“എന്നാ ഇനി പെണ്ണും ചെറുക്കനും എന്തേലും സംസാരിക്കട്ടെ,” ദാമോദരൻ നന്ദയുടെ മുഖത്തു നോക്കിയാണ് പറഞ്ഞത്. ശേഷം അയാൾ ശ്രീധരൻ ചേട്ടന്റെ മുഖത്തേക്കു നോക്കി സമ്മതവും നേടി. ശ്രീധരൻ സഹധർമ്മിണിയുടെ മുഖം വായിക്കാൻ ശ്രമിച്ചു. അവരുടെ ഇഷ്ടക്കേട് അയാൾ വായിച്ചെടുത്തു; അവന്റെ നാടൻ സ്വഭാവവും അലസമായ മുടിയും അവർക്കത്ര പിടിച്ച മട്ടില്ല. മിഥുന്റെ മുഖത്തു വലിയ മാറ്റമൊന്നുമുണ്ടായില്ല. അയാൾ ചൂട് ചായ പതിയെ കുടിക്കുന്നതു തുടർന്നു. അവന്റെ ചുളിവു വീണ ഷർട്ട് അയാളുടെ ആത്മവിശ്വാസം കെടുത്തി. പാടത്തെ നിലമൊരുക്കൽ കഴിഞ്ഞപ്പോൾ വൈകി. ഉച്ച തിരിഞ്ഞു പോകാമെന്ന് ദാമോദരനോട് ഏറ്റതാണ്. പിന്നെ ഒരു പാച്ചിലായിരുന്നു. ഉള്ളതിൽ നല്ല ഒരു ഷർട്ടും മുണ്ടും, ഒരു കാക്കക്കുളി കഴിച്ച്, ധൃതിയിൽ ധരിച്ച് ദാമോദരന്റെ ബൈക്കിന്റെ പുറകിൽ കയറിയതാണ് അവൻ. മിഥുൻ മേശമേൽ നിരത്തി വച്ചിരിക്കുന്ന പലഹാരപാത്രങ്ങളിലേക്ക് നോക്കി. എന്തെങ്കിലും ഒന്നെടുക്കണ്ടേ എന്നു അവൻ ചിന്തിച്ചു. ഇതിനു മുമ്പ് പെണ്ണ് കാണാൻ പോയപ്പോൾ ഒന്നും എടുക്കാൻ നിന്നതല്ല. അത്…
Author: Vishnu K K
കഥ : കുരുക്ക് “ഡാ, നീയെന്നെ യൂസ് ആൻഡ് ത്രോ ചെയ്യുവാല്ലേ?” “അതേടി, നീ പോയി ചാകടീ.”- അതും പറഞ്ഞു ഹരി എന്ന ഹരികൃഷ്ണൻ ഫോൺ കട്ട് ചെയ്തു. അവൾ നിന്ന് കിതച്ചു. വാതിലിൽ അവൾ കൈകൊണ്ട് ആഞ്ഞിടിച്ചു. മൊബൈൽ വലിച്ചെറിഞ്ഞു. . . . . ഹരിയെ വെറുക്കാനോ മറക്കാനോ കഴിയുമായിരുന്നില്ലെങ്കിലും അച്ഛന്റെ മരിച്ചു കളയും എന്ന ഭീഷണിക്ക് മുന്നിൽ അവൾ തോൽപ്പിക്കപെട്ടു. നിർഭാഗ്യവശാൽ ഹരികൃഷ്ണൻ എന്ന് പേരുള്ള ആളെത്തന്നെ അവർ അവൾക്കു വേണ്ടി കണ്ടുപിടിച്ചു. ചക്രവ്യൂഹത്തിൽ പെട്ട അവൾ നീണ്ട ആലോചനകൾക്ക് ശേഷം – ഭാവി ഭർത്താവിനെ കൃഷ്ണയെന്ന് വിളിക്കാം എന്നോർത്ത് സമാധാനപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. കൃഷ്ണയും അവളും സ്നേഹത്തോടെ, സന്തോഷത്തോടെ അവരുടെ ദാമ്പത്യം മുന്നോട്ടു നയിച്ചു. ദാമ്പത്യത്തിന്റെ മൂർത്തനിമിഷങ്ങളിൽ മാത്രം അവളയാളെ ഹരി എന്ന് സംബോധന ചെയ്തിരുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു(?). ഒരു ചത്ത ഞായറിന്റെ സന്ധ്യയിൽ അയാൾ തന്റെ അപരനെ അവളുടെ പഴകിയ ഓട്ടോഗ്രാഫിൽ നിന്നും കണ്ടെത്തി.…
“ഡാ ചെറുക്കാ, ഡാ ജോബിനെ ഇങ്ങ് വന്നേടാ,” അയന ഉറക്കെ വിളിച്ചു. ജോബിൻ അത് കേട്ടോ ആവോ. ഫോർട്ട് കൊച്ചി ബീച്ചിന് സമീപമുള്ള ചെറിയ ഗ്രൗണ്ടിൽ പട്ടം പറത്തി കളിക്കുകയാണ് അവൻ. “നിനക്ക് നാണമാവില്ലേടാ ജോബിനെ, ഇങ്ങോട്ടുവാ,” അനുവും കൂടെ കൂടി. “മറ്റേ കൊരങ്ങൻ എന്തിയെടി?” അവർ ആൽബിനെ തപ്പി. ആൽബിൻ — ആൽ എന്നു അവർ ചുരുക്കി വിളിക്കും. അവൻ കടലിലേക്ക് നീണ്ടുകിടക്കുന്ന കടൽപ്പാലത്തിൽ ഇൻസ്റ്റയിൽ ചാർത്താൻ സെൽഫി എടുത്തുകൊണ്ടിരിക്കുകയാണ്. അനു, അയന, ആൽബിൻ, പിന്നെ ജോബിൻ — നാലുപേരും ടൗണിലെ എഞ്ചിനീയറിംഗ് കോളേജിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളാണ്. അനുവും അയനയും ഹോസ്റ്റൽ റൂംമേറ്റ്സും ബെസ്റ്റീസുമാണ്. ബീച്ചിന്റെ ഓരത്ത് മോതിരം വിൽക്കുന്ന കച്ചവടക്കാരന്റെ അടുത്ത് നിൽക്കുകയാണ് അനുവും അയനയും. കറുത്ത ഫൈബർ മോതിരത്തിൽ പറയുന്ന ആളിന്റെ പേര് എഴുതി കിട്ടും. മൂന്നാലു കപ്പിൾസും അവിടെ കൂടിയിട്ടുണ്ട്. ആൽബിൻ അങ്ങോട്ടേക്ക് നടന്നെത്തി. അവന്റെ മേൽ അവിടവിടെ കടൽവെള്ളം വീണ് നനഞ്ഞിരിക്കുന്നു. “ആ,…
