Author: Sherly VT

Interested in traveling, music, and reading

“സാറെ, സാറെ…. ” വിറയാർന്ന ശബ്ദത്തിൽ ആരോ തട്ടിവിളിക്കുന്നു. ഒരു ചുടു നിശ്വാസം മുഖത്തു തൊട്ടപ്പോൾ , പണിപ്പെട്ടയാൾ കണ്ണു തുറക്കാൻ ശ്രമിച്ചു. വീർത്ത കൺപോളകൾക്കിടയിൽകൂടി തറച്ചു കയറിയവെളിച്ചം, സഹിക്കാനാവാതെ വീണ്ടുമയാൾ കണ്ണുകളിറുക്കിയടച്ചു. ” .…ള്ളം, …ള്ളം” അയാളുടെ വായ് തുറന്നടഞ്ഞു. തൊട്ടടുത്തിരുന്നു തന്നെ വിളിച്ചത് ഒരു കുട്ടിയാണെന്നു മനസ്സിലാക്കാനുള്ള അവസ്ഥയിലായിരുന്നില്ല ആൻ്റണി. എത്ര ശ്രമിച്ചിട്ടും ആൻ്റണിയ്ക്ക് കണ്ണുകൾ തുറക്കാൻ പറ്റിയില്ല. കൺപോളകൾ രണ്ടും വീർത്ത് കാഴ്ചകൾക്കുമുന്നിൽ കോട്ട പണിതു. തലയുയർത്തി ഒന്നു നോക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വൃഥാവിലായി. ശരീരമാകെ വേദന.കയ്യും കാലും പൊങ്ങുന്നില്ല. തൻ്റെ കാറിൻ്റെ മുമ്പിൽ മൂന്നാലു പേർ വണ്ടി കൊണ്ടു തടയുന്നതും തന്നെ അടിച്ചിടുന്നതും മാത്രം മങ്ങിയ ഓർമ്മയിലുണ്ട്.കഠിനമായ വിശപ്പുംദാഹവും അസഹ്യമായ വേദനയും !സമയം കടന്നുപോകെ,ബോധത്തിനും അബോധത്തിനുമിടയിൽ, അന്ധകാരത്തിനും വെളിച്ചത്തിനുമിടയിൽ, ഒന്നിനുമാകാതെ അയാൾ ചലനമറ്റു കിടന്നു. ആ എട്ടുവയസ്സുകാരനാവട്ടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. കുറ്റിച്ചെടികളുടെ മറവിൽ ഒരാൾ കിടക്കുന്നതു കണ്ട് ജീവനുണ്ടോന്ന് നോക്കിയതാണവൻ.ഉഗ്രവിശപ്പ്, അവൻ്റെ കുഞ്ഞുവയറ്റിൽ…

Read More

ചുരുളഴിഞ്ഞ, കരിനാഗങ്ങളുടെ ഓർമയുണർത്തുന്ന തലമുടി, മാടിയൊതുക്കി, അവൾ പായിൽ നിന്നെഴുന്നേറ്റു. മെല്ലെ കുഞ്ഞിനെയെടുത്ത് കെട്ടിയോൻ്റടുത്ത് കിടത്തി. മണ്ണെണ്ണ വിളക്ക് കത്തിച്ച് ഒരു പിഞ്ഞാണത്തിൽ അല്പം വെള്ളമൊഴിച്ച് അതിലിറക്കി വച്ചു. വാതിൽപാളി വലിച്ചുചാരി പുറത്തേക്കിറങ്ങി. ആകാശത്തേക്കൊന്നു കണ്ണുയർത്തി നോക്കി. കരിമേഘങ്ങൾക്കിടയിൽ നിന്നും എത്തിനോക്കുന്ന ഒരു അമ്പിളിക്കീറുമാത്രം അവിടെ കണ്ടു. കുറ്റാക്കുറ്റിരുട്ട്! അല്പനേരം ആ ഇരുട്ടിലേക്കുതന്നെ അങ്ങനെനോക്കി അവൾ നിന്നു. പിന്നെ മെല്ലെത്തെളിഞ്ഞു വന്ന നാട്ടുവെളിച്ചത്തിൽ, ഇരുണ്ട നിഴലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി..  മങ്ങിയ ഇരുൾവെളിച്ചത്തിൽ, മുമ്പില്ലാത്ത ചങ്കൂറ്റത്തോടെ തങ്കമണി, വീടിനു മുന്നിലെ പാടത്തിനരികിലേക്കു നടന്നു. വെള്ളം നിറഞ്ഞുകിടന്ന ആ പാടം ഗാഢനിദ്രയിലെന്നപോൽ നിശ്ചലമായിരുന്നു. കാറ്റിനെയാരോ പിടിച്ചുകെട്ടിയ പോലെ, ചിറയിലെ തെങ്ങും വാഴയുമൊക്കെ സ്തംഭം കണക്കെ നിന്നു. അവിടെ നിന്നുകൊണ്ട് അവൾ, പാടത്തിൻ്റെ നടുവിലെ തുരുത്തിലേക്ക് നോക്കി. ഏതാണ്ട് അരഫർലോങ്ങ് അകലെ പാടത്തിനുനടുക്ക്, കട്ടപിടിച്ച ഇരുട്ടിൻ്റെ നിഗൂഢതയും പേറിനില്ക്കുന്ന തുരുത്തിൻ്റെ കറുത്തരൂപം കണ്ണിൽപ്പെട്ടു. അതിനെ ലക്ഷ്യമാക്കി ഒരു സ്വപ്നാടകയെന്ന പോലെ അവൾ മെല്ലെ നടന്നു പാടത്തേക്കിറങ്ങി.…

Read More

ഒരു ദിവസത്തെ കറക്കത്തിനവസാനം “ഓറഞ്ച് സ്റ്റേ”യിലെ റൂമിലെത്തി  കിടക്കുമ്പോഴും സമാനതകളില്ലാത്ത ഒരു നീറ്റൽ എൻ്റെയുള്ളിലെ അമ്മയെ ചുറ്റിപ്പൊതിഞ്ഞിരുന്നു. ദീപൻ , ഞങ്ങളുടെ ടാക്സി ഡ്രൈവർ, പറഞ്ഞ കഥയായിരുന്നു എൻ്റെ മനസ്സിൽ. അതു വെറുമൊരു കഥയായിപോലും മനസ്സിൽ സൂക്ഷിക്കാൻ ഒരമ്മയ്ക്കുമാവില്ല. മേഘാലയയിലെ ഒരു ജില്ലയായ ഈസ്റ്റ് ഖാസി ഹിൽസിൽ ചിറാപ്പുഞ്ചി ( ഷോറ Sohra) യിലെ ‘റാഞ്ചിയർട്ടെ’ എന്നൊരു ഗ്രാമം.വളരെ കാലം മുമ്പ് അവിടെ ഖാസി ഗോത്രവർഗ്ഗത്തിലെ ലിക്കായ് എന്നൊരു യുവതി ,അവരുടെ ഭർത്താവിനും കുഞ്ഞിനുമൊപ്പം താമസിച്ചിരുന്നു. സിൽച്ചേ എന്ന സ്ഥലത്തേക്ക് ഇരുമ്പു കയറ്റി വിടുന്ന ഒരു പോർട്ടർ ആയിരുന്നു അയാൾ. ഒരിക്കൽ ജോലിയ്ക്കിടെയുണ്ടായ അപകടത്തിൽ അയാൾ മരണപ്പെട്ടു. ഭർത്താവിൻ്റെ മരണത്തോടെ ലിക്കായ് എല്ലാ രീതിയിലും ഒറ്റപ്പെട്ടു. ബന്ധുക്കളായി ആരും സഹായത്തിനുണ്ടായിരുന്നില്ല. പട്ടിണി മാറ്റാൻ ചെറിയ കുട്ടിയെ, മറ്റയൽക്കാരെ ഏല്പിച്ച് ഭർത്താവിൻ്റെ ജോലി അവൾ തന്നെ ഏറ്റെടുത്തു. ജോലികാരണം തൻ്റെ കുഞ്ഞിൻ്റെ കൂടെ ചെലവഴിക്കാൻ അധികംസമയം കിട്ടാത്തതിൽ അവൾ അതീവ ദുഃഖിതയായിരുന്നു. അവളോടടുപ്പമുള്ളവർ…

Read More

രാത്രി ഒരു രണ്ടു മണിയായി കാണും പെട്ടെന്നെൻ്റെ ഉറക്കം പോയി. ഞാനടുത്തു കിടന്ന ഭർത്താവിനെ തോണ്ടിവിളിച്ചു. “ലെനിനണ്ണാ, നമുക്ക് നാളെത്തന്നെ കുടജാദ്രി കയറിയാലോ. ” പിന്നീടൊരിക്കലും ഇങ്ങനെ വരാൻ പറ്റിയില്ലെങ്കിലോ എന്ന ഒരു തോന്നൽ എൻ്റെ മനസ്സിൽ ഉണ്ടായി. ലെനിനണ്ണൻ “അതിനെന്താ” എന്നു പറയുകയും തൊട്ടടുത്തു കിടന്ന എൻ്റെ കസിൻ അബുവും അമ്മയും ഞങ്ങളെപ്പോഴേ റെഡി എന്ന മട്ടിൽ അതിനോടു യോജിക്കുകയും ചെയ്തു. നാലുവർഷം മുമ്പ് അനന്തുവിനെ എഴുത്തിനിരുത്താൻ മൂകാംബികയിൽ വന്നപ്പോൾ കനത്ത മഴ കാരണം ഈ ആഗ്രഹം സഫലമായിരുന്നില്ല. ഇത്തവണ രണ്ടു കട്ടികളെയും കൊണ്ട് ബുദ്ധിമുട്ടാകും എന്നുവച്ച്, പിന്നെയൊരിക്കലാവാം എന്ന ഒരു തീരുമാനമെടുത്തിരുന്നു. ആ തീരുമാനമാണിപ്പോൾ മാറ്റിയത്. അതിരാവിലെ തന്നെ ഞങ്ങൾ ആ ലോഡ്ജിൽ നിന്നും അത്യാവശ്യം ലഗേജു മാത്രമെടുത്ത് ബസ്സ്റ്റാൻഡിലെത്തി. ജീപ്പിൽ കുടജാദ്രിമുകളിൽ വരെ പോയി വൈകുന്നേരം തിരിച്ചെത്തുന്ന പ്ലാൻ വേണ്ടെന്നു വച്ചു. ഒരു ജീപ്പിൽ കയറി ‘നാഗോഡി’എന്ന സ്ഥലത്തിറങ്ങി, അവിടെ നിന്നും വനത്തിലൂടെ നടന്ന് ഏതാനും മലകൾതാണ്ടി…

Read More

എന്തൊരാൾത്തിരക്ക് ! നാദസ്വരം പഞ്ചവാദ്യം തായമ്പക പാണ്ടിമേളം എല്ലാത്തിനുമൊപ്പം ചുവടുവച്ചു നടക്കുകയാണ് ഗീതുവും രാജിയും മറ്റുകൂട്ടുകാരും. പട്ടുപാവാടയും ബ്ളൗസും അണിഞ്ഞ് എല്ലാരും നല്ല സുന്ദരികളായിരിക്കുന്നു. പല പയ്യന്മാരുടെയും കണ്ണുകൾ തങ്ങളെ ചുറ്റിപ്പറക്കുന്നതു കണ്ടിട്ടും, അതു കാണാത്തമട്ടിൽ മേളത്തിൽ ശ്രദ്ധിക്കുന്ന പോലെ അവർ എഴുന്നെള്ളത്തിനൊപ്പം ഒഴുകിനീങ്ങി. തീവെട്ടിയുടെ വെളിച്ചത്തിൽ അവരുടെ മുഖം ഉജ്വലശോഭയാർന്നു. കരിമഷിയെഴുതിയ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങി. ഗോപുര വാതില്ക്കലെത്തിയപ്പോൾ മേളങ്ങളെല്ലാം അതിൻ്റെ പാരമ്യത്തിലെത്തി. കലാശക്കൊട്ടിൻ്റെ പൊലിമ കൂട്ടാൻ കൂടെത്തന്നെ വെടിക്കെട്ടിൻ്റെ കാതടിപ്പിക്കുന്ന ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും മത്സരിച്ചു. മറ്റേതോ ലോകത്തെത്തിയ പ്രതീതിയിലായി ജനങ്ങൾ. അല്പ സമയത്തിനുള്ളിൽ സ്വിച്ചിട്ട പോലെ എല്ലാ ശബ്ദവും നിലച്ചു. ആ ബഹളത്തിൽ നിന്നും കൂട്ടുകാരിയുടെ കൈപിടിച്ച് ഇറങ്ങിപ്പോരുമ്പോൾ ഗീതുവിന് വല്ലാത്ത നഷ്ടബോധം തോന്നി. ഇനി ഒരു വർഷം കാത്തിരിക്കണം ഇതുപോലൊന്നു കൂടാൻ. ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേക്ക്. മുന്നിലായി, കൂട്ടുകാരി രാജിയുടെ അമ്മയും ആൻ്റിമാരും, അവരുടെ കൈ പിടിച്ച് കുട്ടികളും നടക്കുന്നുണ്ട്.…

Read More

ജോളിമ്മ ചട്ടുകവും കൈയ്യിൽപ്പിടിച്ചു പുറത്തേക്കു വന്നു നോക്കി “നാശം ! ഈ മനുഷ്യനിതെവിടെ പോയിക്കിടക്കുവാ?ആ ദോശയൊന്നു ചുട്ടിരുന്നേൽ എനിക്കാ ചമ്മന്തിയ്ക്കരയ്ക്കാമായിരുന്നു.” അവർ പിറുപിറുത്തു കൊണ്ട് സിറ്റൗട്ടിലേക്കു വന്നു മാത്തച്ചൻ ഈ സമയത്ത് ഫോണും കയ്യിൽ പിടിച്ച് വെരുകുപോലെ ഗേറ്റിൻ്റവിടെ അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിമെതിച്ച് നടക്കുന്നുണ്ട്. ജോളിമ്മയ്ക്കിതു കണ്ട് കലികയറി. ഇയാള് വീട്ടിലിരുന്നാലും ബാക്കിയുള്ളോന് ഒരു പ്രയോജനോം ഇല്ലേന്നും പറഞ്ഞവർ യുടേൺ അടിച്ച് തിരികെ പോന്നു. നാടുമുഴുവൻ കെട്ടകാലമെന്നു പറഞ്ഞ് കൊറോണകാലത്തെ ശപിച്ചപ്പോൾ ലോക്ക് ഡൗൺ വന്നതിൽ ഉള്ളിൻ്റെയുള്ളിൽ സന്തോഷിച്ച ഒരാളാണ് ജോളിമ്മ.കാര്യം മറ്റൊന്നുമല്ല കെട്ടിയോനേം മക്കളേം കൺകുളിർക്കെ ഒന്നടുത്തുകാണാൻ കിട്ടുമല്ലോ. ബാംഗ്ളൂരിൽ നിന്നും മകനും ഭാര്യയും നാലു വയസ്സുള്ള കൊച്ചുമകനും വന്നു. ചെന്നെയിൽ നിന്നും ഗർഭിണിയായ മകളും അവളുടെ ഭർത്താവും എത്തി. കെട്ട്യോനാണെങ്കിൽ എന്നും രാവിലെ വടിപോലത്തെ ഖദർഷർട്ടിൽ കേറി വീട്ടീന്നിറങ്ങുതാണ്.പിന്നെ പാതിരായ്ക്കാണ് തിരിച്ചു വീട്ടിൽ കേറുന്നത്. എന്തായാലും അങ്ങേരുമിപ്പോൾ വീട്ടിൽത്തന്നെയുണ്ട്.ആകെ ഒരു വിഷമം തോന്നിയത് അമേരിക്കയിലുള്ള മകനും കുടുംബവും ഇല്ലല്ലോ എന്നോർത്താണ്.…

Read More

നല്ല തണുപ്പുള്ള ചില്ലുപെട്ടിയിൽ, സമാധാനമായി നീണ്ടുനിവർന്നു കിടക്കുന്നതൊരു സുഖം തന്നെയാണ്. ഇപ്പോഴെനിക്ക് എല്ലാരെയും നന്നായി കാണാം. അതും ഏറെയിഷ്ടപ്പെട്ട വെള്ളയും ചുവപ്പും റോസപ്പൂക്കൾ വിരിച്ച ഒരു മെത്തയിൽ! മുടിയിൽ ചൂടാൻ ഒരു റോസപ്പൂ കിട്ടിയെങ്കിലെന്ന് എത്ര കൊതിച്ചിട്ടുള്ളതാ. ഇപ്പോഴോ, ‘ ഒരു പൂചോദിച്ചാൽ ഒരു വസന്തം തന്നെ തരും’ എന്നാർക്കോ നിർബ്ബന്ധമുള്ളപോലെ, വെള്ള സാറ്റിൻതുണിയിലാകെ റോസാപൂക്കൾ വിരിച്ചിരിക്കുന്നു. ആൾക്കൂട്ടത്തിൽ നിന്നും അടക്കിപ്പിടിച്ച തേങ്ങലുകളും,നെടുവീർപ്പുകളും കേൾക്കുന്നുണ്ട് . “കുട്ടികളില്ലാത്ത എത്രയോ ആൾക്കാരുണ്ട്. ആരെങ്കിലും ഈ കുഞ്ഞിനെ നോക്കുമായിരുന്നേല്ലോ”  ചില അമ്മമാരുടെ ഗദ്ഗദം തുളുമ്പുന്ന വാക്കുകൾ കാതിലെത്തുന്നു. എന്നെ കാണാൻ ക്യൂ നില്ക്കുന്ന ചിലരൊക്കെ കണ്ണുതുടയ്ക്കുന്നു മുണ്ട്. കുറച്ചുമാറി ഒരു കസേരയിൽ അച്ഛൻ, താടിയ്ക്കു കൈ കൊടുത്ത് കുനിഞ്ഞിരിക്കുകയാണ്. ആ ഇരിപ്പു കണ്ടാൽ പാവം തോന്നും . എനിക്കച്ഛനെയൊന്ന് കെട്ടിപ്പിടിക്കണമെന്നുണ്ട്. പക്ഷേ പറ്റില്ലല്ലോ. അച്ഛൻ്റെ മനസ്സിലിപ്പോൾ എന്തായിരിക്കും? ഒരു പക്ഷേ, ഞാൻ ഇല്ലാത്തതിനാൽ ആശ്വാസമായിട്ടുണ്ടാവും. ഇളയമ്മയെ പുറത്തെങ്ങും കാണാനേയില്ല. ചിലപ്പോൾ അകത്ത് ബെഡ് റൂമിലാവും.…

Read More

ആരവങ്ങളൊക്കെ ഒഴിഞ്ഞിരിക്കുന്നു. റൂബിയും സൂസനും വിവാഹച്ചടങ്ങുകൾ കഴിഞ്ഞയുടനേ പോയി. ഇവിടിനി അനിലക്ക് കൂട്ടായി ഞാൻ മാത്രം. എന്തോ അവളെ തനിച്ചാക്കി പോകാനെനിക്കു കഴിഞ്ഞില്ല. ജനലഴിയിൽ പിടിച്ച്, കട്ടപിടിച്ച ഇരുട്ടിലേക്കു നോക്കി അനില നിന്നു. അവളുടെ എല്ലാമെല്ലായ മകൾ ഭർതൃഗൃഹത്തിലേക്ക് പോയിരിക്കുന്നു. ഇതേ പോലെ ഒരിക്കൽ, അവളും മറ്റൊരാളുടെ വീട്ടിൽ പോയതാണ്. അധികം വൈകാതെ വയറ്റിലൊരു കുഞ്ഞുജീവനുമായി എല്ലാം ഇട്ടെറിഞ്ഞു പോരേണ്ടിവന്നുവെന്നു മാത്രം! ഞാനെൻ്റെ പ്രിയ കൂട്ടുകാരിയെ ചേർത്തുപിടിച്ചു നിൽക്കെ, എൻ്റെ ഓർമ്മകൾ മുപ്പതുവർഷം പിന്നിലേക്ക് ഊളിയിട്ടു പാഞ്ഞു. ഒരു പക്ഷേ എൻ്റെ ഓർമ്മകൾക്കൊപ്പം അവളും സഞ്ചരിച്ചിരിക്കാം. ഞങ്ങളുടെ കോളേജ് കാലഘട്ടം… ഹോസ്റ്റലിൻ്റെ അറ്റകുറ്റപ്പണികൾക്കായി ഞങ്ങൾ നാലുകൂട്ടുകാരെ താഴത്തെ നിലയിൽ നിന്ന് രണ്ടാം നിലയിലേക്ക് മാറ്റി. സ്റ്റഡി ലീവ് സമയം ആയതിനാൽ ഈ മാറ്റം ബുദ്ധിമുട്ടാണെന്നു ഞങ്ങൾ ഭാവിച്ചു, എന്നാൽ മനസ്സിൽ പാൽപായസം കിട്ടിയ പ്രതീതിയായിരുന്നു. കാരണം മറ്റൊന്നുമല്ല: താഴത്തെ നിലയിൽ, തൊട്ടടുത്ത മുറിയിലായിരുന്നു വാർഡനും ഞങ്ങളുടെ പേടിസ്വപ്നവുമായ മിസ്സ് റീത്തയുടെ ആസ്ഥാനം. പ്രായം…

Read More

മുറ്റമടിച്ചു നിൽക്കുമ്പോൾ അപ്പുറത്തെവീട്ടിലെ പയ്യൻ വിളിച്ചു പറഞ്ഞു, “ചേച്ചീ…  മോനെന്തിയേ? ശനിയാഴ്ച എൻ്റെ ഓഫീസിൻ്റെയടുത്തുള്ള ബുക്ക്സ്റ്റാൾ ഒരു അഖിലകേരള ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നുണ്ട്. ഒന്നാംസ്ഥാനക്കാർക്ക് 1000 രൂപയും ട്രോഫിയുമാണ് സമ്മാനം.” രണ്ടാംക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മൂത്തമകന് സ്കൂളിൽ പടംവരച്ച് സമ്മാനം കിട്ടിയിട്ടുളള കാര്യം അറിയാവുന്നതുകൊണ്ടാവാം എന്നോടിത് പറഞ്ഞത്. തീരെച്ചെറിയ കുട്ടികൾക്കും വരയ്ക്കാം, അതിനാൽ  എൻ്റെ ഇളയമനും പങ്കെടുക്കാമല്ലോ എന്ന് പറഞ്ഞു. പക്ഷേ പോകാൻ കഴിയില്ലല്ലോ എന്ന് ഞാൻ മനസ്സിലോർത്തു. പെട്ടെന്ന് അകത്തുനിന്നും ഒരു ചോദ്യമുയർന്നു, “എവിടെയാണെടോ കോംപറ്റിഷൻ?” കുട്ടികളുടെ അച്ഛനാണ്. നാളുകളായി എഴുന്നേൽക്കാനാവാതെ കിടപ്പിലാണ്. കഠിനമായവേദനയിലും മനക്കരുത്തിൻ്റെയും ചുറ്റുമുള്ളവരുടെ സ്നേഹത്തിൻ്റെയും ബലത്തിൽ പിടിച്ചുനിൽക്കുന്ന ഒരാൾ. ചങ്ങനാശ്ശേരിയിൽ ബുക്സോൺ പുസ്തകശാലക്കാർ നടത്തുന്ന ചിത്രരചനാമത്സരത്തെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ “താൻ എന്തായാലും ഇവരെ കൊണ്ടുപോകണം” എന്ന് അണ്ണൻ ശാഠ്യം പിടിച്ചു. മടിച്ചുമടിച്ചാണെങ്കിലും ഞാൻ സമ്മതിച്ചു. മത്സരത്തിന് ഇനി ഒരു ദിവസം കൂടിയേയ്യുള്ളു. മൂത്തയാളിന് വിഷയം പറഞ്ഞാൽ എന്തെങ്കിലും വരയ്ക്കാനറിയാം. ചെറിയമകൻ എന്തെങ്കിലും കുത്തിവരയ്ക്കുന്നതുപോലും കണ്ടിട്ടില്ല. അവനെ ശ്രദ്ധിക്കാൻ…

Read More