ദൈവത്തിന്റെ വികൃതിയോ അതോ വിധിയുടെ ക്രൂരതയോ ജന്മനാ തടവറയിൽ കഴിയാൻ വിധിക്കപ്പെട്ട ചിലരുണ്ട്. സമൂഹത്തിന്റെ ചോദ്യത്തെയും ആളുകളുടെ നോട്ടത്തെയും ഭയന്നു ഒരു തെറ്റും ചെയ്തിടാത്ത അവരെ സമൂഹത്തിൽ നിന്നും അകറ്റിമാറ്റി നാലു ചുമരുകൾക്കുള്ളിൽ തടവുപുള്ളികളെപ്പോൽ കഴിയുന്ന ഭിന്നശേഷിക്കാർ. അവരും മനുഷ്യരാണു ജീവിക്കാൻ അവകാശമുള്ള യഥാർത്ഥ മനുഷ്യർ. എന്നാൽ ദൈവത്തിന്റെ കൈപ്പിഴവിൽ തടവറക്കുള്ളിൽ അകപ്പെട്ടവർ. റംസീന നാസർ
Author: Ramzeena Nasar
ജനിച്ചു അന്നുവരെ കണ്ടിടാത്ത ചുറ്റുപാടിലേക്കും ജീവിത സാഹചര്യത്തിലേക്കും അവളെ പറിച്ചുനട്ടപ്പോൾ ലഭിച്ച പേരായിരുന്നു മരുമകൾ. അന്നവൾക്ക് നഷ്ടമായത് മകളെന്ന പേര് മാത്രമായിരുന്നില്ല സ്വന്തമായിരുന്ന ഇടം കൂടിയായിരുന്നു. അന്ന് മുതൽ ജനിച്ചവീട്ടിൽ അവൾ കെട്ടിച്ചുവിട്ടവളും ഭർതൃ വീട്ടിൽ കയറിവന്നവളുമായി. മകളെന്ന പേരും മേൽവിലാസവും പണയപ്പെടുത്തി അവൾക്ക് തീറെഴുതി കിട്ടിയതത്രെ മരുമകളെന്ന ആസ്ഥാന പട്ടം. റംസീന നാസർ
ഒറ്റപ്പെട്ട ചില മനുഷ്യരുടെ ഒറ്റപ്പെടലിന്റെ കഥകൾക്ക് ചെവികൊടുക്കാൻ പറ്റിയിരുന്നെങ്കിൽ. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ ചെറുവിരൽ നൽകി അവര്‍ക്കൊരു താങ്ങാവാൻ കഴിയുമെങ്കിൽ. ഒരായുസ്സിന്റെ സ്നേഹവും നന്ദിയും അവർ നിങ്ങൾക്കു നൽകിടും. കാരണം ഒറ്റപ്പെടലിന്റെ വേദന അതി ഭീകരമാണ് . മനുഷ്യമനസ്സിന്റെ സമനില തെറ്റിക്കുന്ന ഭീകരാവസ്ഥ . റംസീന നാസർ
അവൾ ശരീരം വിറ്റതും അവൻ മോഷ്ടാവായതും വിശപ്പെന്ന വികാരത്തിൻ മുന്നിലായിരുന്നു . പ്രണയത്തിന്റെ ഊഷ്മളതയും വിരഹത്തിത്തിന്റെ വേദനയും വാഴ്ത്തിപ്പാടിയവരൊക്കെ കാണാതെ പോയതും എരിയുന്ന വയറിന്റെ നൊമ്പരമായിരുന്നു . റംസീന നാസർ
കൂടെനിന്നു തോളിലിരുന്ന് ചെവിതിന്നുന്ന മനുഷ്യ ജന്മങ്ങളേക്കാൾ ഉത്തമരത്രെ. ഒരുനേരം വിശപ്പടക്കാൻ നൽകിയ ഭക്ഷണത്തിന് നന്ദിയോടെ വാലാട്ടി പോകുന്ന തെരുവ് പട്ടികൾ. റംസീന നാസർ
കതിർമണ്ഡപത്തിൽ ഉടുത്തൊരുങ്ങി നിൽക്കും കല്യാണപെണ്ണിന്റെ ചേലോടെ. നാണം കുണുങ്ങി തലതാഴ്ത്തി നിൽപ്പു വെള്ള നിറമുള്ള മന്ദാരം. അവളുടെ കവിളിണ തഴുകിയെത്തിയ കാറ്റിന്റെയും പുൽകിയുണർത്തിയ മഴയുടെയും പ്രണയലാളനങ്ങളാൽ കൂമ്പിയടഞ്ഞ ഇതളുകളും. പ്രണയ താബത്തിൻ പാരമ്യതയിൽ പൂത്തുവിടർന്നു, മത്തുപിടിപ്പിക്കും ലഹരിയോടെ സുഗന്ധം പരത്തുന്നു മന്ദാരമെന്നും. ഐശ്വര്യത്തിൻ പ്രതീകമായി സ്വയം സമർപ്പിക്കും അർച്ചനക്കായ്. റംസീന നാസർ
വിവാഹം കഴിഞ്ഞു ഭർതൃവീട്ടിലെത്തിയതും അമ്മായിഅമ്മ കഴുത്തിലും കയ്യിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോഴേ തോന്നിയിരുന്നു അവർ തനിക്കൊരു ഭീഷണിയാകുമെന്ന്. നോക്കിയിട്ട് കാര്യമില്ല എല്ലാം ഒരു ദിവസത്തേയ്ക്ക് വാടകക്കെടുത്തതാണെന്ന് അവിടെയിരുന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നിയിരുന്നു. ഈ ന്യൂജനറേഷൻ മരുമകളോടാണോ കളിയെന്നമട്ടിൽ അവളും തിരിച്ചു നോക്കി. പുതിയ മരുമകളുടെ നോട്ടം പന്തിയല്ലന്ന് മനസ്സിലാക്കിയോ ആവോ പിന്നെ കേട്ടത് അടുക്കളയിൽ നിന്നുള്ള ഉച്ചത്തിലുള്ള സംസാരവും എറിഞ്ഞുടക്കുന്ന പാത്രങ്ങളുടെ ശബ്ദവുമാണ്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിലാകും ഈ ഒച്ചയും ബഹളവുമെന്ന് അവൾ ഊഹിച്ചിരുന്നു. കാരണം വിവാഹത്തിനു മുമ്പ് സ്ത്രീധനത്തുക എത്തിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും അവളുടെ ആത്മാഭിമാനം അതിനു സമ്മതിച്ചിരുന്നില്ല. സ്വർണ്ണാഭരണത്തിലുള്ള പ്രതീക്ഷ കല്യാണപിറ്റേന്ന് വാടകക്കാർ ആഭരണം തിരിച്ചെടുക്കാൻ വന്നതും അസ്തമിച്ചിരുന്നു . “തരാനുള്ള സ്ത്രീധനം തന്നാലേ ഇനിയെന്റെ മോന്റെ കൂടെ ജീവിക്കാനാകു.” എന്ന ഭീഷണിയുടെ കടുത്ത സ്വരം. തെല്ലും വൈകിക്കാതെ വീടിനുള്ളിൽ ഇൻസ്റ്റാൾ ചെയ്ത ക്യാമറയും അതിൽ പതിഞ്ഞ അവരുടെ വീഡിയോകളും അവർക്കുള്ള ,അവളുടെ അവസാന ഭീഷണിയായിരുന്നു. റംസീന നാസർ
ഇതിൽ നിന്നൊരു മോചനമില്ലേ? പണിയെടുത്ത് തളർന്നുവീഴാറായ അമ്മയെ സഹതാപത്തോടെ നോക്കിനിൽക്കുകയായിരുന്നു പത്തു വയസ്സുകാരി. പാവം അമ്മ, തന്നെ പഠിപ്പിച്ചുവളർത്തി വലുതാക്കാൻ വേണ്ടിയാണല്ലോ അമ്മയുടെ കഷ്ടപ്പാടെന്ന് ഓർത്തപ്പോൾ അവളുടെ കുഞ്ഞുമനസ്സിൽ നോവ് പടർന്നിരുന്നു. പുലരാൻകാലത്തു ഉറക്കമുണർന്ന് അടുക്കളയിലെ കരിയോടും പുകയോടും തുടങ്ങുന്ന മൽപ്പിടുത്തം അർദ്ധരാത്രിവരെ നീണ്ടു നിൽക്കുന്ന ദിനചര്യയായ് മാറിയിട്ടുണ്ടായിരുന്നു അമ്മക്ക്. സ്വന്തം ഭക്ഷണത്തിനോ വിശ്രമത്തിനോ വേണ്ടത്ര പ്രാധാന്യംപോലും കൊടുക്കാതെ സ്വയം ഹോമിച്ചിടുന്നത് തന്റെ ആരോഗ്യംകൂടിയാണെന്ന് പോലും ചിന്തിക്കാതെയുള്ള അമ്മയുടെ ജീവിതം. അച്ഛന്റെ അപ്രതീക്ഷിത വേർപാടിൽ അമ്മക്കുണ്ടായ ആഘാതം മാറും മുമ്പെ അച്ഛൻവീട്ടുകാർ അമ്മയുടെ വീട്ടിൽ കൊണ്ടുവിട്ടു. സ്വന്തം മകന്റെ കുഞ്ഞാണെന്ന പരിഗണനപോലുമില്ലാത്ത ആ വീട്ടിൽ അച്ഛന്റെ മരണത്തിനു ഉത്തരവാദി അമ്മയാണെന്നു പോലും പഴിചാരപ്പെട്ടു. പറക്കമുറ്റാത്ത തന്നെയും കൊണ്ട് എന്ത് ചെയ്യുമെന്ന് നിശ്ചയമില്ലാത്ത അമ്മക്ക് സ്വന്തം വീട്ടിലും സമാധാനമില്ലായിരുന്നു. വിധവയാണെന്നും ശാപജന്മമാണെന്നും പറഞ്ഞു അകറ്റി നിർത്തി. മംഗളകർമ്മങ്ങളിൽ നിന്ന് അമ്മയെ വിലക്കി. പുറം ലോകവുമായുള്ള അമ്മയുടെ ബന്ധമറ്റു. മൂന്ന് അമ്മാവന്മാരും കുടുംബവുമടങ്ങുന്ന ആ…
നട്ടുച്ചക്ക് ഉറക്കമുണർന്നു കുളിച്ചൊരുങ്ങുന്ന അയാളെ അവജ്ഞയോടെ നോക്കി അവൾ ചോദിച്ചു. “ഇന്ന് ആരെ ചൂണ്ടയിട്ട് പിടിക്കാനാ ഈ ഒരുക്കം ?” തലേന്നു കുടിച്ചുതീർത്ത മദ്യത്തിന്റെ രൂക്ഷഗന്ധം അവിടമാകെ തളംകെട്ടി നിന്നിരുന്നു. അവളുടെ ചോദ്യം കേട്ടപ്പോൾ ചുവന്നു കലങ്ങിയ അയാളുടെ ക്രൂരമായ കണ്ണുകൾ അവളെ തറപ്പിച്ചുനോക്കിക്കൊണ്ട് അവൾക്കുനേരേ ചീറി. “അതേടീ, എന്റെ ചൂണ്ടയിൽ കൊരുത്തതൊന്നും അത്ര പെട്ടെന്ന് രക്ഷപ്പെട്ടിട്ടില്ലെടീ. നീയും എന്റെ ചൂണ്ടയിൽ കൊരുത്ത പരൽമീനാണെടീ… നിന്നോടുള്ള ഒടുക്കത്തെ സ്നേഹംകൊണ്ട് കെട്ടിയെഴുന്നെള്ളിച്ചതല്ലെന്നു നിനക്കിപ്പോ മനസ്സിലായതല്ലേ. ലാഭമില്ലാത്ത ഒരു കച്ചവടത്തിനും ഞാൻ നിക്കത്തില്ലെടീ.. നീമാത്രമല്ല, വളർന്നുവരുന്ന നിന്റെ മകളും എന്റെ ചൂണ്ടയുടെ ഇരകൾ തന്നെയാടീ. ” അവളുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടി വേച്ചു വേച്ചു നടക്കുന്ന അയാളെ അറപ്പോടെ നോക്കിനിന്നവൾ. അപ്പുറത്ത് ഇതെല്ലാം കണ്ടുകൊണ്ട് ശരീരവും നാവും തളർന്നുകിടക്കുന്ന അവളുടെയച്ഛന്റെ കണ്ണിലൂടെ പെരുമഴ കുത്തിയൊലിച്ചു. അകാലത്തിൽ വിധവയായ മകൾക്കും കുഞ്ഞിനും ഒരു ജീവിതമുണ്ടായിക്കാണാനുള്ള അടങ്ങാത്ത ആഗ്രഹംമൂലം മകളെ നിർബന്ധിപ്പിച്ച് രണ്ടാം വിവാഹം കഴിപ്പിച്ചതായിരുന്നു. പക്ഷേ, തന്റെ…
കുറുക്കന്റെ ബുദ്ധിയും കൗശലവുംമുള്ള ചില മനുഷ്യജന്മങ്ങളുമുണ്ട്. കാട്ടിലെ രാജാവും ശക്തിമാനുമായ സിംഹത്തെ കബളിപ്പിച്ച കുറുക്കന്റെ കഥ ഓർമ്മയില്ലേ? അതുപോലുള്ള കുറുക്കൻ ബുദ്ധിയുമായാണ് അയാൾ വന്നത്. കണ്ടാൽ മാന്യൻ സ്വഭാവമാവട്ടെ വായിൽ വിരലിട്ടാൽപോലും കടിക്കില്ല അത്രയും വിനയവും സ്നേഹവും സൗമ്യതയും. ഒരാൾക്കും കബളിപ്പിക്കാൻ സാധിക്കില്ല എന്നു കരുതിയ പെണ്ണായിരുന്നു അവൾ. അത്രയും ബോൾഡും പക്വതയും ഉയർന്ന ജോലിയും ശമ്പളവും ആരുടെ മുന്നിലും കരുത്തോടെ നിൽക്കാനും ഒറ്റക്ക് പൊരുതാനും കഴിവുള്ള കരുത്തയായ പെണ്ണായിരുന്നു. അവളുടെ ജീവിതത്തിലുണ്ടായ പ്രത്യേക സാഹചര്യം മുതലെടുത്ത അയാൾ ആദ്യം അവളുടെ നല്ല സുഹൃത്തിന്റെ സ്ഥാനം കൈക്കലാക്കി. പോകെപ്പോകെ അവളുടെ വിശ്വാസം നേടിയെടുക്കാൻ ഏതു നാറിയ കളികൾ കളിക്കാനും ഒരു മടിയുമില്ലാത്തവനുമായിരുന്നു. അതിനുവേണ്ടി സ്വന്തം ഭാര്യയെ അവൾക്കുമുന്നിൽ തെറ്റുകാരിയാക്കി മാറ്റി.. സ്വന്തം ജീവിതത്തിലെ നിസ്സഹായ അവസ്ഥ പറഞ്ഞു അവളുടെ സഹതാപം നേടിയെടുത്തു. ഒരിക്കലും പിരിയാനാവാത്ത വിധം അവൾ അയാളുടെ കെണിയിൽ അകപ്പെട്ടു. അവളുടെ പണവും സന്തോഷവും സമാധാനവുംമെല്ലാം നഷ്ടപ്പെട്ടു. അയാളുടെ മുഖമൂടി അവൾ…
