എന്റെരചന ബ്ലോഗ് മത്സരം 

രഞ്ജു കിളിമാനൂരും ലിജിൻ ജോണും ചേർന്നെഴുതിയ ബി സി 261 എന്ന പുതിയ മലയാളം നോവലിനെ ആസ്പദമാക്കിയാണ് ഇത്തവണത്തെ എന്റെ രചന മത്സരം. 
 
ചരിത്രവും ആധുനിക ലോകവും ഇടകലരുന്ന ഈ നോവലിന്റെ ഈ കവർ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് ആ കഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ സാധിക്കുന്നുണ്ടോ? എങ്കിൽ അതെഴുതൂ.
അല്ലെങ്കിൽ ചരിത്രത്തിൽ നിന്നുള്ള ആളുകളോ സംഭവങ്ങളോ ആസ്‍പദമാക്കി ഒരു കഥ മെനയൂ.
ചില ഉദാഹരണങ്ങൾ ഇതാ: 
*യുദ്ധങ്ങൾ പശ്ചാത്തലമാക്കി ഒരു കഥ മെനയൂ. ലോകമഹായുദ്ധങ്ങളോ സാമ്രാജ്യത്വ അധിനിവേശങ്ങളോ കഥയ്ക്ക് കളം ആക്കൂ.
*രാജാക്കന്മാരെ രാജ്ഞിമാരെ കഥാപാത്രമാക്കി ഒരു കഥ ആയാലോ? ഈജിപ്തിലോ റോമിലോ ബ്രിട്ടനിലോ കഥ സെറ്റ് ചെയ്യൂ.
*പ്രധാന ചരിത്ര സംഭവങ്ങൾ കഥയാക്കൂ. ചില കണ്ടുപിടിത്തങ്ങൾക്ക് പിന്നിലുള്ള കഥകൾ, വിപ്ലവങ്ങളോ ചതിയോ ഒക്കെ കഥകൾക്ക് സ്കോപ്പ് ഉള്ളയിടങ്ങളാണ്.
 

*ചരിത്രമായ പ്രണയകഥകളും മാറ്റിയെഴുതാമല്ലോ? 

*നിങ്ങളെ സ്വാധീനിച്ച ചരിത്ര പുരുഷൻമാരെക്കുറിച്ചോ സ്ത്രീ രത്നങ്ങളെക്കുറിച്ചോ എഴുതൂ.
*ഇപ്പോഴും നിഗൂഢമായി തുടരുന്ന ചരിത്രത്തെ നിങ്ങളുടെ ഭാവനയിൽ വിശദീകരിക്കൂ. ടൈറ്റാനിക്ക് മുതൽ ബർമുഡ ട്രൈആംഗിൾ വരെ. റാസ്പുട്ടിൻ മുതൽ ഇല്ലുമിനാട്ടി വരെ. 
 
നിങ്ങൾക്ക് ഈ വിഷയത്തിൽ ബ്ലോഗുകളോ കഥകളോ എഴുതാം. 300 വാക്കുകൾ എങ്കിലും ഉള്ള രചന ആയിരിക്കണം.
www.koottaksharangal.com ൽ പ്രൊഫൈൽ ഉണ്ടാക്കി നിങ്ങളുടെ രചനകൾ പോസ്റ്റ് ചെയ്യൂ. 
മികച്ചവ ഫേസ്ബുക്ക് പേജിൽ ഫീച്ചർ ചെയ്യും. 
കൂടാതെ മികച്ച ഒരു രചനയ്ക്ക് ‘ബി സി 261’ എന്ന പുസ്തകം സമ്മാനമായി നേടാം. 
പ്രോത്സാഹനസമ്മാനമായി രണ്ടുപേർക്ക് ‘അലക്സി കഥകൾ’ എന്ന പുസ്തകവും നേടാം.
ഈ മത്സരം ഒക്ടോബർ 13 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 22 വെള്ളിയാഴ്ച വരെയാണ്.
വേഗമാകട്ടെ…

Winners