Author: Ramzeena Nasar

മനസ്സിന്റെ കാപട്യത്തെ വിശുദ്ധി വരുത്തിടാതെ നിങ്ങൾ അഞ്ചുനേരവും അംഗസ്നാനം ചെയ്‌താലും വെള്ളം പാഴായിടുകയല്ലാതെ വിശുദ്ധമാകില്ല റംസീന നാസർ

Read More

തടികൂടി വയറുംചാടി നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു കൂട്ടുകാരി അടുത്തള്ള യോഗടീച്ചറെപറ്റി പറഞ്ഞു തന്നത്. ഒരു ഡിസംബർ മാസം തണുപ്പിൽ മൂടിപ്പുതച്ചു ഉറങ്ങാറുള്ള ഞാൻ പുതുവർഷം ആവുമ്പോഴേക്കും മെലിഞ്ഞു അസ്ഥിക്കൂടമാകാനുള്ള അത്യാഗ്രഹം മൂത്തു തണുത്ത വെളുപ്പാൻകാലത്തു മഞ്ഞുകൊണ്ടു മൂടിയ പ്രഭാതത്തിൽ തണുത്തു വിറച്ചു യോഗക്ലാസ്സിൽ പോയിത്തുടങ്ങിയത്. ആകാരവടിവ് സുന്ദരമാകാനും ശ്വാസാകോശ രോഗങ്ങൾക്കും മാനസിക സമ്മർദ്ദത്തിനും യോഗ ഗുണം ചെയ്യുമെന്നു പറഞ്ഞു ഞാനും യോഗ ചെയ്തു തുടങ്ങി. പക്ഷെ അതു വല്ലാത്ത യോഗമായിപ്പോകുമെന്നു കരുതിയില്ല കാരണം ചെയ്‌ത ആസനം തെറ്റായിചെയ്‌തു അടിവയർ കൊളുത്തിപ്പിടിച്ചു ശ്വാസം വിടാനാകാതെ തലകറങ്ങിപ്പോയതും ശ്വാസം നിലച്ചുപോ യതുമായിരുന്നു യോഗക്കുപോയി തടികുറക്കാൻ ശ്രമിച്ച എന്റെ യോഗം. അന്നു മുതൽ ഒരു പാഠം പഠിച്ചു. “പരിജ്ഞാനമില്ലാത്ത പരിശീലകൻ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുള്ള ഗുണപാഠം “. റംസീന നാസർ

Read More

ആദ്യമായി കേട്ടൊരാ താരാട്ടു പാട്ടിലും ആദ്യമായി ചൊല്ലിയ തേനൂറും വാക്കിലും ആദ്യമായി എഴുതിയ അക്ഷരക്കൂട്ടിലും മധുരമാം തേനൂറും മാതൃഭാഷ അമ്മയാണെനിക്കെന്റെ മലയാളഭാഷ റംസീന നാസർ

Read More

സന്തോഷവും സമാധാനവും നമ്മെ തേടിയെത്തുന്നതല്ല. മറിച്ചു നാം സൃഷ്ടിച്ചെടുക്കേണ്ടവയാണ്. അതിനുതകുന്ന അന്തരീക്ഷം കണ്ടെത്തുകിൽ, നമ്മിലെ സൃഷ്ടി വൈഭവം ഉന്നതങ്ങൾ കീഴടക്കിയേക്കാം . റംസീന നാസർ

Read More

എന്തിനു നീ എന്നിൽ നിന്നും മുഖം തിരിച്ചു നടന്നകന്നു. എന്റെ പ്രാണനേക്കാൾ നിന്നെ സ്നേഹിച്ചിട്ടും നിന്റെ ഇഷ്ടങ്ങളെ എന്റെ ഇഷ്ടങ്ങളാക്കിയിട്ടും നിന്റെയും എന്റെയും ലോകം ഒന്നായിരുന്നിട്ടും എന്റെ സ്നേഹത്തിനു പകരമായി നീ നൽകിയ വേദനയുടെ വിഴുപ്പു ഭാണ്ഡവുംപേറി പെയ്തു തീരാത്ത കാർമേഘം പോലിരുണ്ടു നീ എന്റെ ഹൃദയത്തലേക്കു എയ്തിറക്കിയ വിരഹത്തിന്റെ അമ്പുകൾ കൊണ്ട്. പൊട്ടി തകർന്നു ഞാനും എന്റെ ഹൃദയവും വൃഥാ പിടഞ്ഞിടുന്നു . റംസീന നാസർ

Read More

ശിവ ശിവ !നാണിത്തള്ള ഓടിവന്നു മൂക്കത്തു വിരൽവെച്ചു പറഞ്ഞു . “അറിഞ്ഞോ നമ്മുടെ വാടക വീട്ടിലെ പുതിയ താമസക്കാർ ഭാര്യയും ഭർത്താവുമല്ല പോലും “. ഇതു കേട്ടുവന്ന മാളുക്കുട്ടിയമ്മ “സത്യമാണോ നാണിയെ വെറുതെ ആൾക്കാരെ കുറിച്ചു വേണ്ടാതീനം പറയണ്ട. ഇല്ലാത്തതു പറഞ്ഞാൽ ഈ വേലിക്കിപ്പുറം ഞാൻ കേറ്റില്ല നിന്നെ. മാനം മര്യാദക്കും ജീവിക്കുന്ന ഒരു ടീച്ചറും മാഷുമാണ് അവിടെ താമസിക്കുന്നത്.” നാണിത്തള്ളയുടെ കൊതിയും നുണയും പറച്ചിൽ മാളുക്കുട്ടിയമ്മക്കു ഒട്ടും ഇഷ്ടമല്ല. “ന്റെ മാളുക്കുട്ടിയമ്മേ ങ്ങളോടു ഞാൻ നുണപറയോ ” ഉമ്മറത്തെ സംസാരം കേട്ടുകൊണ്ടാണു മാളുക്കുട്ടിയമ്മയുടെ ന്യൂജനറേഷൻ പേരക്കുട്ടി അങ്ങോട്ടു കടന്നുവന്നത് . “കേട്ടോ ഉണ്ണിയെ നമ്മുടെ ടീച്ചറും മാഷും കല്യാണം കഴിച്ചിട്ടില്ല പോലും. ഓരെ കണ്ടാൽ പറയോ? ആ പോക്കും വരവുമൊക്കെ കണ്ടാൽ അസ്സൽ കുടുംബത്തിൽ പിറന്നവർ. കയ്യിലിരിപ്പോ?? കലികാലം അല്ലാണ്ടെന്താ പറയാ ഈ നീച പ്രവൃത്തിക്കൊക്കെ “. മാളുക്കുട്ടിയമ്മയുടെ കാഴ്ചപ്പാടിലും ജീവിച്ചു വളർന്ന സംസക്കാരത്തിനും ഒട്ടും ചേരാത്ത പ്രവർത്തിയാണു വാടകക്കാരുടെ.…

Read More

മാന്യതയുടെ മുഖാവരണമണിഞ്ഞു നടക്കുന്ന പലരുടെയും മുഖമൂടി അഴിഞ്ഞു വീഴുന്നത് പലപ്പോഴും അവരുടെ ഇൻബോക്സുകളിലായിരിക്കും. ഇൻബോക്സിൽ ശുഷ്ക്കാന്തിയോടെ കാര്യങ്ങൾ അന്വേഷിക്കുന്ന ഇൻബോക്സ് ആങ്ങളമാരും ചേച്ചിമാരും കാമുകന്മാരും കാണിക്കുന്ന ആത്മാർത്ഥ സ്വന്തം കുടുംബത്തോടു കാണിച്ചിരുന്നെങ്കിൽ കുടുംബ പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിച്ചേനെ. റംസീന നാസർ

Read More

പ്രിയ :”നന്ദൻ “…  നന്ദൻ :”മ്മ് “..  പ്രിയ : “ഇനിയും ജീവൻ തുടിക്കുന്ന ഈ ജഡത്തിനു കാവൽ നിൽക്കാതെ പുതിയൊരു ജീവിതം തിരഞ്ഞെടുത്തു ജീവിക്കാൻ ശ്രമിക്കടാ”.  നന്ദൻ : പ്രിയാ നിന്റെ നെഞ്ചിൽ തലചേർത്തു വെക്കുമ്പോൾ എന്റെ ചെവിയിൽ കേൾക്കുന്ന ഹൃദയമിടിപ്പിന്റെ താളമില്ലേ അതുമാത്രം മതിയെനിക്ക് എന്റെ ജീവിതം സന്തോഷപൂർവ്വം മുന്നോട്ടു പോകാൻ. ആ താളം നിലച്ചാൽ ഞാനും ഇല്ലാതാകും “.  പ്രിയ :”നന്ദൻ എത്ര വർഷമായെടോ പ്രതീക്ഷകളില്ലാത്ത ഈ ജീവനെ താങ്ങിയുള്ള നിന്റെ നടപ്പ് “.  നന്ദൻ :”പ്രിയാ, നീ നിർത്തുന്നുണ്ടോ”. വേദനയും ശാസനയും നിറഞ്ഞ അവന്റെ വാക്കുകൾ പ്രിയയിലും നൊമ്പരമുയർത്തി.  നന്ദന്റെ തോളിൽ തലചായ്ച്ചു കിടന്ന പ്രിയ വളരെ ആയാസപ്പെട്ടു അവന്റെ മുഖത്തേക്കു നോക്കി. കണ്ണുനീരിന്റെ സാഗരംതന്നെ അവിടെ രൂപപ്പെട്ടിട്ടുണ്ട്.  അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവ ഏറ്റുവാങ്ങി അവളുടെ സിരയും റേഡിയേഷന്റെ ഫലമായി കൊഴിഞ്ഞു തീർന്നു ബാക്കിയായ മുടികളും നനഞ്ഞുകുതിർന്നു.  ഏതോ നിമിഷത്തിൽ അവനോടുള്ള സ്നേഹക്കൂടുതൽ…

Read More

പ്രണയം അതൊരു അനുഭൂതിയാണു. നമ്മെ മാസ്മരിക ലോകത്തെത്തിക്കുന്ന വികാരം. ആ മാന്ത്രിക ലോകത്തിൽ എത്താത്തവർ വിരളമാകാം. ഓരോ മനുഷ്യാത്മാവിലും പ്രണയമുണ്ട്‌. സത്യത്തിൽ പ്രണയമുള്ളരല്ലെ യഥാർത്ഥ മനുഷ്യർ. പ്രണയിക്കപ്പെടുക എന്നതാണു പ്രണയത്തിന്റെ സുന്ദരമായ ഭാവം. ഒരാളുടെ ചിന്തകൾക്കും ഓർമ്മകൾക്കും സ്വപ്നങ്ങൾക്കും സുഗന്ധം പകരുവാൻ സാധ്യമാകുക എന്നതും പ്രണയത്തിന്റെ നല്ലമുഖം തന്നെ. എന്നാൽ പ്രണയം ബലഹീനതയായി കൊണ്ടു നടക്കുന്നവരെ തിരിച്ചറിയുക. അത്തരം ബലഹീനരുടെ പിടിയിൽ അകപ്പെടാതെ സ്വയരെക്ഷാർത്ഥം, അത്തരം പ്രണയങ്ങൾ മുളയിലേ നുള്ളിക്കളയുക. റംസീന നാസർ

Read More

പ്രണയമെ നിന്റെ കുളിരിൽ അലിയാൻ കൊതിക്കാത്ത മാനസമുണ്ടോ . മിടിക്കാൻ കൊതിക്കാത്ത ഹൃദയങ്ങളുണ്ടോ . നിന്റെ അഗ്നിച്ചിറകിലേറി പറക്കാൻ കൊതിക്കാത്ത ചിറകുകളുണ്ടോ . നിന്റെ മൃദു സ്പർശനത്താൽ തളിരിടാത്ത പൂക്കളുണ്ടോ . നിന്റെ ആലിംഗനത്താൽ മൃദുലമാകാത്ത വികാരങ്ങളുണ്ടോ . നിന്റെ തിരസ്‌ക്കരണയിൽ ഉന്മാദമാവാത്ത സിരകളുണ്ടോ . നിന്റെ പൂർണ്ണതക്കായ് അർപ്പിച്ചിടാത്ത ജീവനുണ്ടോ . റംസീന നാസർ

Read More