“ഹലോ..” “രാജേഷേട്ടാ..” “ഇവിടെ, അച്ഛനിന്നു വീണു. കാല് പ്ലാസ്റ്ററിട്ടേക്കാ, ഞാൻ പിന്നെ വന്നാലോ..?” “അപ്പിവിട്യോ? അമ്മേടെ റസ്റ്റ് കഴിയാറാവുന്നല്ലേയുള്ളൂ?” “എന്നാലേട്ടനും അമ്മയും കൂടിങ്ങോട്ട് വരോ?” “ഓഹോ..!! കൊള്ളാലോ പൂതി. ഞാനുമമ്മയും നിൻ്റെ വീട്ടില് വന്നടയിരിക്കണോന്ന്! രണ്ട് ദെവ്സം കഴിഞ്ഞ് മര്യാദക്കിങ്ങ് വന്നേക്ക്.” പറയുമ്പോഴേക്കും ഒരു കൈ വന്ന് ഫോൺ തട്ടിപ്പറിച്ചെടുത്ത് കഴിഞ്ഞിരുന്നു. “മോളേ.. അമ്മയാ.. ഞങ്ങളങ്ങട് വന്നേക്കാം.” “എടാ.. നീയെന്ത് ന്നാ അവളോട് പറഞ്ഞേ..? നിനക്ക് ഞാനെന്ന പോലെ തന്നെയല്ലേ അവൾക്ക് അവൾടെ അച്ഛനുമമ്മയും? നീ അവളെ കല്യാണം കഴിച്ചിങ്ങ്ട് കൊണ്ടോന്ന് ന്ന് കരുതി അവൾക്കവര് അങ്ങനല്ലാതാവോ? ഒരു ഭാര്യ ഭർത്താവിൻ്റെ വീട്ടില് ഒരു ജന്മം മുഴോനും പലതും സഹിച്ചും പൊരുത്തപ്പെട്ടും പോകുമ്പോ എല്ലാവരും പറയും, ആ.. അതങ്ങനെ തന്നെയാ വേണ്ടത് എന്ന്! അതെല്ലാവർക്കും ഭയങ്കര മഹത്വവും ആകും. ഭാര്യവീട്ടില് ഒരു രാവ് അധികം നില്ക്കേണ്ടി വരുമ്പോ ഭർത്താവിനും വീട്ടുകാർക്കുമത് വല്ലാത്ത ആക്ഷേപവും മ്ലേച്ഛവും! ഒരേ പന്തിയില് തന്നെ വിളമ്പുന്ന രണ്ടു തരം കറികളല്ലേടാ അത്? കൊറച്ചൂസം അവൾടെ വീട്ടിലൊന്ന് നിന്നെന്ന്…
Author: സിന്ധു ഭാരതി
എല്ലാ അധ്വാനത്തിനും അന്തസ്സും ആഭിജാത്യവും പ്രാധാന്യവുമുണ്ട്. ഒരു സ്ത്രീ അടുക്കളയിൽ പാത്രം കഴുകലിനോടും പാചകത്തിനോടും മല്ലിടുന്നത് മനുഷ്യരാശിയെ ഉയർത്തുന്ന മികവുറ്റ അധ്വാനം തന്നെയാണ്.
ചിലരോട് ഞാൻ ക്ഷമിച്ചെന്നിരിക്കും. പക്ഷെ പിന്നെ അവരെ ജീവിതത്തോട് ആത്മാർത്ഥമായി കൂട്ടിച്ചേർക്കാൻ കഴിയാറില്ല. ഹൃദയം മാപ്പേകിയാലും ഹൃദയകവാടം അവർക്കായ് തുറക്കാൻ മടിക്കും. ചില ചില്ലകളിൽ ഞാനങ്ങനെ മനോഹരിയായ് പൂക്കുന്നു.
നിങ്ങൾക്ക് വ്യക്തിത്വവും നിലപാടുമുണ്ടെങ്കിൽ നിങ്ങൾക്ക് നേരേ ഏഷണിയുമുണ്ടാകും!
നിങ്ങൾ നല്കിയത് അതേ അളവിൽ തന്നെ തിരികെ കിട്ടണമെന്ന് ഇനിയും പ്രതീക്ഷിക്കരുത്. അതിപ്പോ സ്നേഹമായാലും സഹായമായാലും. നിങ്ങളുടെ സരളമായ ഹൃദയം എല്ലാവർക്കും ഉണ്ടാകണമെന്നില്ല.
കുടുംബമെന്ന പുസ്തകത്തിൽ അതിലെയംഗങ്ങൾ ഒരുമയോടെ എഴുതിച്ചേർക്കേണ്ട ഒറ്റവാക്കാണ് ‘നമ്മൾ’.
ഉയരേക്കുയരെ അതിരി- ല്ലാകാശം കെട്ടിപ്പടുക്കുന്നത് അപരൻ്റെ ചോരയുതിർന്ന മണ്ണി- ന്നതിര് കെട്ടിത്തിരിച്ചാകരുത്.
വാക്കുകളും പ്രവൃത്തികളും ഹൃദയങ്ങളെ ഭേദിക്കാതിരുന്നാൽ ബന്ധങ്ങൾ ശുഭകരമാകും.
ആദ്യമായ് നീയെന്നോട് നുണ പറഞ്ഞതും പിന്നീടത് പലപ്പോഴും ആവർത്തിച്ചതും ഒന്നും എൻ്റെ വിഷയമല്ല. ഈ നിമിഷം മുതൽ ഇനിയൊരിക്കൽക്കൂടി എന്നല്ല എന്നെന്നേക്കുമായി തന്നെ നിന്നെയെനിക്ക് വിശ്വസിക്കാൻ കഴിയുകയില്ലല്ലോ എന്നുള്ളത് മാത്രമാണ് ആദ്യമായും അവസാനമായും എന്നെ അലട്ടുന്നത്.
ജനനം ഓട്ടോമാറ്റിക് ആയി സേവ് ചെയ്യുന്ന സ്റ്റാറ്റസ് ആണ് മരണം. ഉരുകി ഡിലീറ്റ് ആകുന്നതിന് മുമ്പ് ഇടക്കുള്ള ജീവിതമെന്ന ഐസ്ക്രീം അതുകൊണ്ട് ആസ്വദിച്ച് അപ്ഡേറ്റാവുക.
