സ്വന്തമെന്നു ചൊല്ലിടാൻ,
സുഹൃത്തുക്കളായിടാൻ
അനേകം പേർ ചുറ്റുമുണ്ടെന്നാലും,
ഉള്ളിൽ നിറയും വേദനകളെ,
മനമുരുക്കും അശാന്തി തൻ
തീനാളങ്ങളെ,
മനസ്സിലാക്കി ചേർത്തണയ്ക്കാൻ,
സാന്ത്വനം പകരാൻ,
കഴിയുമൊരു ബന്ധമെങ്കിലുമുണ്ടെങ്കിൽ
അതിനുമേൽ ആനന്ദമെന്തുണ്ട് മനുഷ്യന്.
