Author: Ramzeena Nasar

മുഖാവരണമണിയാതെ പുഞ്ചിരിക്കാനും മുഖംമൂടിയില്ലാതെ സ്നേഹിക്കുവാനും എല്ലാവരാലും സാധ്യമല്ല. അങ്ങനെയുള്ളവരാൽ സ്നേഹിക്കപ്പെടാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവർ. റംസീന നാസർ

Read More

സ്നേഹം നടിച്ചവരുടെ മുമ്പിൽ കഥയറിയാതെ ആട്ടമാടി സ്വയം കോമാളിയായി ജീവിക്കേണ്ടി വരുന്നതിലും ഭേദം  മരണമാണെന്ന് പലപ്പോഴും തോന്നാറുണ്ട്. റംസീന നാസർ

Read More

അന്ന് സൂര്യൻ കിഴക്കു വെള്ളവീശുമ്പോൾ തന്നെ ഞെട്ടിയുണർന്നു. ആ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് തലേന്നു രാത്രി ശരിക്കങ്ങുറങ്ങാൻ കഴിഞ്ഞിട്ടില്ല. മോന്റെ ഓരോ സംശയങ്ങൾക്കുള്ള മറുപടി കൊടുത്തു കൊടുത്തു ഉറങ്ങിയ സമയംവരേ ഓർമ്മയില്ല. മോനെ വിളിച്ചുണർത്തി കുളിപ്പിച്ചു പുതിയ വസ്ത്രവും അത്തറുമൊക്കെ പൂശിയൊരുക്കി ഓത്തുപള്ളിയിൽ പോവുന്ന സമയത്തും അവന്റെ സംശയം തീരുന്നില്ല. ” ഉമ്മച്ചി ആരാ റസൂൽ? ഇന്നെന്താ ഓത്തുപള്ളിയിൽ പഠിപ്പില്ലാത്തത്. കുറേമിട്ടായിയും മധുരപലഹാരവുമൊക്കെ ലഭിക്കുമത്രേ, റസൂലിന്റെ ജന്മദിനമാണെന്ന് ഉസ്താദ് പറഞ്ഞു.” മോന്റെ തലേദിവസം രാത്രി തുടങ്ങിയ സംശയമാണ് അതു തീർത്തു കൊടുക്കാൻതന്നെ തീരുമാനിച്ചു. ചരിത്രത്തിൽ അഗാധ പാണ്ഡിത്യമില്ലെങ്കിലും പണ്ടെങ്ങോ പഠിച്ചു മറന്ന ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു മനസ്സുകൊണ്ടൊരു യാത്രപോയി. സത്യത്തിൽ ആരാണ് റസൂൽ? ദൈവമാണോ, മനുഷ്യനാണോ അതോ ഏതെങ്കിലും അപൂർവ്വ സൃഷ്ടിയാണോ അവന്റെ ആകാംഷ നിറഞ്ഞ ചോദ്യങ്ങളായിരുന്നു എല്ലാം. ” മോനെ, റസൂൽ നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യൻ ആയിരുന്നു. പക്ഷേ സ്വഭാവത്തിലും പെരുമാറ്റത്തിലും ബാലനായിരിക്കുമ്പോൾ തന്നെ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തനായിരുന്നു.”…

Read More

പുഞ്ചിരിയുടെ മേലാപ്പിനാൽ കണ്ണുനീരിനെയും കഥനങ്ങളെയും മറച്ചു വെച്ചിടാൻ ഉത്തമരത്രെ മനുജർ. റംസീന നാസർ

Read More

കറുമ്പിയെന്നും കുറുകിയെന്നും അവളുടെ രൂപത്തെ ആൾക്കൂട്ടങ്ങൾക്കിടയിൽ പരിഹസിക്കപ്പെട്ടപ്പോഴും, പെറ്റമ്മക്ക് അവൾ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിതന്നെയായിരുന്നു. ആ വാക്കുകളുടെ കരുത്‌ മാത്രം മതിയവൾക്ക് ഏതു പരിഹാസത്തിന്റെയും വാൾമുനയൊടിക്കാൻ . റംസീന നാസർ

Read More

തെല്ലും മനസ്സിലാവാത്ത കാര്യങ്ങളെ ആവർത്തന വിരസമാക്കി ചോദിക്കപ്പെടുന്ന ചോദ്യമത്രെ മനസ്സിലായോ എന്ന അഞ്ചക്കപദം . റംസീന നാസർ

Read More

ആരേ കഴിച്ചോന്നാ? പനിപിടിച്ചു തലപൊക്കാൻ പറ്റാതെ കിടന്നു തൊണ്ട പൊട്ടി ഒരു തുള്ളി വെള്ളമിറക്കാൻ പറ്റാത്തവരോടും ചോദിക്കും വിവരം മരുന്നിനുപോലുമില്ലാത്ത മനുഷ്യൻ കഴിച്ചോന്ന്. ഒരു ട്രിപ്പിടാൻ സഹായിച്ചിരുന്നേൽ ഒന്ന് സ്വയം എഴുനേറ്റു നിൽക്കാമായിരുന്നു എന്ന് അറിയാതെ ആഗ്രഹിച്ചു പോവും .. റംസീന നാസർ

Read More

വിദ്യ എന്നാൽ വിവേകം വിദ്യ എന്നാൽ ധനം അവിവേകമായ വിദ്യകൾ വിദ്യയെന്ന ധനത്തെ ഹനിച്ചിടുന്നു വിദ്യയെന്ന ധനത്തെ ദിവ്യമായ് കാണുവിൻ നിങ്ങൾ വിദ്യാഭ്യാസമുള്ള വിവരംകെട്ടവർ ആവാതിരിക്കുവിൻ. റംസീന നാസർ

Read More

എന്റേതെന്ന് കരുതി ജീവിതം മുഴുവൻ കഷ്ടപ്പെട്ടുപണിയെടുത്തു കുടുംബത്തെയും സഹോദരങ്ങളെയും പഠിപ്പിച്ചു ജോലിയാക്കി ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചു. സമ്പാദ്യമാവട്ടെ അടച്ചുതീരാത്ത സാമ്പത്തിക ബാധ്യതയും. എങ്കിലും ബുദ്ധിമുട്ടുകളൊന്നും ആരെയും അറിയിച്ചില്ല. എന്റെ കുടുംബത്തിന് വേണ്ടിയല്ലെ? പക്ഷേ ജോലി നഷ്ടപ്പെട്ടു ജീവിതം പ്രതിസന്ധിയിലാണെന്നറിഞ്ഞപ്പോൾ, തിരിച്ചറിഞ്ഞു എന്റേതെന്ന് കരുതിയവരൊന്നും സ്വന്തമല്ലെന്ന്. എന്റേതായുള്ളത് ഒരിക്കലും അടച്ചു തീരാത്ത ബാധ്യതകളും തോരാത്ത കണ്ണുനീരുമാണെന്ന്. റംസീന നാസർ

Read More

ബന്ധങ്ങൾക്കിടയിൽ മൗനം വേലിക്കെട്ടുകൾ തീർക്കുമ്പോൾ ഇല്ലാതാവുന്നത് ആത്മാർത്ഥ സ്നേഹത്തിന്റെ പവിത്രതയാണ്. റംസീന നാസർ

Read More