പൊന്നിൻ ചിങ്ങത്തിൻ വരവാകുമ്പോൾ,
പെരുമഴ മാറി മാനം തെളിഞ്ഞിടുന്നു,
തെളിയുന്നു മലയാളി തൻ മനവും.
പൂക്കൾ ചിരിച്ചു നിൽക്കുന്നു ചുറ്റിലും,
പൂമുറ്റം തീർത്തിടാനായ്.
പൂവട്ടിയുമായ് ഓടി നടക്കും
കിടാങ്ങളെക്കാത്തു വിരിഞ്ഞു നിന്നിടുന്നവ
പല വർണ്ണങ്ങൾ ചൂടി.
കാലം മാറി, പൂവട്ടിയില്ല, പൂ പറിക്കാനോടും
കിടാങ്ങളില്ല.
പക്ഷേ, പൂക്കളമുണ്ട് നാട് നീളെ.
അന്യനാട്ടിൽ നിന്നെത്തുന്നു
പലവർണ്ണപ്പൂക്കൾ,
മലയാളി തൻ മുറ്റത്തെ അലങ്കരിച്ചിടാനായ്.
കാലമെത്ര മുന്നോട്ട് പോയാലും
ഓണമെന്നും മലയാളിക്ക് പ്രിയതരം തന്നെ.
