Author: Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വെച്ചാണ് പത്മയെ വർഷങ്ങൾക്ക് ശേഷം കണ്ടത്, തിരുവോണ നാളിൽ. നല്ല തിരക്കായിരുന്നു. ഒരുപാടു പേർ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ടായിരുന്നു. ദർശനം കഴിഞ്ഞു പുറത്തിറങ്ങി, ഒന്നുകൂടെ അമ്പലം വലംവെക്കുമ്പോഴാണ് പിറകിൽ നിന്ന് ആ വിളി കേട്ടത്, ‘മുരനല്ലേ’. ഞാൻ തിരിഞ്ഞുനോക്കി. നൃത്തം കഴിഞ്ഞു ചിരിച്ചു അവർ ചോദിച്ചു, ‘ഓർമ്മയുണ്ടോ?’ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു ‘ഓർമ്മ വരുന്നില്ല’ ‘ഓർമ്മ കാണില്ല, വളരെ വർഷങ്ങൾ ആയില്ലേ!  ഞാൻ പത്മ, എൻ സി സി യിൽ ഉണ്ടായിരുന്ന പത്മ, വിമൻസ് പോളിടെക്‌നിക്‌, നെടുപുഴ’. എൻറെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞുപോയി. ‘പത്മ ഒരുപാട് മാറിപ്പോയിരിക്കുന്നു, കുറച്ചു തടിയൊക്കെ വെച്ചുവല്ലേ’ ‘മുപ്പതിലധികം വർഷങ്ങൾ മുരൻ, എന്നിട്ടും ഞാൻ നിന്നെ തിരിച്ചറിഞ്ഞു, നീയും ഒരുപാട് മാറിയിരിക്കുന്നു. ‘ഞാനിവിടെ അടുത്താണ് താമസം മുരൻ, നീ വരുന്നോ, കുറച്ചു നേരം സംസാരിച്ചിട്ട് പോകാം’. ചിലങ്ക എന്ന് പേരുകൊടുത്തിരിക്കുന്ന ആ വീട്ടിലേക്ക് കയറുമ്പോൾതന്നെ ഓർമ്മകളുടെ ഒരുപാട് നാദങ്ങൾ എൻറെ മനസ്സിൽ നിറഞ്ഞു.…

Read More

രണ്ടു വർഷം മുമ്പ് നാട്ടിൽ പോയപ്പോഴാണ് ശ്രീവിദ്യയെ കണ്ടത്,  പത്താംക്ലാസ്സുകാരുടെ കൂട്ടായ്മയിൽ പഴയപോലെ ഏറ്റവും പിറകിലെ ബെഞ്ചിൽ. എല്ലാവരും എന്ത് ചെയ്യുന്നു എന്ന് പറയുമ്പോൾ, വീട്ടമ്മ എന്നുപോലും പറയാതെ, ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് ശ്രീവിദ്യ പറഞ്ഞത്, ജോൺ ദേവസ്സ്യ എന്ന ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു ഇടവേളക്കിടയിൽ ഞാൻ ശ്രീവിദ്യയുടെ അടുത്ത് ചെന്നു, “ശ്രീ ഓർക്കുന്നുണ്ടോ” എന്ന് ചോദിച്ചു. “മറക്കാതിരിക്കാൻ എനിക്ക് ഒരു മുഖമുണ്ടെങ്കിൽ അത് നിന്റേത്‌ മാത്രമാണ്.” ഞാൻ കത്തുന്നതുപോലെ തോന്നി. എന്തിനാണ് അധികം വാക്കുകൾ, ആ ഒറ്റ വാചകത്തിൽ ഞാൻ ഇല്ലാതായി. “രണ്ടു മക്കൾ ഒരാണും, ഒരു പെണ്ണും. കുടുംബശ്രീയിൽ പണിയുള്ളപ്പോൾ പോകും, മകൻ എട്ടിൽ, മകൾ അഞ്ചിൽ. നിനക്ക് സുഖമല്ലേ ജോൺ, നീ ദീർഘകാലമായി ഗൾഫിലാണെന്ന് അറിയാം. അമ്മ പറഞ്ഞു നിന്റെ വിശേഷങ്ങൾ അറിയാറുണ്ട്. അവർ ഇന്നും പഴയകാലം പങ്കു വെക്കുന്നതിന്റെ ഭാഗമായി, വീട്ടിൽ ചെല്ലുമ്പോൾ നിന്നെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കും. സന്തോഷിക്കാൻ മറ്റൊന്നും ഇല്ലാത്തതിനാൽ ആ നിമിഷങ്ങൾ…

Read More

അച്ഛനെ ഇപ്പോഴും എപ്പോഴും വരാന്തയിലെ ചാരുകസേരയിൽ എനിക്ക് കാണാൻ കഴിയും. പലപ്പോഴും മാതൃഭൂമി പത്രത്തിൻറെ നിവർത്തിയ താളുകൾക്ക് പിന്നിൽ അച്ഛൻ കാണും. കാലുകൾ നീട്ടി വെക്കാനുള്ള പലകയിൽ കാലുകൾ കയറ്റിവെച്ചു വായിച്ചുകൊണ്ടിരിക്കുക എന്നതായിരുന്നു ജീവിതത്തിൽ അച്ഛന് ഏറ്റവും ഇഷ്ടമുള്ള കാര്യം. വായനക്കപ്പുറത്തേക്ക് അതീതമായ ഒരു സന്തോഷവും അച്ഛനുണ്ടായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. അച്ഛൻ ചിരിച്ചിരുന്നത് കണ്ണുകളിലൂടെയാണ്. ആ കസേരയിൽ കിടന്നു തന്നെ എല്ലാ സന്ദർശകരെയും കൈകൂപ്പി സ്വീകരിച്ചു; അവർ പോകുമ്പോഴും കൈകൂപ്പി നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു. നാട്ടിൽ വന്ന്‌ തിരിച്ചുപോകുമ്പോൾ എന്നോട് പോലും, കൈകൂപ്പി യാത്രപറയുമായിരുന്നു (ഇപ്പോഴും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുകയും, കണ്ണുകൾ നിറക്കുകയും ചെയ്യുന്ന നിമിഷങ്ങളാണത്). വരാന്തയിൽ നീണ്ട തിണ്ണയുണ്ട്. ആരണ്യകം എന്നുപേരുള്ള ഞങ്ങളുടെ വീടിൻറെ വരാന്തയിൽ ഇരിക്കാൻ സുഖമാണ്. വളർന്നു പന്തലിച്ച മരങ്ങൾ എപ്പോഴും തണുപ്പ് പകരും. നിറഞ്ഞു നിൽക്കുന്ന മരങ്ങൾ നമ്മളിലേക്ക്‌ പ്രകൃതിയുടെ പച്ചപ്പും കരുണയും നൈർമല്യവും നിറക്കും. ഉച്ചഭക്ഷണം കഴിച്ചു ഇളംകാറ്റ് ആസ്വദിച്ചു ആ തിണ്ണയിൽ കിടന്നുറങ്ങാൻ…

Read More

ഞാൻ ജുനു ബർമൻ 1988 ലെ റിപ്പബ്ലിക്ക് ഡേ ക്യാമ്പിൽ ക്വിസ്സ് മത്സരത്തിൽ തൊട്ടടുത്തിരുന്ന ഡൽഹിയിൽ നിന്നുള്ള കേഡറ്റ് ആയിരുന്നു ജുനു ബർമൻ. ഹസ്തദാനത്തിനായി നീട്ടിപ്പിടിച്ച കൈത്തലം ഞാൻ നോക്കി. ചുവന്നു തുടുത്ത കൈത്തലം നിറയെ ഹസ്ത രേഖകൾ. ഹസ്തദാനം നൽകി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു, നിങ്ങളുടെ കൈകൾ നിറയെ രേഖകളാണ്, ഭാഗ്യം കൊണ്ടുവരുന്ന രേഖകൾ. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു, നമുക്ക് നോക്കാം. നല്ല ചുറുചുറുക്കുള്ള അവൾതന്നെ അന്ന് ഒന്നാം സമ്മാനം നേടി. അന്ന് അഭിനന്ദിക്കുമ്പോൾ അവൾ പറഞ്ഞു, നിന്റെ നാക്ക് പൊന്നാണ്! ക്യാമ്പ് കഴിഞ്ഞപ്പോൾ എല്ലാവരും വിലാസങ്ങളൊക്കെ കൈമാറും, കത്തെഴുതണം സൗഹൃദം തുടരണം എന്നൊക്കെ പറയും. ഒന്നോ രണ്ടോ കത്തുകളെഴുതാം, പിന്നെ വിസ്മൃതിയിലേക്ക് പോകും. ജുനു ബർമൻ അങ്ങനെയല്ലായിരുന്നു, നിരന്തരമായി കത്തെഴുതും. ചിലപ്പോൾ ഒരേ ദിവസം രണ്ടു ഇൻലൻഡ് കത്തുകൾ വരും. എഴുതിത്തരാത്ത വിശേഷങ്ങൾ മുഴുവൻ തീർക്കാൻ. ഹോസ്റ്റലിൽ ഒറ്റയ്ക്കായതിന്റെ എല്ലാ ഏകാന്തതയും നിറച്ച കത്തുകൾ. ഉപരിപഠനത്തിന് അമേരിക്കയില്ലേക്ക്…

Read More

നീ എഴുതണം, എനിക്ക് നിന്നെ വായിക്കണം, നിരന്തരമായി, ആവേശത്തോടെ, നിന്റെ ഓരോ അക്ഷരത്തിൽ കൂടെയും എനിക്ക് കടന്നു പോകണം. ദീപാക്ഷി ഘോഷ് അയാളോട് പറഞ്ഞു. നീ എന്ന വാക്കിലെ അധികാരം അയാൾക്കിഷ്ടമായി.നിന്റെ ഭ്രാന്തൻ ചിന്തകൾ ഒന്നും തന്നെ ഒളിച്ചു വെക്കരുത്, നീ നീയായി മാത്രം എഴുതുക. പച്ച മനുഷ്യനായി. ദീപാക്ഷി തുടർന്നു. ദീപാക്ഷി ഘോഷ്, ഒരു അസ്ത്രം കണക്കെയാണ് അവർ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അക്ഷരങ്ങളുടെ മൂർച്ചയാണ് അവരെ നിരന്തരമായി വായിക്കാൻ വഴിയായതും. പിന്നെ പിന്നെ അവരെ ജന്മാന്തരങ്ങളുടെ പരിചയമുണ്ടെന്ന് തോന്നിത്തുടങ്ങി, കഴിഞ്ഞ ജന്മങ്ങളിലെ നിരന്തരമായ ഒരു ബന്ധം എവിടെയോ മറഞ്ഞു കിടക്കുന്നപോലെ. പശ്ചിമ ബംഗാളിലെ ഏതോ ഉൾഗ്രാമത്തിൽ നിന്നാണെന്നറിയാം, ഭാഷയിലെ ഉൾക്കനം കണ്ടീട്ട്, കോളേജ് പ്രൊഫസർ ആണെന്ന് തോന്നുന്നു. പ്രൊഫൈലിൽ ഒന്നും തന്നെയില്ല, അയാൾ അവരുടെ സ്വകാര്യതകൾ ചോദിക്കാനും ഇഷ്ടപ്പെട്ടില്ല. അവർ അവരുടെ ജീവിതം ജീവിക്കട്ടെ, താൻ തന്റെയും. അവരുടെ ഓരോ പദവും തന്നെ പിന്തുടരുകയാണ്. ലോകത്തിന്റെ തികച്ചും…

Read More