Author: Ramzeena Nasar

ചിരിക്കഥ ചിരിക്കണമെങ്കിൽ ഈയിടെ കഥകൾ കേൾക്കേണ്ടിയിരിക്കുന്നു . അല്ലാത്തപക്ഷം കേൾക്കുന്ന കഥയെല്ലാം നുണക്കഥകളത്രെ . റംസീന നാസർ

Read More

ജീവിതത്തിൽ കിട്ടിയ സമ്പാദ്യം എന്തെന്ന് ചോദിച്ചാൽ നല്ല സൗഹൃദം എന്നെ ഞാൻ പറയൂ. രക്തബന്ധങ്ങളെക്കാൾ ഞാൻ ഇന്ന് വില കല്പിക്കുന്നതും സൗഹൃദത്തിന് തന്നെ. സൗഹൃദത്തിന്റെ മൂല്യം എന്തെന്ന് തിരിച്ചറിഞ്ഞത് ജീവിതം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴായിരുന്നു.  ഒരുപാട്‌ സന്തോഷവും അനുഗ്രഹങ്ങളും ലഭിച്ചാണ് ബാല്ല്യവും കൗമാരവും കടന്നു പോയത് ഏറ്റവും വലിയ സ്കൂളിൽ തന്നെ പഠിച്ചു.  ഭക്ഷണത്തിനോ വസ്ത്രങ്ങൾക്കോ ഒരു കുറവും അറിഞ്ഞിട്ടില്ല.  വളരെ ചെറുപ്രായത്തിൽ തന്നെ ഒരുപാട്‌ സ്വർണ്ണാഭരണങ്ങൾ വാങ്ങിതരുമായിരുന്നു ഉപ്പ. ഒരു പ്രവാസിയായ ഉപ്പ ഒരുപാട്‌ ഗൾഫ് സാധനങ്ങൾ ഇട്ടു മൂടിയാണ് വളർത്തിയത്. ഒരു ബുദ്ധിമുട്ടും അറിയാതെ വളർന്ന് വന്നത് കൊണ്ടോ എന്തോ ചെറിയ പ്രതിസന്ധി പോലും താങ്ങാൻ പറ്റാത്ത ആളായിരുന്നു ഞാൻ. ചെറിയ വിഷമങ്ങൾ പോലും കാണാനോ കേൾക്കാനോ കഴിയാറില്ല.  അങ്ങനെ സ്കൂൾ ജീവിതം കഴിഞ്ഞു കോളേജ് ജീവിതം ആരംഭിച്ചു. പൊതുവേ പതിനെട്ടാം വയസ്സിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടണം എന്ന അന്നത്തെ നാട്ടുനടപ്പ്. അത് കൊണ്ട്…

Read More

കലണ്ടർ ജന്മദിനങ്ങൾക്കായി അത്യുത്സാഹത്തോടെ കലണ്ടറിലെ ഓരോ താളുകളും മറിച്ചു നോക്കുമ്പോഴും . തിരിച്ചറിഞ്ഞില്ല ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ ഓരോ താളുകളും കുറഞ്ഞു വന്നത് . റംസീന നാസർ

Read More

പരസ്‌പരം പരസ്പരം പറഞ്ഞാൽ തീർന്നിടേണ്ട കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളത്രെ മൂന്നാമതൊരാൾ വന്നു പിന്നീട് വലിയ വിപ്ലവങ്ങളായത് . റംസീന നാസർ

Read More

വിജയി ഒറ്റത്തവണ ശ്രമിച്ചു വിജയിച്ചവന്റെ കഥയേക്കാൾ എനിക്കിഷ്ട്ടം . പലതവണ പരിശ്രമിച്ചു പരാജയപ്പെട്ടവന്റെ കഥ കേൾക്കാനാണ് . കാരണം അവരുടെ കഥക്ക് പരപ്പും ആഴവുമുണ്ട് കണ്ണുനീരിന്റെ ഉപ്പുണ്ട് നൊമ്പരങ്ങളുടെ ചവർപ്പുണ്ട് അനുഭവങ്ങളുടെ പാഠമുണ്ട് . കല്ലും മുള്ളും നിറഞ്ഞ വഴിയാത്രയിൽ ഒരുപാട്‌ നഷ്ടങ്ങളുടെ കഥകൾ പറയാനുണ്ടവർക്ക് . യഥാർത്ഥത്തിൽ വിജയിക്കുന്നവർ അവരല്ലേ . അവർ അവരുടെ ലക്ഷ്യത്തിൽ എത്താൻ സദാ പരിശ്രമിച്ചു കൊണ്ടേ ഇരിക്കുന്നവർ . ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ളവർ . റംസീന നാസർ

Read More

പരിഹാസം ഞാൻ ഞാനായിരിക്കുന്ന ഇടങ്ങളിലെല്ലാം പലപ്പോഴും ഏറ്റു വാങ്ങിയ മുറിവുകളിൽ ഒന്നാണ് പരിഹാസം . റംസീന നാസർ

Read More

ആരോ ഒരാൾ മറ്റൊരാൾക്കും പകരമാവാൻ കഴിയാത്ത എന്റെ ഹൃദയത്തിൽ പതിഞ്ഞ ഹൃദയത്തോട് ചേർന്നു നിന്ന ഹൃദയ സ്പന്ദനമായ് മാറിയ ആരോ ഒരാൾ വരും ജന്മങ്ങളിലും ഞാൻ കാത്തിരിക്കുന്നയാൾ . റംസീന നാസർ

Read More

ഉമ്മ അത്രമേൽ ദൃഢമുള്ള ബന്ധങ്ങളത്രെ ഉമ്മ നൽകി സ്നേഹിച്ചതത്രയും . ബന്ധങ്ങൾക്ക് മൂല്യച്യുതി വന്നതും ഉമ്മയുടെ മൂല്യം കുറഞ്ഞതും ഇക്കാലമത്രെ . റംസീന നാസർ

Read More

ഇണ ഇണക്കുരുവിപോൽ കഴിഞ്ഞവർ . കളിച്ചും ചിരിച്ചും കലഹിച്ചും സന്തോഷത്തോടെ വാണവർ . പെട്ടന്നൊരുനാൾ അവരിലൊന്നിനെ മൃത്യു കവർന്നെടുത്തഹോ . ചിറകറ്റു വീണ തൻ ഇണയെ നോക്കി പൊട്ടിത്തകർന്നു കരഞ്ഞവള്‍ . പിന്നെ ചിരിച്ചില്ല കരഞ്ഞില്ല പെട്ടെന്ന് മൗനിയായവൾ . നഷ്ട്ടമായത് ഇണ മാത്രമല്ല താൻ തന്നെ എന്ന് തിരിച്ചറിഞ്ഞവൾ . റംസീന നാസർ

Read More

ശലഭം കുട്ടിക്കാലത്തെ വലിയൊരു മോഹമായിരുന്നു ‘അമ്മ നട്ടു വളർത്തിയ പൂച്ചെടികളിൽ ഇരുന്നും വട്ടമിട്ടു പറന്നും ഇടയിൽ തേൻ നുകർന്നും നൃത്തമാടുകയും ചെയ്യുന്ന പല വർണ്ണങ്ങളാൽ മനോഹരിയായ ശലഭങ്ങളെ കൈയിൽപിടിച്ചു ഓമനിക്കാനും കൂടെ പറക്കാനും പക്ഷെ എന്റെ കയ്യെത്തും ദൂരെ വന്നിരുന്നു എന്നെ കളിയാക്കി പറന്നു പോവുന്നു കുഞ്ഞു മാലാഖമാരെ പോലെ ആണ്‌ ഇന്നും ശലഭങ്ങൾ എനിക്ക് . റംസീന നാസർ

Read More