Author: Ramzeena Nasar

അവന്റെ മനസ്സിന്റെ ശ്രികോവിലിൽ മാത്രമല്ല മറിച്ച്  ഊണിലും ഉറക്കിലും എന്തിനു ജീവന്റെ ചെറുസ്പന്ദനത്തിൽ പോലും അവളുടെ ഓർമ്മകളിലായിരുന്നു അവന്റെ വാസം. അവന്റെ മുറിയുടെ ഓരോ കോണിലും അവളുടെ ചിത്രങ്ങളും കുറിപ്പുകളും നിറഞ്ഞു നിന്നു. അവന്റെ ആത്മ മിത്രങ്ങൾ പോലും അവനെ മുഴുഭ്രാന്തൻ എന്നു വിളിച്ചു കളിയാക്കി. ആരാധനയല്ല ഇത്‌ കടുത്ത പ്രണയമാണെന്നുവരേ തെറ്റിദ്ധരിച്ചു ചിലർ. എന്നിട്ടും ഒരു നോക്കുപോലും നേരിൽ കാണാത്ത അവളുടെ എഴുത്തിനെയും ചിത്രത്തെയും ആരാധിച്ചു. അവളുടെ അപ്രതീക്ഷിത വേർപ്പാടിന്റെ പ്രഹരം അവന്റെ മനോനിലയെ ബാധിച്ചു. മാസങ്ങൾ വേണ്ടി വന്നു അവൻ സാധാരണ നിലയിൽ എത്തിച്ചേരാൻ. അത്രയും കടുത്ത ആരാധനയായിരുന്നു ആ എഴുത്തുകാരിയോട്‌. ഇന്നും അവളുടെ പുസ്തകങ്ങളെ പൂജിച്ചു ജീവിക്കുന്നു അവൻ. റംസീന നാസർ

Read More

സുഖത്തിലും ദുഃഖത്തിലുമെന്നല്ല എല്ലാ തരികിടയിലും കൂട്ടായി കൂടെ നിൽക്കുന്ന ചില കൂട്ടുകാരുണ്ടാവും എല്ലാവർക്കും. അങ്ങനെയുള്ളവരെ കൂട്ടായ് കിട്ടുന്നവർ ഭാഗ്യം ചെയ്തവർ. റംസീന നാസർ

Read More

കലക്കി കലക്കി ഒടുവിൽ എല്ലാം കൂട്ടിക്കലാക്കാൻ വരുന്ന ചില ബന്ധു ജനങ്ങളുണ്ടാവും എല്ലാ കുടുംബത്തിലും. കലക്ക വെള്ളത്തിൽ മീൻപിടിച്ചു രസിക്കുന്നവർ. ഇത്തിൾക്കണ്ണി പോലെ മറ്റുള്ളവരുടെ നീരൂറ്റിക്കുടിച്ചു ജീവിക്കുന്നവർ. അത്തരം ആളുകളാണ് എന്നും സമൂഹത്തിന്റെ ശാപം. റംസീന നാസർ

Read More

ജീവിതം മടുപ്പിലേക്കു വഴിതെറ്റിയപ്പോളും മനസ്സ് ഭ്രാന്തൻ ചിന്തകൾകൊണ്ട് അലട്ടിയപ്പോളും ഏകാന്തതയെന്ന ഇരുൾ വീണ ഇടനാഴിയിൽ…. സൂര്യന്റെ ചെറുനാളമായ് എനിക്കു കൂട്ടായ് നിന്നത്…. എന്റെ നൊമ്പരങ്ങളെ കടലാസിലേക്കു പകർത്താൻ എന്നെ തുണച്ചത്…. എന്റെ നീലമഷിയുള്ള പേനകളായിരുന്നു. ഇനിയും എഴുതിത്തീരാത്ത എന്റെ ആത്മകഥയ്ക്കായ് കൂട്ടായ് എന്റെയാ പേനകൾ. റംസീന നാസർ

Read More

ചില നേരങ്ങളിൽ സ്വച്ഛ ശാന്തമായി കരയെ പുൽകുന്ന കാമുകൻ. ചില നേരങ്ങളിൽ സംഹാര താണ്ഡവമാടി കരയെ പ്രകമ്പനം കൊള്ളിക്കും രാക്ഷസൻ. പക്ഷേ ആഴങ്ങളിലേക്ക് പതിക്കും തോറും ആകാംക്ഷയും അത്ഭുതവും പകരുന്ന അമൂല്യങ്ങളായ നിധികളുടെ അക്ഷയ ഖനി. നീലവർണ്ണം ചാലിച്ച കണ്ണുനീരിന്റെ ഉപ്പുരസം കലർന്ന മനുശ്യമനസ്സിനെ വിസ്മയിപ്പിക്കുന്ന അത്ഭുത ലോകം. റംസീന നാസർ

Read More

ശനിയാഴ്ച കൃത്യം അഞ്ചുമണി ഓട്ടോറിക്ഷ ശബ്ദവും കൂടേ കുട്ടികളുടെ കലപിലയും കേട്ടപ്പോൾ ഉറപ്പിച്ചു നാത്തൂൻ തന്നെ. അകത്തു വന്നതും അക്ഷമയോടെ അടുക്കളയിലെ കലങ്ങളൊക്കെ തുറന്ന് നോക്കിയിട്ട് എന്നെ ആക്കിയ ഒരു നോട്ടമുണ്ട്. ഇന്നും നിനക്ക് ഇതു തന്നെ ഉണ്ടാക്കാൻ പറ്റിയുള്ളൂ എന്നർത്ഥത്തിൽ? ഞാൻ എന്ത് ചെയ്യാനാ നിങ്ങളുടെ ‘അമ്മ വാങ്ങിത്തന്നത് പുഴുങ്ങിയുണ്ടാക്കി വേണേൽ തിന്നാൽ മതി’യെന്ന് പറയാൻ വന്നത് കടിച്ചമർത്തി. വീട്ടിലെ ഏറ്റവും വലിയ പ്ലേറ്റ് എടുത്തു കണ്ണിൽകണ്ടതൊക്കെ അതിലേക്ക് വാരിയിട്ട് തിന്നുന്ന തീറ്റ കണ്ടാൽ തോന്നും ജനിച്ചിട്ട് ഇന്നേവരെ ഭക്ഷണം കണ്ടിട്ടില്ലെന്ന്. തിന്ന പാത്രം പോലും എടുത്തു വെക്കാതെ ഏതോ ഹോട്ടൽ പണിക്കാരനോട് ഭക്ഷണം ഓർഡർ ചെയ്യുന്നപോലെ രാവിലത്തേക്കുള്ള ഭക്ഷണത്തിന്റെ മെനുവും തന്നു പുള്ളിക്കാരി ഉറക്കം പിടിച്ചു. പിറ്റേന്നു സൂര്യൻ ഉദിക്കുന്നതിനേക്കാളും നേരത്തെ ഉണർന്നു പണി തുടങ്ങി ഇല്ലേൽ അമ്മായമ്മയും നാത്തൂനും കൂടിച്ചേർന്നാവും തനിക്കെതിരിയുള്ള യുദ്ധം. പണികളൊക്കെ ഒതുക്കി ഉച്ചിയിൽ വെയിൽ ഉദിച്ചാലേ നാത്തൂൻ എഴുനേൽക്കു. ഉണ്ടാക്കിയ മെനുവൊക്കെ ടേസ്റ്റ്…

Read More

നമ്മെ അവഗണിക്കുന്നവരുടെ മുന്നിലേക്ക് വീണ്ടും വീണ്ടും സ്നേഹത്തിനായുള്ള യാചനയുമായ് കടന്നു ചെല്ലാതിരിക്കുക. അവർ നിങ്ങളുടെ മൂല്യവത്തായ സ്നേഹം ഒരിക്കലും അർഹിക്കുന്നില്ല. ആട്ടിയോടിക്കുന്നതിനു മുമ്പ് തിരിഞ്ഞു നടന്നീടുക.. റംസീന നാസർ

Read More

ഓരോ കുഞ്ഞു പൂവിനും ഒരായിരം കഥകൾ പറയാനുണ്ട്. നഷ്ടബാല്യത്തിന്റെ കഥ. കൗമാര പ്രണയത്തിന്റെ കഥ. യൗവ്വനത്തിലെ നഷ്ടപ്രണയത്തിന്റെ കഥ. ജീവിതത്തിന്റെ പ്രതിസന്ധികളിൽ തകർന്നു പോയവരുടെ കഥ. ചിറക് മുളക്കാത്ത തന്റെ കുഞ്ഞു സ്വപ്നങ്ങളുടെ കഥ. മറ്റുള്ളവർക്ക് വേണ്ടി തന്റെ മോഹങ്ങൾ ബലിയർപ്പിച്ച കഥ. അതേ ഒരുപാട് നൊമ്പരങ്ങളുടെ കഥ. നൊമ്പരങ്ങൾ നെഞ്ചിലേറ്റി ഒരുനാൾ വാടിക്കരിഞ്ഞു. പൊഴിഞ്ഞു വീഴുന്ന സ്വന്തം ജീവന്റെ കഥ. അതെ ഒരു കുഞ്ഞു പൂവിന്റെ കഥ. റംസീന നാസർ

Read More

കറികൾ പലതരമുണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരിത്തിരി അച്ചാറുണ്ടങ്കിലേ അങ്ങു തൃപ്‌തിയാവൂ. അച്ചാറുകൾ പലവിധമുണ്ടെങ്കിലും എനിക്കെന്നും ഉമ്മയുണ്ടാക്കുന്ന നാരങ്ങ അച്ചാറിനോട് ഏറെ പ്രിയം. ചെറുനാരങ്ങ കഴുകി വെള്ളം വാർക്കാൻ വെക്കുക വെള്ളം വാർന്നാൽ ചുവടികട്ടിയുള്ള ചീനച്ചട്ടി വിറകടുപ്പിൽ വെച്ച് നല്ലെണ്ണയൊഴിച്ച് നാരങ്ങയെ വാട്ടിയെടുക്കുക. വാട്ടിയെടുത്ത നാരങ്ങ ചൂട് പോയാൽ നാലായി മുറിച്ചു ശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറിയ ചതുരക്കഷ്ണങ്ങളായി മുറിച്ചു വെക്കുക. നേരത്തെ നാരങ്ങ വാട്ടിയ അതേ ചട്ടിയിൽ നല്ലെണ്ണ തന്നെ ഒഴിക്കണം വെളിച്ചെണ്ണ അച്ചാറിന് നന്നല്ല എന്ന് ഉമ്മുമ്മ പറയാറ്. ചൂടായ എണ്ണയിലേക്ക് കടുക് ഇട്ടു പൊട്ടിക്കഴിഞ്ഞാൽ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്തു നല്ലോണം വഴറ്റിയെടുക്കണം. ശേഷം വാട്ടി മുറിച്ചു വെച്ച നാരങ്ങയും കൂടെ എരുവിനും രുചിക്കും ആവിശ്യാനുസരണം മുളക്പൊടി, മഞ്ഞൾപൊടി, ഉലുവാപ്പൊടി, കായപ്പൊടി എന്നിവ ചേർത്തു നന്നായി ഇളക്കി ഉപ്പും ഒരു ചെറിയ കഷ്ണം ശർക്കരയോ ഒരു നുള്ള്‌ പഞ്ചസാരയോ ചേർക്കാം. ചേരുവകൾ എല്ലാം യോജിപ്പിച്ചാൽ അടുപ്പിൽ…

Read More

നാഗരികതയുടെ ആഡംബരമില്ല മതിൽകെട്ടിനാൽ വേർതിരിച്ചില്ല മലകളും പുഴകളും കുഞ്ഞരുവികളും നെൽപ്പാടങ്ങളും കൈത്തോടുകളും അവയിൽ മേയുന്ന പൈക്കിടാങ്ങളും അമ്പലവും അരയാല്‍ത്തറയും ചുറ്റുമിരിക്കും കാരണവന്മാരും. പാടവരമ്പത്തു വരിവരിയായ് കൊയ്ത്തിനു പോവുന്ന പെണ്ണുങ്ങളും. പൂക്കളും കായ്‌കളും വേലിപ്പടർപ്പും തേൻ കുടിക്കുന്ന ശലഭങ്ങളും. പുലര്‍ക്കാലനേരം വീട്ടുകാരെ കൂവിയുണർത്തും കോഴികളും. കലപില ചിലച്ചിടും കിളിനാദവും കൂവി തോൽപ്പിക്കും കുയിൽനാദവും. കാവും കുളവും കൽപ്പടവും നീന്തിത്തുടിക്കുന്ന ചെക്കന്മാരും സ്നേഹവും ഐക്യവും ആത്മാർത്ഥയും ആവോളമുള്ള മനുജന്മാരും. പച്ചപ്പും ഹരിതവർണ്ണങ്ങളും കണ്ണിൻ കുളിർമ്മയാം കാഴ്ചകളും മണ്ണിൽ പൊന്നു വിളയിച്ചിടും കർഷകരും കൊണ്ട് സമ്പന്നമാണ് എന്റെ ഗ്രാമം റംസീന നാസർ

Read More