‘നീ കരഞ്ഞു കരഞ്ഞ് ഇവിടെ കണ്ണീർപ്പുഴ തീർക്കുമോ ?’ എന്ന അവരുടെ ചോദ്യത്തിന് അവളുടെ കലങ്ങിമറിഞ്ഞ കണ്ണിൽനിന്നാഞ്ഞടിക്കുന്ന.. കശക്കിയെറിയപ്പെട്ട സഹനത്തിന്റെ കണികകൾ നുരഞ്ഞു പൊങ്ങിയ തിരമാലകൾ അവർക്കുത്തരമേകി അവളുടെ മറുപടിയിൽ കണ്ണുനീരിന്റെ ഉപ്പുരസമായിരുന്നില്ല, മറിച്ച് ആളിക്കത്തുന്ന തീജ്വാലയുടെ ചോപ്പ്നിറം മാത്രമായിരുന്നു.
Author: Smitha Ranjith
ജീവിതകാലം മുഴുവൻ ഒരു ഭക്ഷണം മാത്രം കഴിക്കാൻ പറ്റുള്ളൂ എന്ന സാഹചര്യം വന്നാൽ ഞാൻ തെരഞ്ഞെടുക്കുക ഇഡ്‌ലിയും തേങ്ങാചട്ണിയും ആയിരിക്കും… പിന്നെ രണ്ടാമത് ഒരു ഓപ്ഷൻ കൂടി ഉണ്ടെങ്കിൽ ഞാൻ തെരഞ്ഞെടുക്കണത് നല്ല നാടൻ സദ്യ തന്നെ ആയിരിക്കും. പപ്പടം, പഴം, പായസം കൂട്ടിയുള്ള അതീവ രുചിയുള്ള കെങ്കേമസദ്യ… ആവി പറക്കണ കുത്തരി ചോറിന്റെ അറ്റത്ത് പ്രഥമസ്ഥാനിയായി ചോറിനോട് കൂടെ കുഴയ്ക്കാൻ കാത്തിരിക്കണ നെയ്യിട്ട പരിപ്പും പപ്പടവും കൂട്ടി ഉണ്ട് കഴിഞ്ഞാൽ പിന്നെ അവിയല്, സാമ്പാറ്, തോരൻ, സ്‌റ്റൂ, പച്ചടി, കിച്ചടി, കൂട്ടുകറി അങ്ങനെ സകലമാന കറികളുടെയും രുചി കൂട്ടിക്കുഴച്ച് നാവിലെ രസമുകുളങ്ങളെ ഉണർത്തിയിട്ട് ഏറ്റവും അവസാനം ആയിരിക്കും എന്റെ എന്നത്തേയും പ്രിയപ്പെട്ട കട്ടിക്കാളനും വടുകപ്പുളിയൻ നാരങ്ങയും കൂട്ടിയുള്ള ഊണ്. പാലടപ്രഥമന്റെ രുചി അറിഞ്ഞതിന് ശേഷം പായസമധുരത്തിന്റെ മട്ടിപ്പ് മാറാനായിട്ട് ഇലയുടെ അറ്റത്തായി മാറ്റി വച്ച കാളൻ-വടുകപ്പുളിയൻ കോംബോ കൂട്ടിയുള്ള ഊണ് കഴിച്ചാൽ അന്നത്തെ ഊണ് ഭേഷായി… ഇതൊക്കെ വായിക്കുമ്പോ സദ്യ…
തെറിച്ചു പോയൊരാ കാൽച്ചിലങ്കകൾ പതിച്ചതന്നെൻ്റെ ഹൃദയത്തിലെവിടെയോ….
നിന്നെ തിരക്കി നടന്നപ്പോഴൊക്കെയും നീ എന്നോട് പറഞ്ഞത് “നിനക്ക് തിരക്കാണെ’ന്നാണ്… നിന്നെ തിരക്കാനായിരുന്നു എനിക്ക് തിരക്കെങ്കിൽ ‘നിനക്ക് തിരക്കാ’ണെന്ന് പറയാനായിരുന്നു നിൻ്റെ തിരക്കത്രയും.
അത്രമേൽ പ്രിയപ്പെട്ടതായി ഒരിഷ്ടം എനിക്കുണ്ടെങ്കിൽ അത് നീ മാത്രം ആണ്
എങ്ങോട്ടെന്നില്ലാതെ കാറ്റ് പറത്തിയിട്ടും ഇഷ്ടം തോന്നിയതിനൊക്കെയും മുത്തം കൊടുത്തു പാറിപ്പറക്കുന്നവൻ
ലളിതമായ് ജീവിക്കാനേ അവന് നിവൃത്തി ഉണ്ടായിരുന്നുള്ളൂ പരാതിയും പരിഭവവുമില്ലാതെ ഉള്ളതുകൊണ്ട് ഓണം പോലെ ‘ലളിതം സുന്ദര’മെന്നോതി ലളിതമായ് തന്നെ ജീവിതവും തുടങ്ങി അനുഭവമൂർച്ചയെ തേച്ചു മിനുക്കി അവഗണനയുടെ കഴുത്തറുത്തു കൊണ്ട് ആയുസ്സന്ത്യത്തോളത്തേയ്ക്കുള്ള പാത വെട്ടിത്തെളിച്ചു കൊണ്ട് അവൻ പിന്നെയും ലളിതമാ൦ ജീവിതവീഥികളിലൂടെ ചരിച്ചു ത്യാഗത്തിൻ വിലയായി കാലം അവന് സൗഭാഗ്യമൊക്കെയും നൽകിയിട്ടും മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കാതെ ലളിതമായ് തന്നെയും ജീവിച്ചു തീർത്തു ലളിതമായ് ജീവിച്ചൊരാ കൊച്ചു ജീവിതത്തിനിടയിൽ എപ്പോഴൊക്കെയോ അവൻ ജീവിക്കാൻ മറന്നു പോയ് എങ്കിലോ, മാറി മാറി വരു൦ കാലങ്ങളത്രയും ലോകത്തെ മറക്കാതെ ഓർമ്മപ്പെടുത്താറുണ്ട്, ‘പണ്ട് പണ്ടൊരിക്കലൊരുവൻ ഉണ്ടായിരുന്നു….. …………………………………………………………………. അവൻ ലാളിത്യമുള്ളവൻ’!
സ്വന്തമാവണം നീ എനിക്കെപ്പോഴും ഇടയ്ക്കെങ്കിലും… എന്റെ മാത്രം ‘നീ’ ആയി മാറണം അവിടെ കിന്നരിച്ച് നിൻ മടിയിൽ മയങ്ങണം വിരൽത്തുമ്പാൽ മാറിൽ കളം വരച്ച് നിൻ കൈക്കുള്ളിൽ ഒതുങ്ങിക്കിടക്കണം നിന്റെ മിഴികളിൽ നിറയുന്ന പ്രണയം അധരത്താൽ കവർന്നെടുക്കണം നിർത്താതെ പെയ്യുന്ന ചുംബനമഴയിൽ നിൻ മേനിയിലാകെ കെട്ടിപ്പുണരണം നീ തന്ന പ്രണയമഴയിൽ ഈറനണിഞ്ഞു നിവരുന്ന നേരത്ത് അവിടെ നീ തന്ന കുളിരിന് നീ തന്നെ ചൂടേകണം നിന്നിലെ പ്രണയം തീരേണ്ടെനിക്ക് നിന്നെയെപ്പോഴും പ്രണയിച്ചിരിക്കണം തീരാത്ത പ്രണയത്തോടെ തന്നെ നീയെനിക്കെന്നും സ്വന്തമാവണം ഇടയ്ക്കെങ്കിലും… എന്റെ മാത്രം ‘നീ’ ആയി മാറണം.
നീ അവൾക്കെല്ലാമായിരുന്നെന്ന മിഥ്യയിൽ നിന്നവളറിയുന്നു അവൾ നിനക്കാരുമായിരുന്നില്ലെന്ന സത്യം.
നഷ്ടപ്പെടുത്താൻ വയ്യെനിക്ക് ഈ ഇഷ്ടങ്ങളെല്ലാം തീരാനഷ്ടങ്ങളാകുമെങ്കിൽ
