Author: Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

വെറും രണ്ടു ദിവസമേയുള്ളൂ, വെള്ളിയും ശനിയും മാത്രം, അത്യാവശ്യമായി കുറച്ചു നിയമകാര്യ കടലാസുകൾ നോട്ടറി ചെയ്തെടുക്കേണ്ടതുണ്ട്. അതിനിടയിൽ മറ്റു കുറച്ചു പരിപാടികളുമുണ്ട്, ശനിയാഴ്ച രാത്രിതന്നെ മടങ്ങണം, അയാൾ പറഞ്ഞു. എനിക്കറിയാം നിന്റെ തിരക്കുകൾ, എങ്കിലും നീ വരണം, കാണണം. നിന്നെ ഞാൻ കുറച്ചു വായിച്ചു, അപ്പോൾ തോന്നി നിന്നെ കാണണമെന്ന്. ഞാൻ അങ്ങനെ ആരെയും വിളിച്ചു കാണുന്ന ആളല്ല, എന്നിട്ടും നിന്നെ വായിച്ചപ്പോൾ, വേഗം കാണണമെന്ന് തോന്നുന്നു. വളരെ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു. അതിവേഗം വളർന്ന ഒരു ഗുരുശിഷ്യബന്ധംപോലെ അയാൾക്കതു തോന്നി. താൻ അദ്ദേഹത്തിലേക്കു നടന്നടുക്കുകയായിരുന്നല്ലോ. സുഹൃത്ത് നൽകിയ തന്റെ പുസ്തകത്തിന്റെ കുറച്ചു പേജുകൾ വായിച്ചാണ് അദ്ദേഹം വിളിച്ചത്. അദ്ദേഹത്തെ കാണുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാഗ്യമായിരുന്നു. മലയാളത്തിലെ ആ വലിയ എഴുത്തുകാരനെ കാണാൻ അയാൾ ആകാംക്ഷാഭരിതനായി. വെള്ളിയാഴ്ച രാവിലെതന്നെ സർക്കാർ സംബന്ധമായ രേഖകൾ എല്ലാം ശരിയാക്കിയെടുത്തു. ഉച്ച കഴിഞ്ഞിരിക്കുന്നു, അദ്ദേഹം ഉച്ച മയക്കത്തിൽ ആയിരിക്കുമോ, അതിനാൽ…

Read More

പടർന്നു കിടക്കുന്ന വള്ളിപ്പടർപ്പുകൾക്ക് താഴെയുള്ള ഒരു ചതുപ്പുനിലത്തിലേയ്ക്ക് ആഴ്ന്നുപോകുന്നതുപോലെയാണ് നിന്റെ നെഞ്ചിലേയ്ക്ക് മുഖം അമർത്തുമ്പോൾ എനിക്ക് തോന്നുക. നിന്റെ നെഞ്ചകം ദുർബലമാണോ, അതോ നിന്നിലേയ്ക്ക് ആഴ്ന്നുപോകാനുള്ള എന്റെ ആഗ്രഹങ്ങൾക്ക് നിന്റെ നെഞ്ചകം എന്നോട് പരുവപ്പെടുകയാണോ. അതോ നെഞ്ചകം കുഴിച്ചിറങ്ങി നിന്റെ ഹൃദയം എന്റേത് മാത്രമാക്കാനുള്ള എന്റെ തോന്നലുകളാണോ. ഓരോ ചിന്തകളും നിന്നിലേക്ക്‌ ആഴ്ന്നിറങ്ങാനുള്ളതാണ്, അതിന് പലപല പരിച്ഛേദങ്ങൾ ഉണ്ടെന്നു മാത്രം. ചിന്തകളാൽ നിന്നെ വരിഞ്ഞു മുറുക്കുമ്പോൾ ശൂന്യതയിൽ നിന്ന് ഞാൻ നിന്നെ എന്നിലേക്ക്‌ ഉരുക്കി ചേർക്കുകയാണ്. നിനക്കത് അനുഭവപ്പെട്ടില്ലെങ്കിലും എനിക്കത് തിരിച്ചറിയാം. ഞാൻ തേടുന്നതൊന്നും യാഥാർത്ഥ്യങ്ങൾ അല്ലെന്നാണല്ലോ നിന്റെ പക്ഷം, ആയിക്കോട്ടെ. എനിക്ക് വാശിയൊന്നുമില്ല. ഒന്നുമില്ലായ്മയിൽ നിന്ന് എന്റെ ലോകം സൃഷ്ടിക്കാൻ എനിക്ക് കഴിയും. തല മുകളിലേയ്ക്കാക്കി നദിയുടെ ഒഴുക്കിൽ കിടക്കുമ്പോൾ, കരയിലിരുന്നു ഞാൻ കാണുന്നത്, വെള്ളത്തിന്റെ ഒഴുക്കിൽ നിന്റെ ശരീരത്തിലെ താപതരംഗങ്ങൾ വെള്ളത്തിൽ അലിഞ്ഞുചേർന്നൊഴിഞ്ഞുപോകുന്നതാണ്. അപ്പോഴും ത്രസിക്കുന്ന നിന്റെ ഹൃദയം ഒളിപ്പിച്ചു വെയ്ക്കുന്നത് എന്നെ മാത്രമാണോ? എല്ലാം എന്റെ തോന്നലുകൾ…

Read More

ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മൾ എല്ലാവരും ഏതാണ്ട് ഒരേപോലെത്തന്നെയാണ്. വലിയ വ്യത്യാസങ്ങൾ ഒന്നും കാണില്ല. തിളച്ചുമറിയുന്ന അഗ്നിപർവ്വതങ്ങൾ ഓരോരുത്തരും തലയിൽപ്പേറി നടക്കുന്നുണ്ട്. പുറമെ ചിരിക്കുമ്പോഴും അകമേ പൊട്ടിയൊലിക്കാൻ വെമ്പുന്ന ലാവയുടെ ചൂട് കൂടുതൽ ഉമിനീരിനാൽ കുതിർന്ന വെള്ളം വിഴുങ്ങി നാം തണുപ്പിക്കുന്നു. എനിക്ക് തോന്നുന്നത് ഞാൻ എല്ലാവരാലും വെറുക്കപ്പെടുന്നു എന്നാണ്. ഒന്നുറപ്പാണ്, നാം എല്ലാവരാലും സ്നേഹിക്കപ്പെടുന്നില്ല. എന്ന് കരുതി എനിക്ക് എല്ലാവരുടെയും സ്നേഹവും, കരുണയും, സഹാനുഭൂതിയും തന്നു എന്നെ തളർത്തണമെന്നുമില്ല. എനിക്ക് നിവർന്ന് നില്ക്കാൻ കഴിയും, ആ ശക്തി എപ്പോഴും കാണണമെന്നെ ആഗ്രഹമുളളൂ. സമൂഹത്തിന്റെ ബന്ധുക്കളുടെ പരിപൂർണ്ണ അംഗീകാരം എന്നൊന്നും എനിക്കാവശ്യമില്ല, അഥവാ അങ്ങനെയൊന്ന് കല്പിച്ചു തന്നാൽത്തന്നെ ഞാൻ അവരുടെ തടവറയിൽ ആവുകയും ചെയ്യും. എന്റെ അടയാളങ്ങൾ മായ്ക്കുവാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അല്ലെങ്കിലും അടയാളങ്ങൾ നിത്യമായി നിലനിൽക്കുന്ന ഒന്നല്ലല്ലോ. നിങ്ങൾ വളരെ പഴയ തറവാട്ടിലാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് സങ്കൽപ്പിക്കുക, അവിടെ ഏറിയാൽ കഴിഞ്ഞ രണ്ട് തലമുറകളുടെ ചിത്രങ്ങളെ കാണൂ. അതിന് പിന്നിലേക്കുള്ളത്…

Read More

അജയേട്ടന്റെ പോസ്റ്റൽ കഥകൾ – നിസ്സഹായം അജയേട്ടനെ പരിചയപ്പെട്ടിട്ട് അധികനാളൊന്നും ആയിട്ടില്ല. നേരിൽ കണ്ടിട്ടുമില്ല, ഒന്നോരണ്ടോ തവണ മാത്രമാണ് ഫോണിൽ സംസാരിച്ചത്  തന്നെ.  ചിലർ അങ്ങനെയാണല്ലോ മുജ്ജന്മസുകൃതംപോലെ എവിടെനിന്നോ നമ്മുടെ ജീവിതത്തിലേയ്ക്ക് ഇറങ്ങിവരും. അവർക്കു തീർച്ചയായും നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നിയോഗങ്ങൾ ഉണ്ടായിരിക്കും എന്നയാൾക്ക്‌ ഉറപ്പായിരുന്നു. അങ്ങനെയുള്ള ബന്ധങ്ങൾ  അയാളുടെ ജീവിതത്തിൽ  സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. പോസ്റ്റുമാൻ ആയിരുന്നതിനാൽത്തന്നെ ഒരു ഗ്രാമത്തിന്റെ ജീവിതസ്പന്ദനങ്ങൾ അജയേട്ടൻ ധാരാളം അനുഭവിച്ചിരുന്നു. കത്തുന്ന ഒരനുഭവമായിരുന്നു അജയേട്ടൻ അന്നയാളോട് പറഞ്ഞത്. കാർത്തിക്കും സുജയും പഠനകാലത്ത്  തുടങ്ങിയ പ്രണയം. പലയിടങ്ങളിൽ പഠിച്ചെങ്കിലും അവരുടെ പ്രണയം അങ്ങനെ അവരിൽ ജ്വലിച്ചു നിന്നു. ഒരുമത്സരപരീക്ഷ രണ്ടിടത്തു ഇരുന്നു എഴുതിയെങ്കിലും   തൊട്ടടുത്ത റാങ്കുകാർ ആകും എന്നൊരിക്കലും അവർ കരുതിയിരുന്നില്ല. ഒരേ സ്ഥാപനത്തിൽ ഒരേ നിലയിലുള്ള  ഓഫീസർമാരായാണ് അവർ അവിടെ എത്തിയത്. രണ്ടുപേരും വലിയ കുടുംബങ്ങളിൽ നിന്നുള്ളവരും. രണ്ടുപേരും വലിയ വായനക്കാർ ആയിരുന്നു. അതിനാൽത്തന്നെ അവർ ധാരാളം മാഗസിനുകൾ വരുത്തിയിരുന്നു. അതായിരുന്നു അജയേട്ടന്  അവരുമായുള്ള ബന്ധം…

Read More

വളരെ തിരക്കുള്ള ഒരു ബിസിനസ്സ് സെന്ററിൽ ആയിരുന്നു അയാളുടെ ആദ്യ ഓഫീസ്. ലോകോത്തര കമ്പനികളുടെ ഒരുപാട് ഓഫീസുകൾ നിറഞ്ഞിടം, അതിനൊപ്പം ഇരുപതിലധികം ലോകോത്തര റെസ്റ്റോറന്റുകൾ, ഇറ്റാലിയൻ, ഫ്രഞ്ച്, അങ്ങനെ പലതും, അതിനാൽ ആ ബിസിനസ്സ് സെന്ററിൽ എപ്പോഴും ആൾത്തിരക്കുണ്ടായിരുന്നു. മനോഹരങ്ങളായ മുഖങ്ങൾ അതിനിടയിലൂടെ തെന്നിമറിയുമായിരുന്നു. അത്തരം കാഴ്ചകൾക്കായി അയാൾ ഇടയ്ക്കിടെ നടക്കാനിറങ്ങുമായിരുന്നു. ജോലിചെയ്ത് ബോറടിക്കുമ്പോൾ മനസ്സിന്റെ ഉന്മേഷം തിരിച്ചുപിടിക്കാൻ അത്തരം തിരക്കുകളും മുഖങ്ങളും സഹായിച്ചിരുന്നു. സൗന്ദര്യം മറ്റൊരാളെ ഉപദ്രവിക്കാതെ ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന നിലപാട് അയാൾക്കുണ്ടായിരുന്നു. അത് മനസ്സിലും മുഖത്തും തരുന്ന പുഞ്ചിരി ചിലവില്ലാത്തതായിരുന്നു. പെട്ടെന്നാണ് ഓഫീസ് മറ്റൊരു മേഖലയിലേയ്ക്ക് മാറ്റുന്നു എന്ന അറിയിപ്പ് വന്നത്. കൂടുതൽ സുരക്ഷ, തനിയെ ഉള്ള കെട്ടിടം, മാത്രമല്ല, അവിടെ പ്രതിരോധവകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ മാത്രമാണ് ചുറ്റുമുള്ളത്. തീർച്ചയായും തന്റെ കണ്ണിനും മനസ്സിനും കുളിർമ്മതന്നിരുന്ന കാഴ്ചകൾ നഷ്ടപ്പെടുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. പുതിയ ഇടം വളരെ വലുതാണെന്നും, കെട്ടിടങ്ങൾക്കിടയിലൂടെ മരങ്ങൾനിറഞ്ഞ ഒരു നടപ്പാതയുണ്ടെന്നും അറിഞ്ഞപ്പോൾ അയാൾ സന്തോഷിച്ചു. പെട്ടെന്നായിരുന്നു…

Read More

അപമാനിക്കപ്പെടുക എന്നത് വളരെയധികം വേദന തരുന്ന ഒരു അവസ്ഥയാണ്. എന്നാൽ അത് നിരന്തരം അനുഭവിക്കുകയും ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയും ചെയ്തപ്പോൾ അയാൾക്കത്‌ ഇപ്പോൾ ജീവിതത്തിലെ വിനോദങ്ങളുടെ ഒരു ഭാഗമാക്കി മാറ്റാൻ ചിലപ്പോഴെങ്കിലും കഴിയുന്നു. ഏത് നടുക്കടലിലും ഒരു ചെറുപുഞ്ചിരിയോടെ മുങ്ങിത്താഴാൻ അനുഭവങ്ങൾ അയാളെ എന്നും പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം പാഠങ്ങൾ ദിവസേന പഠിക്കാൻ അയാൾ ഇപ്പോൾ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്നു. ജീവിതം ഒരിക്കലും ഒരാളുടെയും കൈപ്പിടിയിൽ നിൽക്കുന്ന ഒന്നല്ലെന്ന് കാലം അയാളെ പഠിപ്പിച്ചു കഴിഞ്ഞു, അല്ലെങ്കിൽ അതും തുടർന്നുകൊണ്ടിരിക്കുന്ന മറ്റൊരു പഠനമാണ്. എന്തൊക്കെ തന്റെ ജീവിതത്തിൽ സംഭവിച്ചാലും അത്മഹത്യ ചെയ്യില്ലെന്ന് അയാൾക്കുറപ്പാണ്. തന്റെ ജീവിതത്തിൽ നിന്നുള്ള സ്വയം നിഷ്കാസനം ഒന്നിനും ഒരു പരിഹാരമല്ല. തന്നെ അത്തരം അവസ്ഥകളിൽ നിന്ന് അല്ലെങ്കിൽ അത്തരം ജീവിതാന്തരീക്ഷങ്ങളിൽനിന്ന് മാറ്റി നിർത്താൻ അയാൾക്ക്‌ കഴിയണം, അല്ലെങ്കിൽ അതിനായി അയാൾ ശ്രമിക്കണം.അതൊരുപക്ഷേ അയാളെ രക്ഷപ്പെടുത്തിയേക്കാം. ചിലപ്പോൾ ഒരു പുനർജന്മവും നൽകിയേക്കാം. ഒരുപക്ഷെ നമ്മുടെ ജീവിതമൊക്കെ പശുവിനെ കുറ്റിയടിച്ചു കെട്ടിയിരിക്കുന്നതുപോലെ…

Read More

അവിചാരിതമായാണ് അയാളും അമേരിക്കയിലുള്ള സുഹൃത്ത് സുനിലും ഒരേസമയം നാട്ടിൽ വന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞു കണ്ടിട്ടേയില്ല. കാലം എത്ര കടന്നുപോയി. “ഞാൻ ചെങ്ങാനൂരിൽ ഉണ്ട്, നീ ഇങ്ങോട്ട് വരൂ. നൂറിലേറെ വർഷം പഴക്കമുള്ള വീട്ടിൽ, പുഴയോട് ചേർന്ന്, മരങ്ങൾ നിറഞ്ഞ സൂര്യപ്രകാശം താഴേക്ക് വീഴാത്ത പറമ്പിലൂടെ നടക്കാം. നിനക്ക് വളരെ ഇഷ്ടപ്പെടും” എന്ന വാക്കുകളാണ് അയാളെ ഭ്രമിപ്പിച്ചു അങ്ങോട്ട് കൊണ്ടുപോയത്. കോന്തിപുലം പാടത്തെ കീറിമുറിച്ചുപോകുന്ന റോഡിൽ അയാൾ സാവധാനം രണ്ടുവശങ്ങളിലെ പ്രകൃതി ആസ്വദിച്ചാണ് വണ്ടി ഓടിച്ചത്. അതിനിടയിൽ കിഴക്കു ഭാഗത്തു കണ്ട പിങ്ക് നിറമടിച്ച പ്രാവിൻകൂട് അയാളെ ഒന്ന് കൊതിപ്പിച്ചു. കുറുമാലിപുഴയോട് ചേർന്നു കിടക്കുന്ന വലിയ വൃക്ഷങ്ങൾ നിറഞ്ഞ പറമ്പും, നീണ്ട പടിപ്പുരയോട് കൂടിയ നൂറ്റാണ്ട് പഴക്കമുള്ള ആ വീട്. അമ്മ നൽകിയ നൂൽപ്പുട്ട് ചെറിയമധുരമുള്ള നാളികേരപ്പാലിൽ ചാലിച്ചു കഴിക്കുകയായിരുന്നില്ല, കുടിക്കുകയായിരുന്നു. പുഴയോരത്തെ വഴിയിലൂടെ അയാളും സുനിലും ഓർമ്മകളിൽകൂടി ഒരുപാടു നടന്നു. തിരിച്ചുള്ള യാത്രയിൽ കോന്തിപുലം പാടം എത്തിയപ്പോൾ പെട്ടെന്ന് പിങ്ക്…

Read More

ജീവിതത്തിൽ ഏറെയൊക്കെ നേടിയെങ്കിലും അയാൾ പരാജിതരുടെ നീണ്ട നിരയിലോ തോറ്റവരുടെ ആൾക്കൂട്ടത്തിലോ അപ്രത്യക്ഷമാവുകയാണ് പതിവ്. എന്തൊകൊണ്ടോ അവിടെ അയാൾ അഭയം കണ്ടെത്തിയിരുന്നു. ഒന്നുകിൽ സമാനമനസ്‌കരുടെ സംഭാഷണങ്ങൾ അയാളെ ആശ്വസിപ്പിക്കുന്നുണ്ടാകാം, അതല്ലെങ്കിൽ നിങ്ങളിൽ ഒരാളാണ് ഞാനും എന്നയാൾ സ്വയം ഉറപ്പിക്കുന്നതും ആകാം. ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾ വിജയങ്ങൾ ആണെന്ന് അയാൾക്കൊരിക്കലും തോന്നിയിട്ടില്ല. ചിലതെല്ലാം സംഭവിച്ചുപോയതാണ്. അതിനെ നേട്ടം എന്നുപോലും ചിലപ്പോൾ വിശേഷിപ്പിക്കാൻ കഴിയില്ല എന്നും അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില നല്ലമനുഷ്യർ, വളരെകുറച്ചുപേർ അടങ്ങുന്ന ഒരു സംഘം, അവരുടെ പ്രേരണകൾ നിർബന്ധങ്ങൾ പിന്നെ അയാൾ സ്വയം സൃഷ്ടിക്കുന്ന ഒരുപാടു അച്ചടക്കങ്ങൾ സമയപരിധി അതിസൂക്ഷ്മതയുള്ള സമയനിഷ്ഠ അവനവനോടുള്ള പ്രതിബദ്ധത ലക്ഷ്യത്തിനായുള്ള പരിപൂർണ്ണ സമർപ്പണം അതൊക്കെക്കൂടി നൽകുന്ന ഒരു പരിസമാപ്തി. ഓരോ യാത്രയുടെ അന്ത്യത്തിലും അയാൾ സ്വയം ചോദിക്കാറുണ്ട്; ഓ, ഈ യാത്ര പൂർത്തിയായോ തനിക്കതിന് കഴിഞ്ഞോ. നടന്നു കയറിയ വഴികളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടിട്ടും എത്തിച്ചേർന്നോ എന്നയാൾ സ്വയം ചോദിക്കാറുണ്ട്. ജീവിതത്തിൽ നടക്കണം എന്ന് കരുതുന്ന ചില കാര്യങ്ങൾ…

Read More

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പരസഹായമില്ലാതെ ദാക്ഷായണി അമ്മ കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. മാറി മാറി വന്ന ഹോംനഴ്സ്‌മാരിൽ മാളുവിനോടാണ് ദാക്ഷായണി അമ്മക്ക് പ്രിയം. മറ്റൊന്നുമല്ല, കട്ടിലിൽ നിന്ന് താങ്ങി ഉയർത്തുമ്പോൾ തൻറെ ശരീരത്തിന് ഒരു വേദനയുമില്ലാതിരിക്കാൻ മാളു പ്രത്യേകം ശ്രദ്ധിക്കും. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ഒരുമിച്ചാണ്. “മാളു, എൻറെ ഫോണിൽ ചാർജില്ലേ, ഒരാഴ്ചയായി ആരെങ്കിലും ഒക്കെ എന്നെ വിളിച്ചിട്ട്. അതോ ഇത് ബെല്ലടിക്കാത്തതാണോ, നീ ഒന്ന് നോക്കൂ.” ദാക്ഷായണി അമ്മ പറഞ്ഞു. മാളു നോക്കി, ഫോൺ ഫുൾ ചാർജ് ആണ് സിഗ്നലും നന്നായുണ്ട്. ആറുമക്കളും ഒരു ഡസൻ പേരക്കിടാങ്ങളും ഉള്ള മുത്തശ്ശിയെ ഒരിക്കലെങ്കിലും വിളിക്കാൻ ആർക്കും സമയമില്ല. അമ്മയെ നോക്കാൻ ഹോംനഴ്സിനെ ആക്കിയിട്ടുണ്ട്, അതിൽ കൂടുതൽ അമ്മക്ക് എന്ത് വേണം, അതായിരിക്കാം അവരുടെ ചിന്തകൾ. ശബ്ദം; അതുള്ളപ്പോഴേ നമുക്ക് കേൾക്കാനാവൂ, ആ ശബ്ദത്തിനുടമ ഈ ലോകത്ത് നിന്ന് പോയിക്കഴിഞ്ഞാൽ നമുക്കവരെ കേൾക്കാനാകില്ല. അവരെ കേൾക്കാതിരുന്നതിനും അവരെ വിളിക്കാതിരുന്നതിനും നമുക്ക് നമ്മോട്…

Read More

ജീവിതത്തിൽ ആരാലും സ്നേഹിക്കപ്പെടാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെട്ടവൻറെ വിലാസങ്ങൾ തേടി മറ്റാരും നടക്കാറില്ലല്ലോ. ‘എഴുതി തീരാത്ത പുസ്തകമാണ് ജീവിതം’ എന്നയാൾ അയാൾക്ക്‌ തന്നെ വായിക്കാനായി വലിയ അക്ഷരങ്ങളിൽ തൻറെ മേശപ്പുറത്ത് എഴുതി വെച്ചിരുന്നു. എന്നാൽ ആ വാക്കുകൾ എന്നും അയാളെ എഴുതാൻ പ്രേരിപ്പിച്ചു. തന്നിൽ പുകഞ്ഞുയരുന്ന ചിന്തകളുടെ ഭൂതങ്ങളെ ആവാഹിച്ചെടുക്കാൻ ഓരോ നിമിഷവും അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ നിന്നോ തുടങ്ങി എവിടെയും അവസാനിക്കാത്ത ചിന്തകൾ. കലുഷിതമായ ചിന്തകളുടെ തേരിലേറി ചാട്ടവാറിൻറെ പുളകിത ശബ്ദത്തിൽ പാഞ്ഞുപോകുമ്പോൾ, പൊട്ടിത്തെറിക്കാൻ വെമ്പുന്ന തലച്ചോറിനോട് അയാൾ എപ്പോഴും അടങ്ങൂ അടങ്ങൂ എന്നുറക്കെ വിളിച്ചു പറയാറുണ്ട്. നിനക്ക് നിന്നോട് തന്നെപ്പറയാനുള്ളത് എന്തിനാണ് ഉറക്കെ പറയുന്നതെന്ന് പ്രകൃതി ചോദിച്ചു. നീ സ്വയം നടത്തുന്ന യുദ്ധങ്ങളെക്കുറിച്ചു ഈ ലോകത്തിനു ഒന്നും തന്നെ അറിയേണ്ട. നീ വിജയിച്ചോ, തോറ്റോ? അത് പറയുക. തോറ്റെന്നറിയുന്നതാണ് ലോകത്തിനു കൂടുതൽ ഇഷ്ട്ടം, കാരണം ഇത് തോറ്റവരുടെ ഭൂമിയാണ്. അഥവാ നീ വിജയിച്ചാൽ തന്നെ അത് നീ പുറത്തു…

Read More