വാളിനേക്കാൾ മൂർച്ഛയുള്ള ആയുധം. ഒരു മനുഷ്യന്റെ നന്മ തിന്മകളുടെ നിർണായകത്തിലും, സംസ്കാരത്തെ സൂചിപ്പിക്കുന്നതിലും നാവിനു അനിഷേധ്യമായ സ്ഥാനമുണ്ടത്രെ. റംസീന നാസർ
Author: Ramzeena Nasar
പെറ്റമ്മ ! രാജ്ഞിയായി വാണിരുന്ന കാലമൊക്കെ പാണന്റെ പാട്ടിലെ വരികളായി മാറിയിന്നു. അവരിന്നു വീടുകാവൽക്കാരിയും പ്രസവിച്ച മകളുടെ പരിചാരികയുംമക്കളുടെ മക്കളെ വളർത്തിടേണ്ട സേവകയും മാത്രമായിരിക്കുന്നു . റംസീന നാസർ
ഐസിയു വാർഡിന്റെ മുമ്പിൽ നിൽക്കുന്ന അയാളെ എന്തോ മറ്റുള്ളവരിൽ നിന്നു പ്രത്യേകത തോന്നിയിരുന്നു. മനസ്സും ശരീരവും മരവിച്ച മട്ടിലുള്ള അയാളുടെ നിൽപ്പുകണ്ടു ഒട്ടും പരിചിതമല്ലാഞ്ഞിട്ടുകൂടി മനസ്സിന്റെ ഉള്ളറകളിൽ നോവു പടർന്നു. ഒന്നും സംസാരിക്കാതെ വിദൂരതയിൽ കണ്ണും നട്ടുള്ള ആ നിൽപ്പിന്റെ കാര്യം ചോദിക്കാൻപോലും ഭയം തോന്നി. ഐസിയു വിനകത്തുള്ള ഇനിയും ഉണരാത്ത ഭാര്യയും ജനിച്ച അന്നുമുതൽ അമ്മയുടെ ചൂടറിയാത്ത തന്റെ കുഞ്ഞിന്റെയും ഭാവി ജീവിതം ഒരു ചോദ്യചിഹ്നമായി അയാളുടെ മുമ്പിൽ വട്ടമിട്ടു പറക്കുന്നുണ്ടാവാം. അടുത്തു നിൽക്കുന്ന അയാളുടെ അമ്മയുടെ വാക്കിൽ നിന്നും മനസ്സിലാക്കിയ കഥയിൽ നിന്നും തിരിച്ചറിഞ്ഞു മരംപോലെ മരവിച്ചു നിൽക്കുന്ന അയാളുടെ മനസ്സിന്റെ വേദന. റംസീന നാസർ
സന്തോഷം മാത്രമല്ല ജീവിതം , സങ്കടങ്ങളുടെയും നിരാശയുടെയും അവഗണനയുടെയും കുറ്റപ്പെടുത്തലുകളുടെയും സമ്മിശ്രമാണത് പൂക്കൾ നിറഞ്ഞ ഉദ്യാനത്തിലെ പൂക്കളെ നശിപ്പിക്കാൻ വരുന്ന കരിവണ്ടുകളെപോൽ ഇടക്കിടക്കു വന്നും പോയിരിക്കുമത് അതാണു ജീവിതമെന്ന യാഥാർഥ്യം, കടൽ വെള്ളത്തിന്റെ വേലിയേറ്റവും ഇറക്കവും പോലെ. റംസീന നാസർ
ജീവിതത്തിൽ പൊരുത്തമുണ്ടാകുമോ കയറിച്ചെല്ലുന്ന വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കുമോയെന്നു പലകുറി ചിന്തിച്ചും നേരിൽ കണ്ടും അറിയാനുള്ള അവകാശം ഇന്നും പെൺകുട്ടികൾക്കില്ല. അങ്ങനെയുള്ള ഒരു സാഹചര്യം വിവാഹത്തിനു മുമ്പ് പെൺകുട്ടികൾക്കുണ്ടായിരുന്നെങ്കിൽ ഒരിക്കലും പൊരുത്തപ്പെടാനാകാത്ത ജീവിതത്തിലും കുടുംബസാഹചര്യത്തിലും അവൾ പൊരുത്തക്കേടുകൾ സഹിച്ചു യാന്ത്രികമായി ജീവിക്കേണ്ടി വരില്ലായിരുന്നു . റംസീന നാസർ
തിരിച്ചു വരുമെന്ന അവന്റെ അലസമായ മൊഴിയിൽ ചതിയുടെ നേർരേഖയുണ്ടെന്നു മനസ്സിലാക്കാതെയായിരുന്നു അവളിലുള്ളതെല്ലാം അവനു കാഴ്ച്ചവെച്ചതും വിശ്വസിച്ചതും. അവനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പിന്റെ നാളുകൾ നീണ്ടുപോകും തോറും കുറ്റബോധംകൊണ്ട് അവളുടെ മനസ്സിന്റെ സമനില തെറ്റിക്കൊണ്ടിരിക്കുകയായിരുന്നു. മാനസികനില പൂർണ്ണമായും തകർന്ന അവളെ മാനസികരോഗ ആശുപത്രിയുടെ ഇരുണ്ടസെല്ലിൽ ഇന്നും കാണാനാകും. അവൻ വീണ്ടും വരുമെന്ന വ്യർത്ഥമായ വിശ്വാസത്തിൽ അവനു വേണ്ടി കാത്തിരിന്നു ജീവച്ഛവമായ അവളെ . റംസീന നാസർ
അന്നൊരു കോളേജ് അലുമിനി ദിനമായിരുന്നു. അതിരാവിലെ ഉറക്കമെണീറ്റു പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി മേശപ്പുറത്തു എടുത്തു വെച്ചു. മോനെ എണീപ്പിച്ചു പല്ലുതേപ്പും കുളിപ്പിക്കലും കഴിച്ചു ഭക്ഷണവും കൊടുത്തശേഷമാണ് റാമിനെ വിളിച്ചു ഉണർത്താൻ ചെന്നത് . മുറിയിലേക്കു പോകുമ്പോൾ മനസ്സിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഒട്ടും ദയയില്ലാത്ത അയാളുടെ ആദ്യ നോട്ടത്തിനു മുമ്പിൽ തന്നെ ഭയന്നില്ലാതെയായി . ”രാവിലെ ദുശ്ശകുനമായി മുന്നിൽ നിൽക്കാതെ ഇറങ്ങിപ്പോടി എന്റെ മുറിയിൽ നിന്നും “. ആജ്ഞ നിറഞ്ഞ കടുത്തസ്വരം . അനുസരിക്കുക തന്നെ വേറെ നിവർത്തിയില്ല. മനസ്സു വല്ലാതെ മരവിച്ചിരിക്കുന്നു പഴിചാരലും അക്രമവും സഹിക്കാം പക്ഷെ മകന്റെ മുന്നിൽ വെച്ചുള്ള അവഹേളനയാണ് സഹിക്കാത്തത്. സ്വന്തം മകന്റെ മുന്നിൽ വെറും വേലക്കാരിയായി മാത്രം മാറിടുന്ന നിമിഷങ്ങളെ ഓർത്തു സ്വയം വേദനിക്കുക തന്നെ. ഇത്രയും സംശയരോഗവും ക്രൂരനും ടോക്സിക്കുമായ ഒരുമനുഷ്യൻ റാം മാത്രമാകും ലോകത്ത് . പണ്ടെങ്ങോ ഉണ്ടായ ഒരു പ്രണയത്തിന്റെ പേരിലാണല്ലോ ഇന്നും അയാളുടെ പീഡനമെന്നോർത്തപ്പോൾ മനസ്സിൽ പുച്ഛവും അമർഷവും…
ദൈവത്തെപോൽ ഞാൻ കണ്ട എന്റെ വൃദ്ധ മാതാപിതാക്കൾക്കെതിരെ സംസാരിച്ചവനെ എതിർത്തു പറയാൻ ആരുമില്ലാതെ വന്നപ്പോളായിരുന്നു പെൺകുട്ടിയായ ഞാൻ അവനെതിരെ വിരൽ ചൂണ്ടി ഒച്ചയിട്ടു സംസാരിച്ചത്. അവൻ അത്രയും ഉച്ചത്തിൽ സംസാരിച്ചപ്പോൾ ഇല്ലാത്ത വളർത്തുദോഷമായിരുന്നു പെണ്ണായ ഞാൻ അനീതിക്കെതിരെ ശബ്ദമുയർത്തിയപ്പോൾ കേൾക്കേണ്ടി വന്നതും അനുഭവിച്ചതും. റംസീന നാസർ
ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ് കാരുണ്യമാണ് മറ്റുള്ളവരോടുള്ള സഹാനുഭൂതിയാണ് അത്തരം ഹൃദയങ്ങൾ പുണ്യമാണ്. റംസീന നാസർ
വീട് എന്നാൽ അതിന്റെ വലുപ്പമോ ആന്തരിക സൗന്ദര്യമോ കണ്ണിനെ ത്രസിപ്പിക്കുന്ന അലങ്കാരമോ അല്ല മറിച്ചു സമാധാനമായി തലചായിച്ചുറങ്ങാൻ ഒരിടം. വീട്ടുകാർക്കിടയിലുള്ള ഐക്യം അവിടെ താമസിക്കുമ്പോൾ ലഭിക്കുന്ന മാനസികമായ ഉല്ലാസം ഇവയെല്ലാം ചേർന്ന ഒരിടം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ഭാഗ്യം ചെയ്തവർ. എനിക്കുമുണ്ടായിരുന്നു ഓർമ്മകളുടെ പച്ചത്തുരുത്തിൽ കനോലി കനാലിന്റെ തീരത്തു സ്വർഗ്ഗം പോലുള്ള ഒരു തറവാട് വീട്. ആധുനിക സജ്ജീകരണങ്ങളോ അലങ്കാര വിസ്മയങ്ങളോ ആളെണ്ണി മുറികളോ ഇല്ലാത്ത ആ തറവാട്ടുവീട്ടിൽ നിറയെ സ്നേഹമുള്ള ആളുകൾകൊണ്ടു സമ്പന്നമായിരുന്നു. ചുറ്റും കോലായവും അതിനുചുറ്റും വളച്ചുകെട്ടിയ തിണ്ണയും പൂമുഖവും നടുവകവും മണ്ടകവും വിശാലമായ അടുക്കളയും അതിനോടു ചേർന്നൊരു വെപ്പുപുരയും അടുക്കളയുടെ മറ്റൊരുഭാഗത്തു പലവ്യഞ്ജനങ്ങളും പലഹാരങ്ങളും ഉപ്പിലിട്ടതും സൂക്ഷിച്ചു വെക്കുന്ന മറ്റൊരുമുറിയും. ആ മുറിയിൽ എപ്പോഴും തിരക്കായിരുന്നു ഭരണിക്കകത്തു സൂക്ഷിച്ചു വെച്ചിരിക്കുന്ന ഉപ്പിലിട്ടതും അച്ചാറും ഉപ്പിട്ടു വെച്ചിരിക്കുന്ന പുളിയും മോഷ്‌ടിക്കാൻ വരുന്ന പിള്ളേരുസെറ്റിന്റെ ശല്യം സഹിക്കാതെ പിന്നീട് ആ മുറി പൂട്ടിയിട്ടു താക്കോലിന്റെ സ്ഥാനം അമ്മായിയുടെ മുണ്ടിന്റെ കോന്തലയിലുമായി പിന്നീട്. …
