ലോക പുസ്തക ദിനം – വായനയുടെ ലോകം – വായനയുടെ വസന്തം കഥ – മഴയിൽ ഒരാൾ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അയാളുടെ വണ്ടി കാത്തു കിടന്നു. കനത്ത മഴ കാരണം തീവണ്ടി രണ്ടുമണിക്കൂർ വൈകിയാണ് ഓടുന്നത്. വണ്ടി ഇനിയും വൈകാനേ തരമുള്ളൂ. മഴയോട് വല്ലാത്തൊരു കൊതിയാണെങ്കിലും, അപ്പോഴത്തെ ആ പെരുമഴയോട് അയാൾക്കത്ര ആവേശമൊന്നും തോന്നിയില്ല. അയാൾ ഇടയ്ക്കിടെ വാച്ചിലേക്കും ഫോണിലേക്കും നോക്കികൊണ്ടിരുന്നു. ഞാനിതാ എത്തി, കണ്ടാൽ തിരിച്ചറിയുമല്ലോ അല്ലെ. എട്ടാമത്തെ ബോഗിയാണ്. നേരിൽ കാണാനുള്ള ആവേശത്തിലായിരുന്നു അവർ രണ്ടു പേരും. നേരിൽ കണ്ടതും അവർക്ക് ആവേശം അടക്കാനായില്ല. കൈകൾചേർത്തുപിടിച്ചു നിന്നപ്പോൾ രണ്ടുപേർക്കുമിടയിൽ പറയാനായി ബാക്കിവെച്ചിരുന്ന ആശയങ്ങൾ, ആഗ്രഹങ്ങൾ ഒരു പ്രളയം പോലെ അവർക്കിടയിൽ ഒഴുകുന്നതായി തോന്നി. അങ്ങനത്തന്നെ നിന്നാൽ ശരിയാകില്ലെന്ന് അവർ തിരിച്ചറിഞ്ഞു. റെയിൽവേ സ്റ്റേഷനിലെ ഭക്ഷണശാലയിൽ നിന്ന് തന്നെ പ്രാതലും ചായയും കുടിച്ചു. കാറിൽ തൊട്ടടുത്തിരിക്കുമ്പോൾ അവർ കൈകൾ തലോടിക്കൊണ്ടിരുന്നു. മുമ്പ് വിചാരിച്ചതുപോലെ കാറിൻറെ ഗ്ലാസ്സുകളെല്ലാം തുറന്നിട്ട് ഗ്രാമത്തിൻറെ…
Author: Kavalloore Muraleedharan
റിയാദിൽ നിന്ന് അൽഖോബാറിലേക്ക് വണ്ടിയോടിക്കുമ്പോൾ ഇടയ്ക്കിടെ മഴയുണ്ടായിരുന്നു. നാലുമണിക്കൂർകൊണ്ട് നാനൂറ് കിലോമീറ്റർ പാഞ്ഞുപോകുന്ന യാത്രകൾ അയാൾക്ക് എന്നും ഹരമാണ്. അതും അതിരാവിലെ പുറപ്പെടണം, മരുഭൂമിയിലെ സൂര്യോദയം കാണണം, സ്വർണ്ണവർണ്ണം നിറഞ്ഞ പ്രകാശരശ്മികൾ വളരെദൂരം മരുഭൂമിയിൽ കാണാൻ കഴിയും. നീണ്ടു പരന്നു കിടക്കുന്ന റോഡ്, വിജനമായ റോഡിൻറെ വശങ്ങൾ, എങ്കിലും അതിനിടയിലൊക്കെ പുതിയ പുതിയ പദ്ധതികൾ ഉയർന്നുവരുന്നതിൻറെ നിർമ്മാണപ്രവർത്തികൾ എല്ലായിടത്തും കാണാം. അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ ഈ ഒഴിഞ്ഞുകിടക്കുന്ന മരുഭൂമി രണ്ടുനഗരങ്ങളെ ഒന്നായി ചേർക്കുകയും ചെയ്തേക്കാം, അത്ര വേഗത്തിലാണ് ഈ രാജ്യത്ത് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. അധികം വളവുകൾ കുറവായതിനാൽ ആയാസരഹിതമായാണ് കാർ പോയിക്കൊണ്ടിരിക്കുന്നത്. അമ്പത് കിലോമീറ്റർ കഴിയുമ്പോൾ ആദ്യത്തെ ചെക്ക് പോയിൻറ്, അതിന് മുമ്പ് വരെ നൂറ്റിഇരുപത് കിലോമീറ്റർ മാത്രം വേഗപരിധി, അത് കഴിഞ്ഞാൽ നൂറ്റിനാൽപതും. അഴിച്ചുവിട്ട യാഗാശ്വംപോലെ കാർ പറക്കുകയാണ്. ഇരുനൂറ്റിഅമ്പത് കിലോമീറ്റർ കഴിഞ്ഞപ്പോൾ ചായകുടിക്കാൻ എന്നും നിർത്തുന്ന പെട്രോൾ പമ്പിൽ നിർത്തി. മരുഭൂമിക്ക് നടുക്കുള്ള പെട്രോൾ പമ്പുകളെല്ലാം ഇപ്പോൾ…
പലപ്പോഴും അമ്മയുടെ നിർബന്ധങ്ങൾ കാരണം പഴയ തലമുറയിലെ പലരെയും പോയികാണാനുള്ള സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. രാഘവമാമയെ കാണാനും അങ്ങനെയാണ് പോയത്. ഒരു കാര്യം അമ്മ തീരുമാനിച്ചാൽ അത് ചെയ്തു തീരുന്നത് വരെ നിർബന്ധിച്ചുകൊണ്ടേയിരിക്കും, പലപ്പോഴും അമ്മയുടെ വാക്കുകൾ അലോസരപ്പെടുത്തുമെങ്കിലും പിന്നീടാണ് അതിന് പിന്നിലെ നന്മകളെ തിരിച്ചറിയുക. ഒരു പക്ഷെ അതിൽ പലരെയും അടുത്ത വരവിൽ കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മറന്നു കളയേണ്ട വ്യക്തിത്വങ്ങൾ അല്ല അവരാരും തന്നെ. ഇന്നത്തെ തലമുറയിൽ നിന്ന് അവരുടെ അത്രയും നന്മകൾ നിറഞ്ഞ മുഖങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. മനസ്സുപോലെ വെളുത്ത വസ്ത്രങ്ങൾ അലക്കി തേച്ചു നടന്നിരുന്ന രാഘവമാമൻ. കുടുംബക്ഷേത്രം വളർത്തി വലുതാക്കിയതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. എല്ലാ കുടുംബവീടുകളിലും കയറിയിറങ്ങി, ചെറിയ സംഭാവനകൾ വാങ്ങി, എല്ലാവരുടെയും പരിഹാസങ്ങൾ ഏറ്റുവാങ്ങി, അദ്ദേഹം ക്ഷേത്രവും കുടുംബങ്ങൾക്കിടയിലെ ഇഴയടുപ്പവും കൂട്ടായ്മയും പതിയെ പതിയെ വളർത്തിയെടുത്തു. എല്ലായിടത്തും കയറിയിറങ്ങി ഉച്ചയാകുമ്പോൾ ആണ് വീട്ടിലേക്കെത്താറ്, ഇടവഴിയിൽ നിന്ന് കയറുമ്പോൾ തന്നെ അമ്മയെ ഉറക്കെ വിളിക്കും,…
ദീപാക്ഷി – 1 2 – മഴയിൽ കത്തുന്ന പന്തങ്ങൾ ദീപാക്ഷി, ഇന്ന് പൂർണ്ണ ചന്ദ്രനാണ്, വിശാലമായ മുറ്റത്തു ചാരുകസേരയിട്ടു ഞാൻ പൂര്ണചന്ദ്രനുമായി സംഭാഷണത്തിലാണ്, ഇന്ന് കണ്ട കാഴ്ചകളെ കുറിച്ച്, തൊടിയിലും എന്നിലും ഒഴുകി നിറയുന്ന നിലാവെളിച്ചം. നീ കൂടുന്നോ ദീപാക്ഷി, എനിക്കരികിൽ നിനക്കായി ഒരു ചാരുകസേരകൂടി ഞാൻ കരുതിയീട്ടുണ്ട്. വരൂ നിന്നെ കണ്ടില്ലെങ്കിലും നിന്റെ സാമീപ്യം എനിക്കറിയാം. നമ്മൾ മനുഷ്യർ പ്രകൃതി ഒരു ചിലവുമില്ലാതെ തരുന്ന വലിയ സന്തോഷങ്ങൾ ആനന്ദിക്കാൻ, അനുഭവിക്കുവാൻ മറക്കുകയാണ്. നിറഞ്ഞു പെയ്യുന്ന ഈ നിലാവെളിച്ചത്തേക്കാൾ മറ്റൊരു വെളിച്ചം നമുക്ക് ഈ ആനന്ദം തരുമോ, എല്ലാവര്ക്കും ഒരേ അളവിൽ, കാശുള്ളവനും, കാശില്ലാത്തവനും. കാശില്ലാത്തവനാണെന്നു തോന്നുന്നു പൂർണ്ണ ചന്ദ്രനെ കൂടുതൽ അനുഭവിക്കുന്നത്. ദീപാക്ഷി, കൈകൾ നീട്ടി ഈ നിലാവെളിച്ചം നിന്നിലേക്ക് കടത്തിവിടൂ, നിന്റെ ഹൃദയത്തിലും മനസ്സിലും നിലാവെളിച്ചം പ്രണയം പോലെ നിറഞ്ഞു പടരട്ടെ. പടിഞ്ഞാറ് എവിടെയോ ഒരിടി വെട്ടി. ഒപ്പം കനത്ത കാറ്റും ആഞ്ഞു വീശാൻ തുടങ്ങി. അയാൾ…
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 3 – കാഴ്ചകൾക്കപ്പുറത്ത് മേരി ജാൻ, മുരൻ, നിനക്ക് ഒരുപാട് ചെല്ലപ്പേരുണ്ടായിരുന്നു, നീയൊഴികെ എല്ലാവര്ക്കും അതൊക്കെ അറിയാം, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാലൻ ആയിരുന്നു, നീ ഞങ്ങളെയൊക്കെ കൊന്നെയടങ്ങൂ എന്നാണ് എല്ലാ കേഡറ്റുകളും പറഞ്ഞിരുന്നത്. ദീർഘദൂര ഓട്ടം തുടങ്ങുമ്പോൾ എല്ലാവരും ഓടിത്തുടങ്ങി എന്നുറപ്പാക്കി നീ ഏറ്റവും പുറകിൽ നിൽക്കും, പക്ഷെ മുന്നിൽ എത്തുക നീയായിരിക്കും. മിക്കവർക്കും നിന്റെ മുന്നിൽ എത്തണമെന്നുണ്ടായിരുന്നു, നിന്റെ ഈഗോ തകർക്കാൻ, എന്നാൽ അവസാന കിലോമീറ്ററിൽ എവിടെ നിന്നാണ് പറന്നുപോകാനുള്ള ശക്തി നിന്നിൽ എത്തിയിരുന്നത്. ഒരിക്കലും പിന്തിരിഞ്ഞു നോക്കാത്തതാണ് നിന്റെ പ്രേത്യകത, മുന്നിലോട്ടു മാത്രം. എന്നാൽ എല്ലാവര്ക്കും അറിയാം, ‘എന്നെ തോൽപ്പിക്കൂ’ എന്നാണ് നീ നിശബ്ദമായി എല്ലാവരോടും ആവശ്യപ്പെട്ടിരുന്നത്. മേരി ജാൻ, മുരൻ, നീ എല്ലാവർക്കും ചുറ്റും തീർക്കുന്ന ഒരു ഊർജ വലയമുണ്ട്. എനിക്കതു ഇപ്പോഴും അനുഭവിക്കാനാകും, എന്തൊക്കെ വഴക്കു പറഞ്ഞാലും നിന്റെ ലക്ഷ്യങ്ങൾ ഓരോരുത്തരുടെയും ഏറ്റവും നല്ല കഴിവ് പുറത്തെടുക്കുകയായിരുന്നു. റിപ്പബ്ലിക്ക് ഡേ…
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 2 അടയാളങ്ങൾ മേരി ജാൻ, മുരൻ, മുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും നിനക്കെഴുതുമ്പോൾ ഞാൻ ആ പഴയ എൻ സി സി കേഡറ്റ് ആയി മാറുന്നു. മേരി ജാൻ, എന്ന് ഒന്നുകൂടി എഴുതിയപ്പോൾ, ഞാൻ അടിമുടി കോരിത്തരിച്ചു. എങ്ങിനെയാടാ നിന്നെ മറക്കുന്നത്, അന്ന് കാലത്ത് തിങ്ങിവിങ്ങിയ എന്റെ ഏകാന്തതയുടെ അഭയം നീയായിരുന്നല്ലോ. നിന്നെ പരിചയപ്പെടുന്ന ആർക്കെങ്കിലും നിന്നെ മറക്കാനാവുമോ, അവരുടെ ജീവിതങ്ങളിൽ സ്നേഹത്തിന്റെ പ്രണയത്തിന്റെ അടയാളമിട്ടല്ലേ നീ ഇറങ്ങിപ്പോകാറുള്ളൂ. മേരി ജാൻ, മുരൻ, നിന്റെ മുഖത്ത് ഇടത് കവിളിന് താഴെ വളപ്പൊട്ട് കോറിയ പാട് ഇപ്പോഴുമില്ലേ. അത് വളപ്പൊട്ട് കോറിയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിന്റെ ഏതോ കാമുകി അവളെ മറക്കാതിരിക്കാൻ നിന്നെ കടിച്ചു പറിച്ചതല്ലേ? അത് ഞാനായില്ലല്ലോ എന്ന വിഷമമേ എനിക്കുള്ളൂ. ഡൽഹി റിപ്പബ്ലിക്ക് ഡേ ക്യാമ്പ് കഴിഞ്ഞു നിന്നെ ഞാൻ മേഘാലയയിലെ ഉംറായ് കന്റോൺമെന്റ് ക്യാമ്പിലും, ഗോവ ട്രെക്കിങ്ങ് ക്യാമ്പിലും കണ്ടു, ഓർത്തുവെക്കാൻ ഒരു…
നാട്ടിൽ എത്തുമ്പോഴെല്ലാം ആരോഗ്യ പരിശോധനയ്ക്ക് പോവുക പതിവായിരുന്നു. ഇത്തവണയും അത് മാറ്റിവെച്ചില്ല. വളരെ കുറച്ചു ദിവസങ്ങൾ മാത്രം അവധിയെടുത്താണ് എല്ലാ തവണയും നാട്ടിലേക്ക് വരിക. ഒരു ദിവസം സ്വന്തം ആരോഗ്യവിവരങ്ങൾ തിരിച്ചറിയാൻ മാറ്റിവെക്കുന്നതിൽ അയാൾക്ക് ഒട്ടും വൈമുഖ്യം തോന്നാറില്ല. ആശുപത്രികളിലെ തിരക്ക് കാണുമ്പോൾ ചിലപ്പോഴെങ്കിലും പ്രസിദ്ധമായ ഹിറ്റ് ചിത്രങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന മൾട്ടിപ്ലസ് സിനിമാശാലകൾ ആണോ ആശുപത്രികൾ എന്ന് തോന്നാറുണ്ട്. ആരോഗ്യത്തെകുറിച്ചുള്ള കൂടുതൽ ആകാംക്ഷയോ അതോ ആരോഗ്യം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൻറെ ആകുലതകളോ നമുക്കവിടെ കാണാം. ആശുപത്രികളിലെ കാത്തിരിപ്പാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ മുഷിച്ചിൽ അനുഭവിക്കുന്ന നിമിഷങ്ങൾ. ഒരു പക്ഷെ അത് കാത്തിരിപ്പിൻറെ മാത്രം കാര്യമാകില്ല, തൻറെ ആരോഗ്യാവസ്ഥ എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷ കൂടിയാകാം. പേര് രജിസ്റ്റർ ചെയ്തു ഒരു കസേരയിൽ വന്നിരുന്ന് അയാൾ ആ ആശുപത്രിയിലെ തിക്കും തിരക്കും ആസ്വദിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഒഴിഞ്ഞുകിടന്ന തൊട്ടടുത്ത കസേരയിലേക്ക് അതി സുന്ദരിയായ ഒരു സ്ത്രീ കടന്നു വന്നത്. മുഖത്ത് ചെറിയ വിളർച്ചയുണ്ട്. കൂടെ…
അതിഗാഢമായ ഉറക്കത്തിൽനിന്ന് രണ്ടുഫോണുകളിൽ നിന്നുള്ള അലാറങ്ങളാണ് അവരെ വിളിച്ചുണർത്തിയത്. മറ്റേതോ ലോകത്തിലായിരുന്നു തൻറെ ഉറക്കം എന്നവർക്ക് തോന്നി. തലച്ചോറിൻറെ നിഗൂഢതയിൽ നിന്നും അനേകായിരം ചിലന്തിവലകൾ വലിച്ചുമാറ്റി അവർ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. കുറച്ചു ദിവസങ്ങൾ ഉറങ്ങിയാലെ തങ്ങളുടെ ഉറക്കം പൂർണ്ണമാകൂ എന്നവർക്ക് തോന്നി. എങ്കിലും ഇന്ന് പാതിരാത്രികഴിഞ്ഞു കൃത്യം ഒരുമണിക്ക് തന്നെ തനിക്ക് ഉണരേണ്ടിയിരിക്കുന്നു. കണ്ണുകൾ പതുക്കെ തുറന്നു അവർ കിടക്കയുടെ മറുവശത്തേക്ക് നോക്കി, ആൾ നേരത്തെ ഉണർന്നെന്ന് തോന്നുന്നു. അവർ പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു. സ്വീകരണമുറിയിൽ അയാൾ തയ്യാറായി ഇരിക്കുന്നു. ‘നേരത്തെ ഉണർന്നോ? എന്തെ എന്നെ വിളിച്ചില്ല?’ ‘നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായി, മല കയറിപ്പോകുന്ന ലൈലാൻഡ് ബസ്സിൻറെ മുരൾച്ച മുറിയിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. നന്നായി ഉറങ്ങട്ടെയെന്ന് കരുതി.’ ‘പിന്നെ ഒരു കരടിയുടെ മുരൾച്ച കേട്ടുകൊണ്ടാണ് ഞാൻ ഉറങ്ങിയത് തന്നെ’ അവർ രണ്ടു പേരും പൊട്ടിച്ചിരിച്ചു. അവർ അയാളോട് ചേർന്നിരുന്നു. അയാൾ കൈനീർത്തി അവരെ തൻറെ നെഞ്ചോട് അടുപ്പിച്ചു. ‘വേഗം…
പാറു അമ്മൂമ്മ അന്ന് പതിവിലും ഉത്സാഹത്തോടെയാണ് ഉണർന്നത്. വർഷങ്ങൾക്ക് ശേഷം, അടുത്തുള്ള വീട്ടിൽ നിന്നും വലിയ രീതിയിൽ അമ്പലമൊക്കെ വാഴപ്പോളയിൽ തീർത്തു, ഉടുക്കുകൊട്ടിപ്പാട്ടുമായി മക്കളെല്ലാം കെട്ടുനിറച്ചു ശബരിമലയ്ക്ക് പോകുന്നു. കെട്ടുനിറച്ചു പോകുന്നതിന് മുമ്പേ മാലയിട്ടിരിക്കുന്ന കുട്ടിയുടെ കൈയ്യിൽ കുറച്ചധികം പണം കൊടുത്തു പാറു അമ്മൂമ്മ പറഞ്ഞു, പത്ത് ടിൻ അരവണ വാങ്ങി വരണം, ബാക്കി മോൻ അയ്യപ്പന് കാണിക്കയിട്ടോളൂ. കുഞ്ഞിമക്കൾക്ക് കൊടുക്കാനാണ്, മറക്കരുത്. അവർക്ക് അടുത്ത കാലത്തൊന്നും ശബരിമലയിൽ പോകാൻ ആവില്ല, എന്നാൽ ഭഗവാൻറെ പ്രസാദമായ അരവണപായസം കഴിച്ചാൽ അവിടെ പോയി വരുന്നതിന് തുല്യമാണല്ലോ, അവർക്കെല്ലാം ഭഗവാൻറെ അനുഗ്രഹം അങ്ങിനെ കിട്ടുമാറാകട്ടെ. അവർ മലകയറി തിരിച്ചുവന്നപ്പോൾ നൽകിയ അരവണ ടിന്നുകൾ പാറു അമ്മൂമ്മ പൂജാമുറിയിൽ വെച്ചു. അന്ന് സന്ധ്യക്ക് കുളിയൊക്കെ കഴിഞ്ഞു, ഇന്നും വീടിൻറെ കോലാന്തയിൽ തൂക്കിയിട്ടിരിക്കുന്ന ചിരട്ടയിൽ നിന്ന് ഭസ്മം എടുത്തു നെറ്റിയിൽ പൂശി പാറു അമ്മൂമ്മ ഒരു ആരവണപായസ ടിന്നു തുറന്നു, ശരണം വിളികളോടെ അയ്യപ്പ സ്വാമിയെ മനസ്സിൽ…
വെള്ളിയാഴ്ചയുടെ ആലസ്യത്തിൽ പുറത്തേക്ക് പോയ കാലിലേക്ക് കമ്പിളി വലിച്ചിട്ട് ഞാനൊന്നു തിരിഞ്ഞു കിടന്നു. വെള്ളിയാഴ്ചയാണ് നാളെ, വെളുപ്പിന് നടക്കാൻ പോകണ്ട. വല്ലപ്പോഴുമൊക്കെ വിശ്രമം വേണം എന്ന് സ്വയം പറഞ്ഞു ഇന്നലെ കിടക്കുന്നതിനു മുമ്പ് നാലുമണിക്കുള്ള അലാറം ഓഫ് ചെയ്തു വെച്ചിരുന്നതാണ്. എന്ത് കാര്യം, മുറപോലെ നാലിന് തന്നെ ഉറക്കമുണർന്നു. സമയം നാല് തന്നെ എന്ന് ഫോണിൽ നോക്കി ഉറപ്പുവരുത്തി വീണ്ടും കിടന്നു. ഇനി പന്ത്രണ്ട് മണിയായാലും എഴുന്നേൽക്കുന്ന പ്രശ്നമില്ലെന്ന് സ്വയം തീരുമാനിച്ചിരുന്നു, കമ്പിളിയെടുത്തു തലവരെ മൂടി. കനത്ത ഉറക്കത്തിന് ഇടയിലാണ് ഫോൺ അടിക്കുന്നത് കേട്ടത്. ഹോ ദൈവമേ, ആരും വിളിക്കാത്ത എന്നെ ആരാണ് വെള്ളിയാഴ്ച കാലത്തേ വിളിക്കുന്നത്? പേരും നാളും നോക്കാതെ ഫോൺ കൈയെത്തിപ്പിടിച്ചു കമ്പിളിക്കുള്ളിലെ ചെവിയോട് ചേർത്തു പറഞ്ഞു, “ഹലോ” “ഞാനിവിടെ ആത്തിഫ് മാളിലെ വോക്‌സ് സിനിമാസ്സിൽ കാത്തുനിൽക്കുകയാണ് നിങ്ങള് വേഗം വാ ഷോ തുടങ്ങാനായി”. “ആരാ” “ഞാൻ ജെസ്സി, എന്താ മറന്നുപോയോ” “ഏത് ജെസ്സി, എനിക്കൊരു ജെസ്സിയെയും അറിയില്ല”.…
