര്‍ക്കൻ ഉച്ചിയിലെത്തിയിട്ടുണ്ട്. എഴുന്നേറ്റു പ്രഭാതകർമ്മങ്ങൾ നിർവ്വഹിക്കുമ്പോളും അയാളുടെ മുഖമാണ്‌ പിന്നെയും തെളിഞ്ഞുവരുന്നത്. ചിന്തകളെ മറികടക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. തലേദിവസം കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പാത്രങ്ങളും മേശപ്പുറത്തു അലസമായി കിടക്കുന്നു. അല്ലെങ്കിലും തനിക്ക് ഒരു ചിട്ടയുമില്ലാതായിട്ടുണ്ട്. സ്വയം വിമർശിച്ചു അതെല്ലാം എടുത്തു മാറ്റുമ്പോൾ മാസങ്ങൾക്കുമുമ്പ് വിട്ടുപിരിഞ്ഞ അമ്മയെ ഓർമ്മവന്നു. ആരും ഇല്ലാത്ത ഒറ്റപ്പെടൽ മറക്കാൻ വേണ്ടിയാണു തിരുവനന്തപുരത്തുള്ള കൂട്ടുകാർക്കിടയിലേക്കു താമസം മാറ്റിയത്. പക്ഷേ, ഒന്നും…

Read More

പാസ്സ്‌വേർഡ് ഇട്ടു പൂട്ടിവെക്കപ്പെടേണ്ട വ്യക്തിപരമായ പലകാര്യങ്ങളുമാണ് ഇന്നു യാതൊരു സങ്കോചവുമില്ലാതെ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കപ്പെടുന്നത് . റംസീന നാസർ

Read More

മറ്റുള്ളവരുടെ തലവേദനകൾ ഏറ്റുവാങ്ങി ആശ്വാസം പകരുമ്പോഴൊന്നും ഓർത്തിരുന്നില്ല. സ്വന്തം തലവേദനയ്ക്ക്  ആശ്വാസമാകാൻ ആരും കൂടെ കാണില്ല എന്നും അവരെല്ലാം താൽക്കാലിക ആശ്വാസത്തിനായി  വേദനസംഹാരികൾ തേടി വന്നിരുന്നവർ  മാത്രമായിരുന്നു  എന്നുള്ളതും. റംസീന നാസർ

Read More

ഭാര്യ, മകൾ, പെങ്ങൾ, അമ്മ എന്നീ വർണനകളുടെ അകമ്പടികൾ ഇല്ലാതെതന്നെ സ്വയം വളരാൻ ആർജ്ജവമുള്ള, ആണിനെയും പെണ്ണിനെയും ഒരുപോലെ പെറ്റുവളർത്താൻ കഴിവും തന്റേടവുമുള്ള കരുത്തരായ വ്യക്തിയാണ് ഓരോ സ്ത്രീയും. റംസീന നാസർ

Read More

ജീവിതം പ്രതിസന്ധികളുടെ മൂടുപടംകൊണ്ട് മറഞ്ഞിരിക്കുമ്പോൾ മുന്നോട്ട് കാലെടുത്തു വെക്കാനാകാതെ തകർന്നു മരവിച്ചു നിൽക്കുമ്പോൾ ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും മുമ്പിൽ തെളിയാതെ ഒരുപാടു ‌ ചോദ്യങ്ങൾ തലക്കുള്ളിൽ വട്ടമിട്ടു പറക്കുമ്പോൾ നേർത്ത തിരിനാളം പോലെ മുന്നോട്ട് കുതിക്കാൻ പ്രചോദനമാകുന്ന ചില വരികളോ ചില മനുഷ്യരോ ഉണ്ടാകും. അതുപോലെ എന്നെയും സ്വാധീനിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു രോഗങ്ങൾ കൊണ്ടും ഒറ്റപ്പെടൽ കൊണ്ടും തകർന്നിരുന്നപ്പോൾ തീക്കനൽ പോലെയുള്ള അവളുടെ ജീവിതത്തെ ഓർത്തായിരുന്നു ഞാൻ മുന്നോട്ടു കുതിക്കാൻ ഊർജ്ജം സംഭരിച്ചത്. റാഹിമ! പെൺകരുത്തിന്റെ പ്രതീകം. എന്നുമുതലാണ് ഞാൻ അവളെ ശ്രദ്ധിച്ചു തുടങ്ങിയതെന്നറിയില്ല. ഒരുപക്ഷെ മാനസിക സമ്മർദ്ദം മൂലം ഒരുമൂലയിൽ ഒതുങ്ങി പോകുമായിരുന്ന എന്റെ ജീവിതത്തിനു പിൻബലമായി വന്നതു അവളുടെ ഒരു വീഡിയോ ആയിരുന്നു ഒരുപാടാളുകൾക്ക് പ്രചോദനാമായുള്ള ആ വീഡിയോ കണ്ട നിമിഷം എന്റെ മനസ്സിൽ ഞാൻ അറിയാതെ ചെറിയ ധൈര്യം ഉടലെടുക്കുകയായിരുന്നു. പിന്നീട് ഞാൻ അവളുടെ വീഡിയോകളുടെ  സ്ഥിരം പ്രേക്ഷകയായി. അവൾ കടന്നുവന്ന പാതകൾ അത്രമേൽ…

Read More