പ്രണയദിനം രചനാമത്സരം

 
വാലൻന്റൈൻസ് ഡേ അല്ലെ വരുന്നത്. 
 
നിങ്ങൾക്കായി ഇതാ, ഒരു മത്സരം. ഇത്തവണ വിഷയം പ്രണയമാണ്.
 
 Renju’s Wardrobe സ്പോൺസർ ചെയ്യുന്ന 1000 രൂപ ക്യാഷ് പ്രൈസുമുണ്ട്.
 
 

അപ്പോൾ പ്രണയത്തിൽ എഴുതാവുന്ന വിവിധ ബ്ലോഗ് ആശയങ്ങൾ നിങ്ങൾക്ക് കോണ്ടെസ്റ്റ് പോസ്റ്ററിൽ കാണാം.

അവയെക്കുറിച്ച്:

*പ്രണയകഥ: പ്രണയം വിഷയമായി വരുന്ന ഒരു കഥ എഴുതൂ. അനുഭവമോ ഭാവനയോ ആകാം.
*വൈകി വന്ന പ്രണയം: പ്രണയത്തിന് പ്രായമുണ്ടോ? കൗമാരത്തിലും യൗവനത്തിലും മാത്രമാണോ പ്രണയം പൂക്കുന്നത്? വൈകി വന്ന പ്രണയം വിഷയമാക്കൂ.
*നഷ്ടപ്രണയം: അല്പം സെന്റി അടിച്ചാലോ? നിരാശ കാമുകനോ കാമുകിയോ കഥാപാത്രം ആക്കൂ. സ്വന്തം നഷ്ടപ്രണയത്തെ ഓർത്തെടുക്കുകയുമാവാം.
*പ്രേമക്കത്ത്: പ്രണയദിനത്തിൽ പ്രണയലേഖനം എഴുതാതെ എങ്ങനെ? കിട്ടിയതോ കൊടുത്തതോ കിട്ടാത്ത/കൊടുക്കാത്ത പ്രേമക്കത്തുകൾ രചിക്കൂ.
*പ്രണയ സിനിമ: നിങ്ങളെ പ്രണയത്തിൽ ആറാടിച്ച ആ സിനിമ/സിനിമകൾ ഏതാണ്? പ്രിയപ്പെട്ട ഓൺ സ്ക്രീൻ കാമുകനും കാമുകിയും ആരൊക്കെ?
*പുസ്തകത്തിലെ പ്രണയം: വായിച്ച പുസ്തകങ്ങളിൽ നിന്നൊരു പ്രണയം ഓർത്തെടുക്കൂ.
*മഴവില്ലഴകിൽ പ്രണയം: ആണും പെണ്ണും തമ്മിൽ മാത്രമാണോ പ്രണയം? എല്ലാവർക്കും അവരവർക്ക് താല്പര്യമുള്ള പോലെ പ്രണയം അനുഭവിക്കാൻ സാധിക്കണ്ടേ? LGBTQA പശ്ചാത്തലത്തിൽ പ്രണയകഥ എഴുതൂ.

 
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
 
1. കഥകൾ സബ്‌മിറ്റ് ചെയ്യുമ്പോൾ പ്രണയദിനം എന്ന കാറ്റഗറി സെലക്ട് ചെയ്യാൻ മറക്കരുത്.
2.  ഫെബ്രുവരി 16, രാത്രി 12 മണിക്ക് മുൻപായി പോസ്റ്റ് ചെയ്യുന്ന രചനകളായിരിക്കും ഈ മത്സരത്തിലേക്ക് പരിഗണിക്കുക.
3. ഏറ്റവും മികച്ച രചനയ്ക്ക് 500 രൂപ ക്യാഷ് പ്രൈസ് ആയി നൽകുന്നതാണ്. പ്രോത്സാഹന സമ്മാനമായി രണ്ടു രചനകൾക്ക് 250 രൂപ വീതവും സമ്മാനം  ഉണ്ടായിരിക്കും.
4. അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ രചനയ്ക്ക് ഏറ്റവും കുറഞ്ഞത് 300 വാക്കുകൾ ഉണ്ടായിരിക്കണം.  

അപ്പോൾ തുടങ്ങുകയല്ലേ? കൂട്ടക്ഷരങ്ങൾ, പ്രണയമഴയിൽ നനയുന്ന നാളുകളാവട്ടെ ഇനി… 

വിജയികൾ