നിഷ്ക്കളങ്ക ലോകത്തിൽ വസിച്ചിടും കുഞ്ഞു മാലാഖമാർ ചതിയില്ല കാപട്യമില്ല മനസ്സിൽ തെല്ലുമേ അഹന്തയില്ല അവരുടെ ലോകത്തെത്തിയാൽ അറിയാതെ ശിശുവായിടും ഞാൻ മോഹിച്ചിടുന്നു ഒരുവട്ടം കൂടിയാ മധുര ലോകത്തെ കീഴടക്കാൻ . റംസീന നാസർ
Author: Ramzeena Nasar
മറ്റുള്ളവരുടെ ജീവനിൽ പ്രകാശമേകാൻ അവൻ സ്വയം മെഴുകുതിരിപോൽ ഉരുകിതീർന്നപ്പോഴും ഓർത്തിരുന്നില്ല ഒരു കരിന്തിരിപോൽ തന്നെയവർ ഇരുണ്ടറകളിലേക്ക് തള്ളിയിടുമെന്ന്. അവർക്ക് വേണ്ടി താൻ നഷ്ടപ്പെടുത്തിയത് തന്റെ ജീവന്റെ പ്രകാശം മാത്രമായിരുന്നില്ല തന്നെകൂടിയാണെന്ന തിരിച്ചറിവിൽ അവന്റെ ആത്മാവ് ഒരു പ്രകാശമായ് ഭൂമിയിൽനിന്നും യാത്രയായ്. റംസീന നാസർ
അവന് ഇത്തിരി മുൻശുണ്ഠിയും കലിപ്പും ഉണ്ടെന്നേയുള്ളു മനസ്സിൽ നല്ല സ്നേഹമാ. കുട്ടി നല്ലോണം ക്ഷമിച്ചും സഹിച്ചും ജീവിക്കണം. കുട്ടി വിചാരിച്ചാൽ അവനെ മാറ്റിയെടുക്കാൻ പറ്റും. സ്വന്തം അമ്മ വിചാരിച്ചു നടക്കാത്ത കാര്യം ഇന്ന് വന്നു കയറിയ പെണ്ണിനെക്കൊണ്ടു സാധിപ്പിച്ചെടുക്കാൻ? ആ പറച്ചിലിൽ ചെറിയ അലോസരം ഉണ്ടായെങ്കിലും. ആദ്യദിനം തന്നെ കല്ലുകടി വേണ്ടെന്ന് കരുതി ക്ഷമിച്ചു. പിറ്റേന്ന് മുറിയിലേക്ക് ചായയുമായി ചെന്നതും ആ ചായപ്പാത്രം തന്റെ മുഖത്തോട്ട് എറിഞ്ഞതും ഓർമ്മയുള്ളു എന്നിലെ ഞാൻ അടക്കിനിർത്തിയിരുന്ന കലിപ്പത്തി ഉണർന്നതും ഒരുമിച്ചായിരുന്നു. റംസീന നാസർ
ബാല്യത്തിലെ ആഗ്രഹങ്ങളൊന്നും നടക്കാതെ വന്നപ്പോൾ ചെറിയ പ്രതികാരം കണക്കെ ഉമ്മയോടും ഉപ്പയോടും ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ നീ ഒന്ന് തള്ളാതെ പോണുണ്ടോ പെണ്ണെ എന്ന് പറഞ്ഞു കളിയാക്കിയ കൂടപ്പിറപ്പുകളാണ് എന്റെ ഭാഗ്യം . എന്റെ മോഹങ്ങളൊക്കെ കേവലം തള്ളാക്കി മാറ്റുന്ന ന്യൂജൻ മകനും എന്റെ മറ്റൊരു ഭാഗ്യം 🙄. റംസീന നാസർ
ക്ഷമ ഏതവസ്ഥയിലും പരിഹാരമല്ല .ക്ഷമിച്ചു ക്ഷമിച്ചു ക്ഷമയുടെ നെല്ലിപ്പലക വരെ ചവിട്ടി നിന്ന് സഹികെട്ടു സ്വയം ജീവനെടുത്ത ആത്മാക്കളേറേ അലഞ്ഞിടുന്നു മോക്ഷമില്ലാതെ. റംസീന നാസർ
ഒരു നുണ മറച്ചിടാൻ ആയിരം കല്ലുവെച്ച നുണകൾ മെനഞ്ഞു ഒടുവിൽ സത്യവും നുണയും തമ്മിൽ കൂട്ടിമുട്ടുന്ന നിമിഷം അനുഭവിക്കും വ്യഥ ഓർത്തിടുവിൻ. റംസീന നാസർ
നിങ്ങൾക്കവളുടെ ഹൃദയമേ തകർക്കാനാവൂ മനസ്സ് തകർക്കണമെങ്കിൽ അവൾ മരിക്കണം കാരണം അവളൊരു തൊട്ടാവാടിയല്ല . റംസീന നാസർ
സ്കൂൾ വേനലവധിക്കാലം, എല്ലാ വർഷവും അമ്മയോടൊപ്പം മുത്തശ്ശിയുടെ നാട്ടിൻപുറത്തെ തറവാട് വീട്ടിലാണ് ചിലവഴിക്കാറുള്ളത്. ഇത്തവണ പക്ഷേ അവധിക്കാലം അവസാനിക്കാറായിട്ടുണ്ടായിരുന്നു തറവാട്ടിൽ എത്തിയപ്പോൾ. തറവാടിൻമുറ്റത്ത് വണ്ടിയിറങ്ങിയതും പുതുമഴപെയ്തു നനഞ്ഞ മണ്ണിന്റെ സുഗന്ധവും പൂത്തു നിൽക്കുന്ന ചെമ്പകപൂവിന്റെയും മുല്ലയുടെയും പരിമളവും മൂക്കിലേക്ക് ഒന്നിച്ചു തുളച്ചു കയറി. ക്ഷീണം മാറാൻ ഒന്ന് മേൽകഴുകി വന്നപ്പോഴേക്കും മേശപ്പുറത്തു അത്താഴം വിളമ്പി കാത്തിരിക്ക്യായിരുന്നു മുത്തശ്ശി. കിടക്കവിരിച്ചു കിടക്കാൻ നേരം മുത്തശ്ശി, വേലക്കാരി ജാനുവിനോട് പറയുന്നത് കേട്ടു. “ജാനുവേ രാവിലെ നേരത്തെ ഉണരണംട്ടോ, ഇല്യാച്ചാൽ ആ സ്കൂൾ പിള്ളേര്സെറ്റ് വന്നു മുല്ലയും ചെമ്പകവുമൊക്കെ തല്ലിക്കൊഴിക്കും. ഒരു പൂ പോലും കിട്ടില്ല്യ. പാവം ആ മാളൂന്റെ മോൾ അമ്മുവിന് കൊടുക്കാം. അതിനാച്ചാ ഒരു ഉറുപ്പിക കിട്ടും ഒരു ചെമ്പകപൂവിന്മേൽ, ആ പൂക്കാരൻ ഭാർഗവന്റെ കയ്യിൽ കൊടുത്താൽ. ഒരു ദുഷ്ടനാ ഭാർഗവൻ, വല്ലാത്തൊരു നോട്ടവും പറച്ചിലുമാ അവന്റെ. അമ്മുവിനോട് സൂക്ഷിക്കാൻ പറയണം, പൂ വിൽക്കാൻ പോവുമ്പോൾ. നല്ല കുട്ട്യാ അമ്മു, പഠിക്കാനും മിടുക്കി,…
ഓരോ അവധിദിനത്തിലും അമ്മയെകാണാനും അമ്മ പകർന്നു നൽകുന്ന സ്നേഹം അനുഭവിക്കാനും ധൃതിപിടിച്ചു പോയപ്പോളായിരുന്നു തിരിച്ചറിഞ്ഞത് അകലെനിൽക്കുമ്പോഴേ എന്തിന്റെയും മൂല്യം തിരിച്ചറിയൂ എന്ന്, അമ്മയെ പോലും. റംസീന നാസർ
ഒരുനുള്ള് കൂടിയാലും കുറഞ്ഞാലും നാവിൻ രസമുകുളങ്ങളെ ബാധിക്കുന്ന രാസപതാർത്ഥം . പക്ഷേ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടതെന്ന പഴം ചൊല്ലിനാൽ കേമത്തം കൊണ്ട് സദ്യതൻ ഇലത്തുമ്പിൽ ഒന്നാംസ്ഥാനക്കാരൻ ഇത്തിരിപ്പൊടിയൻ ഉപ്പ് തന്നെ . റംസീന നാസർ
