Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » 2023 ലെ ജനപ്രിയ ബ്ലോഗുകൾ 🏆🤩🏆
അനുഭവം കഥ

2023 ലെ ജനപ്രിയ ബ്ലോഗുകൾ 🏆🤩🏆

By Editorial TeamJanuary 3, 2024Updated:January 6, 20241 Comment6 Mins Read257 Views
Bookmark Now
Please login to bookmark Close

No account yet? Register

#Top15Blogs2023 # കൂട്ടക്ഷരങ്ങൾ

2023 ഓഗസ്റ്റ് 17 നാണ് കൂട്ടക്ഷരങ്ങൾ പിറന്നത്. ഈ 4 മാസങ്ങൾ കൊണ്ട് ഒരുപാട് നല്ല എഴുത്തുകൾ നമുക്ക് വായിക്കാൻ സാധിച്ചു. അതിൽ ഏറ്റവും കൂടുതൽ പേര് വായിച്ച 15 ബ്ലോഗുകൾ ഏതൊക്കെയാണ് എന്ന് നോക്കിയാലോ? 3 ബ്ലോഗുകളുമായി സാബിറ ലത്തീഫിയും രണ്ട് വീതം ബ്ലോഗുകളുമായി അമൽ ഫെർമിസും വിമിതയും കൂടുതൽ ജനപ്രീതി നേടി. ആരൊക്കെ ഏതൊക്കെ സ്ഥാനത്ത് എന്നറിയണ്ടേ?

വായിക്കേണ്ട ആ 15 ജനപ്രിയ ബ്ലോഗുകൾ ഇതാ.

ഈ ബഹുമതി നേടിയ എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ…

ഒന്നാം സ്ഥാനം:

കുഞ്ചരമല്ലൻ പെരുന്തച്ചൻ മകൾ ശിവകാമി

” അമ്മാ….നീങ്ക… ചിത്രലേഖ താനേ…”

ജ്യോതിഷി പേരു മാത്രമല്ല.. ജനനത്തീയതിയും ജനിച്ചസ്ഥലവും ജന്മനക്ഷത്രവും കൃത്യമായി പറഞ്ഞു.

അവളുടെ കണ്ണുകൾ വിടർന്നു.

” ഇതുവന്തു ഇന്നക്ക് ആയിരം വർഷത്തുക്ക് മുന്നാടി പിറന്ത ശിവകാമിയോട ജാതകം. തഞ്ചൈകോവിൽ നർത്തകി…

ഉന്നോട നാഡികളാൽ വെളിപ്പെടറുത് ഇന്ത ജാതകം താൻ… അവരോട ഉയിരു താൻ ഉനക്കും സമ്മന്തപ്പെട്ടതു…”

കേട്ടതൊന്നും മനസ്സിലാകാതെയവൾ തരിച്ചിരുന്നു.

‘ശിവകാമിയോ…. ആരാണവൾ.. അവളുടെ പുനർജന്മമാണോ തന്റേത്… ‘

സീന നവാസ് എഴുതുന്ന കഥ.

രണ്ടാം സ്ഥാനം:

എന്റെ ജീവിതമാണ് എന്റെ സന്ദേശം

പലചരക്കു കടയിൽ പേപ്പർ കവർ ഒട്ടിച്ചു കൊടുത്തും ട്യൂഷൻ എടുത്തും തോട്ടപ്പയറു പൊട്ടിച്ചും പറിച്ചിറങ്ങിയ പറമ്പിലെ വീണുപോയ കാപ്പിക്കുരു പെറുക്കി വിറ്റും ചെറിയ തുകകൾ സമ്പാദിച്ചു. അമ്മ പണിക്ക് പോകുന്ന വീട്ടിലെ ചേച്ചിമാരുടെ ചുരിദാറുകൾ വെട്ടിക്കുറച്ചും തുന്നിപ്പിടിപ്പിച്ചും എനിക്കിടാൻ പാകമാക്കി.

വല്ല്യ അവധികളൊക്കെ എനിക്ക് പിറ്റേ വർഷത്തേയ്ക്കുള്ള ബാഗും ചെരുപ്പും പുസ്തകങ്ങളും വാങ്ങിക്കാനുള്ള പണം സമാഹരിക്കാനുള്ള ദിവസങ്ങളാണ്.

ആ രണ്ടുമാസത്തേയ്ക്ക് ഓരോ വീടുകളിൽ അടുക്കളപ്പണിക്കും കുഞ്ഞുങ്ങളെ നോക്കാനുമൊക്കെ നിന്നു.

മാസം രണ്ടായിരം രൂപയായിരുന്നു ശമ്പളം.

ജീവിക്കാൻ തോന്നുന്നില്ലേ? ഇതൊന്ന് വായിച്ചു നോക്കൂ. എന്നിട്ട് ജീവിച്ചു കാണിക്കൂ

കാർത്തു കാവുംപടിക്കൽ എഴുതുന്ന ജീവിതം.

മൂന്നാം സ്ഥാനം:

ഭൂത കാലാ താജ്

” മുംതാസ്..”

“എന്നെ ബാനുവെന്ന് വിളിച്ചൂടേ.. “മുഖം വീർപ്പിച്ചിരിക്കുന്ന പത്തൊമ്പതു വയസ്സുകാരി. കണ്ഠത്തിൽ കെട്ടിയിരിക്കുന്ന ഇളമിന്നി ലങ്കി മറിഞ്ഞു. കുസൃതിയോടെ അവളെ വീണ്ടും മുംതാസ് എന്ന് നീട്ടി വിളിച്ചു കാതിലെ രത്നകല്ലുകൾ പതിച്ച നീണ്ട ലോലാക്കിൽ പതിയെ തട്ടി. അവൾ ദേഷ്യത്തോടെ എൻ്റെ കൈ തട്ടി മാറ്റി. പട്ടുചേലകൾ മർമര ശബ്ദമുതിർത്തു.

“അല്ലെങ്കിലും നിങ്ങൾക്കെന്നുമിഷ്ടം ലീലാവതിയെ തന്നെയാണ്. അവൾടെ മരിച്ചു പോയ കുഞ്ഞിനെയും.”

എൻ്റെ മുഖം വിളറി വെളുത്തു. കുഞ്ഞ്.. കുഞ്ഞിനെക്കുറിച്ചോർക്കുമ്പോഴൊക്കെ എൻ്റെ ചങ്കിൽ ഒരു ലോഹക്കഷ്ണം വിലങ്ങനെ ചുട്ടു പൊള്ളിക്കുന്നു. പതിനഞ്ചാം വയസ്സിൽ എന്നെ ബാബയാക്കിയ കുഞ്ഞ്. ലീലാവതിയെ ഞാൻ സ്നേഹിച്ചിട്ടുണ്ടോ? എൻ്റെ ആദ്യ സന്താനത്തിൻ്റെ അമ്മയെ? അവളെ സ്നേഹിക്കാത്തത് കൊണ്ടായിരിക്കുമോ ആ കുഞ്ഞിനെ റബ്ബ് തിരിച്ചെടുത്തത്!

അമൽ ഫെർമിസ് എഴുതുന്ന കഥ.

നാലാം സ്ഥാനം:

നാല്പതുകളിലെ പെൺമാറാട്ടം

നാല്പതുകളാണ് സ്ത്രീയുടെ ഗോൾഡൻ ഇയേർസ് എന്ന് കേൾക്കുന്നു. നാല്പതുകളിലെ സ്ത്രീകൾ സോളോ ട്രിപ്പ് പോകുന്നു, വീണ്ടും കരിയർ തുടങ്ങുന്നു, ഡാൻസ് പഠിക്കുന്നു, വീണ്ടും പഠിക്കുന്നു, സംരംഭം തുടങ്ങുന്നു. ഹോ എനിക്കും ഇതൊക്കെ സാധിക്കും, നാല്പതുകൾ ഇങ്ങ് വന്നോട്ടെ എന്ന് ആലോചിച്ചിരിക്കുന്നവരെ…ദേ ഇങ്ങോട്ട് നോക്കിയേ. അതൊരു സ്‌കാമാണ് പെണ്ണുങ്ങളെ, വെറും തട്ടിപ്പ്. അതിഥി താരമായി ഒരാൾ അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്-പെരി മെനോപോസ്!

നിങ്ങൾക്ക് പരിചയമുണ്ടോ ഈ വാക്ക്? കൂടുതലറിയാൻ പവിത്ര ഉണ്ണി എഴുതിയ ഈ ബ്ലോഗ് വായിക്കൂ.

അഞ്ചാം സ്ഥാനം:

അതിജീവനത്തിന്റെ നാൾ വഴികൾ

രോഗത്തിന്റെ തീവ്രത കൂടിയപ്പോൾ പല പ്രശ്‌സ്തമായ ഹോസ്പിറ്റലുകളിലേക്കും പറിച്ചു നടപ്പെട്ടു, ഇടക്ക് ആയുർവേദവും പരീക്ഷിച്ചു. ചില മരുന്നുകളുടെ പാർശ്വ ഫലമായി ലിവറിന്റ പ്രവർത്തനം അവതാളത്തിലായി. ദിവസങ്ങളോളം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു. 6 മാസം കൊണ്ട് ശരീര ഭാരം 61ൽ നിന്നും 42ലേക്ക് എത്തി. രോഗത്തിന്റെ തുടക്കത്തിൽ ഒറ്റക്ക് മെഡിക്കൽ കോളേജ് വരെ സ്കൂട്ടർ ഓടിച്ചു ഡോക്ടറെ കണ്ടു വന്ന ഞാൻ ആറു മാസം കൊണ്ട് ബാത്‌റൂമിൽ പോകാൻ വരെ പര സഹായം തേടേണ്ടി വന്നു.

സാബിറ ലത്തീഫി എഴുതുന്ന അനുഭവം.

ആറാം സ്ഥാനം:

അറിവു പകർന്നവർ

പഞ്ച പാവം കണക്കേ, കരുണ തേടി ഞാൻ സാറിന്റെ മുഖത്തു നോക്കി വിനയ പൂർവ്വം നിന്നു. ക്ലാസിൽ നിശ്ശബ്ദതയും. എന്റെ നിൽപ്പിൽ അലിവു തോന്നിയതു കൊണ്ടാവാം സാർ എനിക്കൊരു clue തന്നു .. ” മട്ടയ്ക്കൻ, തനിക്കു common sense ഉണ്ടെങ്കിൽ ഉത്തരം പറ “. അതും കലക്കി. Sense ഇല്ലാഞ്ഞിട്ടാ ഒന്നുറങ്ങിയത്, അന്നേരമുണ്ടെടാ common sense ഉണ്ടോ എന്നൊരു പരീക്ഷണം ! അതു വരെ നിശ്ശബ്ദതയിൽ ആയിരുന്ന ക്ലാസ് പൊടുന്നനേ പൊട്ടിച്ചിരികളാൽ സമ്പുഷ്ടമായി. എന്താ ഇവിടെ ഇത്ര ചിരിക്കാനുള്ളതെന്നായി എന്റെ ചിന്ത. ചോദിച്ച ചോദ്യത്തിനു ഉത്തരമറിയാത്തതിന്റെ ‘ നിഷ്ക്കളങ്കത ‘ ( ജാള്യതയും ) മുഖത്തു നന്നേയുണ്ടായിരുന്നിരിക്കണം. സാറിനു വീണ്ടും മനസ്സലിവു തോന്നിയതു കൊണ്ടാവാം, ഒരു ചെറു പുഞ്ചിരിയോടെ എന്നോടിരുന്നോളാൻ പറഞ്ഞിട്ടു തന്റെ ക്ലാസ് തുടർന്നു.

റോയ് മട്ടക്കൽ എഴുതുന്നു.

ഏഴാം സ്ഥാനം:

ഉത്രാട സദ്യ

“ഒരു പ്രായം കഴിഞ്ഞാൽ ഭക്ഷണമോ വസ്ത്രമോ ആഭരണങ്ങളോ അല്ല മനുഷ്യനെ ഭ്രമിപ്പിക്കുന്നത്, പ്രിയപ്പെട്ടവരുടെ ഗന്ധവും സ്നേഹവുമാണെന്ന് പറയണമെന്ന് തോന്നി. ആരോട് പറയാൻ ആർക്കു മനസ്സിലാവാൻ ഈ വക കാര്യങ്ങളെന്നോർത്ത് ഞാനെൻ്റെ ദീർഘനിശ്വാസത്തെ പുഞ്ചിരിയുടെ ഇമോജിയാക്കി. ഫോൺ ഓഫാക്കി, കാച്ചെണ്ണ മണക്കുന്ന തലയണയിലേക്ക് മുഖമമർത്തി കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാനാവുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകി കവിളുകൾ നനച്ചു കൊണ്ട് കഴുത്തിലേക്ക് പടരുന്ന കണ്ണീർ. സത്യത്തിൽ എൻ്റെ ഭർത്താവ് അകാലത്തിൽ കരൾരോഗം വന്നു മരിച്ചപ്പോൾ ആശ്വാസമാണ് തോന്നിയത്. ഏറെ നാൾ അടച്ചിട്ട മുറിയിൽ കുടുങ്ങി പോയിട്ട് നല്ല കാറ്റും വെയിലും അകത്തേക്ക് കയറുന്ന ജനൽ പാളി തുറന്നതു പോലുള്ള സുഖം. ഇടക്കൊക്കെ ആ ജാലകത്തിന്നടുത്ത് നിന്ന് പുറത്തു പെയ്യുന്ന ചാറ്റൽ മഴ നനയാം. അതിലപ്പുറം മോഹങ്ങളൊന്നുമില്ല താനും! ഇല്ലേ, ഇനിയും നിറവേറാത്ത ഒരു സ്വപ്നം?”

അമൽ ഫെർമിസ് എഴുതിയ കഥ.

എട്ടാം സ്ഥാനം:

സിസേറിയൻ ഓർമ്മകൾ

എനിക്ക് സിസേറിയൻ മതി.

എനിക്ക് പ്രസവവേദന ഒന്നും സഹിക്കാൻ പറ്റില്ല. സുഖപ്രസവം എന്നൊക്കെ പേരേ ഉള്ളൂ, ഒരു സുഖവും കാണില്ല എന്നാ മായ പറഞ്ഞത്. പിന്നെ ചന്ദ്രേട്ടന്റെ ‘C’ യും എന്റെ (സുഷമ ) ‘S’ ഉം കൂടെ ചേരുമ്പോൾ CS അല്ലേ? ഏട്ടനോ ആ സമയം കൂടെ കാണില്ല. CS ആയിട്ടെങ്കിലും നമ്മൾ ഒരുമിച്ച് നിൽക്കട്ടെ.

അതൊക്കെ അന്നേരത്തെ സിറ്റുവേഷൻ പോലെ അല്ലേ മോളെ? ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട.

നമുക്ക് എന്തായാലും ഹോസ്പിറ്റലിന്റെ മോഡേൺ ഫെസിലിറ്റിയോ പൈസയോ നോക്കാതെ “നോർമൽ ഡെലിവറി” Suggest ചെയ്യുന്ന ഏതേലും ഡോക്ടറിനെ കാണിക്കാം. അറ്റ കൈ പ്രയോഗം പോലെ മാത്രം സിസേറിയൻ നോക്കിയാൽ മതി. നോർമലിന് അന്നേരത്തെ ആ വേദനയെ കാണൂ എന്റെ സുഷൂ.

ദർശ്‌രാജ് സൂര്യ എഴുതുന്ന കഥ.

ഒൻപതാം സ്ഥാനം:

അസ്റായിൽ

ഞാൻ മരിച്ചാൽ ഇക്ക വേറെ പെണ്ണുകെട്ടും, അവൾ മക്കളെ നോക്കുമായിരിയ്ക്കും, ഇനി ചിലപ്പോ രണ്ടാനമ്മ പോര് എടുക്കുമോ എന്റെ മക്കളോട്. ഇതിപ്പോ മരിച്ചതിനു ശേഷം എനിക്കൊന്നും ചെയ്യാൻ പറ്റില്ലാലോ. എന്റെ മക്കളെ വേദനിപ്പിച്ചാൽ പ്രേതം ആയി വന്നു അവളെ പേടിപ്പിച്ചാലോ. അയ്യേ എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നത്. അതിലും നല്ലത് എത്രയും പെട്ടെന്ന് ഇക്കാക്ക് പറ്റിയ പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തി കൊടുത്താലോ, അപ്പൊ സമാധാനായിട്ട് കണ്ണടക്കാലോ. അതെ അത് തന്നെ ചെയ്യാം.

കിടക്കയിൽ കിടന്നു കൊണ്ട് തന്നെ സകല മനുഷരെയും വെറുപ്പിച്ച് ഞാൻ ആ കാര്യം നേടിയെടുത്തു. ഒരു നല്ല പെണ്ണ്, ഭർത്താവ് ഒരപകടത്തിൽ മരിച്ചിട്ട് രണ്ടു വർഷമായി. 3 വയസ്സുള്ള ഒരു മകൾ ഉണ്ട്. നോക്കുന്നവരുടെ കണ്ണിൽ സ്നേഹം നിറക്കുന്ന ഒരു കുസൃതി, എന്റെ മക്കൾക്ക് ഒരു കുഞ്ഞി പെങ്ങളും അവൾക്ക് വാപ്പാനെയും കിട്ടുമല്ലോ.

സാബിറ ലത്തീഫി എഴുതുന്ന കഥ.

പത്താം സ്ഥാനം:

പണ്ടുപണ്ടൊരു സ്വാതന്ത്ര്യസമരക്കാലത്ത്…

പത്തിരി പരത്തുന്നതു നിർത്തിവെച്ച് പാത്തുമ്മ വാതിൽത്തുറന്ന് മുറ്റത്തേക്കിറങ്ങി. ഒരു ഇളങ്കാറ്റുവന്ന് പാത്തുമ്മയുടെ തട്ടത്തിൽ പതിയേ തഴുകിപ്പറന്നുപോയി. കണ്ണുകൾ തിരുമ്മി പുലരിയിലേക്കുണരാനൊരുങ്ങിയ താരകക്കുഞ്ഞുങ്ങൾ അവളെത്തന്നെ നോക്കിനിന്നു. പാത്തുമ്മ ആകാശത്തേക്കു നോട്ടം തിരിച്ചു.

“ഹായ്..! പടച്ചോൻ ചുട്ടുവെച്ച അരിപ്പത്തിരി.”

“നിലാവ് നോക്കിന്നിട്ട് വല്ല ജിന്നും കൂടണ്ടാ പാത്തുമ്മാ. ഇയ്യ് വേം ഓലക്കണ്ണി എടുത്തൊണ്ടോരുന്ന്ണ്ടോ…..”

“ദാ വന്നമ്മായി…”

ഹഫ്സത്ത് കെ ടി എഴുതുന്ന കഥ.

പതിനൊന്നാം സ്ഥാനം:

ജീവിതം ജീവിക്കുന്നവർ

കുറെ നാളായിട്ട് പുരുവന്റെ കത്തൊന്നും കാണാഞ്ഞിട്ട് ബേജാർ പിടിച്ചു ഇരിക്കുമ്പം ആണ് അങ്ങ്ട്ടേതിലെ നാണി ഏട്ത്തി വീട്ടിലേക്ക് വന്നത്.

ഉച്ചക്കത്തെ ചോറും ബെയ്ച്ച് ഇരിക്കുമ്പം ചെലപ്പോ ഇങ്ങനെ അയലോതിക്കാർ ആരേലും വരും. നൊട്ടേം നൊണേം പറഞ്ഞു ഇരിക്കാൻ.

നാണി എടത്തി പറഞ്ഞു. “മംഗലം കഴിഞ്ഞാല് കൊറേ നാള് പുരുവന്മാർ സ്നേഹം കാണിക്കും. പിന്നെ തിരിഞ്ഞു നോക്കൂല്ല. പെണ്ണിന്റെ സുഖം അറിഞ്ഞ ആണ്ങ്ങ എത്തുന്ന നാട്ടിലൊക്കെ പെണ്ണ്ങ്ങള മംഗലം ആക്കും. അതാരിക്കും നിന്റെ പുരുവൻ കത്തൊന്നും അയക്കാത്തെ. ഓൻ ആട വേറെ മംഗലം കയിച്ചിറ്റ്ണ്ടാകും”

നാണി ഏടത്തി പോയിട്ടും ഓറ് പറഞ്ഞതൊന്നും എന്റെ തലേന്ന് പോന്നേ ഇല്ല. വീട്ടിലെ പണി എടുക്കുമ്പം എല്ലും അതെന്നെ ഓർമ വര്ന്ന്.

അവസാനം അമ്മേനോട് പറഞ്ഞു.

“എന്റെ ചെക്കനെ ഇങ്ങനെ പുയുപ്പ് പറയാൻ എങ്ങനെ തോന്ന്ന്ന് നിനിക്ക്.. കടുപ്പം മനസെന്നെപ്പാ”

അതിൽ പിന്ന അമ്മ എന്നോടുള്ള മിണ്ടല് കൊറഞ്ഞു.

വിമിത എഴുതുന്ന കഥ.

പന്ത്രണ്ടാം  സ്ഥാനം:

ഓടി ഓടി തളർന്ന്…

“മറിയം, നിന്റെ വിവാഹം ഉണ്ട്.”

“ആരു പറഞ്ഞു?”

“വല്യമ്മാവൻ” അഹ്മദ് ഒന്ന് നിർത്തി ചുറ്റിലും നോക്കികൊണ്ട് എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു.

“അതിനാണ് അദ്ദേഹം വന്നത്. രാവിലേ പോകുമെന്നും പറയുന്നത് കേട്ടു.”

“ഞാൻ വിവാഹം കഴിക്കില്ല. എനിക്കു നിങ്ങളുടെ കൂടെ ജീവിച്ചാൽ മതി.” കെറുവിച്ച് മുഖം തിരിച്ചപ്പോഴേക്കും മുന്നിൽ കണ്ട ഭീമാകാര രൂപത്തെ കണ്ടു ഞാൻ ഞെട്ടി.

വല്യമ്മാവൻ!

വിമിത എഴുതുന്ന കഥ.

പതിമൂന്നാം സ്ഥാനം:

ഒരുത്തി

അച്ഛന്റെ അലർച്ചയും അമ്മയുടെ തൂണും മറഞ്ഞു നിന്നുള്ള തേങ്ങലുമാണ് എന്റെ, അല്ല അവന്റെയും, ബാല്യകാല സ്മരണകളിൽ അധികവും. ഞാനന്ന് പത്തിൽ പഠിക്കുകയാ. അപ്പോ അവനേഴിൽ.ചെടിക്ക് നനക്കാത്തതിന് ഞങ്ങളെ വീടിന്റെ വെളിയിലിറക്കി വാതിൽ അടച്ചു കുറ്റിയിട്ടു അച്ഛൻ. എന്നിട്ട് ഞങ്ങൾ വാതിലിൽ തട്ടി വിളിച്ചു കരയുമ്പോൾ ഉള്ളിൽ നിന്ന് അലറി കൊണ്ട് “ഇതെന്റെ വീടാ. ഞാൻ പറഞ്ഞത് കേട്ട് നിൽക്കാമെങ്കിൽ തള്ളയും മക്കളും ഇവിടെ നിന്നാ മതി “എന്നും പറഞ്ഞു വാതിൽ തുറന്നു. പിന്നീടെന്നും സ്കൂളിൽ നിന്ന് വന്നാൽ ഒരിറക്ക് വെള്ളം പോലും കുടിക്കാതെ ഞങ്ങൾ ചെടിക്ക് നനക്കുമായിരുന്നു.

ഷിജു കെ പി എഴുതുന്ന തുടർക്കഥ.

പതിനാലാം  സ്ഥാനം:

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 1

മെറ്റിൽഡ മർഡർ കേസ് തെളിഞ്ഞു…ഉദ്വേഗം ഉണർത്തിയ ക്രൈം നോവൽ പൂർത്തിയായിരിക്കുന്നു. ആദ്യം മുതൽ വായിച്ചു തുടങ്ങൂ…

‘സിസ്റ്റർ മെറ്റിൽഡ ഒരു അല്പം മുൻപ് ഇവിടെ നിന്ന് എന്നെ വിളിച്ചിരുന്നു. ആരോ കൊല്ലാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ്.”

“ഓ, ഗോഡ്.”, സിസ്റ്ററുടെ മുഖത്ത് നടുക്കം.

“സിസ്റ്റർ…?”

“ആശ”

“ആശാ ഈ വിങ്ങിൽ എത്ര ലിഫ്റ്റുണ്ട് ”

“സർവീസ് ലിഫ്റ്റുൾപ്പെടെ രണ്ടെണ്ണം..”

“എവിടെയാണ് സർവീസ് ലിഫ്റ്റ്?”

ആശ ഇടനാഴിയുടെ അവസാനത്തിലേക്ക് ചൂണ്ടി. അദ്ദേഹം ലിഫ്റ്റിനടുത്തേക്ക് ഓടി.

തുറന്ന ലിഫ്റ്റിൽ നിന്നും വെളിച്ചം ഇരുണ്ട ഇടനാഴിയിലേക്ക് വീണു.

ലിഫ്റ്റിനകത്തേക്ക് കയറിയ ഡോ. കൃഷ്ണ പിന്നാക്കം മാറി.

നീല യൂണിഫോമിലേക്ക് പടരുന്ന രക്തച്ചാലുകൾക്കിടയിൽ കറുത്ത നെയിം പ്ലേറ്റിലെ വെളുത്ത അക്ഷരങ്ങൾ തിളങ്ങി: “Ms. Metilda”

ദേവദാസ് എഴുതുന്ന തുടർക്കഥ വായിക്കൂ.

പതിനഞ്ചാം സ്ഥാനം:

കാടിന്റെ മക്കൾ

20 വയസ്സുണ്ട് അവൾക്ക് 14മത്തെ വയസിൽ കല്യാണം കഴിഞ്ഞു. അവർക്കിടയിൽ അങ്ങനെയാണ് ശൈശവ വിവാഹം ധാരാളം നടക്കുന്നു. പെൺകുട്ടികൾക്ക് 18 വയസ്സ് നിർബന്ധം ആക്കിയ ശേഷം വിവാഹം കഴിഞ്ഞ പലരും പോക്സോ കേസിൽ അറസ്റ്റിലായി. താമരയുടെ അനിയത്തിയെ കല്യാണം കഴിച്ചവൻ രണ്ട് വർഷമായി ജയിലിലാണ്. അവളാകട്ടെ ഒന്നര വയസ്സുള്ള കുഞ്ഞുമായി അവനെ കാത്തു നിൽക്കുന്നു. നിയമം നിയമത്തിന്റെ വഴി മാത്രം തേടുമ്പോൾ ഇങ്ങനെ ഓരോന്ന് സംഭവിക്കും. താമര അവിടുത്തെ ഓരോ കാര്യങ്ങളും വിശദീകരിച്ചു തന്നു. പുറത്ത് പോയി പഠിച്ചത് കൊണ്ടു അവൾക്ക് നല്ല മലയാളം അറിയാമായിരുന്നു.

സാബിറ ലത്തീഫി എഴുതുന്ന കഥ.

നിങ്ങൾക്കും ആകണ്ടേ ജനപ്രിയ ബ്ലോഗർ? കൂട്ടക്ഷരങ്ങളിൽ പതിവായി എഴുതൂ. എല്ലാവർക്കും അക്ഷരങ്ങളോടൊപ്പം കൂട്ട് കൂടി വളരാം😍

Post Views: 46
2
Editorial Team
  • Website

1 Comment

  1. sabira latheefi on January 3, 2024 9:26 PM

    പ്രിയപ്പെട്ട വായനക്കാരോട് നന്ദി… ഈ കൂട്ടത്തിൽ ഉൾപ്പെടാൻ പറ്റിയതിൽ. എഴുത്തുകളെ സ്വീകരിച്ചതിൽ.
    അഭിനന്ദനങ്ങൾ പ്രിയരേ ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.