കണ്ണാടി- ഞാനൊരു കണ്ണാടി വാങ്ങി, അഞ്ചടി പൊക്കമുള്ളൊരു കണ്ണാടി. കറുപ്പിൽ ഫ്രെയിം ചെയ്ത്, ഞാനതിനെ മുറിയിൽ എന്നോടൊപ്പം കൂട്ടി. ഞാനിപ്പോൾ സ്വതന്ത്ര്യയാണ്, സന്തുഷ്ടയാണ്. എന്റെ ചിരികളെ പങ്കുവെക്കുമ്പോൾ എന്നെയത് പരിഹസിക്കാറേയില്ല. എന്നോടൊപ്പമാണെന്ന വ്യാജേന ദു:ഖങ്ങളെ കേട്ടിരുന്ന് അതിലെ ചില (ദുഃഖ)നൂലുകളെടുത്ത് സൂചിയിൽ കോർത്തെന്റെ ചുണ്ടുകളെ തുന്നിക്കൂട്ടി വായടപ്പിക്കാറേയില്ല. എന്റെ ശരികൾ എന്റേത് മാത്രമാണെന്നറിഞ്ഞിട്ടും അവയെ കേൾക്കാൻ വിമുഖത കാണിക്കാറില്ല. എന്റെ തെറ്റുകൾക്ക് നേരെ ഒളിക്കണ്ണിട്ട് നോക്കാറുമില്ല. എന്നോടടുത്ത് എന്റെ രഹസ്യങ്ങളെ ചോർത്തി എനിക്കെതിരെ ആയുധമാക്കാറില്ല. എന്നെ കുറ്റപ്പെടുത്താൻ തക്കം പാർത്ത്, ആർത്തിരമ്പുന്ന ആകാശവിമാനങ്ങൾ എന്റെ വാക്കുകൾക്ക് മേലേ പറത്തി വിടാറില്ല. എന്റെ പ്രിയപ്പെട്ട കണ്ണാടിയേ.. ഞാൻ നിന്നെ എന്റെ പേരിട്ടു വിളിച്ചോട്ടെ? എന്തേ നിന്നെ കണ്ടുമുട്ടാൻ വൈകി എന്ന് ഞാൻ പരിതപിച്ചോട്ടെ..? നിന്റെ ചെവിയിൽ പറയാൻ ഞാനെന്റെ സ്വപ്‌നങ്ങളെ വീണ്ടെടുത്തോട്ടേ..? നിന്നെ ഞാൻ എന്നോളം.. എന്നോളം തന്നെ സ്നേഹിച്ചോട്ടെ..? ©shafia
Author: Shafia Shamsudeen
ആദ്യം പുഴുവാകും പിന്നെ നീ വണ്ടാകും പിന്നെ നിൻ ചിറകുകൾ ഭംഗിയാവും. നിൻ ഭംഗി കണ്ടു ഞാൻ മോഹിച്ചു നിൽക്കവേ നീയെന്നെ നോക്കി പറന്നു പോയി. എവിടുന്ന് കിട്ടിയീ അഴകെല്ലാമോമനേ.. ചിറകിനീ ചന്തമിതാരു തന്നു.. എല്ലാമറിയുന്നൊരീശനീ ഭൂമിയിൽ.. ചന്തമേറെ തന്നെനിക്ക് പക്ഷെ, ഏറെയിഷ്ടത്തോടെ കൊണ്ടുപോയീടുമെൻ സുന്ദരമീയുടൽ തെല്ലു വേഗം! (✍️Nashwa Shamsudeen at her age of 10)
I heard a very familiar voice of someone calling me, I thought that it was my father. Then I ran outside excitedly to see him. My house has been bombarded the very minute I stepped out. That is when I realised, “wow, I have lost my mother, younger sister and my elder brother” I have seen people taking photographs around me. I have seen people posting the hashtag ‘free Palestine’ everywhere. I have seen people trying to help us. But where are they? When I got nothing left; not even the ashes of my family, When I am stuck between…
എടാ.. നീ എന്നെ നോക്ക്, ഇത്ര മനോഹരമായി പറ്റിക്കപ്പെട്ടിട്ടും എത്ര ഭംഗിയായി ഞാൻ ചിരിക്കുന്നു എന്ന്. ഞാൻ ജീവിച്ചിരിക്കുന്നു എന്ന്.. നിനക്കറിയോ? കാർമേഘം പോലെ മൂടിക്കെട്ടിയ മനസുമായാണ് ഒരിക്കൽ, ഒട്ടും പ്രതീക്ഷിക്കാതെ അവൻ എന്നിലേക്ക് ഓടിക്കയറിയത്. എന്റെ ഹൃദയത്തിലാണവൻ പെയ്തു തോർന്നത്. ആ മഴയാണെന്നെ മനോഹരിയാക്കിയത്. പക്ഷേ എന്നെ ചതിച്ചത് അവനല്ല, ആ കള്ളങ്ങളാണ്, എന്നെ അവനിലേക്കെത്തിക്കാൻ അവൻ അന്ന് പറഞ്ഞ കള്ളങ്ങൾ. പിന്നെ ഞാനാ കള്ളങ്ങളെ ഒരുപാട് ഇഷ്ടപ്പെടാൻ തുടങ്ങി. ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഞാൻ സത്യങ്ങളെയത്രയും വെറുത്തു. എനിക്ക് അവനും, അവനു ഞാനും എന്ന കള്ളം മാത്രമായി എന്റുള്ളിൽ. എന്റെ ലോകം അവനെന്ന ഒറ്റ ബിന്ദുവിൽ ഒതുങ്ങി, അവനെന്ന അച്ചുതണ്ടിൽ തിരിഞ്ഞു. അവനൊഴികെ മറ്റെന്തിനെയും ഞാൻ വെറുത്തു.. മറന്നു. ഉറങ്ങുന്നത് അവനെ ഓർത്ത്, എണീക്കുന്നത് അവനെ ഓർത്ത്, കാണുന്നതിലെല്ലാം അവന്റെ മുഖം, കേൾക്കുന്നതിലെല്ലാം അവന്റെ കൊഞ്ചൽ. എന്റെ ബുദ്ധിയിൽ ചിന്തകളിൽ ഓർമ്മയിൽ മൗനങ്ങളിൽ എല്ലാം അവനൊരാൾ മാത്രം ഘനീഭവിച്ചു നിന്നു.…
സംഭവിക്കാൻ പോകുന്ന ചില ദുരന്തങ്ങൾ നമ്മുടെ ഉപബോധമനസ്സ് മുൻകൂട്ടി അറിയുന്നു എന്ന് കേട്ടിട്ടുണ്ട്. മറവിക്കു കൊടുക്കാത്ത അത്തരം ചില ഉൾചിന്തകളെ അനുഭവത്തിൽ നിന്നും ഇവിടെ കോറിയിടുന്നു. എന്റെ സ്കൂൾ കാലം.. ഉമ്മാന്റെ നിഴലായി എപ്പോഴും ഞാൻ കൂടെ കാണും. ഉമ്മ ആരോട് എന്ത് പറഞ്ഞാലും അതിന് മൂകസാക്ഷിയായി എന്റെ രണ്ടു ചെവികളും. അന്ന് ആരോടായിരുന്നു ഉമ്മ ആ സങ്കടം പങ്കുവെച്ചത് എന്ന് എനിക്ക് ഓർമ്മയില്ല. “കഴിഞ്ഞ കത്തില് ഇവള്ടെ വാപ്പാക്ക് ഞാൻ എഴുതി, ‘സമ്പാദിച്ചത് മതി, ഇനി ഗൾഫ് നിർത്തി ഇങ്ങട്ട് പോരേ’ ന്ന്. അവിടെയുള്ളപ്പോൾ ശരീരം നോക്കൂല, ഷുഗറും കൂടുതലാണ്.. മറുപടി വന്നതില്, ‘ഞാൻ ഉപ്പാക്ക് എഴുതി ചോദിക്കട്ടെ. ഉപ്പ സമ്മതിച്ചാൽ ഞാൻ ജോലി ക്യാൻസൽ ചെയ്ത് നാട്ടിൽ വരും’ എന്ന് എഴുതീട്ട്ണ്ട്.” പിന്നെ അന്ന് അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴൊക്കെ ഉമ്മയുടെ പിറുപിറുപ്പ് ഞാൻ കേട്ടു, “ഉപ്പ സമ്മയ്ച്ചാ മതിയേര്ന്ന്. ഇല്ലെങ്കി ഗൾഫ് ഒഴിവാക്കി പോരൂല്ല. ഉപ്പാനെ അത്രക്ക് പേടീം അനുസരണോം…
ഞാനെന്ന പുസ്തകം നിനക്കു വേണ്ടി മാത്രമായിരുന്നു. അതിന്റെ ഓരോ താളുകളും നിനക്കായ് ഞാൻ തുറന്നിട്ടിരുന്നു. ആദ്യം മുതൽ അന്ത്യം വരെ ഹൃദയം മഷിയാക്കി എഴുതിയതത്രയും നിന്നെ കുറിച്ച് മാത്രമായിരുന്നു. ശുഭപര്യവസാനിയായ ആ പുസ്തകം ഒന്ന് തുറന്നു നോക്കാതെ, താളുകൾ മറിക്കാതെ നീ ചവറ്റുകൊട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞപ്പോൾ നൊന്തത് മഷി പുരണ്ട ആ അക്ഷരങ്ങൾക്കായിരുന്നു. @shafia
