2017 -ലെ ഈദുല്‍ ഫിത്‌റിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അത് സംഭവിച്ചത്. അതും രാത്രിയില്‍, ഇനി ഒരു നോമ്പ് കൂടി ബാക്കിയുണ്ടെന്ന് മനസ്സിലായനേരം. കുടിക്കാനുള്ള വെള്ളം തിളപ്പിക്കാന്‍ വെച്ചിരുന്നു. റൂം മുകളിലായത് കൊണ്ട്, ഇടയ്ക്കിടെ താഴെ ഇറങ്ങി കയറാനുള്ള മടി കാരണം വെള്ളം തിളപ്പിച്ച് കഴിഞ്ഞാല്‍ ആ ചെമ്പെടുത്ത് റൂമില്‍ കൊണ്ട് പോയി വെക്കുന്ന പതിവ് എനിക്കുണ്ട്. അന്നും പതിവ് പോലെ വെള്ളം തിളപ്പിച്ചശേഷം റൂമിലേക്ക് വെള്ളം എടുത്ത് കയറിയതാണ്. മൂന്ന് പടികള്‍ കയറിയ ശേഷമാണ് അത് സംഭവിച്ചത്. പാത്രത്തിന്റെ അടപ്പ് ഇളകി. വെള്ളത്തിന്റെ ചൂടും ആവിയുടെ പൊള്ളലും കൂടി കൈയില്‍ തട്ടിയപ്പോള്‍ പെട്ടെന്ന് കൈ വിട്ടു പോയി. ആ തിളച്ച വെള്ളം മുഴുവനായും വീണത് എന്റെ രണ്ട് കാലുകളിലായിരുന്നു. താഴെ ഹാളില്‍ അനിയന്‍ കിടക്കുന്നുണ്ടായിരുന്നു. മുകളില്‍ ഭര്‍ത്താവും മക്കളും. താഴത്തെ റൂമുകളില്‍ ഉമ്മയും ഉപ്പയും അനിയത്തിയും ആപ്പാപ്പയും ഉണ്ടായിരുന്നു. എന്റെ അലര്‍ച്ച കേട്ട് എല്ലാവരും ഓടി വന്നു. ഭര്‍ത്താവ്…
Author: Wordwarrior
ചിലർക്ക് മുറിവേൽപിക്കാനേ അറിയൂ.. മുറിവുണക്കാൻ അവർക്കറിയില്ല
“ഒരിക്കൽ കൈ പിടിച്ചു മുട്ടിയുരുമ്മി ഇണക്കുരുവികളെ പോലെ നടന്ന അതേ വഴിയിൽ നാം ഇന്ന് നടന്ന് പോകുന്നത് അപരിചിതരെ പോലെ… അന്യരെ പോലെ.. എന്നായിരുന്നു നമുക്കിടയിൽ ഇത്രയും വലിയ അകലം വന്ന് തുടങ്ങിയത്? ഒരുമിച്ചു ഒരേ ദിശയിൽ ഒരേ താൽപര്യത്തോടെ നോക്കി നിന്നിരുന്ന നാം ഇന്ന് പകപ്പോടെ രണ്ട് വഴികളിലേക്ക് ദൃഷ്ടി നട്ടിരിപ്പാണ്. യാഥാർഥ്യത്തിന്റെ മുഖം എത്ര വികൃതമാണ്, അല്ലേ? ആത്മാർത്ഥതയും സത്യസന്ധതയും എന്ന് മുതലാണ് വെറും നടിപ്പായി മാറിയത്. വെറുപ്പിന്റെ യഥാർത്ഥ നിറത്തെ, ആത്മാർത്ഥത തൊട്ട് തീണ്ടാത്ത ചിരിയുടെ മുഖം മൂടിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചതാദ്യം നമ്മളിലാരായിരുന്നു? ഉത്തരം കിട്ടാത്ത ഒരു കൂട്ടം ചോദ്യങ്ങൾക്കിടയിൽ കിടന്ന് ഞാൻ, ഒരു പക്ഷേ ശ്വാസം മുട്ടി മരിക്കുമോ എന്തോ?”
വട്ടത്തിൽ പരന്ന് കിടന്നു നെയ്യിലിരുന്ന് മൊരിയാൻ ആഗ്രഹിച്ച എന്നെ അവളുടെ മടി കാരണം ആവി കയറ്റി വിട്ടു വീർപ്പിച്ചു വെച്ചിരിക്കുന്നു.
പ്രിയപ്പെട്ട അച്ഛനും അമ്മയും എന്റെ സഹധർമ്മിണിയും അറിയാൻ, നിങ്ങൾക്ക് എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ പരമസുഖമാണ്. ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും എനിക്ക് ലഭിക്കുന്ന ആറക്ക ശമ്പളത്തിൽ ഞാൻ തൃപ്തനാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കുമുള്ള പണം സമയാസമയം ഞാൻ അയച്ച് തരുന്നതിനാൽ അക്കാര്യത്തിൽ നിങ്ങളും തൃപ്തരായിരിക്കാം. ഞാനിങ്ങോട്ട് വന്നിട്ടിപ്പോൾ ഏഴ് വർഷം കഴിഞ്ഞിരിക്കുന്നു. നാട്ടിലെ മണ്ണിന്റെ മണവും ഗുണവും തോട്ടിലെ വെള്ളത്തിൻ നനവുമെല്ലാം എന്നിൽ നിന്നും അകന്നു മാറിയിട്ടിന്നേക്ക് ഏഴ് വർഷം തികയുന്നു. ആദ്യാവധിക്ക് ഞാൻ നാട്ടിലേക്ക് വരാനിരുന്നപ്പോൾ റാണിയുടെ കല്ല്യാണച്ചെലവും സുബോധിന്റെ പഠനചെലവും പറഞ്ഞ് അമ്മയെന്നെ പിന്തിരിപ്പിച്ചു. പിന്നീടുള്ള ഓരോ വർഷവും ഓരോ കാര്യങ്ങളും പറഞ്ഞു നിങ്ങളെന്റെ വരവിനെ മുടക്കി. ഞാൻ കൈയിൽ നിന്നും ചിലവാക്കി ആ വീട്ടിൽ നടത്തിയ പരിപാടിക്കിടയിൽ എന്റെ ഫോൺകോൾ പോലും എടുക്കാൻ പറ്റാത്ത തരത്തിലുള്ള തിരക്കുകൾ നിങ്ങളെ ബാധിച്ചിട്ടുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി വരാനിരുന്നപ്പോൾ എന്റെ സഹധർമ്മിണിക്ക് അവളുടെ…
വീട്ടിലെ വിളക്കെല്ലാം അണഞ്ഞപ്പോൾ അടുക്കളയിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് രഹന ഡയറിയിൽ എഴുതിത്തുടങ്ങി. “ഓടി തളർന്നുവോ? രാവെന്നോ പകലെന്നോയുള്ള വ്യത്യാസങ്ങൾ പോലും തിരിച്ചറിയാൻ പറ്റാത്ത കോലം. ഒരുപാട് കാലത്തിനു ശേഷമാണ് ഉമ്മിച്ചിയെ കാണാൻ സാധിച്ചത്. കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പലതും വിളിച്ചു പറയാൻ ആഗ്രഹമുണ്ടായിട്ടും അവയെല്ലാം അടക്കി വെക്കാൻ ഉള്ളിലിരുന്നാരോ മന്ത്രിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ഒന്നും പറയാൻ സാധിച്ചില്ല. അല്ലെങ്കിലും പറഞ്ഞിട്ടിപ്പോ എന്താ കാര്യം?” “ന്റെ പൊന്നൂട്ടിക്ക് സുഖല്ലേ” എന്ന് ഉമ്മിച്ചി തോളിൽ ചേർത്ത് പിടിച്ചു ചോദിച്ചപ്പോൾ യാന്ത്രികമായി തല കുലുക്കാനേ സാധിച്ചുള്ളൂ. ഉമ്മിച്ചിയെ കണ്ട മാത്രയിൽ ഇവിടെയുള്ളവരുടെ മട്ടും ഭാവവും മാറിയത് കണ്ടപ്പോഴാണ് എനിക്ക് അത്ഭുതം തോന്നിയത്. കല്യാണം കഴിഞ്ഞ് വന്ന് രണ്ടു വർഷമായപ്പോഴേക്കും ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എന്റെ സ്ഥാനം അടുക്കളത്തിണ്ണയിലെത്തി നിൽക്കുന്നത് എങ്ങനെ ഉമ്മിച്ചിയിൽ നിന്ന് മറച്ചു വെക്കും എന്നാലോചിച്ച് തല പുകച്ചു കൊണ്ടിരിക്കുമ്പോഴാണ്, നസീ, എന്റെ നാത്തൂൻ നിർബന്ധിച്ച് ഡൈനിങ് ടേബിളിലേക്ക്…
കിട്ടാക്കടം അവഗണനയുടെ ആഴവും പരപ്പും അറിഞ്ഞവരുടെ വേദനയോളം വരില്ല മറ്റൊരു നോവും. തന്റേതാവില്ല, തനിക്ക് തരില്ല എന്നീ ഓർമപ്പെടുത്തലുകൾക്കിടയിലും എന്റേത് മാത്രമെന്ന് കണ്ണടച്ച് ഇരുട്ടത്ത് സ്വയം സമാശ്വസിച്ച ദിനങ്ങൾ നേരിട്ടവർ ഒരുപാട് കാണും. തേങ്ങലും വിങ്ങലും അടക്കിപ്പിടിച്ച് ഉള്ളിലെ സ്വത്വത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് തോറ്റോടിയവർ. യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും പിന്തിരിഞ്ഞോടാൻ പോലുമാവാതെ കാലുകളിൽ കെട്ട് കുടുങ്ങിയ അദൃശ്യചങ്ങലകളെ ഇട്ടെറിഞ്ഞ് പോകുവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചവർ. തന്റെ തോൽവിയും ജയവും മാലോകർ തന്റെ ജീവിതനിലവാരവും പ്രതികരണവും നോക്കി വിലയിരുത്തപ്പെടുമെന്ന് ഭയപ്പെട്ടവർ. സ്നേഹിക്കുന്നതിനെക്കാളുപരി സ്നേഹിക്കപ്പെടാതിരുന്നതിന്റെ നോവ് ആരെും അറിയാതിരിക്കുവാൻ പരിഭ്രമിക്കുന്നവർ. മുഖം മനസ്സിന്റെ കണ്ണാടിയായി മാറാൻ അനുവദിക്കാത്തവർ. അങ്ങനെ പലതരത്തിലുള്ള നോവുകൾ ഹൃത്തിലൊളിപ്പിച്ച ജന്മം കണക്കെ ഞാനും കടന്നു വന്നുവോ? പകരുന്തോറും വീര്യം കൂടുന്ന സ്നേഹം പോലെ തന്നെയാണ് തിരിച്ച് കിട്ടാൻ വൈകുന്ന സ്നേഹം പകരുന്ന നോവിന്റെ വ്യാപ്തി. കണ്ടുപിടിക്കണം ഇനിയൊരിക്കലെങ്കിലും ഈ നോവിന്റെ വ്യാപ്തി അളയ്ക്കാനൊരുപകരണം. ജന്മം തന്ന മാതാവാൽ നിഷേധിക്കപ്പെട്ട മുലപ്പാലെന്നൊരമൃതിലും ഞാൻ കാണുന്നു…
“വിട്ട് കൊടുക്കുന്നത്, ഇഷ്ടങ്ങൾ കഷ്ടപ്പെട്ട് വേണ്ട എന്ന് തീരുമാനിക്കുന്നത്” ഇതിനെ ചിലർ അഡ്ജസ്റ്റ്മെന്റ് എന്ന് വിളിക്കും. മറ്റു ചിലർ ത്യാഗം എന്നും സഹനമെന്നും വിളിക്കും. കാഴ്ചപ്പാടിന് അനുസരിച്ച് അഡ്ജസ്റ്റ്മെന്റും സഹിക്കലും ത്യാഗവും മാറിക്കൊണ്ടേയിരിക്കും. ഇഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ളവ അഡ്ജസ്റ്റ്മെന്റ്. ഇഷ്ടമില്ലാത്തിടങ്ങളിലും നിവൃത്തിയില്ലാത്തിടങ്ങളിലും ത്യാഗവും സഹനവും. അത്ര തന്നെ. Wordwarriortales by Murshida Parveen
എറിഞ്ഞ് കൊണ്ട കല്ലേറിനേക്കാൾ വേദന നൽകിയത് ആരൊക്കെയോ അറിഞ്ഞ് പ്രഹരങ്ങളായിരുന്നു. മനസ്സ് കലുഷിതമാവാതിരിക്കാൻ ആവത് ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഒരു ഒളിച്ചോട്ടം തന്നെ വേണ്ടി വന്നു അകലുഷമാം മനസ്സിൻ ഉടമയാവാൻ. മാറ്റിനിർത്തലുകളേക്കാൾ മനോഹരമാണ് ചില നേരങ്ങളിലെ വഴി മാറലുകൾ. Wordwarriortales by Murshida Parveen
തിരിഞ്ഞും മറിഞ്ഞും മണിക്കൂറുകളോളം കിടന്നിട്ടും ഇന്നലെ രാത്രി എനിക്ക് ഉറക്കം വന്നില്ല. വരില്ലല്ലോ.. ഉത്തരം മുട്ടുന്ന സാഹചര്യങ്ങളിലെപ്പോഴും ഞാൻ ഇങ്ങനെയാണ്. ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും നെഞ്ചിലെ ആളലും മറ്റ് അസ്വസ്ഥതകളും എല്ലാം കൂടെ ഒരുമിച്ചു വിരുന്നിന് വരും.ഉത്തരമില്ലാതെ, മറുപടി പറയാൻ കഴിയാതെ കഴിച്ച് കൂട്ടിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്,ഈയുള്ളവൾക്ക്. ചിലർ അജ്ഞത മൂലം ചോദിച്ച ചോദ്യങ്ങൾ അത്രമേൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. അതിനെക്കാൾ വ്യാപ്തിയിൽ വിഷമിപ്പിച്ച, കഴിഞ്ഞ അധ്യയന വർഷത്തിൽ അമൻ ഞങ്ങളോട് ആവശ്യപ്പെട്ട, ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാനാവാതെ വീർപ്പുമുട്ടി അകം വിങ്ങി നിന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം, അമന്റെ സ്കൂളിൽ നാടകത്തിന്റെ പ്രാക്ടീസിന് വേണ്ടി പോവുമ്പോൾ ഉണ്ടായിരുന്ന ആ ഒരു എനർജി തിരിച്ചു വീട്ടിലേക്കു വരുമ്പോൾ എനിക്കുണ്ടായിരുന്നോ എന്ന് ഇപ്പോഴും സംശയമാണ്. നാടകത്തിന്റെ പ്രാക്ടീസ് എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയപ്പോൾ ഞാൻ അവിടെ തന്നെയായിരുന്നു. കെട്യോൻ അമനെ വിളിക്കാൻ വരുമ്പോൾ കൂടെ തിരിച്ചു പോകാമല്ലോ എന്നുള്ളത് കൊണ്ട് ഒരു ഒന്നര…
