തടിയെന്ന രണ്ടക്ഷരത്തിലൊളിച്ചിരിക്കുന്നല്ലോ
എത്രയോ അർത്ഥങ്ങൾ.
കാതലുള്ള മരത്തടിയാൽ
തീർത്തിടാം
മനോജ്ഞമാം ശില്പങ്ങൾ,
വീട്ടുപകരണങ്ങൾ,
സ്വന്തം തടിയ്ക്ക് കേടുപറ്റാതെ
മറ്റുള്ളവരെ കുരുക്കിടുന്നു
സൂത്രശാലികൾ ചിലർ,
ദേഹത്തിൻ അഴകളവുകൾ
അല്പമൊന്നു തെറ്റുകിൽ
തടി കൂടിയെന്ന കുശലങ്ങൾ
ഒഴുകിടും നിരന്തരം
സ്വൈര്യം കെടുത്തും വിധം പലപ്പോഴും.
