Author: sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

ഒരു നാട്ടിൽ വലിയ മുത്തശ്ശി മരം ഉണ്ടായിരുന്നു മുത്തശ്ശി മരത്തിൽ പ്രാവുകളും അണ്ണാനും ഒക്കെ താമസിക്കുന്നുണ്ട് ഒരു ദിവസം പ്രാവുകളെല്ലാം തീറ്റ തേടാൻ പോയി. അതേ സമയം നോക്കി വലിയ ഒരു പാമ്പ് വന്നു. ആ മുത്തശ്ശി മരത്തിൽ കയറി പ്രാവുകളുടെ കുഞ്ഞുങ്ങളെ തിന്നു. പ്രാവുകൾ തിരിച്ചുവന്നപ്പോൾ കുഞ്ഞുങ്ങളെ കാണാനില്ല അതു കണ്ടു പ്രാവുകൾ വിഷമിച്ചു. അവിടെ ഉണ്ണി എന്നു പേരുള്ള ഒരു അണ്ണാൻ ഉണ്ടായിരുന്നു. ആ അണ്ണാൻ പറഞ്ഞു, “പ്രാവുകളെ… നിങ്ങളുടെ കുഞ്ഞിനെ ഒരു വലിയ പാമ്പ് തിന്നുന്നത് ഞാൻ കണ്ടു.” അപ്പോൾ പ്രാവുകളുടെ നേതാവ് ചിന്നു പ്രാവ് പറഞ്ഞു, “നമുക്ക് ഈ പാമ്പിനെ പിടിക്കാൻ വഴിയുണ്ട്.” ചിന്നു പറഞ്ഞത് പോലെ എല്ലാവരും ഒളിച്ചു നിന്നു. ആ പാമ്പ് വീണ്ടും മുത്തശ്ശി മരത്തിന്റെ മുകളിൽ കയറിയ സമയം നോക്കി എല്ലാ പ്രാവുകളും ഒരുമിച്ച് ആക്രമിക്കാൻ തുടങ്ങി. ഒരുമിച്ച് ആക്രമിച്ചോതോണ്ട് ആ പാമ്പ് മരിച്ചു. എന്തും ഒരുമിച്ച് ചെയ്താൽ അതു സാധ്യമാവും.  Rayyan Latheefi…

Read More

    ട്രൈബ്സ്നു വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പിൽ വെച്ചായിരുന്നു ഞാനവളെ കണ്ടത്. എണ്ണകറുപ്പിൽ കടഞ്ഞെടുത്ത ഒരു സുന്ദരികൊച്ച്. നല്ല മുഖശ്രീ. അവളുടെ ചിരിയിൽ വെളുത്ത പല്ലുകൾ മുഴുവൻ പുറത്തേക്ക് കാണാമായിരുന്നു. രണ്ട് സൈഡിലും വിരിയുന്ന നുണക്കുഴി നോക്കി ഞാൻ അങ്ങനെ തന്നെ നിന്ന് പോയി. പെട്ടെന്ന് അവളുടെ നോട്ടം എന്റെ മിഴികളുമായി കോർത്തപ്പോൾ ഞാൻ ശ്രദ്ധ മാറ്റി. ശോ, എനിക്കിപ്പോ വായ്നോട്ടം വല്ലാതെ കൂടിയിരിക്കുന്നു എന്റെ മനസെന്നെ കളിയാക്കി. മൊബൈൽ എടുത്ത് ഫ്രണ്ട് ക്യാമറ ഓണാക്കി എന്നെത്തന്നെ ഒന്ന് നോക്കി, വെളുത്തിട്ടാണെലും അവളുടെ അടുത്ത് എത്തില്ല ഞാൻ. കണ്മഷി പരന്നിരിക്കുന്നു. സാരിതലപ്പു ഉപയോഗിച്ച് മെല്ലെ തുടച്ചു. മെല്ലെ അവളെ ഒന്ന് പാളി നോക്കി. അവളിപ്പോഴും ചിരിച്ചു കൊണ്ടു എന്നെ തന്നെ നോക്കിനിക്കുവാണ്. ഞാനും ഒരു ചിരി കൈമാറി, അവൾ എന്റെ അടുത്തേക്ക് വന്നു.  ഞാൻ താമര, നഴ്സ് ആണ്, ഇവിടെ തന്നെ വർക്ക്‌ ചെയ്യുന്നു. ശരിക്കും പറഞ്ഞാൽ ഇവിടുത്തെ ഡോക്ടറും…

Read More

  നിങ്ങൾ ഇത് മനസിലാക്കണം, നിങ്ങൾ അന്യായവും നീചവുമായ അധിനിവേശ രാജ്യമാണ്, നിങ്ങളുടെ ഹൃദയങ്ങളിൽ ഒരു ദയയും ഇല്ല. നിങ്ങൾ കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നു, അവർ റോക്കറ്റുകൾ തൊടുത്തു വിട്ടിരുന്നോ? നിങ്ങൾ പറഞ്ഞത് പോലെ. നിങ്ങൾ നുണയന്മാരാണ്. നിങ്ങളുടെ ഹൃദയത്തിൽ ഒരു ദയയും ഇല്ല, വല്ലാഹി, വല്ലാഹി, വല്ലാഹി.. ഞങ്ങൾ ഫലസ്തീൻ സ്വതന്ത്രമാക്കും ഇന്ഷാ അല്ലാഹ്.   കേവലം പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമേ അവൾക്ക് തോന്നിക്കുകയുള്ളു. ഒരു സുന്ദരിക്കുട്ടി. എന്തൊരു ഭംഗിയാണ് അവളെ കാണാൻ, ആരും ഒന്ന് നോക്കി നിന്നു പോകും. പക്ഷെ അതിനേക്കാൾ നമ്മെ ആകർഷിക്കുക അവളുടെ ആ ജ്വലിക്കുന്ന കണ്ണുകളാണ്. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ലോകത്തോടുള്ള മുഴുവൻ രോഷവും നമുക്കതിൽ കാണാം. അവളുടെ വാക്കുകളിൽ ഒരു ദേശത്തിന്റെ മുഴുവൻ വികാരവും നമുക്ക് കാണാൻ പറ്റുന്നുണ്ട്. ഞാനാ വീഡിയോ വീണ്ടും വീണ്ടും കണ്ടു. അപ്പോളെനിക്ക് ഓർമ വന്നത് ഭാസ്കരൻ മാസ്റ്ററുടെ വരികളാണ്. ”ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേരുയരുന്നൂ…

Read More

നിസ്കരിച്ചു കഴിഞ്ഞു മുസല്ല * മടക്കി വെക്കുമ്പോളാ അവളത് കണ്ടത്. അവൾ ഒന്നുടെ സൂക്ഷിച്ചു നോക്കി. വാതിലിനടുത്തു ഒരു കുഞ്ഞു മൺപുറ്റ്, അതിലൂടെ കയറി വരുന്ന കുഞ്ഞനുറുമ്പുകൾ. ഞാൻ രണ്ട് മണിക്കൂർ മുമ്പ് അടിച്ചു തുടച്ചു പോയ സ്‌ഥലം. ഇത്ര പെട്ടെന്ന് ഇവറ്റകൾ വീണ്ടും വന്നോ? എത്രയൊക്കെ വൃത്തിയാക്കിട്ടും ഈ മാർബിളിനുള്ളിലൂടെ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്ന ഉറുമ്പ് കൂട്ടത്തെ കണ്ട് അവൾ അത്ഭുതം കൂറി. പുറത്തു മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴ ആയത് കൊണ്ടാവാം ഉറുമ്പ് വീട്ടിനകത്തേക്ക് താമസം മാറ്റിയത്. അവൾ അവയുടെ പരിശ്രമത്തെക്കുറിച്ചോർത്തു. ഒന്ന് നഷ്ടപെടുമ്പോൾ മറ്റൊന്ന് തേടി പോകുന്നവർ. ആരുടെയെങ്കിലും കാലിനടിയിൽപെട്ടു ഞെരിഞ്ഞു തീരുന്ന ജന്മം ആയിട്ടും നിരാശ ഒട്ടുമില്ലാതെ പണിയെടുക്കുന്നവർ,കിട്ടുന്നതിൽ അല്പ സ്വൽപ്പം നാളേക്ക് കരുതി വെക്കുന്നവർ. നോക്കി കൊണ്ടിരിക്കെ അവൾക്ക് ആ കുഞ്ഞുറുമ്പുകളോട് ബഹുമാനം തോന്നി. തന്നെ പോലുള്ള മനുഷ്യരുടെ കാര്യമോ? ഒന്നാംതി വീട് ജപ്തി ചെയ്യാൻ ബാങ്കിൽ നിന്നും ആള് വരും. എങ്ങോട്ട് പോകും,…

Read More

മൂന്നു വർഷം… പതിമൂന്ന് ബയോപ്‌സികൾ, 3 ബോൺ മാരോ ടെസ്റ്റ്‌, രണ്ട് pet ct, അസംഖ്യം ബ്ലഡ്‌ ടെസ്റ്റ്‌.. എന്നിട്ടും എന്റെ ശരീരത്തിൽ കയറിയ കള്ളൻ പുറത്തേക്കു വന്നില്ല. അവസാനം  കോഴിക്കോട് മെഡിക്കൽ കോളേജിലേ അൻസ ഡോക്ടറും ടീമും ആണ് അവനെ കണ്ടെത്തിയത് . Sptcl എന്ന ചുരുക്ക പേരുള്ളവൻ.. നീട്ടി പറഞ്ഞാൽ subcutaneous panniculitis like t-cell lymphoma. പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ഈ  രോഗത്തിൽ ഉള്ളത് കൊണ്ടാവാം  കണ്ടു പിടിക്കാൻ പ്രയാസം  നേരിടുന്നത്. 2016 സെപ്റ്റംബർ ഓട് കൂടിയാണ് ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. രണ്ട് കയ്യിലെയും മസിലുകളിൽ ഒരു തരം മുഴകൾ, തൊട്ടാൽ കല്ല് പോലെ തോന്നും നേരിയ ചൂടും പിന്നെ വയറിൽ, കാലിൽ അങ്ങനെ ശരീരത്തിന്റെ പല ഭാഗത്തായി ഇതേ പോലുള്ള മുഴകൾ കണ്ടു തുടങ്ങി. കൂടെ ഇടക്കിടെ വരുന്ന നല്ല പനിയും ക്ഷീണവും, കൈകാൽ വേദനയും ഭക്ഷണത്തിനോട് വല്ലാത്ത വിരക്തിയും.. കോഴിക്കോട് മെഡിക്കൽ…

Read More

അഞ്ചു മിനിറ്റിൽ വെറും രണ്ട് ചേരുവ കൊണ്ടു ഉഗ്രൻ പായസം. ആവശ്യമുള്ള സാധനങ്ങൾ നെയ്യിൽ വറുത്ത സെമിയയും പഞ്ചസാര ചേർത്ത തിളപ്പിച്ച പാലും. തിളച്ച പാലിൽ വറുത്ത സെമിയ ചേർത്ത് കുറച്ചു സമയം വേവിച്ചാൽ പായസം റെഡി. കൂടുതൽ ടേസ്റ്റ് വേണമെങ്കിൽ കുറച്ചു മിൽക്ക്മെയ്ഡ്, ഇത്തിരി അണ്ടിയും മുന്തിരിയും ഒരു നുള്ള് ഉപ്പും ചേർക്കുക.

Read More

വെളുത്ത ചുമരിലെ വലിയ ക്ലോക്കിലെ കറുത്ത സൂചികൾ തെന്നെ തന്നെ നോക്കി പല്ലിളിക്കുന്നതായി എനിക്കു തോന്നി.  ഇന്നവൻ വരുമോ? 4മാസം എന്നല്ലേ പറഞ്ഞത്. ഇന്നേക്ക് 120ദിവസം പൂർത്തിയായിരിക്കുന്നു. ജനൽ തുറന്ന് പുറത്തെ കട്ട പിടിച്ച ഇരുട്ടിലേക്കു തുറിച്ചു നോക്കി. ഒരു ഇല പോലും അനങ്ങുന്നില്ല. എന്തെങ്കിലും ഒച്ച കേൾക്കുന്നുണ്ടോ. ഞാൻ ശ്രദ്ധയോടെ ചെവിയോർത്തു. അല്ല ഒച്ചയുണ്ടാക്കി ആളെ അറീച്ചാണോ അവൻ വരിക. എന്റെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു. താൻ ആരെയാണ് കാത്തിരിക്കുന്നത് അസ്റയിലിനെ*അല്ലെ, അല്ലാതെ തന്റെ കാമുകനെ ഒന്നും അല്ലാലോ. ഡോക്ടർ പറഞ്ഞതനുസരിച്ചു തന്റെ ജീവിത സമയം അവസാനിച്ചിരിക്കുന്നു. ഇനി ഹോസ്പിറ്റലിലേക്കു വരേണ്ടതില്ല. ബാക്കി സമയം കുടുംബകാരോട് ഒന്നിച്ചു ജീവിക്കു. വെറുതെ നിങ്ങൾക്ക് പ്രതീക്ഷ നൽകിട്ട് കാര്യമില്ലലോ.  കുറച്ചു വര്ഷങ്ങളായിട്ടുള്ള അടുപ്പം കൊണ്ട് ഡോക്ടർക്കു എന്റെ സ്വഭാവം ശരിക്കും അറിയാം. അത് കൊണ്ടായിരിക്കാം അദ്ദേഹം എന്നോട് തന്നെ തുറന്നു പറഞ്ഞത്. ഞണ്ട് ഇറുക്കാൻ തുടങ്ങിയ കാലം തൊട്ട് സെയിം ഡോക്ടറെ…

Read More

മൊബൈലിന്റെ ഡിസ്പ്ലേയിൽ വീണ്ടും വീണ്ടും നീല വെളിച്ചം തെളിഞ്ഞു കൊണ്ടിരുന്നു. ഫോൺ ബെഡിലേക്കിട്ട് കുഞ്ഞിന് മുലയൂട്ടുന്നത് തുടർന്നു. റിസൾട്ട്‌ വന്നിട്ടുണ്ട്. അതിനു വേണ്ടിയാണ് ഈ വിളിയത്രയും. കുറെ വിളിച്ചു മടക്കുമ്പോൾ വെച്ചോളും. നിറഞ്ഞ കണ്ണുകളെ വാശിയോടെ തുടച്ചു. ഇനി താൻ എന്തിനാണ് കരയുന്നത്? ഇപ്പൊ ജയിച്ചു നിൽക്കുന്നത് ഞാൻ അല്ലെ. പക്ഷെ അയാളോടൊത്തു ഇനി ഒരു ജീവിതം സാധ്യമാകുമോ? ഈ വീട്ടിൽ നിൽക്കാൻ നാത്തൂൻ സമ്മതിക്കില്ല. ഉണ്ണാനും ഉടുക്കാനും അന്തിയുറങ്ങാനും മറ്റുള്ളവരെ ആശ്രയിക്കുന്നവൾ തോൽവി സമ്മതിച്ചല്ലേ പറ്റൂ! പാല് കുടിച്ചുറങ്ങുന്ന പൈതലിനെ അരുമയോടെ നോക്കി. എത്ര നാളത്തെ ആഗ്രഹം ആണ് മടിയിൽ കിടക്കുന്നത്. പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ കണ്മണി. ഗർഭകാലം ആസ്വദിക്കാനോ, വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് കിന്നാരം പറയാനോ, അവൻ ചവിട്ടുന്നത് അറിയാൻ കൈവച്ചു നോക്കാനോ ആരും ഉണ്ടായിരുന്നില്ല; ഞാനല്ലാതെ. അവന്റെ മുഖത്തേക്ക് നോക്കവേ മറിയം ബീവിയെ ഓർമ വന്നു. തൊട്ടിലിൽ കിടന്നു സംസാരിച്ച കുഞ്ഞു ഈസയെ ഓർത്തു.…

Read More

ആകാശം മേഘാവൃതം ആയിട്ടുണ്ട്, ചെറിയ കാറ്റിനനുസരിച്ചു മെല്ലെ ചലിക്കുന്ന കാർമേഘങ്ങൾ പെയ്യാൻ വെമ്പി നിൽക്കുന്നു. പ്രപഞ്ച നാഥന്റെ ഒരേ ഒരു അനുവാദത്തിനായി കാത്തു നിൽക്കുമ്പോലെ തോന്നി. ആകാശ കാഴ്ചകളിൽ നിന്ന് മുഖം തിരിച്ചു ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു. എന്നെ കാത്തു നിൽക്കുന്ന അവരെ മറക്കാൻ പാടില്ലാലോ.ക്ലാസ്സിലേക്ക് കയറി എല്ലാവരെയും നോക്കി. എന്റെ മനസിന്റെ മണിചെപ്പിൽ നിന്നും ഞാൻ പുറത്തു കൊണ്ടു വന്ന കുറച്ചു പേർ. ഞാൻ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി. ആ ദിവസം ചില മുഖങ്ങൾ പ്രസന്നവും ചില മുഖങ്ങൾ ഇരുണ്ടതും ആയിരിക്കും എന്ന വേദവാക്യം ആണ് എന്റെ മനസിലേക്ക് വന്നത്. എല്ലാവരുടെ മുഖത്തും ആകാംഷ ഉണ്ട്. എന്തിനാണ് ഞങ്ങളെ ഒരുമിച്ചു കൂട്ടിയത്, ചിലരുടെ ചിരിയോടെയുള്ള കാത്തിരിപ്പ് ആണെങ്കിൽ കൂടുതൽ പേരും ഇരുണ്ട മുഖത്തോടെ എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന മട്ടിൽ കാലിനടിയിൽ തീ പിടിച്ച പോലെയാണ് ഇരിപ്പ്. ആ ഇരിപ്പ് എന്നെ കൂടുതൽ സന്തോഷിപ്പിച്ചതെ ഉള്ളു. നമ്മുടെ ഓർമകൾക്ക്…

Read More

ഓണാഘോഷവും കുപ്പിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? മഹാബലിയെ സ്വീകരിക്കാൻ മദ്യ ചശകം ആവശ്യമാണോ?. പൂക്കളങ്ങളും, ഓണസദ്യയുംഒക്കെ ഒരുക്കി മാവേലി തമ്പുരാനെ കാത്തിരിക്കുന്ന കാഴ്ച്ചകളാണ് പഠിച്ചതത്രയും.കള്ളവും ചതിയും ജാതിയതയും വംശീയതയും ഇല്ലാത്ത, ഭരണീയരെ ഒന്ന് പോലെ കാണുന്ന ഒരു നല്ല ഭരണം ഇവിടെ നടന്നിരുന്നു എന്ന ഓർമ പുതുക്കൽ ആണ് ഓരോ വർഷത്തെയും ഓണഘോഷം കൊണ്ടു ഉദ്ദേശിക്കുന്നത്. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഒരാളും പട്ടിണി കിടക്കരുത് എന്ന കരുതലിലാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നത്. പക്ഷെ കെട്ടു താലി പൊട്ടിച്ചും ഓണത്തിന് കുപ്പി പൊട്ടിക്കണം എന്ന നിലക്ക് മലയാളി എങ്ങനെ വളർന്നു. കഴിഞ്ഞ ഓണത്തിന് ഉത്രാടത്തിന്റെ അന്ന് മാത്രം കേരള ബീവറേജ് കോപ്പറേഷൻ വിറ്റത് 624കോടി രൂപയുടെ മദ്യമാണ്. ഇതൊക്കെയും നിർമാണ മാർഗത്തിലുള്ള പണം ചിലവഴിക്കൽ ആണെന്ന് ആരും പറയുകയില്ലല്ലോ. സർക്കാരിന് ഏറ്റവും കൂടുതൽ ടാക്സ് കിട്ടുന്നത് മദ്യത്തിൽ നിന്നാണ്. അത്കൊണ്ട് മദ്യവർജന നയം അവരുടെ അടുത്ത് നിന്നും…

Read More