Author: Ramzeena Nasar

എന്റെ പ്രിയതമേ ! അവളുടെ ചെവിയോട് മുഖമടുപ്പിച്ചു പ്രണയം തുളുമ്പുന്ന സ്വരത്തിൽ അവൻ മൊഴിഞ്ഞതേ ഓർമ്മയുള്ളു . ചാടിയെഴുനേറ്റു കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ എടുത്തു അയാളുടെ മടിയിൽ ഇരുത്തി അമർഷത്തോടെ ഭർത്താവിനെ നോക്കിയവൾ . “ഒരു വർഷം മുമ്പ് പ്രിയതമേ എന്ന നിങ്ങളുടെ വിളിയുടെ ഫലമാ മനുഷ്യാ ആ മടിയിലിരിക്കുന്നത് മേലിൽ ആ വിളിയുമായ് എന്റെ അടുത്തു വന്നേക്കരുത് “. അത്രയും പറഞ്ഞു കലിതുള്ളി നടന്നു പോകുന്ന ഭാര്യയെ നിർവികാരതയോടെ നോക്കിയിരുന്നവൻ .🙄 റംസീന നാസർ

Read More

അകാലത്തിൽ അമ്മ വേർപിരിഞ്ഞപ്പോൾ ഇനിയെന്തു ചെയ്യുമെന്ന ചോദ്യ ചിന്നത്തിനു മുമ്പിൽ പകച്ചു നിൽക്കാതെ തലയിൽ ഒരു തോർത്തു മുണ്ടുചുറ്റിക്കെട്ടി അടുക്കളയിൽ കുന്നുകൂടിയ പാത്രം കഴുകിത്തുടക്കുന്ന അച്ഛനെ കണ്ടപ്പോൾ മനസ്സിലാക്കിയിരുന്നു അച്ഛൻ വെറുമൊരു പോലീസ് ആഫീസർ മാത്രമല്ല നല്ലൊരു വീട്ടച്ഛൻകൂടിയാണെന്ന് . റംസീന നാസർ

Read More

2.2.2024 ഷാർജ ഡിയർ ചാക്കോച്ചൻ, എത്രയും പ്രിയപ്പെട്ട ചാക്കോച്ചൻ അറിയുന്നതിനു വേണ്ടി പഴയൊരു ആരാധികയുടെ എഴുത്ത്. താങ്കൾക്കും കുടുംബത്തിനും സുഖമാണെന്നു വിശ്വസിക്കുന്നു അതിനായ് പ്രാർത്ഥിക്കുന്നു. പ്രിയയും മോനും എന്തു പറയുന്നു? വർഷങ്ങൾക്കു മുമ്പ് അതായത് താങ്കളുടെ അനിയത്തിപ്രാവ് സിനിമ കണ്ടതിനു ശേഷം തലയിൽകയറി പിടിച്ചതാണ് അങ്ങയോടുള ആരാധന. അന്നു സ്കൂളിൽ എന്നെപ്പോലെ ആരാധന മൂത്ത ഒരുപാട്‌ കൂട്ടുകാരുമുണ്ടായിരുന്നു. അങ്ങയുടെ സിനിമയുടെ വോൾപോസ്റ്റ് നോക്കി വെള്ളമിറക്കി നിൽക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം. അനിയത്തിപ്രാവ് സിനിമ എത്ര തവണ കണ്ടുവെന്ന് ഇന്നും ഓർമ്മയില്ല, അതിൽ മിനിയുമായുള്ള കല്യാണം മുടങ്ങിയ ആ സീൻ വരുമ്പോൾ ഏങ്ങലടിച്ചു കരഞ്ഞിട്ടുണ്ട് ഞാനും കൂട്ടുകാരികളും. അന്നു മുതൽ ശാലിനിയും ചാക്കോച്ചനുമായിരുന്നു ഏറ്റവും പ്രിയപ്പെട്ട ജോഡി. ചാക്കോച്ചന്റെ കൂടെ വേറെയൊരു നടിയും ഇഴകിചേർന്നു അഭിനയിക്കുന്നത് ഞങ്ങൾക്കിഷ്ടമല്ലായിരുന്നു. നിറം സിനിമയിൽ ജോമോൾ നിങ്ങൾക്കിടയിൽ വന്നപ്പോൾ ഏറ്റവും വിഷമിച്ചതും ഞങ്ങൾ തന്നെയായിരുന്നു. ക്ലൈമാക്സ് വന്നപ്പോഴായിരുന്നു ഞങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടിയത്‌ 🥺.…

Read More

മനസ്സ് മരവിച്ച ഇക്കാലത്തു മനുഷ്യത്വത്തിനു എന്തു സ്ഥാനം. ഉന്നത സ്ഥാനം നൽകി ബഹുമാനിച്ചും ശുശ്രൂശിച്ചും പോന്നിരുന്ന വൃദ്ധജനങ്ങളെ പുറം കാൽ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുന്ന വർത്തമാന കാലം. മക്കളെ കൊലചെയ്യുന്ന അമ്മയും അച്ഛന്റെ കുഞ്ഞിനെ പ്രസവിച്ച മകളും പണത്തിനു വേണ്ടി കൂടെപ്പിറപ്പുകളെ ഒറ്റിക്കൊടുക്കുന്നു സഹോദരങ്ങളും. മാനുഷിക മൂല്യവും മനുഷ്യത്വവും നഷ്ടപ്പെട്ടതിന്റെ പ്രതീകങ്ങൾ തന്നെ. അയൽവാസിയെ രക്തബദ്ധത്തെക്കാൾ സ്നേഹിച്ചിരുന്ന കാലമൊക്കെ വിദൂരമായിരിക്കുന്നു. സഹോദര മതങ്ങളെ ആദരവോടും ബഹുമാനത്തോടും കണ്ടിരുന്ന കാലമൊക്കെ പോയിമറഞ്ഞു. കരുണയും ദയയും മനുഷ്യ മനസ്സിൽ നിന്നും മാഞ്ഞുപോയ ഇക്കാലത്തു ശാന്തിയും സമാധാനവും മാത്രമല്ല മനുഷ്യത്വവും അപ്രത്യക്ഷമായിരിക്കുന്നു. റംസീന നാസർ

Read More

“ഒറ്റകുട്ടിയായ നീ എന്തു ഭാഗ്യവതിയാ ,ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം നിനക്കു മാത്രം ലഭിക്കുമല്ലോ? സഹോദരങ്ങളുമായി വഴക്കിടേണ്ട, ആവശ്യമുള്ളതൊക്കെ നിനക്ക് പെട്ടെന്നു വാങ്ങി തരുമല്ലോ അവർ “, കുട്ടിക്കാലത്തു കൂട്ടുകാരികൾ പറഞ്ഞപ്പോൾ താനാണ് ഏറ്റവും ഭാഗ്യവതിയെന്നു കരുതിയ നാളുകൾ. എന്നാൽ സഹോദരങ്ങളോടൊപ്പം കൂട്ടുകുടുംബത്തിൽ കഴിയുന്ന കൂട്ടുകാരികളുടെ വീട്ടിലെ ഓരോ ആഘോഷങ്ങളിലും പങ്കെടുത്തപ്പോൾ കിട്ടിയ മാനസിക ഉല്ലാസമൊന്നും ഒറ്റക്കുട്ടിയായ തനിക്കു ലഭിച്ചിടാതെ വന്നപ്പോളുള്ള തിരിച്ചറിവായിരുന്നു, പങ്കുവെക്കാൻ കൂടെപ്പിറപ്പുകൾ കൂടെയുള്ള സംതൃപ്‍തിയൊന്നും ഒറ്റക്കു നേടുമ്പോൾ ലഭിച്ചിരുന്നില്ലെന്ന്. റംസീന നാസർ

Read More

മദ്യപിച്ചു വാഹനമോടിച്ച് അപകടംപറ്റി അബോധാവസ്ഥയിലായ മകന്റെ ദുരവസ്ഥക്ക് കാരണം, മരുമകളുടെ ജാതക ദൂശ്യമാണെന്നാരോപിച്ചു നിരന്തരം അവൾക്കുമേൽ പഴിചാരി സ്വന്തം മകൻ ചെയ്ത തെറ്റിനെ നിസ്സാരവൽക്കരിച്ചു കാണുന്ന അമ്മമാരാണു നമ്മുടെ സമൂഹത്തിന്റെ ശാപം. റംസീന നാസർ

Read More

കാത്തിരിപ്പ് എന്നും പ്രതീക്ഷയാണ്. പക്ഷെ ആത്മാർത്ഥത തൊട്ടുതീണ്ടാത്ത കള്ളനാണയങ്ങൾ നിഷ്‌ക്കളങ്കരായ ചിലർക്കു മുമ്പിൽ അടച്ചിടുന്ന വാതിൽ, തുറക്കുമെന്ന പ്രതീക്ഷയോടെ വൃഥാ കാത്തിരിക്കുന്ന ചിലരുണ്ട്. ഒരിക്കലും തുറക്കപ്പെടാത്ത അത്തരം കൗശലക്കാർക്ക് വേണ്ടി കാത്തിരുന്ന് ജീവിതം ഹോമിച്ചാടാതിരിക്കുക. റംസീന നാസർ

Read More

പുലർച്ചെ അഞ്ചുമണിക്ക് ഉറക്കമുണർന്നാൽ അടുക്കളയിൽ പ്രാതലും ഉച്ചയൂണും ഒരുമിച്ചുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഭർത്താവിനുള്ള പ്രാതലും ഉച്ചഭക്ഷണവും പാത്രത്തിലാക്കി ജോലിക്ക് പറഞ്ഞു വിടുമ്പോഴേക്കും ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ്. ഇനിയൊന്നു വിശ്രമിക്കാമെന്നു വെച്ചാൽ അതും നടക്കില്ല, മോൻ ഉണരുന്നതിനു മുമ്പ് അലക്കലും തൂക്കലും തുടക്കലും കുളിയും കഴിയണം ഇല്ലെങ്കിൽ മോൻ ഉണർന്നാൽ അവനെ വെച്ചുള്ള ഒരു പണിയും നടക്കില്ല എന്നു മാത്രമല്ല പതിനൊന്ന്മാസം മാത്രമായ അവനെ നോക്കാനോ ഏൽപ്പിക്കാനോ ആരുമില്ല താനും.  പണികൾ എല്ലാം തീർത്തു ഒന്ന് നടുനിവർത്താൻ ഇരുന്നതേയുള്ളു മോൻ ഉണർന്നു കരച്ചിൽ തുടങ്ങിയതും ഒന്നിച്ചായിരുന്നു.  മുലപ്പാൽ കുടിക്കുന്ന പ്രായം ശ്രദ്ധിച്ചില്ലെങ്കിൽ കണ്ണിൽകണ്ടതൊക്കെ പെറുക്കി വായയിൽ കൊണ്ട്പോകും . നേരംവെളുത്തു അത്രയും സമയമായിട്ടും ജലപാനം നടത്തിയിട്ടില്ലെന്ന് ഓർമ്മവന്നത് വയറിനുള്ളിലെ ഗുളു ഗുളു ശബ്ദം കേട്ടപ്പോഴാണ്. ഇനി മോൻ ഉറങ്ങിയാലേ ബാക്കിയുള്ള പണികൾ നടക്കു. അവനെ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു ഉറക്കാൻ കിടത്തിയാലും മുലപ്പാൽ കുടിച്ചു വറ്റിച്ചാലേ അവനുറങ്ങുമായിരുന്നുള്ളു.  ഗൾഫിൽ വരുന്ന സമയം യാത്രപറയാൻ…

Read More

തിരക്കൊഴിഞ്ഞു തിരക്കാൻ ചെന്നാൽ തിരികെ തിരക്കാൻ ആരുമുണ്ടാവില്ല തിരക്കിലും തിരക്കി വരുന്നതത്രെ യഥാർത്ഥ സ്നേഹം. റംസീന നാസർ

Read More

സഹായം കേവലം ഒരു പുഞ്ചിരിയാണെങ്കിൽക്കൂടി അർഹിക്കുന്നവർക്ക് നൽകുക കാരണം ആവശ്യക്കാരെ അതിനു വിലമതിക്കു. പ്രതിഫലം ഇച്ഛിച്ചോ  തിരികെ സഹായം പ്രതീക്ഷിച്ചോ നിങ്ങൾ സഹായം ചെയ്യാതിരിക്കുക കാരണം അതു നിങ്ങളുടെ മനസ്സമാധനം തകർത്തേക്കാം സഹായ വാഗ്‌ദാനങ്ങളുമായി വരുന്നവരെ വിശ്വസിക്കാതിരിക്കുക അവർ നിങ്ങളെ ചതിയിൽ അകപ്പെടുത്തിയേക്കാം. ഇരുകൈ അറിയാതെ ആത്മാർത്ഥയോടെ സഹായം ചെയ്യുന്നവർ ഇക്കാലത്തു വിരളമാണ്. ചെയ്യുന്ന സഹായങ്ങൾ പോലും കോൺടെന്റ്കളാക്കി അതിൽ നിന്നും ലാഭം നേടിയെടുക്കുന്ന ആധുനിക ലോകമെത്ര വിചിത്രം. റംസീന നാസർ

Read More